തുള്ളല്‍വേദിക്ക് പുറത്ത് പ്രതിഷേധം

തിരുവനന്തപുരം: ഓട്ടന്‍തുള്ളല്‍ വിധികര്‍ത്താക്കളിലൊരാള്‍ മുന്‍വിധിയോടെ വിജയിയെ തീരുമാനിക്കുമെന്നാരോപിച്ച് മത്സരാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.  കോട്ടണ്‍ഹില്‍ ഗവ. എല്‍.പി സ്കൂളിലെ വേദി ഒമ്പതിലാണ് രക്ഷിതാക്കള്‍ പത്രക്കുറിപ്പുമായത്തെി പ്രതിഷേധിച്ചത്. ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ തുള്ളല്‍ മത്സരം ആരംഭിച്ചശേഷമാണ് പരാതിയുമായി ഇവരത്തെിയത്.

വിധികര്‍ത്താക്കളിലൊരാള്‍ താന്‍ മത്സരത്തിന് വിധികര്‍ത്താവായി എത്തുന്നുണ്ടെന്ന് നേരത്തേ പരസ്യപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. ഇത് ചട്ടലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിധികര്‍ത്താവിന്‍െറ ഗുരുവിന്‍െറ മകനാണ് സ്ഥിരമായി ഒന്നാംസമ്മാനം ലഭിക്കുന്നതെന്ന് മറ്റൊരു മത്സരാര്‍ഥിയുടെ രക്ഷിതാവായ എസ്. മനോജ് കുമാര്‍ ആരോപിച്ചു.

ഏറെനേരം വേദിക്കുപുറത്ത് ഇവര്‍ പരാതിയുയര്‍ത്തിയെങ്കിലും മത്സരശേഷം പരാതി പരിഗണിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഒരു കഴമ്പുമില്ലാത്ത ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് മറുഭാഗം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.