9/11 അനന്തര യുദ്ധഭൂമികളിൽ പാകിസ്താനാണ് കൂടുതൽ നാടറിഞ്ഞതെങ്കിൽ അതിനുംമുേമ്പ യമനിൽ തുടക്കമായിരുന്നു. 2002 നവംബറിൽ ജോർജ് ഡബ്ല്യു. ബുഷ് യമനിലെ അൽഖാഇദ ഭീകരരെ ലക്ഷ്യമിട്ടെന്ന പേരിൽ ആദ്യ ഡ്രോൺ ആക്രമണം നടത്തി. 9/11ന് ഒരു വർഷം മുമ്പ് അമേരിക്കൻ നാവിക സേനയുടെ മിസൈൽ നാശിനിയായ യു.എസ്.എസ് കോളിനു നേരെ യമനിൽ അൽഖാഇദ ആക്രമണമുണ്ടായിരുന്നതിനാൽ ബുഷിെൻറ 'ഭീകരതക്കെതിരായ ആഗോള യുദ്ധ'ത്തിൽ യമൻ ഉൾപ്പെട്ടത് അമ്പരപ്പിക്കുന്നതായിരുന്നില്ല.
പ്രസിഡൻറുമാരായ ഒബാമക്കും ട്രംപിനും കീഴിൽ അമേരിക്ക യമനിൽ മാത്രം നടത്തിയത് 336 വ്യോമാക്രമണങ്ങൾ. 174 സിവിലിയന്മാർ അടക്കം 1020 പേർ കൊല്ലപ്പെട്ടു. ഇനിയും പുറംലോകമറിയാത്തവിധം ഇവിടെ യു.എസ് കരസേനയും ആക്രമണത്തിനെത്തി. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ അൽഖാഇദ (എ.ക്യു.എ.പി)യെന്ന സംഘടനയായിരുന്നു പ്രത്യക്ഷത്തിൽ ലക്ഷ്യം. ഒരു വിവാഹച്ചടങ്ങിലുണ്ടായിരുന്ന മുഴുവൻ പേരും, എ.ക്യു.എ.പി വിരുദ്ധനായ മതപണ്ഡിതനും ആടുകളെ മേയ്ക്കുകയായിരുന്ന 14കാരനും ഇരകളിൽ ചിലർ മാത്രം.
ഇതൊക്കെയും സംഭവിച്ചുകൊേണ്ടയിരിക്കുന്നതിനിടെ, 2015ൽ അമേരിക്ക യമനിൽ വേറിട്ട ഒരു യുദ്ധത്തിെൻറയും ഭാഗമായി. ഹൂതികൾക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ സൗദി- യു.എ.ഇ ഇടപെടലിൽ കക്ഷിചേരുകയായിരുന്നു അവർ. ആ യുദ്ധത്തിെൻറ ഭാഗമായപ്പോൾ ഒബാമ ഭരണകൂടം സാങ്കേതികമായി 2001ലെ യുദ്ധപ്രഖ്യാപനം നിയമാനുമതിയായി പറഞ്ഞില്ല. എന്നല്ല, നിയമസാധുതയുള്ള ന്യായീകരണങ്ങളൊന്നും നിരത്തിയുമില്ല. യുദ്ധത്തിൽ പങ്കാളിയായില്ലെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് ബോംബുകൾ വിറ്റു. ബോംബുവർഷിക്കാൻ വിമാനങ്ങൾ വിറ്റു. അറ്റകുറ്റപ്പണികൾ നടത്തിക്കൊടുത്തു. ബോംബിടാൻ ഇടങ്ങൾ അടയാളപ്പെടുത്തിക്കൊടുത്തു.
സോമാലിയ
2003ലെ വിനാശകരമായ ഇറാഖ് യുദ്ധമാണ് ജോർജ് ഡബ്ല്യു. ബുഷുമായി ഏറ്റവും കൂടുതൽ ചേർത്തുപറയാറുള്ളത്. എന്നാൽ, നാലു വർഷം മാത്രം കഴിഞ്ഞ് ബുഷ് സോമാലിയയിൽ അൽശബാബിനെതിരെ യുദ്ധം നടത്തുന്നുണ്ട്. രാജ്യാന്തര സമൂഹം അംഗീകരിച്ച സോമാലിയൻ സർക്കാറിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് ഇൗ ഭീകര സംഘടന. പിന്നീടങ്ങോട്ട് അവിടെയും യു.എസ് യുദ്ധമുഖത്താണ്.
