സ്വാതന്ത്ര്യലബ്ധിയുടെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ യഥാർഥത്തില്‍ നാം തിരിച്ചറിയേണ്ടത് ഇന്ത്യന്‍ സ്വാതന്ത്ര്യം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ്. സ്വാതന്ത്ര്യലബ്ധിക്കാലത്ത് നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍, -മതസൗഹാർദത്തിെൻറയും മാനുഷികതയുടെയും ഉള്‍പ്പെടെ സകല ജനാധിപത്യമൂല്യങ്ങളും ഏതാണ്ട് പാേട തകര്‍ക്കപ്പെട്ട ഒരു അവസ്ഥയിലാണ് ഇന്ത്യ ഇന്ന് എത്തിനില്‍ക്കുന്നത് എന്നതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നുപറയാം.
ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഈ കൊടിയ ജനാധിപത്യപ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് എല്ലാ ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ 70ാം വര്‍ഷത്തില്‍ ബാധ്യസ്ഥരാണ്. ഇന്ത്യന്‍ദേശീയതയുടെ ആവിര്ഭാവത്തില്തന്നെ അതിലടങ്ങിയിരുന്ന വിഭാഗീയചിന്തകളാണ് യഥാർഥത്തില്‍ ഇന്ന് വളര്‍ന്നുപന്തലിച്ചിരിക്കുന്നത്. ഇന്ത്യന്ദേശീയത അതിെൻറ ആരംഭത്തില്‍ സമൂഹത്തിലെ ഏറ്റവുമുയര്‍ന്ന വരേണ്യവിഭാഗങ്ങളുടെ സ്വാതന്ത്ര്യബോധത്തില്‍നിന്നാണ് രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നവോത്ഥാനപ്രസ്ഥാനത്തിന് ഒരുവശത്ത് അത് പാശ്ചാത്യ ആധുനിക പരിഷ്കൃതിയെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് ഇന്ത്യയുടെ ഒരു കാല്പനിക ഭൂതകാലത്തെ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒന്നായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ഗാന്ധിജിയുടെ രംഗപ്രവേശംവരെ ഇത്തരത്തിലുള്ള വരേണ്യസ്വാതന്ത്ര്യബോധത്തില് ഒതുങ്ങിനില്ക്കുകയായിരുന്നു. ഗാന്ധിജിയുടെ രംഗപ്രവേശമാണ് സ്വാതന്ത്ര്യപ്രസ്ഥാനത്തെ വരേണ്യരുടെ കൈയില്‍നിന്ന് മുക്തമാക്കി ഒരു ജനകീയവിമോചനപ്രസ്ഥാനമാക്കി മാറ്റുന്നത്.
ഗാന്ധിജി ഉണര്‍ത്തിവിട്ട മതസൗഹാര്‍ദത്തിലും ഇന്ത്യന്‍ ഗ്രാമീണജീവിത മൂല്യങ്ങളിലും അധിഷ്ഠിതമായ ഗ്രാമീണജനതയുടെ സ്വാതന്ത്ര്യതൃഷ്ണയായിരുന്നു യഥാർഥത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിെൻറ ജനാധിപത്യപരമായ ഉള്ളടക്കം. ഗാന്ധിജി ഇന്ത്യന്‍ ഗ്രാമീണകര്ഷകജീവിതത്തില് സഹജമായി വികസിച്ചുവന്ന പ്രതിരോധരൂപങ്ങളെ കണ്ടെത്തുകയും സമകാലികമായി വികസിപ്പിക്കുകയുമാണ് ചെയ്തത്. ഈ അർഥത്തില്‍ ഇന്ത്യന്‍ ജീവിതത്തിെൻറ ആഴത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മതനിരപേക്ഷതയുടെയും പരസ്പരസ്നേഹത്തിെൻറയും