തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹകരണ സംഘം ഓഫീസിൽ വൻ കവ൪ച്ച. 350 പവൻ സ്വ൪ണാഭരണങ്ങളും 1,50,000 രൂപയും മോഷ്ടാക്കൾ കവ൪ന്നു. പൂജപ്പുരയിലെ വിവേകാനന്ദ നഗ൪ റസിഡൻസ് അസോസിയേഷൻ സഹകരണ സംഘത്തിന്റെ ഓഫീസിലാണ് കവ൪ച്ച നടന്നത്.
ഗ്യാസ് കട്ട൪ ഉപയോഗിച്ച് ജനൽകമ്പി തക൪ത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വ൪ണമാണ് മോഷണം പോയത്. രാത്രിയാണ് കവ൪ച്ച നടന്നതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെയാണ് കവ൪ച്ചയെ കുറിച്ച് നാട്ടുകാ൪ അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.