ആവശ്യത്തിനും അനാവശ്യത്തിനും മറുനാട്ടിലേക്ക് പറക്കുന്ന ഒരു ഭരണാധികാരി ജീവിച്ചിരിക്കുന്ന നാടാണിതെന്ന് മറക്കരുത്. സ്വന്തം ജനതക്ക് പരദേശി മാത്രമായ ഒരു പ്രധാനമന്ത്രിയാണ് ഇവിടെ മൂന്നു വർഷമായുള്ളത്. തിളങ്ങുന്ന കുപ്പായമണിഞ്ഞ് അദ്ദേഹം അന്യനാടുകളിൽ നടത്തിയ ആട്ടവും പാട്ടും ചെണ്ടകൊട്ടും ഒക്കെ ഇന്നാട്ടുകാർ എത്രയോ കണ്ടിരിക്കുന്നു. ഇപ്പോഴവർക്ക് അതൊരു സാധാരണ കാഴ്ച മാത്രമാണ്. അതിനാൽ ഇവിടം സന്ദർശിക്കാനെത്തുന്ന ഭരണാധികാരികൾ വളരെ സൂക്ഷിക്കണം. ചുവപ്പു പരവതാനിയിൽ നൃത്തം ചെയ്യുേമ്പാൾ താളം തെറ്റാതെ നോക്കണം. ഇല്ലെങ്കിൽ, ഒരു പക്ഷേ രാഷ്ട്രതന്ത്രത്തിെൻറതന്നെ താളം പിഴച്ചെന്ന് വരാം. കാനഡയിൽനിന്നെത്തിയ ജസ്റ്റിൻ ട്രൂഡോയെന്ന പ്രധാനമന്ത്രിയെ കണ്ടിേല്ല? അദ്ദേഹം മോദിയുടെ നാട്ടിൽ മോദിയെ അനുകരിക്കാൻ ശ്രമിച്ചതാണ് കുഴപ്പമായത്. അല്ലെങ്കിൽ, കഴിഞ്ഞദിവസം ഡൽഹിയിലെ കാനഡ ഹൗസിൽ നടന്ന വിരുന്നിൽ ഷർവാണിയും കുർത്തയും ധരിച്ച് ഭംഗ്ര ഡാൻസ് കളിക്കേണ്ട വല്ലകാര്യവുമുണ്ടോ. ശരിക്കും ചുവടുപിഴച്ചിേല്ല. രാഷ്ട്രീയ നേതാവ് ഉമർ അബ്ദുല്ല തൊട്ട് ദേശീയ മാധ്യമങ്ങൾ വരെ കണക്കിന് കളിയാക്കി. സൈബർ പൗരന്മാർ പടച്ചുവിട്ട ട്രോൾമഴ ഇനിയും പെയ്തു തീർന്നിട്ടില്ല. എട്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ട്രൂഡോയും കുടുംബവും ഒാരോ ദിവസവും ഒാരോ തരം വേഷത്തിലാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അക്ഷർധാം ക്ഷേത്രത്തിലെത്തിയപ്പോൾ ആളുകൾ വിചാരിച്ചത് അതൊരു ലക്ഷണമൊത്ത ബ്രാഹ്മണ കുടുംബമായിരിക്കുമെന്നാണ്. പേക്ഷ, സബർമതിയിലെത്തിയപ്പോൾ തനി ഗാന്ധിയനായി. തൊട്ടടുത്ത ദിവസം അമൃത്സറിൽ സുവർണക്ഷേത്രത്തിെൻറ പശ്ചാത്തലത്തിനൊത്ത് വേഷം മാറി. ഷാറൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തുേമ്പാൾ ‘കഭി ഖുശി കഭി ഗം’ എന്ന ബോളിവുഡ് ചിത്രത്തിലെ ഹൃത്വിക് റോഷനായിരുന്നു ട്രൂഡോ. ഇൗ പകർന്നാട്ടം കണ്ടപ്പോൾ ദോഷൈകദൃക്കുകൾക്ക് ഒരേ സംശയം: ‘ഇയാളെന്താ, ബോളിവുഡിൽ ചാൻസ് ചോദിച്ച് വന്നതാണോ?’
