അറിവിെൻറ ജനാധിപത്യവത്കരണം എന്ന തത്ത്വത്തിലൂന്നി 2007ൽ അന്നത്തെ ഇടതുപക്ഷ സർക്കാ ർ രൂപം നൽകിയ െഎ.ടി നയത്തിെൻറ ഭാഗമായാണ് സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്വെയറ ുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സ്വതന്ത് ര സോഫ്റ്റ്വെയർ പ്രസ്ഥാനങ്ങളോട് െഎക്യപ്പെട്ടും അവരെ കേരളത്തിെൻറ െഎ.ടി നയത ്തിെൻറ ഭാഗമാക്കിയും വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ നേതൃത്വത്തിൽ തുടങ്ങിയ വിവിധ പദ്ധതികൾ, വിവര സാേങ്കതികവിദ്യ മേഖലയിലെ കുത്തകകൾക്കെതിരായ രാഷ്ട്രീയ ബദലുകൂടിയായിരുന്നു. ഇൻറർനാഷനൽ സെൻറർ ഫോർ ഫ്രീ സോഫ്റ്റ്വെയർ ആൻഡ് കമ്പ്യൂട്ടിങ് ഫോർ ഡെവലപ്െമൻറ് പോലുള്ള സംരംഭങ്ങൾ പ്രസ്തുത െഎ.ടി നയത്തിെൻറ ഭാഗമായി തുടങ്ങിയതാണ്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് െഎ.ടി മേഖലയിൽ പിടിമുറുക്കിയ കുത്തകകൾക്കെതിരായ പോരാട്ടത്തിനുള്ള മികച്ചൊരു വേദി എന്ന നിലയിൽ ഇൗ സംരംഭങ്ങൾക്കൊക്കെ അേന്ന നല്ല സ്വീകാര്യത ലഭിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ കേരളത്തിലെ ഇ-ഗവേണൻസ്, വിദ്യാഭ്യാസ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതൊക്കെ ഇൗ നയത്തിെൻറ ചുവടുപിടിച്ചാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലുള്ള െഎ.ടി ആക്ടിവിസ്റ്റ് കൂട്ടായ്മകളുടെ നിർലോഭമായ പിന്തുണയും ഇൗ പദ്ധതികൾക്ക് ലഭിച്ചതോടെ, സംസ്ഥാനം വിപ്ലവകരമായൊരു മാറ്റത്തിലേക്കു ചുവടുവെച്ചു. ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് അടക്കമുള്ള സർക്കാർ കാര്യാലയങ്ങളും െഎ.ടി @ സ്കൂൾ വഴി പൊതുവിദ്യാലയങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വിജയകരമായ പരീക്ഷണത്തിന് വേദിയായത് അങ്ങനെയാണ്. സാക്ഷാൽ റിച്ചാർഡ് സ്റ്റാൾമാൻപോലും കേരളത്തിെൻറ ഇൗ െഎ.ടി വിപ്ലവത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.
ഏതെങ്കിലും മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ഇല്ലെങ്കിൽ മാത്രമേ കുത്തക സോഫ്റ്റ്വെയറുകളെ ആശ്രയിക്കാവൂ എന്നാണ് സംസ്ഥാന െഎ.ടി നയം നിഷ്കർഷിച്ചിരിക്കുന്നത്. കുത്തക സോഫ്റ്റ്വെയറുകൾ വാങ്ങുേമ്പാൾ പ്രത്യേക അനുമതിയും വാങ്ങണമെന്നാണ് ചട്ടം. ഇതൊക്കെ കാറ്റിൽപറത്തി, ആവശ്യക്കാർക്കെല്ലാം പ്രത്യേക വില നിശ്ചയിച്ച് ‘വിൻഡോസ് 10’ വാങ്ങാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽതന്നെ െഎ.ടി നയത്തിൽനിന്നുള്ള തിരിച്ചുപോക്കും മറ്റൊരർഥത്തിൽ അഴിമതിയുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പുറംകാൽകൊണ്ട് തൊഴിക്കുന്ന നടപടിയാണിതെന്നും പറയാതിരിക്കാൻ നിർവാഹമില്ല. പലപ്പോഴും സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ‘പരിമിതി’കൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ലോബി സ്വതന്ത്ര സോഫ്റ്റ്വെയറുകളെ അവഗണിക്കാറുണ്ടായിരുന്നു. ആ ‘പരിമിതി’യെ പല അർഥത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇതിനകംതന്നെ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു. എന്നല്ല, പലപ്പോഴും കുത്തക സോഫ്റ്റ്വെയറുകളേക്കാൾ മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്നു. ഇൗ സാഹചര്യത്തിലും ‘വിൻഡോസു’കളോടുള്ള ഭ്രമമാണ് ഇൗ ഉദ്യോഗസ്ഥവൃന്ദങ്ങൾക്കെങ്കിൽ, അത് കുത്തക സോഫ്റ്റ്വെയറുകൾക്ക് പരവതാനി വിരിക്കലല്ലാതെ മറ്റെന്താണ്?
