യോ​ഗി​ക്കെ​ന്ത് സു​പ്രീം​കോ​ട​തി!

ഗു​ജ​റാ​ത്ത് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ ഹി​ന്ദു​ത്വ​ഭ​ര​ണം കാ​ഴ്ച​വെ​ക്കു​ന്ന ക​രു​ത്ത​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് യു.​പി​യി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നാ​ണ് സം​ഘ്പ​രി​വാ​റി​ന്റെ​യും സ​മാ​ന​മ​ന​സ്ക​രു​ടെ​യും സാ​മാ​ന്യ മ​നോ​ഭാ​വ​വും പ്ര​ചാ​ര​ണ​വും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി​ൻ​ഗാ​മി​യാ​യി​പ്പോ​ലും യോ​ഗി ​അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ. മ​റു​വ​ശ​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടും ദ​ലി​തു​ക​ളോ​ടും ഇ​ത്ര ക്രൂ​ര​മാ​യും അ​സ​ഹി​ഷ്ണു​വാ​യും പെ​രു​മാ​റു​ന്ന മ​റ്റൊ​രു സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലും പൊ​തു​വി​ലു​ണ്ട്.

ഈ ​ധാ​ര​ണ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ന​ട​ത്തി​യ നി​ശി​ത വി​മ​ർ​ശ​നം. ഇ​ക്കൊ​ല്ലം ആ​ഗ​സ്റ്റ് 24ന് ​മു​സ​ഫ​ർ​ന​ഗ​റി​ലെ ഒ​രു പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പി​ക ഏ​ഴു​വ​യ​സ്സു​കാ​ര​നാ​യ മു​സ്‍ലിം വി​ദ്യാ​ർ​ഥി​യെ ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ചു ഹി​ന്ദു വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ത​ല്ലി​ച്ച അ​തി​ക്രൂ​ര​വും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​തു​മാ​യ ദൃ​ശ്യം വി​ഡി​യോ​യി​ലൂ​ടെ രാ​ജ്യ​മൊ​ട്ടു​ക്ക് പ്ര​ച​രി​ച്ചു. അ​തി​നു​ത്ത​ര​വാ​ദി​യാ​യ അ​ധ്യാ​പി​ക​യെ നി​യ​മ​ത്തി​ന്റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നു. ഏ​തു​വി​ധേ​ന​യും സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​നാ​ണ് യു.​പി സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.

കു​ട്ടി​യു​ടെ പി​താ​വ് വ്ര​ണി​ത​ഹൃ​ദ​യ​നാ​യ ത​ന്റെ മ​ക​നെ സ്കൂ​ളി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ക​യും ഉ​ത്ത​ര​വാ​ദി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ചി​ല​തൊ​ക്കെ ചെ​യ്തു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ​ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​സ്താ​വ്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും പി​ന്നീ​ടു​ണ്ടാ​യി​ല്ല. അ​തി​നി​ടെ​യാ​ണ് ഗാ​ന്ധി​ജി​യു​ടെ പ്ര​പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി, അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ഉ​ട​ൻ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ, സു​പ്രീം​കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പൊ​തു​ശ്ര​ദ്ധ​യും പ്രാ​ധാ​ന്യ​വും നേ​ടി​യി​രി​ക്കു​ന്ന​ത്. ‘ഇ​ത് വ​ള​രെ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ്. ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​താ​യ​തു​കൊ​ണ്ട് സ​ഹ​പാ​ഠി​യെ അ​ടി​ക്കാ​ൻ ഒ​രു അ​ധ്യാ​പി​ക പ​റ​യു​ക. ആ​രോ​പി​ച്ച​ത് ശ​രി​യെ​ങ്കി​ൽ അ​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ക്ക​ണം. ഒ​രു പ്ര​ത്യേ​ക മ​ത​ത്തി​നെ​തി​രെ അ​ധി​ക്ഷേ​പാ​ർ​ഹ​മാ​യ ക​മ​ന്റു​ക​ൾ അ​ധ്യാ​പി​ക ന​ട​ത്തി എ​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ലു​ണ്ട്. പൊ​ലീ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലു​മു​ണ്ട്. പ​ക്ഷേ, എ​ഫ്.​ഐ.​ആ​റി​ൽ അ​ത് കാ​ണാ​നി​ല്ല. വി​ഡി​യോ​യു​ടെ പ​ക​ർ​പ്പെ​ടു​ത്ത് എ​ഫ്.​ഐ.​ആ​റി​നൊ​പ്പം ഹാ​ജ​രാ​ക്കി​യ​തു​മി​ല്ല’ എ​ന്ന് പ​ര​മോ​ന്ന​ത കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തു​ട​ർ​ന്ന് കേ​സ് ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം​ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സു​പ്രീം​കോ​ട​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ, യു.​പി​യി​ലെ തീ​വ്ര ഹി​ന്ദു​ത്വ സ​ർ​ക്കാ​റി​ന്റെ കോ​ട​തി​വി​ധി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​യി​രി​ക്കു​മെ​ന്നും കേ​സി​ന്റെ ഗ​തി​യെ​ന്താ​വു​മെ​ന്നും ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വി​ശി​ഷ്യ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പ​ര​മ​ത​വി​ദ്വേ​ഷ​വും വം​ശീ​യ​വൈ​ര​വും എ​ത്ര ഡി​ഗ്രി താ​പ​നി​ല​യി​ലെ​ത്തി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​താ​ണ് യോ​ഗി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും മാ​ന​സി​കാ​വ​സ്ഥ.

