രണ്ടാം മോദി സർക്കാറിെൻറ ആദ്യ ബജറ്റ് നിർമലമല്ലാതാകുന്നത് രാജ്യത്തിെൻറ സമ്പദ്ഘ ടനയുടെ യാഥാർഥ സ്ഥിതി മറച്ചുെവച്ച് മഹത്തായ അഭിവൃദ്ധിയിലൂടെയും കുതിപ്പിലൂടെയ ും രാജ്യം കടന്നുപോവുകയാണെന്ന ഒരു വ്യാജ ചിത്രം നൽകുന്നതിനാലാണ്. തുറന്ന ആഗോളീകരണ ം ആരംഭിച്ചതുമുതൽ എല്ലാ ബജറ്റുകളുടെയും പൊതു സ്ഥിതി ഇതുതന്നെ. ചീഞ്ഞഴുകി ദ്രവിച്ച കോൺഗ്രസ് രാഷ്ട്രീയത്തിെൻറ സാമ്പത്തിക നയപരിപാടികൾ കൂടുതൽ ശക്തമായി അടിച്ചേ ൽപിക്കുന്നതിനാലാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ആദ്യ ബജറ്റ് ഇത്രയേറെ ജനവിരുദ ്ധ നടപടികളിലേക്ക് പോകേണ്ടിവരുന്നത.് എന്നിട്ടും കഴിഞ്ഞകാല ഭരണത്തിൽനിന്ന് മാറ്റ മാണെന്ന് ഭ്രമിപ്പിച്ചാണ് ബി.ജെ.പി. ജനപിന്തുണ ഉറപ്പിച്ചത്.
യഥാർഥത്തിൽ വലിയ കടക് കെണിയിലാണ് ഇന്ത്യ. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള സർക്കാറുകൾ മാത്രമല്ല കട ത്തിൽ മുങ്ങി നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ നേരിട്ട് കടം വാങ്ങുന്നില്ലെങ്കിലും വായ്പ വാങ്ങിയ പണം കൊണ്ടുള്ള വികസന പദ്ധതികളാണ് പഞ്ചായത്തുകൾ നടപ്പാക്കുന്നത്. ഇവർ മാത്രമല്ല, റിലയൻസ്, ടാറ്റ, ബിർള, ജിന്ദാൽ തുടങ്ങിയ വലിയ കുത്തകകളെല്ലാം വൻ കടബാധ്യതകളിലാണ്. അനിൽ അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിന് എന്തെല്ലാം അവിഹിതമായ ഒത്താശകൾ സർക്കാർ ചെയ്തു കൊടുത്തിട്ടും കടത്തിൽനിന്നും നഷ്ടത്തിൽനിന്നും കരകയറുന്നില്ല. കോർപറേറ്റ് ഭരണത്തിെൻറ മുടിചൂടാമന്നനായി വാഴുന്ന മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിെൻറ മൊത്തം കടം 70 ലക്ഷം കോടി രൂപയുേടതാണ്.
വായ്പരൂപത്തിൽ മാത്രമുള്ള ബാധ്യതയാണത്. മുതൽമുടക്കിലുള്ള ബാധ്യത അതിനു പുറമേയാണ്. ഉദാഹരണത്തിന് മുകേഷ് അംബാനിയുടെ റിലയൻസ് പെേട്രാൾ എന്ന കമ്പനിക്ക് പകൽകൊള്ള നടത്താൻ മാറി മാറി ഭരിക്കുന്നവരുടെ സഹായം ലഭിക്കുന്നുണ്ട്. അതിെൻറ മുതൽ മുടക്കിൽ ഒരു പങ്ക് ഒരു അമേരിക്കൻ കമ്പനിക്കുകൂടി ഉണ്ട്. ആ കമ്പനിയെ ലാഭത്തിലാക്കുന്ന പെേട്രാൾ, ഡീസൽ വിലനയം സർക്കാർ സ്വീകരിക്കുന്നതിെൻറ കാരണവും അതുതന്നെ. സർക്കാറും കമ്പനികളും ഒത്തു നടത്തുന്ന നിലവിലെ പെേട്രാൾ, ഡീസൽ വിലയിലെ കൊള്ളയുടെ പുറമേയാണ് നിർമല സീതാരാമെൻറ ‘വളർച്ച ബജറ്റി’ൽ പെേട്രാൾ, ഡീസൽ വിലയിൽ അടിച്ചേൽപിക്കുന്ന കനത്ത നികുതി. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ആ കനത്ത നികുതിമാത്രം ഉണ്ടാക്കുന്ന പ്രത്യാഘാതം കനത്തതായിരിക്കും.
