രാഷ്ട്രീയനേതാക്കൾ എങ്ങനെയാകണം എന്നതിന് സഖാവ് ലെനിൻ പറഞ്ഞത് 'വെള്ളത്തിൽ മീനുകൾ എന്നപോലെ ജനങ്ങൾക്കിടയിൽ ഇഴുകിച്ചേർന്നു പ്രവർത്തിക്കണം, നേതാക്കൾ' എന്നാണ്. അത്തരം നേതാക്കെളയാണ് കേരളവും കണ്ടുപോന്നത്.
എന്നാൽ, കാലം മാറിയപ്പോൾ നേതാക്കളുടെ കോലത്തിലും വന്നു, മാറ്റം. അവർ യജമാനന്മാരായി ജനങ്ങളിൽ നിന്ന് സാമൂഹിക അകലം പാലിക്കാൻ തുടങ്ങിയത്, കോവിഡിനും എത്രയോ മുേമ്പ. ഇപ്പോൾ അവർ ആജ്ഞാപിക്കാനും ആേക്രാശിക്കാനും തുടങ്ങിയിരിക്കുന്നു. എന്നാൽ, ജനസമുദ്രത്തിൽ നീന്തിത്തുടിക്കുന്ന ചുരുക്കം ചിലർ ഇേപ്പാഴുമുണ്ട് കേരളത്തിൽ. അതിൽ ഒന്നാമൻ സാക്ഷാൽ ഉമ്മൻ ചാണ്ടി. സാധാരണക്കാർക്കിടയിൽ ഒാസി എന്ന ദ്വയാക്ഷരി.
വീട്ടിൽ കുഞ്ഞൂഞ്ഞ്. ജനകീയതയുടെ പേരിൽ പലപ്പോഴും കുരിശു ചുമക്കേണ്ടിവന്നിട്ടും ഉമ്മൻചാണ്ടി ഒരു അത്ഭുതമാണ്. രാഷ്ട്രീയ ഭീഷ്മാചാര്യൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ. കരുണാകരനെപ്പോലും മുട്ടുകുത്തിച്ച തന്ത്രശാലി. തുടക്കം മുതൽ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയെന്ന ഒരേെയാരു മണ്ഡലം. മുന്നണിമാേറണ്ടിവന്നപ്പോഴും മാറാത്ത ഭൂരിപക്ഷവും വിജയവും പുതുപ്പള്ളിയോടുള്ള സ്േനഹത്തിന് സാക്ഷ്യപത്രം എന്നമട്ടിൽ തിരുവനന്തപുരെത്ത സ്വന്തം വീടിനും പേരിട്ടത്, 'പുതുപ്പള്ളി'യെന്നുതന്നെ.
ഉമ്മൻ ചാണ്ടിക്കു നിവേദനം നൽകാനെത്തുന്നവർ നിരാശയോടെ പോകുന്നത് ഒരിക്കലും കണ്ടിട്ടില്ല. എം.എൽ.എയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായിരിക്കെ, അദ്ദേഹം എറ്റവും കൂടുതൽ സമയം ചെലവഴിച്ചത് നിവേദകർക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസ് ജനനിബിഢമായിരുന്നു. നിവേദനം എന്തുതന്നെയാകെട്ട, ഏതു തിരക്കിനിടയിലും അത് വാങ്ങി, പരാതി കേട്ട് ബന്ധെപ്പട്ട വകുപ്പിലേക്ക് അയച്ചുവെന്ന് േബാധ്യപ്പെടുത്തിയേ നിവേദകരെ തിരിച്ചയക്കൂ.
തെൻറ ശക്തിയും ദൗർബല്യവും എന്താണെന്നു ചോദിച്ചപ്പോൾ, അത് ജനങ്ങൾ മാത്രമാണെന്ന് തുറന്നുപറഞ്ഞ ഉമ്മൻ ചാണ്ടിയെ ജനമധ്യത്തിലല്ലാതെ കാണാനുമാകില്ല.
ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്:
ആകൃഷ്ടനായത് എങ്ങനെയാണ്
കോൺഗ്രസ് അനുഭാവമുള്ള കുടുംബമായിരുന്നു. എെൻറ അപ്പൂപ്പൻ 1934ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. അന്നേ രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമാണ് എേൻറത്.
തന്ത്രമൊന്നുമില്ല. പ്രൈമറിസ്കൂൾ കാലംമുതൽ ബാലജനസഖ്യവും മറ്റുമായി പൊതുപ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു. കൂട്ടായ്മകൾ എന്നും ഇഷ്ടം. പിന്നീട്, കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ എത്തിയപ്പോൾ ജനങ്ങളുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതും ജീവിതലക്ഷ്യമായി മാറി. ആളുകളുമായുള്ള സൗഹൃദങ്ങൾ എെൻറ ബലഹീനതയോ ബലമോ ആയിരുന്നു. അവർക്കായി എന്തും ചെയ്യാൻ മടിച്ചില്ല.'