ബാ​ബ​രി മ​സ്ജി​ദ് കേ​സി​ൽ സു​പ്രീം​കോ​ട​തി ന​ൽ​കി​യ വി​ധി​യു​ടെ ബാ​ക്കി​പ​ത്രം​ത​ന്നെ ഒ​ന്നാം​ത​രം ഉ​ദാ​ഹ​ര​ണം. എ​ല്ലാ തെ​ളി​വു​ക​ളും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം 1526ൽ ​പ​ള്ളി പ​ണി​ത സ്ഥ​ല​ത്ത് ക്ഷേ​ത്ര​മോ മ​റ്റു കെ​ട്ടി​ട​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന് ഒ​രു തെ​ളി​വും ഇ​ല്ല; അ​ത് രാ​മ​ജ​ന്മ​ഭൂ​മി ആ​യി​രു​ന്നു എ​ന്ന​തും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല; എ​ങ്കി​ലും ഹൈ​ന്ദ​വ​വി​കാ​രം മാ​നി​ച്ച് ഭൂ​മി രാ​മ​ക്ഷേ​ത്രം പ​ണി​യാ​ൻ വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്ന് 2019 ന​വം​ബ​ർ 19ന് ​വി​ധി​ച്ച കോ​ട​തി പ​ക​രം മു​സ്‍ലിം​ക​ൾ​ക്ക് ബാ​ബ​രി​യി​ൽ​നി​ന്ന് ദൂ​രെ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കി പ​ള്ളി നി​ർ​മി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. മു​സ്‍ലിം സം​ഘ​ട​ന​ക​ൾ പ​ക​രം പ​ള്ളി എ​ന്ന നി​ർ​ദേ​ശ​ത്തെ നി​രാ​ക​രി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ മു​ൻ​​കൈ​യെ​ടു​ത്ത് ത​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​വ​രെ ചേ​ർ​ത്ത് ഒ​രു ഇ​ന്തോ ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ത​ട്ടി​ക്കൂ​ട്ടി ബാ​ബ​രി മ​സ്ജി​ദ് സൈ​റ്റി​ൽ​നി​ന്ന് 22 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ഞ്ചേ​ക്ക​ർ സ്ഥ​ല​വും പ​തി​ച്ചു​കൊ​ടു​ത്തു.