കുത്തകകളെ പൂർണമായും മാറ്റിനിർത്തി, തദ്ദേശീയവും താരതമ്യേന ചെലവുകുറഞ്ഞതുമായ മറ്റൊന്നിെൻറ ഉപയോഗം എന്നതല്ല യഥാർഥത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകളെ പ്രസക്തമാക്കുന്നത്. മറിച്ച്, അവ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം കൂടിയാണ്. വിവര സാേങ്കതികവിദ്യലോകത്ത് ‘ഉടമസ്ഥത’ എന്ന സങ്കൽപം അതിസങ്കീർണമാണ്. അവിടെ അറിവും കുത്തകവത്കരിക്കപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റിെൻറ ഒരു പ്രോഗ്രാം നാം പണംകൊടുത്ത് ഉപയോഗിച്ചാലും ആ സിസ്റ്റത്തിെൻറ ഉടമസ്ഥൻ ആ കമ്പനിതന്നെയാകുന്നു. എന്നല്ല, ആ പ്രോഗ്രാമിെൻറ ഇൻസ്റ്റലേഷൻ മുതൽ നമ്മുടെ കമ്പ്യൂട്ടറിൽ അത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. നമുക്ക് ആവശ്യമായ മാറ്റങ്ങൾക്കായി മൂലകോഡിൽ ഭേദഗതി വരുത്താൻ ഇൗ കുത്തകകൾ അനുവാദം നൽകുന്നുമില്ല. ഇത് പല രീതികളിലും നമ്മെ പിടികൂടുകയും ചെയ്യാം. പല മൊബൈൽ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുന്നതോെട വ്യക്തിഗത വിവരങ്ങളടക്കം ചോർന്നുപോകുന്നതായി ഇതിനകംതന്നെ വെളിപ്പെട്ടതാണല്ലോ. കുത്തക സോഫ്റ്റ്വെയറുകൾ ഉപേയാഗിച്ചുള്ള പഠനം കുട്ടികളെ ഒരു നിലയിൽ അടിമകളാക്കുന്നുണ്ടെന്ന് റിച്ചാർഡ് സ്റ്റാൾമാനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒാരോ വർഷവും പുതിയ പതിപ്പുകൾ ഇറങ്ങുേമ്പാൾ അതെല്ലാം വാങ്ങാനുള്ള സാമ്പത്തികശേഷി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടാവില്ലല്ലോ. അപ്പോൾ സോഫ്റ്റ്വെയർ മോഷണം മാത്രമാകും പോംവഴി. ഇത്തരം അനധികൃത പതിപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നത് എത്രമാത്രം ആശാസ്യകരമാണ്. ഇവിടെയാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പ്രസക്തമാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുതന്നെ അവരുടെ ആവശ്യാനുസരണം സ്വയം വികസിപ്പിക്കാൻ കഴിവുള്ള അല്ലെങ്കിൽ അതിന് അനുവാദമുള്ള ഒരു സംവിധാനമാണിത്. ആ അറിവുകളെ നിയന്ത്രിക്കുകയല്ല; മറിച്ച് പങ്കുവെക്കുകയാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ. കുത്തക സോഫ്റ്റ്വെയറുകളാകെട്ട, അറിവുകളെ പാടെ റദ്ദാക്കുകയും ചെയ്യുന്നു.
കഴിഞ്ഞവർഷം ഇന്ത്യയടക്കം 150 രാജ്യങ്ങളിൽ നടന്ന വാണക്രൈ സൈബർ ആക്രമണം നാം മറന്നിട്ടില്ല. 2.3 ലക്ഷം വിൻഡോസ് കമ്പ്യൂട്ടറുകളെ ലക്ഷ്യംവെച്ച് നടന്ന സൈബർ ആക്രമണം ഇത്തരം ‘കുത്തക’കളുടെ സുരക്ഷയെ സംബന്ധിച്ച് പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട ഇൗ സൈബർ ആക്രമണം, ഇത്തരം കുത്തകകളെ മാത്രം ആശ്രയിച്ച് പ്രവർത്തിച്ചവർക്കുള്ള വലിയ വെല്ലുവിളിയായിരുന്നു. മാത്രമല്ല, കുത്തക കമ്പനികളും വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും തമ്മിലുള്ള അവിഹിതബന്ധം ഇതിനകംതന്നെ വെളിപ്പെട്ടതുമാണ്. സാേങ്കതിക സമൂഹം അവരുടെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൗ അർഥത്തിലെല്ലാം സുരക്ഷിതമാണ്. വസ്തുതകൾ ഇതായിരിക്കെ, പിന്നെയും ഉദ്യോഗസ്ഥർ കുത്തകകൾക്കു പിന്നാലെ പോകുന്നുവെങ്കിൽ അത് നിയന്ത്രിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. െഎ.ടി മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയുണ്ടാകണമെങ്കിൽ അത്തരമൊരു ഇടപെടൽകൂടിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.