കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽനിന്ന് അപ്രസക്തമാകുന്നുവെന്ന ആശങ്ക അടുത്തകാലത്തായി ക്രൈസ്തവ സമൂഹത്തിൽ രൂഢമൂലമായിരിക്കുകയാണ്. ആഭ്യന്തരമായും ബാഹ്യമായും ധാരാളം പ്രതിസന്ധികൾ അവർ അനുഭവിക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് അർഹമായ അവകാശങ്ങൾ നഷ്ടപ്പെടുന്നുവെന്ന ഭീതി സഭാഭേദങ്ങളില്ലാതെ ഏവരിലുമുണ്ട്.
സഭകളുടെ പ്രസിദ്ധീകരണങ്ങളും സമുദായനേതാക്കളും വിഷയം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിലെ വസ്തുതകൾ പരിശോധിക്കപ്പെടേണ്ടതാണ്. എന്നാൽ അതിലും പ്രധാനം സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിൽ മുസ്ലിംകൾക്ക് അനർഹമായത് നൽകുകയും ക്രൈസ്തവർക്ക് അർഹമായത് തടയുകയും ചെയ്യുന്നുവെന്ന പരാതി മുഖവിലക്കെടുക്കണമെന്നതാണ്.
ബി.ജെ.പി നേതാവും മിസോറം ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ മുൻകൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തോലിക്കാ കർദിനാൾമാർ സന്ദർശിച്ചപ്പോഴും ഉന്നയിച്ച പ്രധാനവിഷയം ഇതു തന്നെ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ അടിയന്തര ഇടപെടലുണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് അവർ ആവശ്യപ്പെട്ടിരിക്കുന്നു.
മാധ്യമങ്ങളുടെ ചോദ്യത്തിന് മാർ ആലഞ്ചേരിയുടെ പ്രതികരണം, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിതരണത്തിലെ പക്ഷപാതിത്വം കേരളത്തിലാണ് സംഭവിച്ചിട്ടുള്ളതെന്നും അതിനു പരിഹാരം കേരളസർക്കാർ കണ്ടെത്തണമെന്നുമാണ്. ഈ വിഷയത്തിൽ കേന്ദ്ര മാർഗനിർദേശം പുറപ്പെടുവിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
എന്നാൽ, ക്രൈസ്തവ സമൂഹം കുറച്ചുനാളുകളായി സംസ്ഥാന ഭരണകൂടത്തിനെതിരെ ഉയർത്തുന്ന ഈ വിമർശനത്തിൽ സർക്കാറും വകുപ്പുമന്ത്രിയും ദുരൂഹമായ മൗനം ദീക്ഷിക്കുകയാണ്. ഈ നിശ്ശബ്ദതയുടെ ഇരുളിൽ സംക്രമിക്കുന്നത് ഭരണകൂട വിയോജനമല്ല, മുസ്ലിം സമൂഹത്തോടുള്ള വെറുപ്പാണ്.
കേരളത്തിലെ മുസ്ലിംകൾ ഇടതുപക്ഷസർക്കാറിനെ, വിശേഷിച്ച് മന്ത്രി കെ.ടി. ജലീൽ ചുമതലയുള്ള വകുപ്പിനെ ഉപയോഗിച്ച് ക്രൈസ്തവ അവകാശങ്ങൾ അപഹരിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രചാരണം ക്രൈസ്തവ -മുസ്ലിം ബന്ധങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം അകൽച്ച രൂപപ്പെടുത്തിയിരിക്കുന്നു.
അതിെൻറ പ്രതിഫലനമാണ് ന്യൂനപക്ഷ പദ്ധതികളുടെ മുസ്ലിം, ക്രൈസ്തവ അനുപാതം 80:20 എന്നത് റദ്ദാക്കണമെന്ന ഹരജിയും ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനുവേണ്ടി ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ജേക്കബ് പുന്നൂസ് അംഗങ്ങളുമായി നിശ്ചയിച്ചിട്ടുള്ള കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറൻസ് വിശദമാക്കാൻ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ കഴിഞ്ഞദിവസത്തെ ഉത്തരവും.