ഇന്ത്യയുടെ ആകെ കടബാധ്യത 10,81,667.5 കോടി ഡോളറാണ്. അതിന് വർഷം തോറും നൽകേണ്ടിവരുന്ന പലിശ 6,60,80,58,750 രൂപ. പ്രതിരോധ ചെലവിനുള്ള ആകെ വകയിരുത്തലിനേക്കാൾ അധികം തുകയാണ് കേന്ദ്രസർക്കാർ പലിശയിനത്തിൽമാത്രം ഓരോ വർഷവും തിരിച്ചടവ് നടത്തേണ്ടത്. അത്ര ഗുരുതരമായ പ്രതിസന്ധി സമ്പദ്ഘടന നേരിടുമ്പോഴും നാം കുതിച്ചുയരുകയാണ് എന്ന ചിത്രം അവതരിപ്പിക്കാനാണ് നിർമല സീതാരാമൻ ബജറ്റിൽ ശ്രമിക്കുന്നത്.
വൻതോതിൽ കടം വാങ്ങി നഗരകേന്ദ്രീകൃത വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കാനാണ് സർക്കാർ ശ്രമം. അതിെൻറ പ്രത്യാഘാതമായി തൊഴിലില്ലായ്മ വർധിക്കുകയല്ലാതെ കുറയില്ല. കർഷക ആത്മഹത്യയും അപ്രകാരം തന്നെ. എന്നാൽ, ഇന്നത്തെ നയങ്ങൾമൂലം കാർഷികവൃത്തിയിൽനിന്നു അതിവേഗം വിട്ടൊഴിയുന്ന ദശലക്ഷക്കണക്കിന് കർഷകരും അവരുടെ പിൻമുറക്കാരും സ്ഥിതിവിവരക്കണക്കുകളിൽ കർഷക ആത്മഹത്യയുടെ എണ്ണം കുറച്ചേക്കും.
കേന്ദ്ര ബജറ്റിൽ രാസവളങ്ങളും മറ്റും ഉപയോഗിക്കാതെയുള്ള സീറോ ബജറ്റ് കൃഷി രീതി രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്നും അത് കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കി വർധിപ്പിക്കുമെന്നാണ് അവകാശവാദം. പലേക്കർ ആവിഷ്കരിച്ച സീറോ ബജറ്റ് പ്രകൃതികൃഷി കമ്പോളത്തെ ആശ്രയിക്കാതെയും ഉൽപാദനച്ചെലവ് പരമാവധി ഇല്ലാതാക്കിയും കൃഷിചെയ്യാൻ കർഷകരെ പ്രാപ്തരാക്കുന്നതാണ്. 2022ലെ വരുമാനം ഇരിട്ടിയാക്കുന്ന സർക്കാറിെൻറ കപട വാഗ്ദാനത്തിന് മറ്റൊരു ഒഴിവുകഴിവ് കണ്ടെത്തിയതു മാത്രമാണ് കേന്ദ്രബജറ്റിലെ സീറോ ബജറ്റിൽ നൽകുന്ന ധനമന്ത്രിയുടെ അധര സേവ. സീറോ ബജറ്റ് പ്രകൃതികൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ചെലവിനായി ഒരു ചില്ലിക്കാശുപോലും കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടില്ല.
നിലവിലുള്ള പദ്ധതികൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. എന്നാൽ, ഒന്നാം മോദിസർക്കാറിെൻറ കാലത്ത് രാജ്യവ്യാപകമാക്കിയ പദ്ധതിയാണ് മണ്ണു പരിശോധന. അതിനുവേണ്ടി മോദി സർക്കാർ അനവധി കോടി രൂപ മാറ്റിവെച്ചു. ഇപ്പോഴും പദ്ധതി അനുസ്യൂതം തുടരുന്നു. മണ്ണ് പരിശോധന നടത്തി ഏതെല്ലാം രാസവളങ്ങളാണ് മണ്ണിൽ ചേർക്കേണ്ടതെന്ന് ഓരോ കൃഷിക്കാരനും ഉപദേശം നൽകുന്ന ആ പദ്ധതി സീറോ ബജറ്റ് പ്രകൃതി കൃഷിയുടെ നേർ വീപരീതമായ നടപടിയാണെന്ന് പകൽപോലെ വ്യക്തം. ഒരു വളപ്രയോഗവും ഇല്ലാതെ നാടൻ പശുവിെൻറ ചാണകവും മൂത്രവും നാമമാത്രമായി ഉത്തേജകമെന്ന നിലയിൽ ഉപയോഗപ്പെടുത്തി സസ്യജാലങ്ങളുടെ പുഷ്ടിയോടെയുള്ള വളർച്ചക്ക് മണ്ണിനെ പാകമാക്കുന്ന കൃഷി രീതിയാണ് പലേക്കറുടേത്.
