നിസ്സംശയം പറയാനാകും, വിവാദ വ്യവസായപ്രമുഖൻ അനിൽ അംബാനിക്കെതിരെയുള്ള സുപ്രീംകോട തിയുടെ കോടതിയലക്ഷ്യവിധി ചരിത്രപരവും സാമ്പത്തിക ദല്ലാൾ വ്യവസായത്തിനുള്ള ഒരു തിര ുത്തുമാെണന്ന്. സ്വീഡിഷ് കമ്പനിയായ എറിക്സണും റിലയൻസ് കമ്യൂണിക്കേഷൻസും തമ്മിലുള് ള വ്യവഹാരത്തിൽ അനിൽ അംബാനി നൽകാനുണ്ടായിരുന്നത് 1600 കോടി രൂപയായിരുന്നു. രണ്ടു കമ്പന ികളും തമ്മിൽ കോടതിയിലെത്തിയ ധാരണപ്രകാരം ബാധ്യത 550 കോടി രൂപയായി ചുരുക്കുകയും തുക ഡി സംബർ 15നുമുമ്പ് നൽകാൻ സുപ്രീംകോടതി 2018 ഒക്ടോബറിൽ വിധിക്കുകയും ചെയ്തു. എന്നാൽ, വിധി നടപ്പാക്കാതെ, പാപ്പർഹരജി നൽകി കുടിശ്ശിക അടക്കുന്നതിൽനിന്ന് രക്ഷപ്പെടാനുള്ള അനിൽ അംബാനിയുടെ തന്ത്രമാണ് എഫ്.ആർ. നരിമാൻ അധ്യക്ഷനായ െബഞ്ച് നിഷ്ഫലമാക്കിയത്. ബാധ്യത നാലാഴ്ചക്കുള്ളിൽ തീർത്തില്ലെങ്കിൽ മൂന്നു മാസം ജയിലിൽ കിടക്കേണ്ടിവരുമെന്ന് അർഥശങ്കക്കിടയില്ലാത്തവണ്ണം കോടതി വ്യക്തമാക്കിയിരിക്കുന്നു. ഇതിനു പുറമെ, കോടതിയലക്ഷ്യത്തിന് അനിലിെൻറ മൂന്ന് റിലയൻസ് കമ്പനികളുടെയും ചെയർമാന്മാർ ഒരു കോടി രൂപ പിഴയടക്കുകയും വേണം. പണമടച്ചില്ലെങ്കിൽ ഒരു മാസം ജയിലിൽ കിടക്കേണ്ടിവരുമെന്നും സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്.
എറിക്സണുമായുള്ള അനിൽ അംബാനിയുടെ നിയമവ്യവഹാരത്തിലെ കോടതിയുടെ വിധിപ്രസ്താവനകളിൽ ഇന്ത്യയിലെ കോർപറേറ്റ് വ്യവസായികൾ നിയമസംവിധാനങ്ങളോട് പുലർത്തുന്ന അവജ്ഞയോടുള്ള പ്രതിഷേധം പ്രകടമാണ്. അതോടൊപ്പം അവർ നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളും അധികാരദുർവിനിയോഗങ്ങളും വ്യക്തമായി വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. നീതിവ്യവസ്ഥയോട് ഗർവോടെയാണ് അംബാനിയും റിലയൻസ് കമ്യൂണിക്കേഷൻസും പെരുമാറിയതെന്ന് നിരീക്ഷിച്ച കോടതി അംബാനിയുടെ നിരുപാധികമായ മാപ്പുപറച്ചിൽ അംഗീകരിക്കാൻ വിസമ്മതിച്ചത് അക്കാരണത്താലാണ്. എറിക്സണിെൻറ ഇന്ത്യൻ കമ്പനിക്ക് 550 കോടി കുടിശ്ശിക കൊടുക്കാൻ സുപ്രീംകോടതി നേരേത്ത നൽകിയ രണ്ടു സമയപരിധികളും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ കമ്പനികൾ നിരുത്തരവാദപരമായി ലംഘിക്കുകയായിരുന്നു.
കുടിശ്ശിക തിരിച്ചുകിട്ടാൻ എറിക്സൺ കോടതിയിൽ സമർഥിച്ച വാദമുഖങ്ങൾ റഫാൽ ഇടപാടിലെയും സർക്കാർ ബാങ്കുകളുമായുള്ള അംബാനിമാരുടെ അവിശുദ്ധബാന്ധവത്തെയും തുറന്നുകാട്ടുന്നുണ്ട്. റഫാൽ ഇടപാടിൽ നിക്ഷേപം നടത്താൻ അനിൽ അംബാനിക്ക് പണമുണ്ടെന്നും തങ്ങൾക്കുള്ള കുടിശ്ശിക തരാനാണ് പ്രയാസമെന്നുമുള്ള വാദം മുഖവിലെക്കടുത്ത കോടതി ഘട്ടം ഘട്ടമായി അടക്കാമെന്ന നിർദേശംപോലും തള്ളിക്കളയുകയായിരുന്നു. 2018 ആഗസ്റ്റ് 23ന് ആർകോം, സ്റ്റോക് എക്സ്ചേഞ്ചിന് നൽകിയ സ്റ്റേറ്റ്മെൻറിൽ 5000 കോടി രൂപയുടെ സ്വത്ത് ജിയോക്ക് വിറ്റതായി പറയുന്നുണ്ടെങ്കിലും അത്രയും തുക പോയത് എസ്.ബി.ഐയിലേക്കാെണന്ന് എറിക്സൺ ചൂണ്ടിക്കാണിക്കുന്നു. നീരവ് മോദി, വിജയ് മല്യ തുടങ്ങിയവർ ദേശസാത്കൃത ബാങ്കുകളിൽനിന്ന്് വായ്പ സംഘടിപ്പിച്ചത് നിയമവിരുദ്ധവും സർക്കാർ സമ്മർദഫലവുമാെണന്ന വിമർശനം നിലനിൽക്കെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന തട്ടിപ്പിന് എസ്.ബി.െഎ പോലുള്ള ബാങ്കുകൾ കൂട്ടുനിൽക്കുകയാെണന്ന ദുഷ്യന്ത് ദവെയുടെ ആരോപണം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നതാണ്.
