കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പയ്യാവൂർ പഞ്ചായത്തിലെ, ടൂറിസം സാധ്യതയുള്ള പ്രദേശമാണ് മത ിലേരിത്തട്ട്. ഇത് ആടാമ്പാറയിൽനിന്നും മൂന്ന് കി.മീറ്റർ കിഴക്കുഭാഗത്തും കാഞ്ഞിരക്കൊല്ലിയിൽനിന്നും അഞ്ച് ക ി.മീറ്റർ വടക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ, മതിലേരിത്തട്ട് മല കയറിച്ചെല ്ലുമ്പോൾ നിരന്നു സമതലമായി കിടക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽനിന്നും 4200 അടി ഉയരത്തിലാണ് ഇൗ ഭാഗങ്ങൾ. വർഷത്ത ിൽ എല്ലാ ദിവസവും സുഖകരമായ തണുത്ത കാലാവസ്ഥയുള്ള മതിലേരിത്തട്ടിൽ, ചൂട് ഒരിക്കലും 25 ഡിഗ്രി സെൻറിഗ്രേഡിനു മുകള ിൽ പോകാറില്ല. ട്രക്കിങ്ങിനും ക്യാമ്പിനും അനുയോജ്യമായ ഈ പ്രദേശത്ത്, കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ അതി തീവ്രമഴയി ൽപോലും, ഒരപകടവും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സുരക്ഷിതമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മതിലേരിത്തട ്ടിനെ രൂപപ്പെടുത്താം.
ആടാമ്പാറയിൽനിന്നും കാഞ്ഞിരക്കൊല്ലിയിൽനിന്നും മതിലേരിത്തട്ടിലേക്ക് ടാറിടാത്ത റോഡ് സൗകര്യമുണ്ട്. ഇതിെൻറ വടക്കുഭാഗത്തും കിഴക്കുഭാഗത്തും കർണാടക സംസ്ഥാനത്തിൽപെട്ട ബ്രഹ്മഗിരി റിസർവ് വനങ്ങളാണ്. അതുകൊണ്ട് ശുദ്ധവായുവിനോ ശുദ്ധജലത്തിനോ ഒരു ക്ഷാമവുമില്ല. കണ്ണൂർ നഗരത്തിൽനിന്ന് റോഡ് മാർഗം 60 കി.മീറ്ററാണ് ദൂരം. മതിലേരിത്തട്ടിൽ ഇപ്പോൾ ജനവാസമില്ല എന്നകാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇവിടെ ടൂറിസം വികസനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരു തടസ്സവുമില്ല.
തുടക്കത്തിൽ, മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ടൂറിസ്റ്റുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. രാവിലെ പുറപ്പെട്ട്, രാത്രിയിൽ സ്വഭവനങ്ങളിൽ മടങ്ങിയെത്താവുന്ന രീതിയിലുള്ള ടൂറിസ്റ്റ് സന്ദർശനങ്ങൾ പ്രതീക്ഷിക്കുന്നു. സമീപത്തുതന്നെയുള്ള ശശിപ്പാറ, കന്മദംപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ ഇപ്പോൾതന്നെ ടൂറിസ്റ്റുകൾ ധാരാളമായി സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. തുടക്കത്തിൽ, ആടാമ്പാറ ഭാഗത്തുനിന്നും കാഞ്ഞിരക്കൊല്ലി ഭാഗത്തുനിന്നും മതിലേരിത്തട്ടിലേക്ക് ഏകദിന ട്രക്കിങ്ങിന് സൗകര്യംചെയ്യണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകഴിഞ്ഞാൽ, ക്യാമ്പിങ്ങും, ഹോംസ്റ്റേ സംരംഭങ്ങളും തുടങ്ങാം. മതിലേരിത്തട്ട് നിരന്ന പ്രദേശമായതുകൊണ്ട് ക്യാമ്പിങ്ങിന് വളരെ അനുയോജ്യമാണ്. സമീപപ്രദേശങ്ങളായ കാഞ്ഞിരക്കൊല്ലിയും ഏലപ്പാറയും വഞ്ചിയവും ആടാമ്പാറയും ഹോംസ്റ്റേ ടൂറിസത്തിന് പറ്റിയ സ്ഥലങ്ങളാണ്. വഞ്ചിയം-മതിലേരിത്തട്ട്-കാഞ്ഞിരക്കൊല്ലി മേഖലകൾ കൂട്ടിച്ചേർത്ത്, ടൂറിസ്റ്റ് സർക്കീട്ടായി വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. ഭാവിയിൽ റോപ്േവ, പാരാഗ്ലൈഡിങ്, ബങ്കീ ജംപിങ് തുടങ്ങിയവയും ഏർപ്പെടുത്താവുന്നതാണ്. കൂടുതൽ വിദേശ ടൂറിസ്റ്റുകളുടെ വരവിനും കളമൊരുക്കും. സമീപ പഞ്ചായത്തുകളിലായി കിടക്കുന്ന പാലക്കയം തട്ടിനേയും, പൈതൽമലയെയും ചേർത്ത്, ഒരു സമ്പൂർണ ടൂറിസം ഇടനാഴിയാക്കി മാറ്റാനും കഴിയും.
