ശ്രീനഗർ: ജമ്മു-കശ്മീർ ലഫ്റ്റനൻറ് ഗവർണർ ജി.സി. മുർമു രാജിവെച്ചു. ആകാശവാണിയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. രാജേഷ് മെഹർ ആയിരിക്കും പുതിയ ലഫ്. ഗവർണർ എന്നാണ് വിവരം. മുർമുവിനെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി നിമിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട്. നിലവിൽ സി.എ.ജിയായിരുന്ന രാജീവ് മെഹ്റിഷി ആഗസ്റ്റ് ഏഴിന് വിരമിച്ചിരുന്നു. ഇൗ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് വിവരം.
1985 ഗുജറാത്ത് കേഡർ െഎ.എ.എസ്. ഉദ്യോഗസ്ഥനായ മുർമുവിനെ 2019 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിെൻറ ലഫ്. ഗവർണറായി നിയമിക്കുന്നത്. കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ് ഒരു വർഷം തികയുന്ന ദിനത്തിലാണ് രാജിയെന്നതും യാദൃശ്ചികമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.