മൂന്നാറിലേക്കുള്ള ആദ്യകാലത്തെ ബ്രിട്ടീഷുകാരുടെ യാത്ര തമിഴ്നാട്ടിലെ കൊരങ്ങണി, ടോപ്സ്റ്റേഷൻ വഴിയായിരുന്നു. ബോഡിനായ്ക്കനൂരിൽനിന്നു മുന്തൽ വഴി കുതിരപ്പുറത്തും നടന്നും അവർ ടോപ്സ്റ്റേഷനിലെത്തി. അവിടെനിന്ന് മൂന്നാറിലേക്കും. പിന്നീട് തീവണ്ടിയിലായി യാത്ര.1924ലെ പ്രളയത്തിൽ റെയിൽപാത തകരുന്നതുവ െ ര യാത്ര അതു വഴിയായിരുന്നു. ഇന്നിപ്പോൾ ഇൗ പാത വിനോദ സഞ്ചാരികളുടേതാണ്.വിനോദസഞ്ചാരത്തിെൻറ പുതിയ മുഖമായി മാറുകയാണ് അഡ്വഞ്ചർ ടൂറിസം. സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള മലമുകളിൽ ഒരുക്കുന്ന താൽക്കാലിക ക്യാമ്പുകളിൽ രാത്രി കഴിച്ചുകൂട്ടി, ട്രക്കിങ് നടത്തുന്ന യുവാക്കളുടെ എണ്ണം ഏറിവരുന്നു. അഡ്വഞ്ചർ ടൂറിസം വലിയ വ്യവസായമായും മാറി. എന്നാൽ, യാത്രയുടെ സുരക്ഷ തുടങ്ങിയ ഒേട്ടറെ കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന അതിർത്തിക്കപ്പുറത്ത് കൊളുക്കുമല മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഇവിടെയും സുരക്ഷയെക്കുറിച്ച് ആലോചിക്കണം. കൊളുക്കുമല ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ട്രക്കിങ് നിരോധിച്ചുവെങ്കിലും ഇത് താൽക്കാലികമായിരിക്കുമെന്നതിൽ സംശയം വേണ്ട. സംസ്ഥാനത്തൊട്ടാകെ ലക്ഷങ്ങൾ മറിയുന്ന വ്യവസായമെന്ന നിലയിൽ വിലക്ക് നീക്കാൻ ഇപ്പോൾ തന്നെ അഡ്വഞ്ചർ ടൂർ ഒാപറേറ്റർമാർ രംഗത്തുണ്ട്.
മൂന്നാറിലെ മീശപ്പുലിമല കേന്ദ്രീകരിച്ചാണ് ഇപ്പോൾ അഡ്വഞ്ചർ ടൂറിസം. ഇതിൽ ഏറെയും അനധികൃതമാണ്. ഒരു മലയാള സിനിമയാണ് മീശപ്പുലിമലക്ക് ഇത്രയേറെ പ്രാധാന്യം നൽകിയത്. അതാകെട്ട മീശപ്പുലിമലയുടെ ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ രണ്ടാമത് കൊടുമുടിയാണ് മീശപ്പുലിമല- 2640 മീറ്ററാണ് ഉയരം. ഏറ്റവും കൂടിയ ആനമുടിയും മൂന്നാറിന് സമീപം തന്നെ- ഉയരം 2695 മീറ്റർ. ആനമുടി ഇരവികുളം ദേശീയ ഉദ്യാനത്തിെൻറ ഭാഗമായതിനാൽ പ്രവേശനമില്ല. എന്നാൽ, മീശപ്പുലിമല അങ്ങനെയല്ല, വനം വികസന കോർപറേഷെൻറ നിയന്ത്രണത്തിലാണ്. മുമ്പ് എച്ച്.എൻ.എല്ലിന് വേണ്ടി യൂക്കാലി വളർത്താൻ നൽകിയതാണ്. അത് വിജയിച്ചില്ലെങ്കിലും ഭൂമി തിരിച്ചു നൽകിയില്ല. ടൂറിസം വികസിച്ചതോടെ കെ.എഫ്.ഡി.സിയും ട്രക്കിങ് പാക്കേജുമായി കച്ചവടത്തിനിറങ്ങി. നിയന്ത്രിതമാണ് കെ.എഫ്.ഡി.