നവി മുംബൈ ടെർന ഹോസ്പിറ്റൽ വളപ്പിൽ നിന്ന് പുനർവാസു ഫൗണ്ടേഷൻ പിടികൂടിയ പെരുമ്പാമ്പ്

ആശുപത്രി വളപ്പിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

നവി മുംബൈ: നവി മുംബൈ നെരൂളിലെ ടെർന ഹോസ്പിറ്റൽ കാമ്പസിൽ നിന്ന്  ഇന്ത്യൻ പെരുമ്പാമ്പിനെ രക്ഷിച്ചു. പുനർവാസു ഫൗണ്ടേഷൻ എന്ന സംഘടന പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്.

ആറടി നീളമുള്ള പാമ്പിനെ ആശുപത്രിയുടെ ജനാലയ്ക്കടുത്താണ് കണ്ടത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ ആശുപത്രിയിൽ നിന്ന് ഫൗണ്ടേഷന് വിവരം ലഭിക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാരായ മോഹിനേഷ് പവാറും സാഹിൽ പവാറും വിവരം ലഭിച്ച ഉടൻ തന്നെ ആശുപത്രിയിലെത്തി.

പാമ്പുപിടിത്തക്കാർ ഉടൻ തന്നെ പ്രദേശത്തെ വനംവകുപ്പിനെ വിവരം അറിയിക്കുകയും പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനത്തിനുള്ളിൽ തിരികെ വിടുകയുമായിരുന്നു.


Tags:    
News Summary - A python was caught from the hospital premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.