സമീപവർഷങ്ങളിൽ, സോമാലിയയിൽ നടത്തിയ 254ലേറെ പ്രഖ്യാപിത സൈനികനീക്കങ്ങളിൽ ചിലത് പൂർവാഫ്രിക്കയിലെ അൽഖാഇദയെയും ഐ.എസിനെയും ലക്ഷ്യമിട്ടായിരുന്നു. ഇൗ സംഘടനകൾക്ക് 9/11 ആക്രമണവുമായി എന്തു ബന്ധം? ഏറെയൊന്നുമില്ല. എന്നാലും, ഇൗ സൈനികനടപടികൾക്കും ന്യായം നിരത്തിയത് 2001ലെ കോൺഗ്രസ് അനുമതിയാണ്. അൽശബാബ് അൽഖാഇദയുടെ 'സഹസംഘടന'യാണത്രെ. 2012ൽ അൽശബാബ് അൽഖാഇദക്ക് കൂറ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2001ലെ കോൺഗ്രസ് അനുമതിക്ക് ആറു വർഷം കഴിഞ്ഞാണ് സോമാലിയയിൽ യു.എസ് യുദ്ധം ആരംഭിക്കുന്നത്. അതിനു കാരണം പിറക്കുന്നത് 9/11 ആക്രമണത്തിന് 11 വർഷവും ഉസാമ ബിൻ ലാദിൻ കൊല്ലപ്പെട്ട് ഒരു വർഷവും കഴിഞ്ഞും.
ഇറാഖും അതിനപ്പുറവും
സദ്ദാം ഹുസൈനെ മറിച്ചിടാൻ യു.എസ് തന്നിഷ്ടപ്രകാരം ഇറാഖിൽ വിനാശകരമായ യുദ്ധം ആരംഭിക്കുേമ്പാൾ ബുഷ് ഭരണകൂടം വേറെയും യുദ്ധാനുമതി സംഘടിപ്പിക്കുന്നുണ്ട്. ഈ യുദ്ധത്തിനിടെയാണ് ഭീകരമായ മറ്റൊരു തീവ്രവാദിക്കൂട്ടം പിറവിയെടുക്കുന്നത്- അവർ പിന്നീട് ഇറാഖിലെ അൽഖാഇദ (എ.ക്യു.ഐ) എന്ന് അറിയപ്പെട്ടു. ജോർഡൻ വംശജനായ അബൂ മുസ്അബ് സർഖാവിയായിരുന്നു നേതാവ്.
9/11നു മുമ്പ് സർഖാവി അഫ്ഗാനിസ്താനിൽ ജീവിച്ച താഴെത്തട്ടിലെ അൽഖാഇദ തീവ്രവാദിയായിരുന്നു. എ.ക്യു.ഐ സായുധരാകട്ടെ ഒരുപറ്റം സുന്നി ഗോത്രവർഗക്കാരും മുൻ ബഅസ് സൈനികരും ചേർന്നതും. ഇവർ ലക്ഷ്യംവെച്ചത് യു.എസ് സൈനികരെയും ഇറാഖിലെ ശിയാക്കൾ, കുർദുകൾ എന്നിവരെയും. 2006ലെ യു.എസ് വ്യോമാക്രമണത്തിൽ സർഖാവി െകാല്ലപ്പെട്ടു. പക്ഷേ, അദ്ദേഹത്തിെൻറ സംഘം അതിജീവിച്ചു. സിറിയയിൽ ആഭ്യന്തരയുദ്ധം ഭീതിദമായി തുടരുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാൻറ് (ഐ.എസ്.ഐ.എൽ/ഐ.എസ്.ഐ.എസ്) എന്ന പേരിൽ അത് മറ്റൊരു രൂപത്തിലെത്തി. വർഷങ്ങൾക്കിടെ പ്രസിഡൻറ് ഒബാമ യു.എസിനെ വീണ്ടും ഇറാഖിൽ യുദ്ധമുഖത്തെത്തിച്ചു. അപ്പോൾ കാരണമായി 2001ലെ അനുമതിയുണ്ടായിരുന്നു.
ഇറാഖിൽ തുടങ്ങി സിറിയയിലേക്ക് പടർന്ന ഈ പുതിയ യുദ്ധം ഭരണകൂടദൃഷ്ടിയിൽ 2011ൽ അവസാനിച്ചതിൽനിന്ന് സമ്പൂർണ വ്യത്യാസമുള്ളതായിരുന്നു. എന്നാലും, പുതിയ യുദ്ധത്തിന് പുതിയ അനുമതിതന്നെ വേണം. സിറിയയിൽ അസദ് ഭരണകൂടത്തിനെതിരെ യുദ്ധത്തിന് ബുഷ് അനുമതി തേടിയിട്ട് ഒരു വർഷമാകുന്നേയുള്ളൂ. സിറിയയിൽ ആഭ്യന്തര യുദ്ധത്തിനിടയിലെ രാസായുധപ്രയോഗമായിരുന്നു അപ്പോൾ കാരണം. ജനത രൂക്ഷവിമർശനവുമായി എത്തിയതോടെ യു.എസ് കോൺഗ്രസ് യുദ്ധത്തിന് അനുമതി നൽകേണ്ടെന്നുവെച്ചു. ഉടനെ ഒബാമ ഭരണകൂടം തീരുമാനമെടുത്തു, ഐ.എസ് വിരുദ്ധ സൈനികനീക്കത്തിന് 13 വർഷം മുമ്പ് ലഭിച്ച 'ബ്ലാങ്ക് ചെക്ക്'അനുമതി മതിയെന്ന്. 9/11 ആക്രമണഘട്ടത്തിൽ ഐ.എസ് ഉണ്ടായിട്ടേയില്ലെന്നത് വിഷയമായില്ല. യു.എസ് ഭരണകൂട നേതൃത്വത്തിന് കണ്ണികളെ തമ്മിൽ ചേർക്കാനറിയാമെങ്കിൽ വോട്ടിനിടാതെ യു.എസ് സൈന്യത്തിന് ചെന്ന് യുദ്ധം നടത്താനുമറിയാം.
