മാർച്ച് 31ന് തുർക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ രാജ്യത്തിനകത്തും പുറ ത്തും ചൂടേറിയ ചർച്ചക്ക് തിരികൊളുത്തിയിരിക്കുന്നു. 84 ശതമാനം വോട്ടർമാർ ഹിതം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഇസ്തംബൂൾ, അങ്കാറ, അൻതാലിയ, അദാന, മെർസിൻ തുടങ്ങി രാജ്യത്തെ 12 പ്രധാന നഗരങ്ങളിൽ ഏഴെണ്ണത്തിലെയും ഭരണം പ്രസിഡൻറ് ഉ ർദുഗാെൻറ ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ് പാർട്ടിയും (അക് പാർട്ടി) നാഷനലിസ്റ്റ് മൂവ്മെൻറ് പാർട ്ടിയും (എം.എച്ച്.പി) ചേർന്ന ജനകീയ സഖ്യത്തിൽനിന്ന് റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി), ഗുഡ് പാർട്ടി (െഎ.പി), ഡെമോക്രാറ്റിക് പാർട്ടി (ഡി.പി), ഫെലിസിറ്റി പാർട്ടി (എസ്.പി) എന്നിവർ ചേർന്ന നേഷൻ അലയൻസ് പിടിച്ചെടുത്തു. രാജ്യത്തിെൻറ പ്രധാന രാഷ്ട്രീയ, സാമ്പത്തിക തട്ടകങ്ങളാണ് യഥാക്രമം തലസ്ഥാനമായ അങ്കാറയും ഇസ്തംബൂളും. ഉർദുഗാെൻറ രാഷ്ട്രീയ ൈജത്രയാത്രയുടെ ആരംഭംകുറിച്ച ഇസ്തംബൂൾ കാൽ നൂറ്റാണ്ടിനു ശേഷമാണ് നേരിയ ഭൂരിപക്ഷത്തിന് ഭരണമുന്നണിയുടെ കൈകളിൽനിന്നു വഴുതുന്നത്. അതേസമയം, തെരഞ്ഞെടുപ്പിൽ ഉർദുഗാെൻറ സഖ്യംതന്നെയാണ് മുന്നിൽ. പോൾ ചെയ്ത 84 ശതമാനം വോട്ടിൽ 51.4 ശതമാനവും നേടിയ ജനകീയ സഖ്യം രാജ്യത്തെ 778 മുനിസിപ്പാലിറ്റികളിലും 16 മെട്രോപോളിസുകളിലും 24 സിറ്റികളിലും 538 കൗണ്ടികളിലും 200 പട്ടണങ്ങളിലും അധികാരത്തിലേറി. മുനിസിപ്പാലിറ്റികളിൽ 44.95 ശതമാനം അക് പാർട്ടിയും 6.80 ശതമാനം എം.എച്ച്.പിയും നേടിയപ്പോൾ പ്രതിപക്ഷത്തെ സി.എച്ച്.പി 30.25 ശതമാനവും െഎ.പി 7.39 ശതമാനവും ഡി.പി 4.01 ശതമാനവുമാണ് നേടിയത്. രാജ്യത്തെ കുർദു മേഖലകളിൽ ഇതാദ്യമായി അക് പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കി.
കഴിഞ്ഞ ജൂണിലെ ദേശീയ തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് ഉർദുഗാൻ നേടിയ വൻജയത്തിനുശേഷം ആദ്യമായി തുർക്കിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ വിവിധ രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. സിവിൽ സൊസൈറ്റി നേതാക്കൾ, അഭിഭാഷകർ, ന്യായാധിപർ, അക്കാദമീഷ്യന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി 45,000ത്തോളം പേരെ അറസ്റ്റ് ചെയ്ത് തടവിലിട്ട ഉർദുഗാൻ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ആരോപണം ഉയർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യരീതിയിൽ ബഹുകക്ഷി തെരഞ്ഞെടുപ്പിനും പ്രചാരണത്തിനും മാത്രമല്ല, അതുവഴി പ്രതിപക്ഷം പ്രസ്താവ്യനേട്ടമുണ്ടാക്കിയ ഫലപ്രഖ്യാപനത്തിനും അവസരമൊരുക്കിയത് തുർക്കി പുലർത്തുന്ന ജനാധിപത്യമര്യാദയുടെ സ്വാഭാവികപ്രതിഫലനമാണെന്ന് ഭരണമുന്നണിയും അവരെ അനുകൂലിക്കുന്നവരും എടുത്തുകാട്ടുന്നു. പ്രതിയോഗികളാകെട്ട, ദേശീയ െതരഞ്ഞെടുപ്പ് കഴിഞ്ഞ് ഒമ്പതു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ അക് പാർട്ടി നേരിട്ട പരാജയം ഉർദുഗാെൻറ ഉരുക്കുമുഷ്ടിയും അതേ തുടർന്ന് രാജ്യത്തുളവായ സാമ്പത്തിക അപചയവും ജനത്തെ മടുപ്പിച്ചതിെൻറ തെളിവായി ഉയർത്തിക്കാട്ടുന്നു.
