നരേന്ദ്ര മോദി, പ്രധാനമന്ത്രി
‘കള്ളപ്പണത്തിെൻറയും അഴിമതിയുടേയും പിടി അറുത്ത് മാറ്റുന്നതിന് അഞ്ഞൂറിെൻറയും ആയിരത്തിെൻറയും നോട്ടുകൾ നിരോധിക്കാൻ തീരുമാനിച്ചു. ഇന്ന് അർധ രാത്രിമുതൽ ഇൗ നോട്ടുകൾക്ക് സാധുത ഉണ്ടാകില്ല. അർധരാത്രി മുതൽ അവ ഇടപാടുകൾക്ക് സ്വീകാര്യമായിരിക്കില്ല എന്നർഥം. ദേശദ്രോഹികളും സാമൂഹിക വിരുദ്ധരും നിയമവിരുദ്ധ മാർഗങ്ങളിലൂടെ കുന്നുകൂട്ടിയ നോട്ടുകൾ ഇനി ഒരു ഉപകാരവും ഇല്ലാത്ത പേപ്പർ കഷണങ്ങൾ മാത്രമാവും
ഡോ. മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി
‘നോട്ട് നിരോധനം മൂലം രാജ്യത്തെ സാമ്പത്തിക വളർച്ച രണ്ട് ശതമാനത്തോളം കുറയും. ഇത് ഉൗതിപ്പെരുപ്പിച്ച കണക്കല്ല. ഏറ്റവും കുറഞ്ഞ കണക്കാണ്’
അരുൺ ജെയ്റ്റ്ലി, ധനമന്ത്രി
ഇതൊരു ചരിത്രപരമായ തീരുമാനമാണ്. രാജ്യം മുഴുവൻ ഇതിനെ സ്വാഗതം ചെയ്യുന്നു. 70 വർഷമായി തുടരുന്ന സാധാരണ അവസ്ഥ അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സാധാരണ അവസ്ഥ രൂപപ്പെടുത്തിയിരിക്കുകയാണ്.
രഘുറാം രാജൻ, റിസർവ് ബാങ്ക് മുൻ ഗവർണർ
ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും നൽകേണ്ടി വന്ന വില വളരെ വലുതാണ്. നോട്ട് നിരോധനം മൂലം ഹ്രസ്വകാലത്തേക്ക് ഉണ്ടാകുന്ന നഷ്ടം ദീർഘകാലത്തേക്ക് ഉണ്ടാകാവുന്ന നേട്ടത്തിലും വളരെ വലുതാണ്. കള്ളപ്പണം ഇല്ലാതാക്കുക അത്ര എളുപ്പം പണിയല്ല. പണത്തിെൻറ രൂപത്തിൽ മാത്രമല്ല, സ്വർണംപോലുള്ള രൂപങ്ങളിലും കള്ളപ്പണം നിലനിൽക്കും.
യശ്വന്ത് സിൻഹ, മുൻ ധനമന്ത്രി
നോട്ട് നിരോധനം നടപ്പാക്കുംമുമ്പ് രാജ്യെത്ത സമ്പദ് വ്യവസ്ഥയെയും തൊഴിൽ രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന് ആദ്യം പഠിക്കണമായിരുന്നു.
അരവിന്ദ് പനാഗരിയ, നീതിആേയാഗ് മുൻ ഉപാധ്യക്ഷൻ
കള്ളപ്പണക്കാർ ശിക്ഷിക്കപ്പെടുകയാണ്. വളരെ ചുരുക്കം സർക്കാറുകൾക്കേ കള്ളപ്പണത്തോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യം ഉണ്ടായിട്ടുള്ളൂ. പ്രധാനമന്ത്രി ആ ധൈര്യം കാണിച്ചു.
ശശി തരൂർ, എം.പി
രാജ്യെത്ത സമ്പദ് വ്യവസ്ഥക്കും വ്യക്തികൾക്കും ഉണ്ടായ പ്രത്യാഘാതം വിലയിരുത്തുേമ്പാൾ ഇത് ചരിത്രപരമായ മണ്ടത്തരമാണ്
അമർത്യ സെൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ
‘നോട്ട് നിരോധനം ഇന്ത്യൻ കറൻസിയുടെ വില മാത്രമല്ല കുറച്ചത്. ബാങ്കിടപാടുകാരായ ജനത്തെ പരിഗണിച്ചില്ല, സമ്പത്തിന്മേൽ ജനതക്കുള്ള വിശ്വാസം തകർത്തു. വിശ്വാസ്യതയിൽ കെട്ടിപ്പടുത്ത സമ്പദ്ഘടനയുടെ അടിവേരറുത്ത സ്വേച്ഛാ ധിപത്യ നടപടിയാണ് അത്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.