പോയവർഷം രാജ്യത്തുണ്ടായ നിരവധി പ്രകൃതി ദുരന്തങ്ങളിൽ ഒന്നുമാത്രമായിരുന്നു ആറു മാസം മുമ്പ് മലയാളക്കരയെ വിഴുങ്ങിയ മഹാപ്രളയം. അതിന് സമാനമോ ഭീകരമോ ആയ എത്രയോ പ ്രകൃതി പ്രതിഭാസങ്ങൾക്ക് ഇൗ കാലയളവിൽ തന്നെ നമ്മുടെ രാജ്യം സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2018ലെ ഒാേരാ മാസത്തിലും ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിച്ചു. ജനുവരിയിൽ ഉത്തരേന്ത്യയി ൽ ആകെ വീശിയടിച്ച ശീതതരംഗത്തിൽ 100 ലധികം പേരാണ് മരിച്ചത്. തൊട്ടടുത്ത നാല് മാസങ്ങ ളിൽ ഡൽഹിയടക്കം എട്ടു സംസ്ഥാനങ്ങളിലുണ്ടായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും ഇടിമി ന്നലും പൊടിക്കാറ്റുമെല്ലാം മേഖലയിൽ സമാനതകളില്ലാത്ത നാശമാണ് വിതച്ചത്. ഇക്കാലയളവിൽ മാത്രം 4.76 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചുവെന്ന് പാർലെമൻറ് രേഖകൾ വ്യക്തമാക്കുന്നു.
രാജസ്ഥാനിൽ മാത്രമുണ്ടായ ആൾനാശം 230 എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇൗ സമയത്തുതന്നെ, തെലങ്കാനയിലടക്കം താപവാതവും ദുരിതം വിതച്ചു. ജൂണിനുശേഷം, രാജ്യത്ത് പ്രളയകാലമായിരുന്നു. 2018ൽ, 18 സംസ്ഥാനങ്ങളിലാണ് ചെറുതും വലുതുമായ പ്രളയങ്ങളുണ്ടായത്. നവംബർ, ഡിസംബർ മാസങ്ങളിൽ കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പത്തു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഹിമപാതങ്ങളിലും ആൾനാശവും കൃഷിനാശവും സംഭവിച്ചു. ഇവയൊന്നും കേവലമായ ‘പ്രകൃതി ദുരന്ത’ങ്ങളല്ലെന്നും മറിച്ച്, ‘അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങളാ’െണന്നുമാണ് ഇൗ മേഖലയിലെ ഗവേഷകരുടെ നിഗമനം. ആഗോള താപനത്തിെൻറയും കാലാവസ്ഥാ വ്യതിയാനത്തിെൻറയും അപകട സൂചനകൾ ഇൗ ദുരന്തങ്ങളിലെല്ലാം കാണുന്നുവെന്നതിനാലായിരിക്കണം, ഇവയെല്ലാം സവിശേഷമായി വർഗീകരിച്ചിട്ടുണ്ടാവുക. മറ്റൊരർഥത്തിൽ, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന അപകടങ്ങളിലേക്കുള്ള കൃത്യമായ മുന്നറിയിപ്പുകളാണ് കേരളത്തിലുണ്ടായ പ്രളയമടക്കമുള്ള സംഭവങ്ങൾ. അവയെ ആ രീതിയിൽ നമ്മുടെ അധികാരികൾ സമീപിച്ചുവോ എന്ന കാര്യം സംശയമാണ്.
കഴിഞ്ഞ പത്തു വർഷമായി േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ദുരന്തങ്ങളുടെ തുടർച്ച തന്നെയായിട്ടാണ് ഇൗ സംഭവങ്ങളെയും വിലയിരുത്തേണ്ടത്. 2017ൽ മാത്രം, രാജ്യത്തെ അപകട കാലാവസ്ഥയിൽ പൊലിഞ്ഞത് 2300 ജീവനുകളാണ്; 22 ലക്ഷം പേരെ അത് നേരിട്ട് ബാധിക്കുകയും ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ഉഷ്ണതരംഗത്തിൽ മരിച്ചത് 8000 പേരാണ്. ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ച് ഉഷ്ണ തരംഗ പ്രതിഭാസങ്ങളുണ്ടായതും ഇൗ കാലയളവിലാണെന്നോർക്കുക. കാലാവസ്ഥ നിർണയത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് താപനില. താപനിലയിലുണ്ടാകുന്ന അപ്രതീക്ഷിതവും അസാധാരണവുമായ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് വഴിവെക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന മൂന്നാമത്തെ പ്രകൃതി പ്രതിഭാസം കൂടിയാണത്. എന്നിട്ടും അത് സർക്കാറിെൻറ ‘പ്രകൃതി ദുരന്ത’ങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ടാകും? ആഗോള താപനം പ്രാഥമികമായി പ്രതിഫലിക്കുക സമുദ്രങ്ങളിലാണ്. യഥാർഥത്തിൽ അവിടെയുണ്ടാകുന്ന മാറ്റങ്ങളുടെ അനുരണനങ്ങളാണ് പ്രളയമായും ഉഷ്ണതരംഗങ്ങളായും ഹിമപാതങ്ങളായും പെയ്തുകൊണ്ടിരിക്കുന്നത്. കടൽനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന്, പല ദേശങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നത് ഇൗ നൂറ്റാണ്ടിെൻറ പുതിയ യാഥാർഥ്യമാണ്.
