തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാന സമ്പദ്വ്യവസ്ഥ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. സാമ്പത്തിക ആഘാതം മറികടക്കാൻ ആറ് മാസം കണക്ക് കൂട്ടിയാൽ പോലും സംസ്ഥാനത്തിെൻറ ആഭ്യന്തര ഉൽപാദനത്തിൽ ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാകും. അങ്ങനെ വന്നാൽ വളർച്ചനിരക്ക് 15 ശതമാനം വരെ നെഗറ്റിവ് ആയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉൽപാദനനഷ്ടം കനത്തതായിരിക്കും. പ്രവാസി നിക്ഷേപത്തിൽ 25 ശതമാനം വരെ കുറവുണ്ടാകും. ഇത് പ്രതിസന്ധി തീവ്രമാക്കും.
സമ്പദ്ഘടനക്ക് പ്രചോദനം നൽകുംവിധം ഇടപെട്ടുകൊണ്ടായിരിക്കും സർക്കാർ പ്രതിരോധം തീർക്കുകയെന്നും ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തിെൻറ വാർഷികപദ്ധതിയിൽ മാറ്റം വരും. ബജറ്റിലെ കണക്കുകൂട്ടലുകളാകെ മാറുകയാണ്. മുൻഗണനകൾക്കും മാറ്റം വരും. സാധാരണ മനുഷ്യർക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനാണ് മുൻഗണന. പുതിയ ബജറ്റ് വേണമോ വേണ്ടയോ എന്നത് കേന്ദ്രസർക്കാർ എന്ത് ചെയ്യുന്നുവെന്നതുകൂടി കണ്ട ശേഷം തീരുമാനിക്കും.
സർക്കാർ മാതൃകാ തൊഴിൽദായകൻ തന്നെയായി തുടരുമെന്ന് തോമസ് െഎസക് വ്യക്തമാക്കി. ജീവനക്കാരുടെ മാറ്റിെവക്കപ്പെട്ട ശമ്പളം തിരിച്ചുനൽകാനുള്ളതാണ്. ചെലവ് ചുരുക്കുന്നതിന് ശരിയായ വഴി സമിതിയെ നിയോഗിച്ച് പരിശോധിക്കുന്നുണ്ട്.
ടൂറിസം, വിനോദവ്യവസായം, ഐ.ടി തുടങ്ങിയവ പൂർവസ്ഥിതി പ്രാപിക്കാൻ സമയമെടുക്കും. ജീവനക്കാരുടെ പുനർവിന്യാസം, വർക്ക്ലോഡിെൻറ വിലയിരുത്തൽ, സ്കീമുകളിലെ അനർഹരെ കണ്ടെത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും ധനമന്ത്രി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.