കോസ്മോളജിയിൽ (പ്രപഞ്ചവിജ്ഞാനീയം) എക്കാലത്തെയും വലിയ ചോദ്യങ്ങളിലൊന്ന് പ്രപഞ്ചത്തിെൻറ ആരംഭത്തെക്കുറിച്ചുള്ളതാണ്. പ്രപഞ്ചത്തിെൻറ ഉദ്ഭവം എേപ്പാഴായിരുന്നു, എങ്ങനെയാണ് അത് തുടങ്ങിയത്, അത് തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങൾതന്നെയാണ് ഇൗ ശാസ്ത്രശാഖയുടെ അടിസ്ഥാനം. പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിെൻറ മുഴുവൻ അന്വേഷണങ്ങളും പുരോഗമിക്കുന്നത് ഇൗ ചോദ്യങ്ങളിൽനിന്നാണ്. ഇവക്കൊക്കെ ഏറക്കുറെ കൃത്യമായ ഉത്തരങ്ങൾ ഇന്ന് നമുക്കറിയാം. മഹാവിസ്ഫോടന സിദ്ധാന്തമാണ് (ബിഗ് ബാങ്) ആ ഉത്തരങ്ങൾ നമുക്ക് പറഞ്ഞുതന്നത്. ബിഗ് ബാങ് സിദ്ധാന്തത്തിലെ പല പ്രവചനങ്ങൾക്കും ഇന്ന് നിരീക്ഷണാടിസ്ഥാനത്തിൽതന്നെ തെളിവ് ലഭിച്ചിട്ടുണ്ട്. ഏകദേശം 1380 കോടി വർഷംമുമ്പ് പ്രപഞ്ചം ഒരു ‘പൊട്ടിത്തെറിയിലൂടെ’ സൃഷ്ടിക്കപ്പെട്ടുവെന്നും അതിസാന്ദ്രമായ ‘സ്പേസ്’ പിന്നീട് വികസിച്ചുവെന്നുെമാക്കെയാണ് ബിഗ് ബാങ് സാമാന്യമായി വിശദീകരിക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ, ഇതിനൊപ്പം ഉയരുന്ന മറ്റൊരു ചോദ്യംകൂടിയുണ്ട്: അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഇൗ പ്രപഞ്ചത്തിെൻറ ഒടുക്കം എങ്ങനെയായിരിക്കും?
യഥാർഥത്തിൽ, പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കൊപ്പംതന്നെ ‘അന്ത്യനാളിനെ’ക്കുറിച്ചും ഗവേഷകർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏതാനും ദശകങ്ങൾക്കുമുമ്പ് മാത്രമാണ് ഇതേക്കുറിച്ച ശാസ്ത്രലോകത്തിെൻറ അന്വേഷണങ്ങൾ സജീവമായതെന്ന് മാത്രം. പ്രപഞ്ചത്തിൽ ഗാലക്സികൾ (താരാപഥം) പരസ്പരം അകലുന്നതായി കാലങ്ങൾക്കുമുേമ്പ അറിവുള്ളതാണ്. ഗാലക്സികളുടെ ഇൗ സഞ്ചാരത്തിെൻറ വേഗം കൂടിവരുന്നതായും നാം മനസ്സിലാക്കിയിട്ടുണ്ട്. ഇതിൽനിന്നാണ് പ്രപഞ്ചവികാസത്തെക്കുറിച്ച വ്യക്തമായ ചിത്രം നമുക്ക് ലഭിക്കുന്നത്.
നാം ജീവിക്കുന്ന പ്രപഞ്ചം ഒാരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചം വികസിക്കുന്നുവെന്നതിന്, ഖഗോള വസ്തുക്കൾ (ഗാലക്സികളും മറ്റും) തമ്മിലുള്ള പരസ്പര ഗുരുത്വാകർഷണ ബലം കുറയുന്നുവെന്നുകൂടി അർഥമുണ്ട്. അതുകൊണ്ടുതന്നെ, ഇൗ വികാസം തുടർന്നാൽ, ഒരുഘട്ടത്തിൽ ഗുരുത്വാകർഷണ ബലം തീരെ ഇല്ലാതാവുകയും പിന്നീട് ഋണബലമായി (നെഗറ്റിവ് ഫോഴ്സ്) മാറുകയും ചെയ്യും. ആ ഘട്ടത്തിൽ പ്രപഞ്ചത്തിെൻറ അവസ്ഥ എന്തായിരിക്കും?പ്രപഞ്ചത്തിെൻറ സന്തുലനം നഷ്ടപ്പെടുന്ന ആ നിമിഷമായിരിക്കുേമാ അതിെൻറ ഒടുക്കം?