മതിലേരിത്തട്ടിെൻറ രണ്ട് വശങ്ങളിലായാണ്, മൂന്ന് മെഗാവാട്ടിെൻറ വഞ്ചിയം, അഞ്ച് മെഗാവാട്ടിെൻറ കാഞ്ഞിരക്കൊല്ലി എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥാനം. ഇതിൽ വഞ്ചിയം പദ്ധതി, 1993ൽ നിർമാണം തുടങ്ങി പൂർത്തിയാകാതെ കിടക്കുകയാണ്. കാഞ്ഞിരക്കൊല്ലിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതി നിർമാണം ആരംഭിച്ചിട്ടുമില്ല. കെ. എസ്.ഇ.ബിയുടെയും സംസ്ഥാന സർക്കാറിെൻറയും സജീവ പരിഗണന ഈ വിഷയത്തിലുണ്ടാകണം. ഈ രണ്ട് പദ്ധതികളും നടപ്പാക്കിയാൽ, തദ്ദേശീയർക്ക് ജോലി സാധ്യതകളുണ്ടാവും, പയ്യാവൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യാനാവശ്യമായ വൈദ്യുതി ലഭിക്കുകയും ചെയ്യും. രണ്ടു പദ്ധതിപ്രദേശങ്ങളിലും, കുട്ടികളുടെ പാർക്കും മറ്റ് ടൂറിസ്റ്റ് സംവിധാനങ്ങളും ഏർപ്പെടുത്താനും സാധിക്കും.
ജില്ല പഞ്ചായത്തിെൻറ മേൽനോട്ടത്തിൽ, ഡി.ടി.പി.സിയാണ് മതിലേരിത്തട്ടിലേക്ക് ആവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്. നിലവിലുള്ള റോഡുകൾ പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കണം. കെ. എസ്.ഇ.ബിയുടെ സഹകരണത്തോടെ കറൻറ് എത്തിക്കണം. ജലവിതരണശൃംഖല ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റിയെ ഏൽപ്പിക്കാം. വനംവകുപ്പിെൻറ സഹകരണത്തോടെ വനാതിർത്തിയിൽ സൗരോർജവേലികെട്ടണം. ആനയുടെയും കാട്ടുപന്നിയുടെയും ശല്യം നിയന്ത്രിക്കാൻ വേലി ആവശ്യമാണ്. ജില്ല പഞ്ചായത്തിെൻറയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ വേണം ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ. ഹോംസ്റ്റേ തുടങ്ങണമെങ്കിൽ ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ തദ്ദേശീയർക്ക് പരിശീലനം നൽകേണ്ടതുണ്ട്.
ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളേ ഇവിടെ നടത്താവൂ. തുടക്കംമുതൽ ഈ പ്രദേശം മുഴുവൻ, പ്ലാസ്റ്റിക് രഹിത മേഖലയായി പ്രഖ്യാപിക്കണം. ഖര, ദ്രാവക മാലിന്യങ്ങൾ വേണ്ടരീതിയിൽ ശുദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കണം. ഏതെങ്കിലുംആവശ്യത്തിന് ഒരു മരമെങ്കിലും മുറിച്ചാൽ, പകരം 10 മരങ്ങൾ വെച്ചുപിടിപ്പിക്കണം. ചന്ദനക്കാംപാറ, വഞ്ചിയം, ആടാമ്പാറ, പാടാൻകവല, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ, ഡി.ടി.പി.സിയുടെ ഓഫിസോ, അല്ലെങ്കിൽ ബൂത്തുകളോ സ്ഥാപിക്കണം. വഞ്ചിയം-മതിലേരിത്തട്ട്-കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് സർക്കീട്ടിെൻറ ദൈനംദിന ഭരണച്ചുമതല, പയ്യാവൂർ പഞ്ചായത്തിനും ജനകീയ കമ്മിറ്റികൾക്കുമായി നൽകണം.
ഈ മേഖലകളിലെല്ലാം തദ്ദേശീയരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. മതിലേരിത്തട്ടിലും കാഞ്ഞിരക്കൊല്ലിയിലുംപരിസരങ്ങളിലും അനുബന്ധ സംരംഭങ്ങൾതുടങ്ങാനാകും. ടാക്സി സർവിസ്, ഹോട്ടൽ, ഹോംസ്റ്റേ എന്നിവയിൽ നല്ല അവസരങ്ങൾ തുറന്നുകിട്ടും. വന്യമൃഗങ്ങളുടെ ശല്യവും, കാർഷികരംഗത്തെ തളർച്ചയുംമൂലം, കൃഷിഭൂമി ഉപേക്ഷിച്ചിറങ്ങുന്നവർക്ക് ഇത് ശുഭപ്രതീക്ഷ നൽകുന്നു.
മേൽപറഞ്ഞ പദ്ധതികൾ പ്രദേശെത്ത സാമ്പത്തികാഭിവൃദ്ധിയിലേക്കും സമഗ്രവികസനത്തിലേക്കും നയിക്കും. ഇത് പയ്യാവൂർ പഞ്ചായത്തിൽ മാത്രമല്ല, കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലാകെ വികസനത്തിന് പുത്തൻ ഉണർവ് നൽകും. കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ടിെൻറ വരുമാനത്തിൽ ഗണ്യമായ വർധനവിനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.