ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ സമ്പൂർണ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനം സാമ്പത്തിക മേഖലക്ക് മറ്റൊരു ആഘാതമാകുമെന്ന് ആശങ്കിക്കണം. ചില്ലറ വ്യാപാര രംഗത്തേക്ക് വിദേശി നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി നിർമാണത്തിനും വിൽപനക്കുമുള്ള വസ്തുക്കളിൽ 30 ശതമാനമെങ്കിലും ഇന്ത്യയിൽനിന്ന് വാങ്ങിയിരിക്കണമെന്ന ഉപാധിവരെ എടുത്തുകളഞ്ഞിരിക്കുന്നു. ഒറ്റ ബ്രാൻഡ് ചില്ലറ വിൽപനയിൽ വിദേശ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യമാണ് ലഭിക്കുക^ വിൽപന കേന്ദ്രങ്ങൾ തുടങ്ങാൻ ഇനി പ്രത്യേക അനുമതിപോലും ആവശ്യമുണ്ടാകില്ല. എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരി വിദേശ നിക്ഷേപകർക്ക് നൽകാനും തീരുമാനമായിട്ടുണ്ട്. ഭൂരിപക്ഷം ഒാഹരികൾ ഇന്ത്യൻ നിയന്ത്രണത്തിൽതന്നെ ആയിരിക്കുമെങ്കിലും അവ സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ബഹുരാഷ്ട്ര കമ്പനികളുടെ ഏറെക്കാലമായുള്ള ആവശ്യങ്ങൾ അംഗീകരിക്കുക വഴി ഇന്ത്യൻ ചില്ലറവിൽപന രംഗത്ത് വിദേശികളുമായി മത്സരിക്കാൻ ഇവിടെത്ത അസംഘടിതരും നിസ്സഹായരുമായ വ്യാപാരികളെ എറിഞ്ഞുകൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വിദേശ കമ്പനികൾ കേമ്പാളം പിടിക്കാൻ വേണ്ടി ‘വില യുദ്ധം’ നടത്തിയെന്നു വരും. വിലകൾ നന്നേ കുറച്ചുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നതോടെ നാട്ടുകാരായ കച്ചവടക്കാർ പിടിച്ചുനിൽക്കാനാവാതെ ക്ഷയിക്കും; ഉപഭോക്താക്കളെ മുഴുവൻ സ്വന്തമാക്കുന്ന മുറക്ക് വിദേശികൾ വില കൂട്ടി അമിത ലാഭമുണ്ടാക്കും. തൊഴിൽ രംഗത്തും പ്രതിസന്ധി മൂർച്ഛിക്കാനാണ് സാധ്യത. നാട്ടുകാരായ കച്ചവടക്കാർക്കും തൊഴിലാളികൾക്കും പണി ഇല്ലാതാകുേമ്പാൾ മറുവശത്ത് വിദേശികൾ ഡിജിറ്റൽ വ്യാപാരം വഴി തൊഴിലാളികളെ പരമാവധി കുറക്കാൻ ശ്രമിക്കുകയും ചെയ്യും. ഇന്ത്യൻ ചില്ലറ വ്യാപാര രംഗത്ത് ജോലിയെടുക്കുന്ന നാട്ടുകാർ ഇപ്പോൾതന്നെ നോട്ടുനിരോധനത്തിെൻറയും ചരക്കു^സേവന നികുതി സംവിധാനത്തിെൻറയും ആഘാതമേറ്റ് അവശതയിലാണ്. അവരെ രക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്; എന്നാൽ, വീണേടത്ത് വീണ്ടും തൊഴിക്കുകയാണ് ഇപ്പോൾ.