ഖഗോള വസ്തുക്കൾ തമ്മിൽ അകന്നുപോകുന്നതിെൻറ വേഗത്തെ നിയന്ത്രിക്കുന്ന ഘടകത്തെക്കുറിച്ച് നമുക്ക് ഇന്നും വ്യക്തമായ ധാരണയില്ല. ശാസ്ത്രലോകത്തിന് ഇന്നും പൂർണമായും പിടിതരാത്ത ‘തമോഉൗർജം’ എന്ന ഘടകത്തെ മുന്നിൽവെച്ചാണ് ഇൗ അവ്യക്തതയെ പൂരിപ്പിക്കാറുള്ളത്. പ്രപഞ്ചത്തിലെ ആകെ ഊർജത്തിെൻറ ഏകദേശം 69 ശതമാനം വരുന്നതും ഗുരുത്വാകർഷണത്തിന് എതിരെ പ്രവർത്തിച്ച് പ്രപഞ്ചവികാസത്തിെൻറ വേഗം വർധിപ്പിക്കുന്നതുമായ അദൃശ്യ (സാങ്കൽപിക) ഊർജരൂപമാണ് തമോ ഉൗർജമെന്നറിയപ്പെടുന്നത്. പ്രപഞ്ചത്തിെൻറ ഒടുക്കത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഏറ്റവും വലിയ പരിമിതിയായി നിലനിൽക്കുന്നത് തമോഉൗർജവുമായി ബന്ധപ്പെട്ട അവ്യക്തതയാണ്. എങ്കിലും, ഇതിനകംതന്നെ നിരവധി അന്ത്യനാൾ സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
2003ൽ, അമേരിക്കക്കാരനായ റോബർട്ട് കാഡ്വെൽ എന്ന ഗവേഷകൻ പുതിയൊരു സിദ്ധാന്തം മുന്നോട്ടുവെച്ചു. സമയത്തെ അതിജയിക്കുംവിധം പ്രപഞ്ചവികാസത്തിെൻറ വേഗം വർധിക്കുമെന്നായിരുന്നു ആ സിദ്ധാന്തത്തിെൻറ ചുരുക്കം. ഇക്കാര്യം വിശദീകരിക്കാൻ അദ്ദേഹം ഒരു കാറോട്ടക്കാരനെ ഉദാഹരണമായി എടുക്കുന്നു. കാറിെൻറ ആക്സിലറേറ്റർ ഡ്രൈവർ പരമാവധി പ്രയോഗിക്കുന്നു. അപ്പോൾ, സമയം കൂടുന്നതിനനുസരിച്ച് വേഗത്തിെൻറ നിരക്കും വർധിക്കുന്നു. ഒരു ഘട്ടത്തിൽ സമയത്തെ വേഗം അതിജയിക്കുേമ്പാൾ കാറ് പിന്നീട് പറക്കുകയായിരിക്കും; ഒരുപേക്ഷ, കാറിെൻറ ഭാഗങ്ങൾ ആകാശത്ത് ചിന്നിച്ചിതറിയിട്ടുമുണ്ടാകും. പ്രപഞ്ച വികാസവേഗത്തിെൻറ വളർച്ചയുടെ ഒരുഘട്ടത്തിലും ഇത് സംഭവിക്കും. വേഗം വർധിക്കുന്നതിനൊപ്പം ഗുരുത്വാകർഷണം തീരെയില്ലാതാവുകയും ചെയ്യുന്ന ഗാലക്സികൾ പൊട്ടിത്തെറിക്കും. സൗരയൂഥത്തിെൻറ ഗ്രഹങ്ങൾ തമ്മിലുള്ള ഗുരുത്വാകർഷണം ഇല്ലാതാകുന്നതോടെ, ഒരു വലിയ സ്ഫോടനമായിരിക്കും സംഭവിക്കുക. അപ്പോൾ ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ കഷണങ്ങളായി അതിെൻറ അടിസ്ഥാന യൂനിറ്റായ ആറ്റങ്ങളിലേക്ക് വഴിമാറും. ചുരുക്കത്തിൽ, ഒരു പൊട്ടിത്തെറിയിൽനിന്ന് തുടങ്ങിയ പ്രപഞ്ചം മറ്റൊരു ബിഗ് ബാങ്ങിൽ അവസാനിക്കും. ബിഗ് റിപ്പ് എന്നാണ് റോബർട്ട് കാഡ്വെൽ ഇൗ സ്ഫോടനത്തെ വിളിക്കുന്നത്. ബിഗ് റിപ്പ് സംഭവിക്കാൻ ഇനിയും 2200 കോടി വർഷം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിെൻറ കണക്കുകൂട്ടൽ.
