ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൗജന്യ ചാർേട്ടഡ് വിമാനം ദമ്മാമിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഒരു കൈക്കുഞ്ഞടക്കം 173 പേരാണ് യാത്ര ചെയ്തത്. സൗദി അറേബ്യയിൽനിന്ന് പൂർണമായും സൗജന്യമായ ഒരു വിമാനം ചാർട്ട് ചെയ്യുന്നത് ആദ്യമായാണ്. ഇൻഡിഗോ എയർ ആറ് ഇ 9534 എന്ന വിമാനം സൗദി സമയം 5.45നാണ് ദമ്മാം ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് ടേക് ഓഫ് ചെയ്തത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും നിയമക്കുരുക്കിൽപെട്ടതുമായ 173 പേരാണ് സൗജന്യമായി നാട്ടിൽ എത്തിയത്. ഇതിൽ 124 പേർ കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ്. 18 പേർ ഹുറൂബായി നിയമപ്രശ്നങ്ങൾ നേരിട്ടിരുന്നവരും.
22 സ്ത്രീകളും 10 കുട്ടികളും സംഘത്തിലുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവരുമുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ള രണ്ടുപേർ വീൽചെയറിലാണ് യാത്ര ചെയ്തത്. യാത്രക്കാർക്ക് ഭക്ഷണവും പി.പി.ഇ കിറ്റും നവോദയ പ്രവർത്തകർ എയർപോർട്ടിലെത്തി വിതരണം ചെയ്തു. യാത്രക്കാർക്ക് വേണ്ട സഹായങ്ങൾക്ക് നവോദയ വളൻറിയർമാർ എയർപോർട്ടിൽ ഉണ്ടായിരുന്നു. യാംബു, റിയാദ്, നാരിയ, ഖഫ്ജി തുടങ്ങി ദമ്മാമിൽനിന്നും വിദൂരപ്രദേശങ്ങളിൽ നിന്നുമുള്ള യാത്രക്കാരും ഉണ്ടായിരുന്നു. അവർക്ക് യാത്രയും താമസ ഭക്ഷണ സൗകര്യവും നവോദയ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.