പലതുണ്ട്. ഹൈസ്കൂളിൽ സഹപാഠി തങ്കപ്പൻ ദരിദ്രനായ തൊഴിലാളിയുടെ മകനായിരുന്നു. പോളിടെക്നിക്കിൽ പഠിക്കാനായിരുന്നു അവന് ആഗ്രഹം. പത്താം ക്ലാസിൽ നന്നായി ജയിച്ചെങ്കിലും പോളിയിൽ പ്രവേശനഫീസായി 30 രൂപ നൽകാനില്ല. ഇതറിഞ്ഞപ്പോൾ കൈയിൽ കാശൊന്നുമില്ലാത്തതിനാൽ എെൻറ മോതിരം ഉൗരി തങ്കപ്പനു പണയം െവക്കാൻകൊടുത്തു. അന്നത് വലിയ തുകയാണ്. അങ്ങനെ അയാൾ പഠിത്തം തുർന്നു.
ചെറുപ്പത്തിൽ എനിക്ക് ഏറെ സംതൃപതി നൽകിയ ഒരു സംഭവമാണത്. പിന്നീട് വർഷങ്ങൾക്കുശേഷം മോതിരം തിരിച്ചെടുക്കാനായി തങ്കപ്പൻ പണവുമായി വന്നു. ഞങ്ങൾ പണമിടപാടു സ്ഥാപനത്തിലെത്തിയപ്പോൾ കാലാവധി കഴിഞ്ഞതിനാൽ ആ മോതിരം ലേലം ചെയ്തുപോയെന്ന് അറിഞ്ഞു. മോതിരം പോയെങ്കിലും ഞങ്ങളുടെ സൗഹൃദം പത്തരമാറ്റോടെ നിലനിന്നു.'
ഏറെയുണ്ട്. എന്നാൽ ബധിരരായി ജനിച്ച് മൂകരായിക്കഴിയുന്ന നിരവധി കുട്ടികൾ കേരളത്തിലുണ്ടെന്ന് ജനസമ്പർക്ക പരിപാടിയിലൂടെ അറിഞ്ഞപ്പോൾ കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തി അവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ അപേക്ഷ നൽകിയ നൂറുകുട്ടികളുടെ കാര്യമാണ് തീരുമാനിച്ചത്.
ഒരു സർജറിക്ക് അഞ്ചു ലക്ഷം ചെലവുവരും. സർജറികഴിഞ്ഞ നൂറു കുട്ടികളുടെ ഒരു യോഗം സെക്രേട്ടറിയറ്റിലെ ദർബാർഹാളിൽ നടത്തി. അന്ന് പ്രാർഥന നടത്തിയത് സർജറിയിലൂെട കേൾവിയും സംസാരശേഷിയും തിരിച്ചുകിട്ടിയ ഒരു കുട്ടിയായിരുന്നു. അതുകേട്ട് ഹാളിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണു നിറയുന്നത് ഞാൻ കണ്ടു. യോഗത്തിൽ ഉണ്ടായിരുന്ന ധനമന്ത്രി കെ.എം. മാണിയോടും സാമൂഹികക്ഷേമമന്ത്രി കുഞ്ഞാലിക്കുട്ടിയോടും അേപ്പാൾതന്നെ ആലോചിച്ച് ഒരു തീരുമാനം പ്രഖ്യാപിച്ചു- കേരളത്തിലെ േകൾവിപ്രശ്നമുള്ള എല്ലാ കുട്ടികൾക്കും ഇൗ സർജറി സൗജന്യമായി നടത്തും എന്ന്. ഏറ്റവും ചാരിതാർഥ്യം തോന്നിയ സംഭവമായിരുന്നു അത്.
? ജനസമ്പർക്ക പരിപാടിയെ എങ്ങനെയാണ് ഇപ്പോൾ വിലയിരുത്തുന്നത്
ആ പരിപാടികൊണ്ട് മുഖ്യമന്ത്രി എന്ന നിലയിൽ എനിക്കായിരുന്നു കൂടുതൽ നേട്ടം. ആളുകൾ പലവിധത്തിൽ ആ പരിപാടിയെ കളിയാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ ജനങ്ങൾക്കായി എന്തു തീരുമാനമെടുത്താലും പരാജയപ്പെടുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് ജനക്കൂട്ടത്തിനിടയിലെ ഇൗ ഇറങ്ങിനിൽപാണ്.