മറ്റുള്ളവരെ നിങ്ങളുടെ വഴിയിലെത്തിക്കുന്ന രാഷ്ട്രീയ കലയുടെ പേരാണ് നയതന്ത്രം അഥവാ ഡിപ്ലോമസി. ഒാരോ ചുവടും അതിനിർണായകമാകുന്ന അത്യന്തം ചൂടുപിടിച്ച കലാരൂപം. കാനഡ ഹൗസിലെ ഭംഗ്ര നൃത്തം അത്തരമൊരു ചുവടായിരുന്നു. പഞ്ചാബികളുടെ പാരമ്പര്യ കലാരൂപമാണ് ഭംഗ്ര. പഞ്ചാബികളോട്, പ്രത്യേകിച്ച് സിഖ് വംശജരോടുള്ള ഇഷ്ടത്തിെൻറ ഭാഗമായിരുന്നു അര മണിക്കൂർ നേരത്തെ നൃത്തം. ഇൗ ഇഷ്ടത്തിൽ സംശയിക്കാനൊന്നുമില്ല. ട്രൂഡോയുടെ കാബിനറ്റിൽ നാലു സിഖ് വംശജരാണുള്ളത്. ഒാർക്കണേ, ഇന്ത്യയിൽ ഇത് രണ്ടാണ്. 16 സിഖ് എം.പിമാരും അദ്ദേഹത്തിെൻറ പാർട്ടിയിലുണ്ട്. ഇതൊക്കെ നല്ലകാര്യംതന്നെ. പേക്ഷ, ഖാലിസ്ഥാൻ വാദം തലക്കുപിടിച്ചാൽ പിന്നെ ഇൗ ലിബറൽ രാഷ്ട്രീയ ചിന്തകളൊക്കെ തിരിച്ചടിക്കാനാണ് വഴി. അതുതന്നെയാണ് ഇവിടെ സംഭവിച്ചത്. സന്ദർശനത്തിെൻറ ആദ്യ ദിവസം മുംെബെയിൽ ഒരു ചടങ്ങിനിടെ ട്രൂഡോയുടെ ഭാര്യ സോഫീ ഗ്രിഗറി സിഖുകാരനായ ജസ്പാൽ അത്വാലുമൊത്ത് ഫോേട്ടാ പിടിച്ചതാണ് കുഴപ്പങ്ങൾക്കൊക്കെ തുടക്കമെന്ന് പറയാം. ചില്ലറക്കാരനല്ല ജസ്പാൽ. പണ്ട് പഞ്ചാബ് മന്ത്രിയായിരുന്ന മാൽകിയത് സിങ് സിദ്ദുവിനെ കൊലപ്പെടുത്തിയ കേസിൽ 20 വർഷം അകത്തുകിടന്ന കക്ഷിയാണ്. തികഞ്ഞൊരു ഖാലിസ്ഥാൻ വാദി. ജസ്പാലും സംഘവും പ്രവർത്തിച്ചിരുന്ന ഇൻറർനാഷനൽ സിഖ് യൂത്ത് ഫെഡറേഷന് ഇപ്പോൾ ചെല്ലും ചെലവും കൊടുക്കുന്നത് ട്രൂഡോ ആണെന്ന് കുറച്ചുനാളായി മോദിക്കും കൂട്ടർക്കും പരാതിയുണ്ട്. അപ്പോഴാണ് ഇൗ ഫോേട്ടായെടുപ്പ്. ‘അതിഥി ദേവോ ഭവ’ എന്ന് മുറുമുറുത്തതല്ലാതെ ആ നിമിഷം ആരും ഒന്നും പറഞ്ഞില്ല. പിന്നെയാണ് അറിയുന്നത്, ട്രൂഡോക്കൊപ്പം ഭാംഗ്ര നൃത്തമവതരിപ്പിക്കാൻ ജസ്പാലുമുണ്ടാകുമെന്ന്. ഇന്ത്യയിൽ നിരോധിച്ച സംഘടനയാണ് ഇൻറർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെന്ന് ഒാർക്കണം. അപ്പോൾ ഇടപെടാതെ തരമില്ല. ജസ്പാലിനെ അത്താഴത്തിന് കണ്ടുപോകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിെൻറ കർശന നിർദേശം വന്നു. അങ്ങനെ ട്രൂഡോയുടെ ഏകാംഗ പ്രകടനത്തിനാണ് കാനേഡിയൻ ഹൗസ് സാക്ഷിയായത്. തൊട്ടടുത്ത ദിവസം, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രൂഡോക്ക് കുറ്റ സമ്മതം നടത്തേണ്ടിവന്നു. അൽഖാഇദ പോലുള്ള സംഘടനകൾക്കൊപ്പം കാനഡയിലെ ഖാലിസ്ഥാൻ അനുകൂല പാർട്ടികളും ഇരുവരും അംഗീകരിച്ച് ഒപ്പുവെച്ച ഭീകരപ്പട്ടികയിൽ ഇടംപിടിച്ചത് ഇൗ ഏറ്റുപറച്ചിൽകൊണ്ട് മാത്രമാണ്. സിഖ് വംശജരുടെ ‘രാഷ്ട്രീയ സംരക്ഷകൻ’ ഇൗ പട്ടികയുമായി നാട്ടിൽ തിരിച്ചെത്തിയാൽ എന്താകും സംഭവിക്കുക എന്നതിെൻറ സൂചന അവിടെനിന്നുള്ള മാധ്യമങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിൽ രൂപംകൊണ്ട ട്രോൾ മേഘങ്ങൾ, വരും നാളുകളിൽ കൂടുതൽ ശക്തിയോടെ ടൊറേൻറായിലും പരിസര പ്രദേശങ്ങളിലും വർഷിക്കാനാണ് സാധ്യത.
