ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാരെ കേന്ദ്രം ദുരുപയോഗിച്ചെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍, രാജ്ഭവന്‍െറ പ്രവര്‍ത്തനം പുന$സംഘടിപ്പിക്കുകയോ ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കുകയോ വേണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിച്ച അന്തര്‍ സംസ്ഥാന സമിതിയില്‍ ബിഹാര്‍, ഡല്‍ഹി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ ഈ ആവശ്യം ഉന്നയിച്ചു.
സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്‍െറ ഇംഗിതം നടപ്പാക്കാനുള്ള റബര്‍സ്റ്റാമ്പായി ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം നേരത്തേതന്നെയുണ്ട്. അരുണാചല്‍പ്രദേശില്‍ ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി, പിരിച്ചുവിട്ട മന്ത്രിസഭയത്തെന്നെ സുപ്രീംകോടതി പുന$സ്ഥാപിച്ചതിന് പിന്നാലെയാണ് സുപ്രധാനമായ അന്തര്‍സംസ്ഥാന സമിതി യോഗം നടന്നത്. അനാവശ്യമായ ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാന്‍ കേന്ദ്രം ഗവര്‍ണര്‍മാരെ ഉപകരണമാക്കുന്നതിനാല്‍, രാജ്ഭവന്‍െറ മൊത്തം പ്രവര്‍ത്തനം പരിഷ്കരിക്കണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ഗവര്‍ണര്‍പദവിക്കെതിരെ സംസാരിച്ചത് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.