സർക്കാർ ഇറക്കുന്ന ഉത്തരവുകൾ ചുവപ്പുനാടയിൽ കിടക്കും. ജനങ്ങൾക്ക് ഇൗ ഉത്തരവുകളും സ്കീമുകളും അപേക്ഷിക്കേണ്ട വിധവും അറിയില്ല. ജീവിതമാർഗമോ ആശ്രയമോ ഇല്ലാത്ത നിരവധി ആളുകളെ കുടുംബശ്രീ വഴി ദെത്തടുത്ത് ജീവിതമാർഗം ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞു. ഇൗ അനുഭവപാഠം നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.
അന്നെത്തയും ഇന്നത്തെയും പൊതുപ്രവർത്തനം തമ്മിൽ രാപകൽ വ്യത്യാസമുണ്ട്. അന്ന് എല്ലാ പാർട്ടികളും മത്സരിക്കുേമ്പാൾ ജനങ്ങൾക്കു നൽകുന്ന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രവർത്തിച്ചിരുന്നത്. നേതാക്കൾ മിക്കവരും നിസ്വാർഥരായിരുന്നു. സർക്കാറുകളുടെ പ്രധാനലക്ഷ്യം പ്രകടനപത്രിക നടപ്പാക്കുകയായിരുന്നു. അധികാരമായിരുന്നില്ല പ്രധാന അജണ്ട. ഇന്നിപ്പോൾ പ്രകടനപത്രിക വെറും ചടങ്ങായി.
അധികാരം പിടിച്ചെടുക്കാൻ എന്തു കുതന്ത്രവുമാകാം എന്നായിരിക്കുന്നു ഇന്ന്. പ്രായോഗിക രാഷ്്ട്രീയം എന്നാണ് അതിന് ഒാമനപ്പേരിട്ടിരിക്കുന്നത്. പൊതുജീവിതവും അധികാരവും രാഷ്ട്രീയവുമെല്ലാം ജനങ്ങൾക്കും നാടിനും വേണ്ടിയാകണം. ഇന്നിേപ്പാൾ രാഷ്ട്രീയം എന്നാൽ സംഘർഷം, വിദ്വേഷം, വെറുപ്പ്, അഴിമതി എന്നായി.
ഇടതുമുന്നണിയുടെ മുൻസർക്കാറുകൾക്കെതിരെ വന്ന ആരോപണങ്ങളിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അഴിമതികളോട് രാജി ചെയ്തിട്ടില്ല. എന്നാൽ പ്രതികാരത്തിനോ വ്യക്തിവിദ്വേഷത്തിനോ ഞങ്ങൾ മുതിർന്നിട്ടില്ല. മുതിരുകയുമില്ല. പക്ഷേ, അവർ രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ ശ്രമങ്ങൾ എനിക്കെതിരെ നടത്തി.
സർക്കാറിനെതിരെ അവർ ഉന്നയിച്ച ആരോപണത്തിൽ ഒന്നുപോലും കെണ്ടത്താനായില്ല. ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം മുൻ യു.ഡി.എഫ് സർക്കാറിെൻറ തീരുമാനങ്ങൾ പലതും നിർത്തിെവച്ചിരുന്നു. അവ പരിശോധിക്കാൻ എ.കെ. ബാലൻ കമ്മിറ്റിയെ െവച്ചു. നാലുവർഷം കഴിഞ്ഞിട്ടും ഒന്നും കെണ്ടത്താനായില്ല. ആ പദ്ധതികളെല്ലാം പിന്നീട് അവർക്ക് തുടരേണ്ടിവന്നു.
യു.ഡി.എഫ് ശക്തമാണ്. ചെയർമാൻ എന്നനിലയിൽ രമേശ് ചെന്നിത്തല നല്ലനിലയിൽ പ്രവർത്തിക്കുന്നു. അദ്ദേഹം കൊണ്ടുവന്ന ആരോപണങ്ങളെ ആദ്യം പിണറായി വിജയൻ പുച്ഛിച്ചുതള്ളാൻ ശ്രമിെച്ചങ്കിലും അവയെല്ലാം ശരിയായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു.
എന്നാൽ, ഇടതുമുന്നണി പ്രതിപക്ഷത്തിരുന്നു ചെയ്തതുപോലെ യു.ഡി.എഫിന് ചെയ്യാനാവില്ല. സമരത്തിെൻറ പേരിൽ സംഘർഷം സൃഷ്ടിക്കാൻ ഞങ്ങൾ തയാറല്ല. ജനാധിപത്യവിശ്വാസികൾ എന്നനിലയിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്.