1971ലെ ക്രിസ്മസ് ദിനത്തിലാണ് ജനിച്ചത്. ജസ്റ്റിൻ പിയറി ജെയിംസ് ട്രൂേഡാ എന്നാണ് പൂർണനാമം. 15 വർഷം കാനഡയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച പിയറി ട്രൂഡോയുടെ മൂന്നു മക്കളിൽ മൂത്തയാൾ. മക് ഗിൽ, ബ്രിട്ടീഷ് കൊളംബിയ സർവകലാശാലകളിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ജസ്റ്റിൻ ട്രൂഡോ ഏതാനും വർഷം അധ്യാപകവൃത്തിയിലേർപ്പെട്ടിട്ടുണ്ട്. പിതാവിെൻറ മരണശേഷം നടന്ന അനുശോചന യോഗത്തിൽ നടത്തിയ പ്രസംഗമാണ് യഥാർഥത്തിൽ ട്രൂഡോയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയതെന്ന് പറയാം. ആ പ്രസംഗത്തെ പലരും പ്രശംസിച്ചു; സി.ബി.സി പോലുള്ള ചാനലുകൾ ആ പ്രസംഗം ആവർത്തിച്ച് സംപ്രേഷണം ചെയ്തു. ലിബറൽ പാർട്ടിതന്നെയായിരുന്നു ട്രൂഡോയും പൊതുപ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്. പേക്ഷ, പാർട്ടിയുടെ പരമ്പരാഗത നിലപാടുകളെ അദ്ദേഹം ചോദ്യംചെയ്തു. അതിലൊന്നായിരുന്നു ക്യൂബെക് ദേശീയത വാദത്തിനെതിരായ അദ്ദേഹത്തിെൻറ പോരാട്ടം. ക്യബെക് എന്ന പ്രവിശ്യക്ക് മാത്രമായി ദേശീയത പദവി നൽകുന്നത് കാനഡയെ 19ാം നൂറ്റാണ്ടിലേക്ക് നയിക്കുമെന്ന് തുറന്നടിച്ചത് അദ്ദേഹത്തെ പാർട്ടിയിൽ അനഭിമതനാക്കി. 2008ൽ, ഇൗ നിലപാട് കാരണം പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. പേക്ഷ, 2013െല പാർട്ടി തെരഞ്ഞെടുപ്പിൽ ആഭ്യന്തര ശത്രുക്കളെയെല്ലാം തോൽപിച്ച് ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്തെത്തി. 2015ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും പാർട്ടിക്ക് സമ്മാനിച്ചാണ് ഇൗ 46കാരൻ പ്രധാനമന്ത്രി കസേരയിലെത്തിയത്. പൊതുസഭയിലെ 338 സീറ്റിൽ 182ഉം ട്രൂഡോയും കൂട്ടരും പിടിച്ചെടുത്തു. പാർട്ടിയും രാഷ്ട്രവും പിടിച്ചെടുെത്തന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. പിന്നെയാണ് യഥാർഥ വിപ്ലവം നടന്നത്. 30 അംഗ കാബിനറ്റിൽ 15 വനിതകൾ; നാല് സിഖുകാർ എന്നിങ്ങനെയുള്ള പ്രാതിനിധ്യത്തിലൂടെ തെൻറ ലിബറൽ രാഷ്ട്രീയം ലോകത്തിനു മുന്നിൽ അദ്ദേഹം വിളിച്ചുപറഞ്ഞു. പശ്ചിമേഷ്യയിൽനിന്നുള്ള അഭയാർഥികളെ സ്വീകരിക്കാനും മറന്നില്ല. പേക്ഷ, അതിനിടയിൽ ചെറിയ അടിയൊക്കെ കിട്ടി. ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ശ്രമമായിരുന്നു അതിലൊന്ന്. മരീജുവാനയുടെ നിരോധം എടുത്തുകളയാനും പരിപാടിയുണ്ടെന്ന് കേൾക്കുന്നു. മോദിെയപ്പോലെതന്നെ യാത്രപ്രിയനാണ്. പേക്ഷ, ഏത് യാത്രയിലും കുടുംബവും കൂടെയുണ്ടാകും. ഭാര്യ: സോഫി ഗ്രിഗറി. മൂന്നു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.