ജ്യേഷ്ഠനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കമ്പനിയുമായി നടത്തിയ ഇടപാടുകൾക്കൊടുവിൽ പാപ്പരായെന്നും പണം നൽകാൻ വഴിയില്ലെന്നും അനിൽ അംബാനി കോടതിയിൽ സമർഥിച്ച വാദമുഖങ്ങളുടെ നിജസ്ഥിതിയും ഗൗരവതരമായ അന്വേഷണം ആവശ്യപ്പെടുന്നു. 40,000 കോടി രൂപയുടെ സാമ്പത്തിക പ്രതിസന്ധിയാണത്രെ അനിൽ അംബാനിയുടെ വിവിധ കമ്പനികൾ അഭിമുഖീകരിക്കുന്നത്. ആരും ഓഹരി വാങ്ങാൻ കൂട്ടാക്കുന്നില്ലെന്നും ജ്യേഷ്ഠൻ മുകേഷ് അംബാനിയിൽനിന്ന് സഹകരണമില്ലെന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ, സാമ്പത്തികമായി ഇത്രയും തകർന്ന അനിൽ അംബാനിയുമായി മോദി സർക്കാറും ബി.ജെ.പിയുടെ വിവിധ സംസ്ഥാന സർക്കാറുകളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയ കരാറുകൾ അത്ഭുതാവഹമാണ്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിൽ 60,000 കോടി രൂപ നിക്ഷേപമുള്ള തൊഴിലാളികളുടെ ഇൻഷുറൻസ് പദ്ധതി കൈകാര്യം ചെയ്യാനുള്ള അധികാരം അനിൽ അംബാനിയുടെ റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്മെൻറിന് നൽകിയത് കഴിഞ്ഞ വർഷമാണ്.
നിലവിൽ മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട്, കൽക്കരി ഖനി പ്രോവിഡൻറ് ഫണ്ട് എന്നിവയും കൈകാര്യം ചെയ്യുന്നതും അനിൽ അംബാനിയുടെ ഇൻഷുറൻസ് കമ്പനിതന്നെ. ജമ്മു-കശ്മീരിൽ ബി.ജെ.പി-പി.ഡി.പി സഖ്യ സർക്കാർ, സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിെൻറ ഇൻഷുറൻസ് പദ്ധതി നിർബന്ധമാക്കിയത് വിവാദമായിരുന്നു. അതിനുപുറമേയാണ് പ്രധാനമന്ത്രി മോദിയുടെ റഫാൽ ഇടപാടിലൂടെ വെറുതെ ലഭിച്ച 30,000 കോടി രൂപ. മുംബൈയിലെ വൈദ്യുതി ശൃംഖല വാണിജ്യത്തിൽ തകർന്ന അനിൽ അംബാനിയുടെ കമ്പനി 18,000 കോടി രൂപക്ക് വാങ്ങി രക്ഷിച്ചത് പ്രധാനമന്ത്രിയുടെ വിശ്വസ്ത വ്യവസായി അദാനിയാണ്. കോടതിവിധിയുടെ പശ്ചാത്തലത്തിൽ, നിയമലംഘനങ്ങളുടെയും അധികാര ദുർവിനിയോഗത്തിെൻറയും ധാരാളം ചരിത്രമുള്ള അനിൽ അംബാനിക്ക് റഫാൽ ആയുധ ഇടപാടിെൻറ നിർമാണ കരാർ എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി ബാധ്യസ്ഥനായിരിക്കുന്നു. വിശേഷിച്ച്, തീരസംരക്ഷണത്തിനുള്ള അതിവേഗ ബോട്ടുകളുടെ നിർമാണം ഏെറ്റടുത്ത് പൈസ വാങ്ങിയതിനുശേഷം ബോട്ടുകൾ നൽകാതിരിക്കുന്ന ഡിഫൻസ് കമ്പനി അനിലിെൻറ പാപ്പർ ഹരജി കമ്പനികളിൽ ഉൾപ്പെട്ടിരിക്കെ. കോടതിയലക്ഷ്യ വിധി വന്നയുടനെ രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിെൻറ ഉത്തരം അറിയാൻ രാജ്യെത്ത മുഴുവൻ ജനങ്ങളും കാതോർത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.