മൂല്യങ്ങളാണ് യഥാർഥത്തില്‍ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തവും സത്യഗ്രഹപരിപാടികളുമായി വികസിച്ചത്. ഇത്തരം ഒരു ജനകീയസമരത്തിലൂടെയാണ് ഇന്ത്യന്‍ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തന്നെ മുട്ടുകുത്തിച്ചത്. എന്നാല്‍, സ്വാതന്ത്ര്യകൈമാറ്റത്തോടെ ഗാന്ധിജി രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുകയും ഇന്ത്യന്‍ ഉപരിവര്‍ഗത്തിലെ സവര്‍ണ, വരേണ്യ മേധാവിത്തം അധികാരമേറ്റെടുക്കുകയുമാണ് ചെയ്തത്. ഈ മാറ്റം ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ അതിെൻറ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഗാന്ധിജി വിട്ടുനിന്നത്. ഒരർഥത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യകൈമാറ്റത്തിെൻറ സന്ദര്‍ഭത്തില്‍ ഏറ്റവും ദുഃഖിതനായിരുന്ന വ്യക്തിയും മഹാത്മാഗാന്ധി തന്നെയാണ്. സ്വാതന്ത്ര്യകൈമാറ്റത്തിെൻറ അവസാനഘട്ടചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഗാന്ധിജി മൗണ്ട് ബാറ്റനോട് ആവശ്യപ്പെട്ടത് ഭരണകൂടത്തിെൻറ കൈമാറ്റത്തിനുപകരം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയുടെ മേല്‍ പ്രതിഷ്ഠിച്ച ഭരണകൂടഉപകരണത്തെതന്നെ എടുത്തുകൊണ്ടു പോകണമെന്നാണ്. ഗാന്ധിജിയുടെ ആ ആവശ്യം യഥാർഥത്തില്‍ ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള, ഇന്ത്യന്‍ ഗ്രാമീണജനതയുടെ വിമോചനത്തിനു വേണ്ടിയുള്ള അഭ്യർഥനയായിരുന്നു. അതാണ് തിരസ്കരിക്കപ്പെട്ടത്. ഇതിെൻറ ഫലമായി ഇന്ത്യന്‍രാഷ്ട്രീയത്തില്‍ മതേതരത്വം ഒരു മുഖംമൂടിയാകുകയും ജനാധിപത്യം ഒരു ചടങ്ങാകുകയുമാണ് ചെയ്തത്.
ഇന്ത്യന്‍ജനതയെ ഒന്നാകെ ജാതികളുടെയും മതങ്ങളുടെയും ഗോത്രങ്ങളുടെയും പേരില്‍ വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ട് അവരെ വോട്ട് ബാങ്കുകളായി നിലനിര്‍ത്താനാണ് ഇന്ത്യന്‍ ഭരണകൂടം ഇക്കാലമത്രയും ശ്രമിച്ചത്. വോട്ട് ബാങ്ക് ജനാധിപത്യത്തില്‍ മതേതരത്വം ഒരു യാഥാർഥ്യമാകുക അസാധ്യമാണ്. ജനാധിപത്യംതന്നെ അതിെൻറ പൂര്‍ണാർഥത്തില്‍ സാക്ഷാത്കരിക്കുകയും അസാധ്യമാണ്. ഇന്ത്യന്‍ സവര്‍ണ, വരേണ്യവര്‍ഗങ്ങള്‍ ദലിതരും ന്യൂനപക്ഷങ്ങളും ആദിവാസികളും സ്ത്രീകളുമുള്ക്കൊള്ളുന്ന കീഴാള ജനവിഭാഗങ്ങളെ ഒന്നാകെ യഥാർഥത്തില്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കിനിര്ത്തുകയാണ് ചെയ്തത്. ഇതുമൂലം സംഭവിച്ച ജനാധിപത്യതകര്ച്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്.