വിമർശനത്തിെൻറ മുന ന്യൂനപക്ഷക്ഷേമ വകുപ്പിനു നേെരയായിരുന്നിട്ടും ചെറിയ കാര്യങ്ങളിൽ വരെ അക്കമിട്ടു മറുപടി പറയുന്ന മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ഒരു വിശദീകരണവും നൽകാതിരിക്കുന്നത് വർഗീയ വിദ്വേഷത്തിന് ആക്കം കൂട്ടാനാണ് ഇടവരുത്തുക. രണ്ടു സമുദായങ്ങൾ തമ്മിൽ വെറുപ്പും സംശയവും കനക്കുന്ന ഈ സാഹചര്യത്തിൽ അവ ഇല്ലാതാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ ഏറ്റുപറയുകയും തിരുത്തുകയുമാണ് സർക്കാറിെൻറ കടമ. അതല്ല, തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നതെങ്കിൽ വസ്തുതകൾ ബോധ്യപ്പെടുത്തി സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ അടിയന്തരമായി രംഗത്തിറങ്ങേണ്ടതുണ്ട്. അതിന് കേന്ദ്രസർക്കാറിെൻറ ഉത്തരവിന് കാത്തിരിക്കേണ്ടതില്ല.
ക്രൈസ്തവരുടെ ആവലാതികളുടെ നിജസ്ഥിതി കണക്കുകളുടെ അടിസ്ഥാനത്തിൽ പുറത്തുപറയണമെന്നത് മുസ്ലിം സംഘടനകളുടെയും ആവശ്യമാണ്. കേരളത്തിലെ ന്യൂനപക്ഷസമൂഹങ്ങളുടെ സാമൂഹിക, സാമ്പത്തികാവസ്ഥകളെ കുറിച്ചുള്ള വസ്തുനിഷ്ഠ പഠനങ്ങളെ അവർ സ്വാഗതം ചെയ്യുന്നു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തത വരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംഇയ്യതുൽ ഉലമ തുടങ്ങിയ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നു.
സവർണ സാമ്പത്തിക സംവരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും കത്തോലിക്ക സഭകളും തമ്മിലുള്ള ഐക്യപ്പെടലിെൻറ വിരുദ്ധപക്ഷത്താണ് മുസ്ലിം സംഘടനകൾ. മതത്തിെൻറ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും സാമ്പത്തികസഹായങ്ങൾക്ക് സാമ്പത്തിക മാനദണ്ഡങ്ങളാണ് പരിഗണിക്കേണ്ടത് എന്നുമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സഭാനേതൃത്വം ആവശ്യപ്പെട്ട മറ്റൊരു കാര്യം.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായ മുസ്ലിംകൾക്ക് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിനുനേെരയുള്ള ചാട്ടുളിയാണിതെന്ന് ഏത് സാമാന്യബുദ്ധിക്കും തിരിയും. എന്നല്ല, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് ഒരുപോലെ താൽപര്യമുള്ള സവർണസംവരണമെന്ന നയത്തോടുള്ള െഎക്യദാർഢ്യംകൂടിയാണ് ഇൗ ആവശ്യം.
ഇതെല്ലാം തിരിച്ചറിയുേമ്പാഴും, വസ്തുനിഷ്ഠ പഠനങ്ങളാണ് സർക്കാർ പരിരക്ഷയുടെ അടിത്തറയാകേണ്ടെതന്ന നിലപാടിലാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ. നമ്മുടെ ജനാധിപത്യമൂല്യങ്ങളോട് ഉൾച്ചേർന്നുനിൽക്കുന്ന, തികച്ചും മാതൃകാപരമായ ഇത്തരെമാരു നിലപാട് പ്രഖ്യാപിച്ചിട്ടും സർക്കാർ ഇക്കാര്യത്തിൽ മൗനം തുടരുന്നത് തികഞ്ഞ മര്യാദകേട് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.