സിയുടെ പാക്കേജ്. എന്നാൽ, അതിർത്തിക്കപ്പുറത്തും ഇപ്പുറത്തും നിന്നുമുള്ള അനധികൃത ട്രക്കിങ് തടയാൻ കഴിയുന്നില്ല. തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമലയിലെ തേയില കമ്പനിക്കും അഡ്വഞ്ചർ ടൂറിസം പാക്കേജുണ്ട്. സമുദ്ര നിരപ്പിൽനിന്നു 2160 മീറ്റർ ഉയരത്തിലാണ് കൊളുക്കുമല എസ്റ്റേറ്റ്. കേരളത്തിലെ സൂര്യനെല്ലിയിൽനിന്നു ജീപ്പ് മാർഗമാണ് പ്രധാന സഞ്ചാരം. ഇതിന് നിയന്ത്രണം വന്നതോടെ തമിഴ്നാട്ടിലെ കൊരങ്ങണി, കോത്തഗുഡി വഴി സഞ്ചാരികളെ എത്തിക്കുന്നു. മൂന്നാറിൽനിന്നു ടോപ് സ്റ്റേഷനിലെത്തി കോത്തഗുഡി വഴി കൊളുക്കുമലയിൽ എത്തുന്നവരും ഏറെയാണ്. മുന്തൽ വഴി കൊളുക്കുമലയിൽ എത്തി മടങ്ങിയവരാണ് കഴിഞ്ഞ ദിവസത്തെ ദുരന്തത്തിൽപ്പെട്ടവർ. കോത്തഗുഡിയെ സംരക്ഷിത വനമേഖലയാക്കി പ്രഖ്യാപിക്കാൻ തമിഴ്നാട് വനം വകുപ്പ് നിർദേശം സമർപ്പിച്ചിട്ടു വർഷങ്ങളായി. എന്നാൽ, അഡ്വഞ്ചർ ടൂറിസം ലോബിയുടെ സമ്മർദെത്ത തുടർന്നാണത്രെ ചുവപ്പ്നാട അഴിക്കാനായിട്ടില്ല.
ഉൾവനങ്ങൾ കേന്ദ്രീകരിച്ച് അഡ്വഞ്ചർ ടൂറിസം ശക്തിപ്പെട്ടുവരുേമ്പാഴും ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം എത്രയെന്ന് പരിശോധിക്കപ്പെടുന്നില്ല. കുറഞ്ഞത് പത്തു ശതമാനമെങ്കിലും വനം നശിപ്പിക്കപ്പെടുന്നുവെന്നാണ് അനൗപചാരിക വിലയിരുത്തൽ. നിരന്തരമായ മനുഷ്യ ഇടപെടൽ സൂക്ഷ്മജീവികൾ, സസ്യങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഉൾവനങ്ങളിലേക്ക് രാത്രിയിലടക്കം മനുഷ്യരെത്തുന്നത് വന്യജീവികളെ അകറ്റാനും കാരണമാകുന്നു. തണുപ്പകറ്റാൻ ഒരുക്കുന്ന ക്യാമ്പ് ഫയർ പൂർണമായും അണക്കാൻ മറന്നാലുള്ള ദുരന്തം എത്ര വലുതായിരിക്കും? മാലിന്യ നിക്ഷേപം മറ്റൊരു ദുരന്തം. അഡ്വഞ്ചർ ടൂറിസം ഒാപറേറ്റർമാരിൽ എത്രപേർക്ക് വേണ്ടത്ര പരിശീലനവും ലൈസൻസും ഉണ്ടെന്നത് പരിശോധിക്കപ്പെടണം. തീ മാത്രമല്ല, വന്യജീവി ആക്രമണവും മുൻകൂട്ടി കാണണം. ഇെതാക്കെ മറികടക്കാനുള്ള പരിശീലനം ഗൈഡുമാർക്കുണ്ടോ?
മീശപ്പുലിമല മാത്രമല്ല, സംസ്ഥാനത്തെ പലയിടങ്ങളിലും അനധികൃത ട്രക്കിങ് വർധിച്ചുവരുകയാണ്. സംരക്ഷിത വനപ്രദേശങ്ങൾമാത്രമാണ് വനം വകുപ്പ് ശ്രദ്ധിക്കുന്നത്. അഗസ്ത്യാർകുടത്തിൽ വർഷത്തിലൊരിക്കൽ വനം വകുപ്പ് തന്നെ താൽപര്യമുള്ളവരെ കൊണ്ടുപോകുന്നു. എന്നാൽ, മറ്റ് പലയിടത്തും വനപാലകരുടെ ‘കണ്ണു വെട്ടിച്ച്’ കാട്ടിലെത്തുന്നു. ദുരന്തമുണ്ടാകുേമ്പാൾ മാത്രമായിരിക്കും സർക്കാർ ഉണരുക. ഇപ്പോഴത്തെ ദുരന്തം പാഠമാകണം. ഒപ്പം മീശപ്പുലിമലയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. സമുദ്ര നിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള ജൈവവൈവിധ്യം ടൂറിസത്തിെൻറ പേരിൽ നശിപ്പിച്ച് കൂട. എത്രയോ നൂറ്റാണ്ടുകൾകൊണ്ട് രൂപപ്പെട്ടതാണ് ജൈവവൈവിധ്യമെന്ന തിരിച്ചറിവുണ്ടാകണം. കാലാവസ്ഥ നിയന്ത്രണത്തിനും അതൊരു ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.