‘‘കഴിഞ്ഞ 17 വർഷമായി വോട്ടു ചെയ്യാനാവാതെ നെേട്ടാട്ടത്തിലായിരുന്നു ഞാൻ. ഇന്നിതാ വോട ്ടു ചെയ്തു. രാജ്യത്തിെൻറ െഎക്യത്തിനു വേണ്ടിയാണ് എെൻറ വോട്ട്. എെൻറ രാജ്യത്തിെൻ റ ജനാധിപത്യസംവിധാനത്തിൽ, തെരഞ്ഞെടുപ്പ് നടപടിക്രമത്തിൽ എനിക്കു വിശ്വാസമുണ്ട് ’’ -ഏപ്രിൽ 23ന് ഗുജറാത്തിൽ ദാഹോഡ് ജില്ലയിെല ദേവ്ഗഢ് ബറിയയിൽ ചൂണ്ടുവിരലിലെ വോ ട്ടടയാളം ഉയർത്തിപ്പിടിച്ച് ഇതു പറഞ്ഞത് ബിൽകീസ് ബാനു. സ്വന്തക്കാരെ കൊന്നുമുടി ച്ച് സ്വന്തം ജീവിതം തകർത്തെറിഞ്ഞ കശ്മലർക്ക് നിരന്തര നിയമയുദ്ധത്തിലൂടെ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുകയും അവർക്ക് ഒത്താശ ചെയ്ത ഭരണകൂടത്തിൽനിന്നു നഷ്ടപരിഹാരവും വീടും ജോലിയും വാങ്ങിയെടുക്കുകയും ചെയ്ത പോരാട്ടനായിക. പൗരത്വത്തിെൻറ അനിവാര്യ ഘടകങ്ങളായി ഭരണഘടന ആമുഖത്തിൽ എടുത്തുപറഞ്ഞ സൗഹാർദം, സൗഭ്രാത്രം, സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മുദ്രാവാക്യങ്ങൾ കടലാസിൽനിന്നു കർമത്തിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ഒന്നര പതിറ്റാണ്ടിലേറെയായി നടത്തിയ ധർമയുദ്ധത്തിെൻറ വിജയാഘോഷം കൂടിയായിരുന്നു അവർക്ക് ഇൗ തെരഞ്ഞെടുപ്പ്.
ഗുജറാത്ത് വംശഹത്യകാലത്ത് 2002 മാർച്ച് മൂന്നിന്, മൂന്നുവയസ്സുള്ള സ്വന്തം കുരുന്നിനെയടക്കം കുടുംബത്തിലെ 14 പേരെ കൊന്നുതള്ളിയ ശേഷം മാതാവിനും സഹോദരിക്കുമൊപ്പം കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനറ്റെന്നു കരുതി സംഘ്പരിവാർ വർഗീയവാദികൾ വലിച്ചെറിഞ്ഞ ആറുമാസം ഗർഭിണിയായ വീട്ടമ്മ, ശവക്കൂനയിൽ നിന്നു എഴുന്നേറ്റുവന്നത് പോരാളിയായാണ്. ജനാധിപത്യവും നീതിയും മേൽവിലാസമാക്കിയ നാട്ടിൽ അത് അനുവദിച്ചു കിട്ടുന്നതിനായി സാമൂഹികപ്രവർത്തകരുടെ കൈത്താങ്ങിൽ അവർ ഇറങ്ങിത്തിരിച്ചത് വെറുതെയായില്ല. സംഭവത്തിനുത്തരവാദിയായ ഗുജറാത്ത് സർക്കാർ അവർക്കു വീടും തൊഴിലും അരക്കോടി രൂപ നഷ്ടപരിഹാരവും നൽകണമെന്നു സുപ്രീംകോടതി വിധിച്ചു.
ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയാറില്ലാതെ മുഖം തിരിച്ചിടത്തുനിന്നു തുടങ്ങിയ പോരാട്ടം പൂർണതയിലെത്തിച്ചിേട്ട ബാനു പിന്മാറിയുള്ളൂ. 2003 ഡിസംബറിൽ ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിക്കും പരാതി നൽകിയ അവരുടെ സി.ബി.െഎ അന്വേഷണ ആവശ്യം പരമോന്നത നീതിപീഠം അംഗീകരിച്ചതാണ് വഴിത്തിരിവായത്. പരാതിയിൽ ചൂണ്ടിയ മുഴുവൻ കുറ്റവാളികളെയും 2004 ജനുവരിയിൽ സി.ബി.െഎ അറസ്റ്റു ചെയ്തു. സുരക്ഷ പരിഗണിച്ച് കേസ് വിചാരണ ഗുജറാത്തിൽ നിന്നു മുംബൈയിലേക്കു മാറ്റി. 2008 ജനുവരിയിൽ 13 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണ കോടതി 11 പേർക്ക് ജീവപര്യന്തം തടവു വിധിച്ചു. ഏഴു പേരെ കുറ്റമുക്തരാക്കി. പ്രതികൾ മുംബൈ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, വിചാരണ കോടതി ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയും ചെയ്തു.
ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ച അഞ്ചുലക്ഷം രൂപ വർധിപ്പിക്കണെമന്നു ബാനു സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതുകൂടി മുന്നിൽ വെച്ചാണ് കോടതിയുടെ തീർപ്പ്. ബാനുവിെൻറ ജീവിതാനുഭവങ്ങൾക്ക് ഇതൊന്നും മതിയായ നഷ്ടപരിഹാരമാവില്ല. എന്നാൽ, ഇന്ത്യയിലെ വർഗീയകലാപങ്ങളുടെ ചരിത്രത്തിൽ ഇരയും കോടതിയും വിടാതെ പിന്തുടരുകയും ഒടുവിൽ ആശ്വാസദായകമായൊരു തീർപ്പിലെത്തുകയും ചെയ്തു എന്ന നിലയിൽ ബിൽകീസ് കേസ് ഇടംനേടും. കോടതി കനിഞ്ഞാൽ ഇന്ത്യയിൽ ഇനിയും നീതി ലഭ്യമാണ് എന്നു തെളിയിക്കുന്നു ഇൗ വിധി. അതുകൊണ്ടുതന്നെ, സുപ്രീംകോടതിക്കു ബാനു രേഖപ്പെടുത്തുന്ന നന്ദി രാജ്യത്ത് നീതിയും ന്യായവും കാംക്ഷിക്കുന്ന സകലരുടെയും കൈയൊപ്പോടു കൂടിയാണ്.
ബിൽകീസ് ഒരാൾ മാത്രമല്ല, ഗുജറാത്ത് വംശഹത്യയുടെ േചാരച്ചാലുകളിൽ നീതിക്കുവേണ്ടി കൈയും കാലുമിട്ടടിച്ചത്. അവരെപ്പോലെ കോടതികൾ കയറിയിറങ്ങി കാലിൽ തഴമ്പുകെട്ടിയതല്ലാെത മിച്ചമൊന്നും കാര്യമായി കിട്ടാത്ത സകിയ്യ ജാഫരിയെപ്പോലെ, യാസ്മിൻ ശൈഖിനെപ്പോലെ നിരവധി പേരുണ്ട്. ബെസ്റ്റ് ബേക്കറി, ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ എന്നിങ്ങനെ ചെറുപരലുകൾ ശിക്ഷയേൽക്കുകയും വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയും ചെയ്ത കേസുകൾ ഏറെ. കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ച് സുപ്രീംകോടതി അടക്കം ആശങ്ക രേഖപ്പെടുത്തുേമ്പാഴും വമ്പന്മാർ പ്രതിക്കൂട്ടിൽ കയറേണ്ട ഗുജറാത്ത് കലാപ കേസുകെളാക്കെ അറ്റമില്ലാതെ നീളുകയാണ്. വംശഹത്യയുടെ കാര്യകാരണങ്ങൾ അന്വേഷിച്ച് കുറ്റക്കാരായവർക്ക് നടപടിയെടുക്കുന്ന പതിവുരീതി ഗുജറാത്തിൽ ആദ്യമേ അട്ടിമറിക്കപ്പെട്ടു.
സംഘ്പരിവാർ സർക്കാറിെൻറ ഒത്താശയോടെ നടന്ന വംശഹത്യയിലെ കേസുകൾ ഒാരോന്നും പ്രത്യേകമായാണ് നടന്നുവരുന്നത്. ഒാരോന്നിലും നേരിട്ടു പെങ്കടുത്ത പാർട്ടി ക്രിമിനലുകൾ കുടുങ്ങുകയും അവരെ ഇളക്കിവിട്ട ആസൂത്രകർ രക്ഷപ്പെടുകയും ചെയ്യുന്നു. ‘ഉന്നത കുറ്റവാളികളെ’ പിന്തുടരുന്നവരെ പിന്തിരിപ്പിക്കാൻ അധികാരദണ്ഡുപയോഗിക്കുന്നതും കണ്ടു. ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ ശ്രമിച്ച നിരവധി പേരെ ഭരണകൂടം കേസുകളിൽ കുരുക്കിയിട്ടു. ഇങ്ങനെ തങ്ങൾക്കെതിരെ പുലരുമെന്നു ഭയക്കുന്ന സത്യവും നീതിയും അടിച്ചമർത്താൻ ഇരുട്ടിെൻറ ശക്തികൾ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെയാണ് ബിൽകീസ് െപാരുതി നേടിയിരിക്കുന്നത്. ഇൗ ജയം മരണത്തിൽ നിന്നു ജീവിതത്തിലേക്ക് അവരെ കൈപിടിച്ചു കയറ്റിയ ആദിവാസിവനിത മുതൽ നിയമപോരാട്ടത്തിന് പിറകിൽ നിന്ന വനിത സാമൂഹികപ്രവർത്തകർ വരെയുള്ളവരുടെ കൂട്ടായ്മയുടെ ഫലമാണ്. രാജ്യത്തെ കൂരിരുട്ടിലേക്ക് തെളിക്കാൻ പൈശാചികശക്തികൾ കൊണ്ടുപിടിച്ചു ശ്രമിക്കുേമ്പാഴും നീതിയുടെയും നന്മയുടെയും തിരിയണയാതിരിക്കാനുള്ള ഇൗ ജാഗ്രതക്കൂട്ടാണ് ബിൽകീസിനെ മാത്രമല്ല; രാജ്യത്തെ തന്നെ തോൽക്കാതെ കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.