പ്രപഞ്ചം തണുത്തുറഞ്ഞ് മരവിക്കുന്നതാണ് മറ്റൊരു സിദ്ധാന്തം. അതിെൻറ അടിസ്ഥാനവും തമോ ഉൗർജം തന്നെ. പ്രപഞ്ചവികാസത്തിെൻറ വേഗനിരക്ക് വർധിച്ചാൽ, ഗാലക്സികൾ തമ്മിലുള്ള അകലം കൂടി അവ പരസ്പരം കാണാതാവും. അഥവാ, ഒരു ഗാലക്സിയിൽനിന്നുള്ള പ്രകാശം മറ്റൊന്നിൽ എത്താത്രയും അകലത്തിലേക്ക് അവ മാറും. ഇത് പ്രപഞ്ചത്തെ ഒരർഥത്തിൽ അസ്ഥിരപ്പെടുത്തും. മറുവശത്ത്, 100 ട്രില്യൺ വർഷങ്ങൾക്കകം (ഒരു ട്രില്യൺ എന്നാൽ ലക്ഷം േകാടി) ഗാലക്സികൾക്കുള്ളിൽ പുതിയ നക്ഷത്ര രൂപവത്കരണം നടക്കുകയുമില്ല. നക്ഷത്ര രൂപവത്കരണത്തിന് ആവശ്യമായ ഇന്ധനം അപ്പോഴേക്കും ഇല്ലാതായിട്ടുണ്ടാകും. തമോഗർത്തങ്ങൾ ആവിയായിക്കൊണ്ടിരിക്കും. പദാർഥങ്ങൾതന്നെയും വികിരണങ്ങളായി മാറുകയും ചെയ്യും. തണുത്തുറഞ്ഞതും ഇരുണ്ടതും ജൈവയോഗ്യമല്ലാത്തതുമായ ഒരു പ്രപഞ്ചമായിരിക്കും പിന്നെ അവശേഷിക്കുക. ഇതിനെ ബിഗ് ഫ്രീസ് എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ഗവേഷകൻ ജൊനാഥൻ ബ്രാഡനെപ്പോലുള്ളവർ അവതരിപ്പിക്കുന്ന മറ്റൊരു സിദ്ധാന്തം തമോ ഉൗർജവുമായി ബന്ധപ്പെട്ടതല്ല. ബഹുപ്രപഞ്ച (മൾട്ടിവേഴ്സ്) സിദ്ധാന്തത്തിെൻറ അടിസ്ഥാനത്തിലാണ് ഇവരുടെ വാദം. അഥവാ, നാം ജീവിക്കുന്ന പ്രപഞ്ചം പോലെതന്നെ ആയിരക്കണക്കിന് പ്രപഞ്ചങ്ങൾ വേറെയുമുണ്ട്. അതുകൊണ്ടുതന്നെ, ഒരു പ്രപഞ്ചത്തിെൻറ അന്ത്യം എന്നത് മറ്റൊന്നുമായുള്ള ലയനത്തിലൂടെയായിരിക്കുമെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, ഒരുപ്രപഞ്ചത്തിേൻറതു മാത്രമായ അന്ത്യത്തെ നിർണയിക്കാനുമാകില്ല.
ജലം ചൂടാക്കുേമ്പാൾ നീരാവിയാകുന്നതുപോലെയുള്ള അവസ്ഥ മാത്രമാണിത്. ജലം ചൂടാക്കുേമ്പാൾ രൂപപ്പെടുന്ന കുമിളകൾപോലെയാണ് പ്രപഞ്ചം. കുമിളകൾക്ക് പരസ്പരം ചേരാൻ കഴിയും. സമാന അവസ്ഥ തന്നെയായിരിക്കും പ്രപഞ്ചത്തിനും.
ഒരു ഘട്ടത്തിൽ പ്രപഞ്ചവികാസം നിലക്കുമെന്നും പിന്നീട് പ്രപഞ്ചം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ ബിഗ് ബാങ്ങിന് തൊട്ടുമുമ്പുള്ള സിംഗുലാരിറ്റിയിലെത്തുമെന്നതുൾപ്പെടെയുള്ള നിരവധി ‘അന്ത്യനാൾ സിദ്ധാന്തങ്ങൾ’ വേറെയുമുണ്ട്.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.