ഫൗ​ണ്ടേ​ഷ​ൻ 2000 പേ​ർ​ക്ക് ന​മ​സ്ക​രി​ക്കാ​വു​ന്ന കൂ​റ്റ​ൻ പ​ള്ളി​യും 300 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന അ​ത്യാ​ധു​നി​ക കോം​പ്ല​ക്സി​ന്റെ മാ​പ്പും ത​യാ​റാ​ക്കി ഉ​ട​ൻ പ​ണി​യാ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ഭ​വി​ച്ച​തോ? 2021 ജ​നു​വ​രി 26ന് ​ശി​ലാ​സ്ഥാ​പ​നം ന​ട​ന്ന പ​ള്ളി​യു​ടെ പ്ലാ​ൻ​പോ​ലും ഇ​ന്നേ​വ​രെ അം​ഗീ​ക​രി​ച്ചു​കി​ട്ടി​യി​ല്ല! അ​ത് കൃ​ഷി​ഭൂ​മി​യാ​ണ്, അ​വി​ടെ നി​ർ​മാ​ണം പ​റ്റി​ല്ല എ​ന്നാ​ണ് അ​യോ​ധ്യ ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി ഉ​ന്ന​യി​ച്ച എ​തി​ർ​പ്പ്. ഭൂ​മി ത​രം​മാ​റ്റം വേ​ണ​മെ​ങ്കി​ൽ 12 കോ​ടി രൂ​പ കെ​ട്ടി​വെ​ക്ക​ണം. സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സു​ന്നി വ​ഖ​ഫ് ബോ​ർ​ഡി​നും ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​നും ഇ​തു​വ​രെ സം​ഭാ​വ​ന​യാ​യി പി​രി​ച്ചെ​ടു​ക്കാ​നാ​യ​ത് വെ​റും 50 ല​ക്ഷ​വും. 300 കോ​ടി​യു​ടെ മൊ​ത്തം കോം​പ്ല​ക്സ് ഉ​പേ​ക്ഷി​ച്ച് കേ​വ​ലം പ​ള്ളി​നി​ർ​മാ​ണ​മാ​ണ് പു​തു​ക്കി​യ അ​ജ​ണ്ട. അ​തി​നും വേ​ണ്ടേ പ്ലാ​ൻ അം​ഗീ​കാ​ര​വും തു​ട​ർ​ന്ന് കോ​ടി​ക​ളും.

മ​റു​വ​ശ​ത്തോ! സഹസ്രകോ​ടി​കളുടെ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ൽ അ​വ​ത​രി​ച്ച് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​തോ​ടെ തി​രു​ത​കൃ​തി​യാ​യി പ്ര​വൃ​ത്തി ന​ട​ക്കു​ന്നു. ഒ​ന്നാം​ഘ​ട്ടം ഇ​ക്കൊ​ല്ലം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. മ​റ്റൊ​ന്നു​കൊ​ണ്ടു​മ​ല്ല, 80 എം.​പി​മാ​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന യു.​പി​യി​ലെ വി​ജ​യം ഏ​തു​വി​ധേ​ന​യും ആ​വ​ർ​ത്തി​ച്ചേ​പ​റ്റൂ. അ​തി​ന് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം പോ​രാ, വി​ദ്വേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​റ​ക്ക് തു​ട​ര​ണം. ഒ​രു​ത​രം നീ​തി​ബോ​ധ​വും നി​യ​മ​വും കോ​ട​തി​വി​ധി​യു​മൊ​ന്നും അ​തി​ന് ത​ട​സ്സ​മാ​യി​ക്കൂ​ടാ. മ​നഃ​സാ​ക്ഷി മ​രി​ച്ചി​ട്ടി​ല്ലാ​ത്ത രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ യോ​ജി​ച്ച പോ​രാ​ട്ടം മാ​ത്ര​മേ ഈ ​വി​ദ്വേ​ഷാ​ഗ്നി കെ​ടു​ത്താ​ൻ കെ​ൽ​പു​റ്റ​താ​വൂ.

Tags:    
News Summary - What will be the Hindutva government's approach to court judgment?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.