നാടൻ പശുവിനെ വളർത്തുന്നവർക്ക് സഹായധനം നൽകാനോ പ്രകൃതി കൃഷിരീതിയിലേക്ക് മാറുന്നവർക്ക് സഹായ ധനം നീക്കിവെക്കാനോ മോദിസർക്കാറും നിർമല സീതാരാമെൻറ ബജറ്റും തയാറല്ല. കർഷകവഞ്ചനയുടെ പ്രഖ്യാപനങ്ങളല്ലാതെ കാർഷികോൽപന്നങ്ങൾക്ക് അർഹമായ ന്യായവില ഉൽപാദനച്ചെലവ് കണക്കാക്കി നൽകാൻ നെഹ്റു മുതലുള്ള കഴിഞ്ഞകാല സർക്കാറുകളെപ്പോലെ മോദി സർക്കാറും തയാറല്ലെന്ന് ഈ ബജറ്റും പ്രഖ്യാപിച്ചിരിക്കുകയാണ്.
ബജറ്റിൽ ഉൾക്കൊള്ളിക്കാതെ സർക്കാർ നടപ്പാക്കുന്ന വമ്പൻ പദ്ധതികൾ സാമ്പത്തികബാധ്യത വരുത്തുന്നതിനു പുറമെ ഉപജീവനമാർഗങ്ങൾ തകർക്കുന്ന ദുരന്തം കൂടിയാണ് വരുത്തിവെക്കുന്നത്. മുംബൈ–ഡൽഹി വ്യവസായ ഇടനാഴി, അമൃത്സർ–കൊൽക്കത്ത, കൊൽക്കത്ത–വൈശാഖ്, വൈശാഖ്–ചെന്നൈ, ചെന്നൈ–ബംഗളൂരു, ബംഗളൂരു–ഗോവ, ഗോവ–മുംബൈ, ഇന്ദോർ –ഡൽഹി തുടങ്ങിയ വ്യവസായ ഇടനാഴികൾ, മറ്റ് അനവധിയായ വൻപദ്ധതികൾ എന്നിവയെല്ലാം സങ്കൽപിക്കാൻ കഴിയാത്തവിധം കൃഷിഭൂമി കവർന്നെടുക്കുന്നതാണ്. ഇന്ത്യയുടെ മൊത്തം കൃഷി ഭൂമിയുടെ 40 ശതമാനത്തോളം വ്യവസായ ഇടനാഴികൾമാത്രം കവർന്നെടുക്കും.
ബജറ്റ് ലക്ഷ്യമിടുന്ന അഞ്ചു ട്രില്യൺ ഡോളർ സമ്പദ്ഘടനയിൽ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പങ്കാളിത്തം തുലോം തുച്ഛമായിരിക്കും. ജനങ്ങൾ ഉൽപാദിപ്പിക്കുന്നവക്കും അവരുടെ വരുമാനത്തിനും ആ മൊത്ത ദേശീയ ഉൽപാദനത്തിൽ കാര്യമായ പങ്ക് കണക്കാക്കാനുണ്ടാവില്ല. അതേസമയം ശമ്പളയിനത്തിൽ വരുമാനം ലഭിക്കുന്നവരും അല്ലാതെയുള്ളവരും തങ്ങളുടെ വരുമാനത്തിെൻറ പ്രധാനഭാഗം നികുതി നൽകുന്നതിനും കടബാധ്യതകളുടെ മുതലും പലിശയും തിരിച്ചടക്കുന്നതിനും വിനിയോഗിക്കേണ്ടിവരും.
ഫലത്തിൽ വൻ മുതൽമുടക്ക് നടത്തുന്ന കോർപറേറ്റ് ശകതികളും പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ നടത്തുന്ന സമ്പന്ന രാജ്യങ്ങളിലെ പൗരന്മാരും മുതൽ ഇറക്കി വൻ ലാഭം കൊയ്തെടുക്കുന്ന മഹാനഗരങ്ങളിലെ ഒരു ആൾക്കൂട്ടമായി ഇന്ത്യൻ ജനത അവശേഷിക്കും. ഇന്ത്യയുടെ കാടും കടലും മണ്ണും ജല േസ്രാതസ്സുകളും ഖനിജങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും കോർപറേറ്റ് ശക്തികൾക്ക് യഥേഷ്ടം കവർന്നെടുക്കുന്നതിനുള്ള ജനവിന്യാസം ആയിരിക്കും ജനങ്ങളെ വൻ നഗരങ്ങളിലേക്ക് തള്ളിയിടുന്ന ആ മഹാ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.