നിക്ഷേപം, വരുമാനം, തൊഴിൽ എന്നീ മേഖലകളിൽ ഉണർവുണ്ടാക്കാനാണ് ഇൗ നടപടി എന്ന് സർക്കാർ അവകാശപ്പെട്ടു കാണുന്നത് കൗതുകകരംതന്നെ. നിക്ഷേപം ഇവിടത്തുകാർക്ക് വരുമാനമോ തൊഴിലോ ലഭ്യമാക്കുമോ എന്ന ചോദ്യം ഉയർത്താതെ വയ്യ. ചില്ലറ വ്യാപാര മേഖലയിലടക്കം വിദേശ നിക്ഷേപത്തെ ശക്തമായി എതിർത്തവരാണ് ഇന്നത്തെ ഭരണപക്ഷം. 2012ൽ ബഹു ബ്രാൻഡ് ചില്ലറ വ്യാപാരം വിദേശികൾക്ക് തുറന്നുകൊടുക്കാൻ മൻമോഹൻ സിങ് സർക്കാർ തീരുമാനിച്ചപ്പോൾ ബി.ജെ.പി വീറോടെ ചെറുത്തു. ഇപ്പോൾ ഒറ്റ ബ്രാൻഡ് വ്യാപാരമല്ലേ ഞങ്ങൾ തുറന്നുകൊടുക്കുന്നുള്ളൂ എന്ന് ന്യായം പറയുന്ന ബി.ജെ.പിക്കാർ അന്ന് ഏതുതരം വിദേശ നിക്ഷേപത്തെയും ‘‘നാടിനെ വിൽക്കലാ’’യിട്ടാണ് വിശേഷിപ്പിച്ചത്. ഇന്നിപ്പോൾ വിദേശ നിക്ഷേപകർക്ക് തുറന്നുകൊടുക്കുന്നതിനെ എതിർക്കുന്നവരാണത്രെ ദേശവിരുദ്ധർ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി വിദേശനിക്ഷേപ നയത്തെ ‘‘ഇറ്റലിക്കാർക്ക് ഇന്ത്യയിലെ കടകൾ വിട്ടുകൊടുക്കലാ’’യി വർണിച്ചു. ‘‘അമേരിക്കക്കാരും ചൈനക്കാരുമൊക്കെ വന്ന് ഇവിടെ ഷോപ്പുകൾ തുറക്കുന്നതോടെ നമ്മുടെ ഉൽപാദന മേഖല തകരു’’മെന്ന് മുന്നറിയിപ്പ് നൽകിയ അരുൺ ജെയ്റ്റ്ലി ഇപ്പോൾ അതേ പാതകത്തിന് നേതൃത്വം നൽകുന്നു. വിലകുറച്ച് ഇവിടത്തെ ചെറുകിട വ്യാപാരികളുടെ നടുവൊടിക്കാനാണ് വിദേശികളെ വിളിച്ചുവരുത്തുന്നതെന്ന് അന്ന് പറഞ്ഞ സുഷമ സ്വരാജ് ഇന്ന് അക്കാര്യം മിണ്ടുന്നില്ല. എയർ ഇന്ത്യയിൽ വിദേശ നിക്ഷേപം ക്ഷണിക്കുന്നതിലും ബി.ജെ.പി നിലപാട് മാറ്റിയിരിക്കുകയാണ്. വൻ നഷ്ടത്തിലാണ് എയർ ഇന്ത്യ എന്നത് ശരിയാണ്. അതിെൻറ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ബി.ജെ.പി കൈയൊഴിഞ്ഞിരിക്കുന്നു. രക്ഷിക്കാനെന്ന വ്യാജേന സ്വകാര്യവത്കരണത്തിലേക്ക് വാതിൽതുറക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
നാട്ടുകാരെ കൂടുതൽ കഷ്ടപ്പാടിലേക്ക് വിട്ടുകൊണ്ട് നിയന്ത്രണങ്ങൾ എടുത്തുകളയുന്നത് വിദേശനിക്ഷേപം ആകർഷിക്കാനാണെന്നും ചൈനയെ ഇക്കാര്യത്തിൽ നാം പിന്നിലാക്കുകയാണെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ഇതിനൊന്നും വസ്തുതകളുടെ പിൻബലമില്ല. 2016 മുതൽ വിദേശ നിക്ഷേപം കുറഞ്ഞുവരുന്നുണ്ട്. ഇൗ കുറവ് മറികടന്ന് എങ്ങനെയും വിദേശികളെ ആകർഷിക്കുക എന്ന ഒറ്റമൂലിയാണ് സർക്കാറിെൻറ പക്കലുള്ളത്.
ഇൗ തിടുക്കം മനസ്സിലാക്കി വിദേശ കമ്പനികൾ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇതു പോരാ, ഇനിയും ഇളവനുവദിക്കണമെന്ന് ശഠിച്ച് ആപ്പിൾ പോലുള്ള കമ്പനികൾ വിലപേശൽ തുടരുന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ തളർച്ചക്ക് കാരണം വിദേശ നിക്ഷേപം കുറഞ്ഞതല്ല^സ്വദേശികളുടെ ആദാനശേഷി കുറഞ്ഞതാണ്. അതിനു കാരണം ഉദാരീകരണം മുതൽ നോട്ടുനിരോധനം വരെയുള്ള യുക്തിരഹിത നടപടികളും. നാട്ടുകാരായ വ്യാപാരികൾക്ക് കൂടുതൽ സൗകര്യങ്ങളും പിന്തുണയും നൽകുകയാണ് പരിഹാരമെന്നിരിക്കെ, കൂടുതൽ ഉദാരീകരിക്കുന്ന പുതിയ നീക്കം വിപരീതഫലമാണ് ചെയ്യുക. എന്തു കൊണ്ടെന്ന് അറിയാൻ ബി.ജെ.പി നേതാക്കൾ 2016നു മുമ്പുള്ള സ്വന്തം പ്രസംഗങ്ങളും ലേഖനങ്ങളും എടുത്തു നോക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.