ലോകത്തെ എണ്ണംപറഞ്ഞ ഗവേഷകർ നിർദേശിച്ചതുപോലെ, മനുഷ്യകരങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഇൗ അപകടത്തെ ചെറുക്കാൻ അതേ കരങ്ങൾ തന്നെ ഇനിയും പണിയെടുക്കേണ്ടതുണ്ട്. അതൊരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നിട്ട് വർഷങ്ങൾ പിന്നിട്ടുവെങ്കിലും അതിനെ പ്രയോഗവത്കരിക്കാനുള്ള ശ്രമങ്ങളെ വൻശക്തി രാഷ്ട്രങ്ങൾ മുളയിലേ നുള്ളിക്കളയുകയാണ്. ആഗോളതാപനത്തിെൻറ അടിസ്ഥാന കാരണങ്ങളിലൊന്നായ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരുക എന്ന ആശയം മുന്നോട്ടുവെച്ചിട്ട് രണ്ടു പതിറ്റാണ്ടെങ്കിലും കഴിഞ്ഞു. പക്ഷേ, ക്യോേട്ടാ ഉടമ്പടി മുതലിങ്ങോട്ട് ഇൗ നിർദേശത്തെ തുരങ്കം വെക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ. ഇതേ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും ചില ഗവേഷകരുമാണ് ‘ആഗോളതാപന കെട്ടുകഥാ’ സിദ്ധാന്തവുമായി മുന്നോട്ടുവരുന്നത്. ഇൗ സിദ്ധാന്തക്കാർ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലുണ്ടായ പ്രളയത്തെ ഡോ. മാധവ് ഗാഡ്ഗിൽ ‘മനുഷ്യ നിർമിത പ്രകൃതി ദുരന്തം’ എന്നുവിശേഷിപ്പിച്ചതിനെതിരെ ഒരു കൂട്ടം ആളുകൾ രംഗത്തുവന്നത് ഒാർക്കുക. പശ്ചിമഘട്ട സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഭരണകൂടം കാണിച്ച അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഗാഡ്ഗിലിെൻറ പ്രസ്താവന. പശ്ചിമഘട്ടം അതിെൻറ സുവർണ ശോഭയിൽനിന്ന 1924ലും മറ്റും എങ്ങനെയാണ് ഇതിലും വലിയ വെള്ളപ്പൊക്കമുണ്ടായത് എന്നായിരുന്നു ‘കെട്ടുകഥാ’ സിദ്ധാന്തക്കാരുടെ ചോദ്യം. അധികമായി ലഭിച്ച മഴയെ തടഞ്ഞുനിർത്താനും ശേഖരിക്കാനുമൊക്കെയുള്ള പ്രകൃതി സംവിധാനങ്ങളെ ഇല്ലാതാക്കിയതുകൊണ്ടുകുടിയാണ് ഇൗ പ്രളയമുണ്ടായതെന്ന് അവർ ബോധപൂർവം മറച്ചുവെക്കുന്നു. നേരിട്ടല്ലെങ്കിലും ഇൗ സിദ്ധാന്തക്കാരുടെ വക്താക്കളായി പലപ്പോഴും നമ്മുടെ ഭരണകൂടവും മാറുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പാർലമെൻറിൽവെച്ച തീരദേശ പരിപാലന നിയമം ശ്രദ്ധിക്കുക. തീരങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള എല്ലാ പഴുതുകളും അതിനുണ്ട്. എന്നല്ല, നമ്മുടെ തീരങ്ങൾ കോർപറേറ്റുകൾക്ക് ‘വികസനാവശ്യാർഥം’ പതിച്ചുനൽകുകയും ചെയ്തിരിക്കുന്നു. ഇൗ ‘വികസന’ങ്ങൾ അവിടത്തെ അടിസ്ഥാന ജനവിഭാഗങ്ങളെയും പ്രകൃതി വിഭവങ്ങളെയും എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നത് വിഴിഞ്ഞം അടക്കമുള്ള പദ്ധതികളിലൂടെ നാം കണ്ടുകഴിഞ്ഞു. മലേയാര മേഖലയിലാകെട്ട, വിവിധ വികസന പദ്ധതികൾക്കായി ഖനന നിയമങ്ങൾ കൂടുതൽ ഉദാരമാക്കുന്നതിെൻറ കെടുതികളും നമുക്ക് മുന്നിലുണ്ട്. ഭാവി തലമുറക്ക് സമ്മാനമായി കൈമാറാൻ പൂർവികർ നമ്മെ ഏൽപിച്ചുപോയതാണ് ഇൗ ഭൂമിയും അതിലെ വിഭവങ്ങളുമെന്നാണ് പ്രകൃതി സംരക്ഷണത്തിെൻറ അടിസ്ഥാന പാഠം. ഭൂമിയിൽ മനുഷ്യെൻറ നിലനിൽപുമായി ബന്ധപ്പെട്ട ഇൗ തത്ത്വം മറന്നുള്ള കൈകടത്തലുകൾക്കെതിരായ പോരാട്ടവും ബോധവത്കരണവുമാണ് ഇൗ ‘അസാധാരണ പ്രകൃതി പ്രതിഭാസങ്ങളെ’ ചെറുക്കാനുള്ള ഒരേയൊരു പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.