അൽഖാഇദയെപ്പോലെ ഐ.എസിനുമുണ്ട് ലോകമെങ്ങും പടർന്നുകയറി പ്രവർത്തിക്കുന്ന എണ്ണമറ്റ ഭീകരസംഘടനകൾ. ഇനിയും യുദ്ധങ്ങൾ തുടരാൻ യു.എസിന് അതു മതി കാരണം. മുഅമ്മർ ഖദ്ദാഫി ഭരണകൂടത്തെ അനുമതിയില്ലാതെ ആക്രമിച്ച് ഇല്ലാതാക്കിയ ലിബിയയിൽ ഐ.എസിനെതിരെ യു.എസ് നടത്തിയ ആക്രമണങ്ങൾ 9/11നുശേഷം പുതിയ യുദ്ധഭൂമി തുറന്നു. 2017ൽ നൈജറിലെ നയതന്ത്ര കാര്യാലയത്തിൽ നാല് യു.എസ് സൈനികർ കൊല്ലപ്പെട്ടപ്പോഴാണ് കോൺഗ്രസ് അംഗങ്ങളും അമേരിക്കൻ ജനതയും ഞെട്ടിയത്,- എവിടെയൊക്കെയാണ് നമ്മുടെ സൈനികരുള്ളത് എന്നോർത്ത്!
കാമറൂൺ, ജിബൂതി, എറിത്രീയ, ഇത്യോപ്യ, ജോർജിയ, ജോർഡൻ, കെനിയ, ലബനാൻ, ഫിലിപ്പീൻസ്, തുർക്കി എന്നിങ്ങനെ ഇനിയുമേറെ രാജ്യങ്ങളിൽ പുതുതായി സൈനികവിന്യാസം അനുവദിച്ചിട്ടുമുണ്ട്. സമുദ്രങ്ങളിലും സൈനികനീക്കം തകൃതി. ഈ നടപടികൾക്ക് കരുത്തായി നിൽക്കാൻ നൂറുകണക്കിന് വിദേശ സൈനികത്താവളങ്ങളുണ്ട്. യു.എസിലെ കേന്ദ്രങ്ങളിലിരുന്ന് പദ്ധതിയിട്ട് എവിടെയും ബോംബുവർഷിക്കാൻ വൈമാനികർ വേണ്ടാത്ത ഡ്രോണുകളുണ്ട്. മാത്രവുമല്ല, 9/11നുശേഷം ആക്രമണങ്ങളേറെയും നടത്താൻ മുന്നിലുണ്ടായിരുന്നത് യു.എസ് ആയുധമണിയിച്ച്, പരിശീലനം നൽകി ഒപ്പം പൊരുതിയ സഖ്യകക്ഷികളാണ്.
ഗ്വണ്ടാനമോ തടവറകളിൽ വിചാരണയില്ലാതെ തടവിലിടൽ, അമേരിക്കൻ പൗരന്മാരെ നിരുപാധികം നിരീക്ഷിക്കൽ, മറ്റു പൗരസ്വാതന്ത്ര്യ ലംഘനങ്ങൾ,സി.ഐ.എ രഹസ്യതടവറകളിൽ സി.ഐ.എ വാടകക്കെടുത്ത സ്വകാര്യ കരാറുകാർ കാട്ടിക്കൂട്ടിയ കൊടുംക്രൂരതകൾ, എന്നിവയൊന്നും മറവിയിൽ മുങ്ങാൻ മനസ്സു സമ്മതിക്കില്ല.
അനന്തമായ കാലങ്ങളിൽ നിഗൂഢമായാണ് ഇൗ യുദ്ധങ്ങൾ അരങ്ങേറിയത്. യു.എസ് കോൺഗ്രസിനു മാത്രം കൈമാറിയ രഹസ്യ വിവരങ്ങളുള്ളവയും അതുപോലുമില്ലാത്തവയും. സെപ്റ്റംബർ 11 മുതൽ രണ്ടു പതിറ്റാണ്ടുകാലം എവിടെയൊക്കെ സ്വന്തം രാജ്യം തങ്ങളുടെ പേരിൽ യുദ്ധം ചെയ്തുവെന്ന് അമേരിക്കൻ ജനത അറിയുന്നില്ലെന്നതാണ് കഠിനമായ യാഥാർഥ്യം.
(അവസാനിച്ചു)
വിവ: കെ.പി. മൻസൂർ അലി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.