കഴിഞ്ഞ വർഷാവസാനത്തോടെ തുർക്കി വലിയ സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങി. രണ്ടു വർഷം മുമ്പ് നടന്ന പട്ടാള അട്ടിമറിശ്രമത്തിൽ പങ്കുണ്ടെന്ന പേരിൽ അമേരിക്കൻ പാസ്റ്റർ ആൻഡ്രൂ ബ്രൻസണെ തുർക്കിയിൽ തടവിലിട്ടതിൽ അമേരിക്ക ക്ഷോഭത്തിലാണ്. പ്രസിഡൻറ് ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപരോധഭീഷണി മുഴക്കുകയും ആദ്യപടിയായി തുർക്കിയിലേക്കുള്ള കയറ്റുമതി തീരുവയിൽ വർധന വരുത്തുകയും ചെയ്തു. മതവംശീയതയുടെ വക്താവായ ട്രംപ് തുർക്കിയിലെ പാസ്റ്ററുടെ വീട്ടുതടങ്കൽ ഉയർത്തിക്കാട്ടിയെങ്കിലും, സിറിയൻ പ്രശ്നത്തിൽ റഷ്യയോടു ചേർന്നുനിൽക്കുന്ന തുർക്കി അവരുടെ എസ്-400 മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചതാണ് ആയുധക്കച്ചവടക്കാരൻകൂടിയായ ട്രംപിനെ പ്രകോപിപ്പിച്ചത് എന്നതാണ് സത്യം. അതിനു ട്രംപ് അരിശംതീർക്കുേമ്പാൾ ഡോളറിനും യൂറോക്കുമെതിരെ പിടിച്ചുനിൽക്കാനാവാത്തവിധം താഴോട്ടുപതിക്കുകയാണ് ടർക്കിഷ് കറൻസി. ഇതുണ്ടാക്കുന്ന പ്രയാസത്തിൽനിന്നു കരകയറാനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഇതിെൻറ കെടുതി ഏറ്റവുമധികം പ്രതിഫലിക്കുന്നത് വൻ നഗരങ്ങളിലായതാണ് അവിടങ്ങളിൽ ഉർദുഗാൻ സഖ്യം തിരിച്ചടി നേരിടാനുള്ള കാരണം. പണപ്പെരുപ്പം 20 ശതമാനത്തിലെത്തി. ടർക്കിഷ് ലിറയുടെ മൂല്യം കഴിഞ്ഞ വർഷം 28 ശതമാനം കുറഞ്ഞത് ഇേപ്പാഴും താഴോട്ടുതന്നെ പോകുന്നു. 10 മുതൽ 30 ശതമാനംവരെയാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ഇൗ തിക്തയാഥാർഥ്യങ്ങളുടെ നേരെ കൺതുറന്നിരുന്ന ജനം കിട്ടിയ സന്ദർഭത്തിൽ ബാലറ്റിലൂടെ പ്രതികാരം ചെയ്തെന്ന പ്രതിപക്ഷ ആരോപണം പൂർണമായി എഴുതിത്തള്ളാനാവില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരമേഖലകളിലെ പരാജയം തിരിച്ചടിയായിക്കണ്ട് ‘ഉർദുഗാെൻറ ഏകാധിപത്യകാലത്തിെൻറ അസ്തമയത്തുടക്ക’മായതായി പ്രതിപക്ഷവും അവരുടെ ചുവടൊപ്പിച്ച് പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും എടുത്തുകാട്ടുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കേണ്ടതില്ല എന്നാണ് അക് പാർട്ടിയുെട വാദം. പ്രസിഡൻഷ്യൽ രീതിയിലേക്കു മാറിയ രാജ്യത്ത് ഭരണമാറ്റത്തിനോ തിരുത്തിനോ പ്രാദേശികഭരണകൂടങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഇങ്ങനെെയാക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉർദുഗാന് വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, മുൻ ധനമന്ത്രി അലി ബാബകാൻ മുൻ പ്രസിഡൻറ് അബ്ദുല്ല ഗുല്ലിനെ കൂട്ടുപിടിച്ച് അക് പാർട്ടിക്ക് അകത്തുതന്നെ ധ്രുവീകരണത്തിനു ശ്രമിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. ഒരു അട്ടിമറിയുടെ ഭീഷണി മറികടന്ന ഉർദുഗാനു മുകളിൽ പുതിയ വാളുകൾ ഇനിയും തൂങ്ങിക്കിടപ്പുണ്ട് എന്നർഥം. മുന്നോട്ടുള്ള ചുവടുകൾ കരുതലോടെ വേണമെന്ന സൂചന കണ്ടുതന്നെയാവണം, ഫലം ജനാധിപത്യരീതിയിൽ ഉൾക്കൊണ്ട് എല്ലാവരെയും ചേർത്തുപിടിച്ച് അടുത്ത നാലര വർഷത്തിനുള്ളിൽ രാജ്യത്തെ ഭദ്രമാക്കുന്നതിനു മുൻഗണന നൽകുമെന്ന ഉർദുഗാെൻറ പ്രഖ്യാപനം. പ്രസിഡൻറിെൻറ അനുകൂലികളായ സാമൂഹികവിമർശകരും മാധ്യമങ്ങളും ചൂണ്ടുന്നതും ആ വഴിതന്നെ. ഉർദുഗാനും തുർക്കിക്കും രക്ഷപ്പെടാനും ഇൗ തിരിച്ചറിവും തിരിച്ചുനടത്തവും മാത്രമേ വഴിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.