ഗാന്ധിവധത്തിലൂടെ ഇന്ത്യന്‍ജനതയില്‍ നിന്ന് ഒരുകാലത്ത് ഒറ്റപ്പെടുകയും പിന്നീട് പ്രച്ഛന്നരൂപങ്ങളില്‍ സഞ്ചരിക്കേണ്ടിവരുകയും ചെയ്ത സംഘ്പരിവാര്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഒരു ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിെൻറ മൂല്യശോഷണത്തിെൻറ പരകോടിയെയാണ് ഈ സംഭവം വിളിച്ചോതുന്നത്. ഇതില്‍ നിന്ന് തെളിയുന്നത് ഇക്കാലമത്രയും ലിബറല്‍ പുരോഗമനവിഭാഗങ്ങള്‍ വര്‍ഗീയതക്കെതിരെ നടത്തിയിരുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ എല്ലാം ഉപരിപ്ലവമായിരുന്നു എന്നാണ്. ഗ്രാമീണ-കീഴാളജീവിതങ്ങളെയും അവയുടെ മൂല്യങ്ങളെയും ഉള്‍ക്കൊള്ളാതെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും കുറിച്ചുള്ള പാശ്ചാത്യ ആദര്‍ശങ്ങള്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയല്ല. അതിനാല്‍ ഈ 70ാം സ്വാതന്ത്ര്യപിറന്നാളില് ഇന്ത്യ നേരിടുന്ന ഈ ഫാഷിസ്റ്റ് രാഷ്ട്രീയ വികാസത്തിനെതിരെ നിശ്ചയമായും പുതിയ ചുവടുവെപ്പുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഇതിന് അനിവാര്യമായും വേണ്ടത് സമൂഹത്തിെൻറ ഏറ്റവുമടിത്തട്ടില്നിന്ന് അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു പുതിയ ഐക്യപ്രസ്ഥാനം ഉയരുകയെന്നതാണ്. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ പോഷകസംഘടനകളാക്കി ഈ കീഴാളജനവിഭാഗങ്ങളെ ഇക്കാലമത്രയും കീഴ്പ്പെടുത്തി നിര്‍ത്തുകയാണുണ്ടായത്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ നിലയില്‍ തന്നെ ഇന്നും അവരുടെ ജീവിതം തുടരുകയാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയാനുഭവങ്ങളെ മുഴുവന്‍ -ദലിതരും ന്യൂനപക്ഷങ്ങളും കര്ഷകതൊഴിലാളികളും- അടങ്ങുന്ന ഇന്ത്യന്‍ കീഴാളജനതയുടെ കാഴ്ചപ്പാടില്‍ പുനഃപരിശോധിക്കുകയും പുനര്‍മൂല്യനിര്‍ണയം ചെയ്യുകയുമാണ് അനിവാര്യം. അങ്ങനെ മാത്രമേ ഇക്കാലമത്രയും ലിബറല്‍ പുരോഗമനവിഭാഗങ്ങള്‍ തുടര്‍ന്നുവന്ന വിഫലമാക്കപ്പെട്ട വര്‍ഗീയ ഫാഷിസ്റ്റ്വിരുദ്ധ പ്രചാരണങ്ങളെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുറക്കാന്‍ കഴിയൂ.
അതായത്, ഇന്ന് ഇന്ത്യ അടക്കിഭരിക്കാന്‍ തുടങ്ങിയിരിക്കുന്ന സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ പുതിയ വാദമുഖങ്ങളും പുതിയ മുദ്രാവാക്യങ്ങളും ഉയര്‍ത്താന്‍ കഴിയുന്ന ഒരു പുതിയ രാഷ്ട്രീയവ്യവഹാരത്തിനുതന്നെ രൂപംകൊടുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ യഥാര്ഥജനത എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവുമടിത്തട്ടിലുള്ള വിഭാഗങ്ങളുടെ മോചനം ഇനിയും അകലെയാണെന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 70ാം പിറന്നാളില്‍ നാം ദര്‍ശിക്കുന്ന ദയനീയമായ സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.