വ്യക്തിപരമായി അദ്ദേഹെത്ത വിമർശിക്കാൻ താൽപര്യമില്ല. ഒാരോരുത്തർക്കും ഒാരോ ശൈലിയാണ്. പക്ഷേ, ഒരു പൊതുപ്രവർത്തകനും ഭരണാധികാരിക്കും വേണ്ടത് തുറന്ന മനസ്സാണ്. പ്രശ്നങ്ങെള അടഞ്ഞ മനസ്സോെട സമീപിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. ജനങ്ങൾക്ക് പരാതിപറയാനും മാധ്യമങ്ങൾക്ക് വിമർശിക്കാനും പ്രതിപക്ഷത്തിന് തെറ്റു ചൂണ്ടിക്കാണിക്കാനും കഴിയണം. അവ പരിശോധിച്ച് ശരിയായ തീരുമാനം എടുക്കുന്നിടത്താണ് ജനാധിപത്യം വിജയിക്കുന്നത്.
ഗാന്ധിജിതന്നെ. ആ ജീവിതവും രാഷ്ട്രീയവും എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഏകാധിപത്യത്തിെൻറ ശക്തി പട്ടാളമാണെങ്കിൽ ജനാധിപത്യത്തിെൻറ ശക്തി ജനപിന്തുണയാണ്. വാർത്തവിനിമയ ബന്ധങ്ങൾ പോലും ഇല്ലാതിരുന്ന കാലത്ത് ഒരു അധികാരസ്ഥാനവും ഇല്ലാതിരുന്നിട്ടുകൂടി ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ കുടിയേറിയ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയിൽനിന്ന് രാഷ്ട്രീയപ്രസ്ഥാനങ്ങൾ അകന്നതാണ് ഇന്ന് കാണുന്ന എല്ലാ തെറ്റായ പ്രവൃത്തികൾക്കും കാരണം.
ഭരണാധികാരികൾ എന്നനിലക്ക് നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും ചെറുതായി കാണുന്നില്ല. എന്നാൽ, ഏറ്റവും മികച്ച ഭരണാധികാരിയായി ഞാൻ കാണുന്നത് രാജീവ് ഗാന്ധിയെയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിെല ഇന്ത്യ എന്തായിരിക്കണെമന്ന് സ്വപ്നം കണ്ട്, യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിപൂർണമായി ഉൾക്കൊണ്ട് വെറും അഞ്ചുവർഷെത്ത ഭരണത്തിൽ രാജ്യത്ത് 50 വർഷത്തിെൻറ നേട്ടം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് രാജീവ്ജി.
അങ്ങനെയില്ല. തുടക്കം മുതൽ ഞാൻ എ.കെ. ആൻറണിയോടൊപ്പമാണ്. കെ.എസ്.യുവിൽ ആൻറണി പ്രസിഡൻറും ഞാൻ ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത്കോൺഗ്രസ് പ്രസിഡൻറ് പദവി ആൻറണി രാജിെവച്ചപ്പോൾ ഞാൻ പ്രസിഡൻറായി. തുടക്കം മുതൽ ഇതുവരെ ആൻറണിയെേപ്പാലെ ഒരാൾക്കൊപ്പം പ്രവർത്തിക്കാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
കരുണാകരെൻറ രാജിയും ആ കേസുമായി ബന്ധമൊന്നുമില്ല. രണ്ടും ഒരേസമയം വന്നു എന്നേയുള്ളൂ. കരുണാകരെൻറയും ആ ഗവൺെമൻറിെൻറയും ശൈലി മാറ്റണമെന്നതായിരുന്നു വിഷയം. അതുസമ്മതിക്കാെത വന്നപ്പോൾ തർക്കങ്ങളുണ്ടായി. അതേത്തുടർന്ന് ഹൈകമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ തീരുമാനമായിരുന്നു രാജി. ചാരക്കേസിനകത്ത് കരുണാകരന് ഒരു ബന്ധവുമില്ലെന്ന് അന്നും ഇന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. െഎ.ജിയായിരുന്ന രമൺ ശ്രീവാസ്തവക്കും ബന്ധമുണ്ടായിരുന്നുവെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ആ കേസ് കുെറക്കുടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം പാർട്ടി എനിക്കു തന്നിട്ടുണ്ട്. പൂർണസംതൃപ്തനാണ്. കോൺഗ്രസിനും യു.ഡി.എഫിനുംവേണ്ടി ഇനിയും ശക്തമായ പ്രവർത്തനങ്ങൾ എെൻറ ഭാഗത്തുനിന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.