2009ൽ വാർത്തകളിൽ നിറഞ്ഞുനിന്ന കശ്മീരി യുവാവാണ് ഷാ ഫൈസൽ. ആ വർഷത്തെ സിവിൽ സർവിസ് പര ീക്ഷയിലെ ഒന്നാം റാങ്കുകാരനാണ് ഫൈസൽ. കശ്മീരിയായ, മുസ്ലിമായ ഒരാൾ രാജ്യത്തെ ഏറ്റവും താരപദവിയുള്ള പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി വരുന്നത് വാർത്തതന്നെയാണ്. പല ഇംഗ്ലീ ഷ് ആനുകാലികങ്ങൾക്കും ഷാ ഫൈസൽ കവർചിത്രമായി മാറി. മാറുന്ന കശ്മീരിെൻറ മുഖമായി അദ്ദേ ഹത്തെ അവതരിപ്പിക്കുന്നതിലായിരുന്നു ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ. കശ്മീരിലെ പുതുത ലമുറയുടെ പ്രതിനിധാനമായി അവർ ഫൈസലിനെ ഉയർത്തിക്കാണിച്ചു. ആസാദി പ്രക്ഷോഭങ്ങളിൽ അഭിരമിക്കുന്നതിലല്ല, ദേശീയ മുഖ്യധാരയുമായി ചേർന്നുപോകുന്നതിലാണ് പുതുതലമുറ കശ്മീരികൾക്ക് താൽപര്യം എന്ന തരത്തിലുള്ള വിശകലനങ്ങൾ ധാരാളമായി വന്നു. മറ്റൊരർഥത്തിൽ, വിഘടനവാദത്തിനെതിരായ പോസ്റ്റർ ബോയി ആയി ഷാ ഫൈസൽ പരിവർത്തിക്കപ്പെട്ടു. ഇപ്പോൾ ആ ചെറുപ്പക്കാരൻ വീണ്ടും വാർത്തയിൽ നിറയുകയാണ്; തീർത്തും വിരുദ്ധമായ മറ്റൊരു കാരണത്താൽ. താൻ സിവിൽ സർവിസിൽനിന്ന് രാജിവെക്കുകയാണെന്ന് രണ്ടു ദിവസം മുമ്പ് ഷാ ഫൈസൽ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഉന്നത പദവികൾ വഹിച്ച പല ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും രാജ്യത്ത്, സർവിസ് പൂർത്തിയാക്കുന്നതിനുമുമ്പ് രാജിവെച്ചുപോയിട്ടുണ്ട്. പക്ഷേ, ഫൈസലിെൻറ രാജി വലിയ വാർത്തയാകുന്നത് അതിന് അദ്ദേഹം മുന്നോട്ടുവെച്ച കാരണങ്ങളാലാണ്. കശ്മീരിൽ വിഘ്നമില്ലാതെ തുടരുന്ന കൊലപാതകങ്ങൾ, കശ്മീരികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ ആത്മാർഥതയില്ലായ്മ, 200 ദശലക്ഷം വരുന്ന ഇന്ത്യൻ മുസ്ലിംകളെ പാർശ്വവത്കരിക്കാനും അവരെ രണ്ടാംതരം പൗരന്മാരാക്കാനും ഹിന്ദുത്വശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ, കശ്മീരിെൻറ പ്രത്യേക പദവിക്കുമേൽ നടന്നുകൊണ്ടിരിക്കുന്ന ൈകയേറ്റങ്ങൾ, ഉന്മാദ ദേശീയതയുടെ പേരിൽ ശക്തിപ്രാപിക്കുന്ന വെറുപ്പും അസഹിഷ്ണുതയും- ഇത്രയുമാണ് തെൻറ രാജിക്കു കാരണമായി ഷാ ഫൈസൽ കൃത്യപ്പെടുത്തി പറഞ്ഞിരിക്കുന്ന കാരണങ്ങൾ. റിസർവ് ബാങ്ക്, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ സ്ഥാപനങ്ങളുടെ ചിറകരിയാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾ, മറുശബ്ദങ്ങളെ അടിച്ചമർത്താൻവേണ്ടി നടത്തുന്ന ശ്രമങ്ങൾ എന്നിവയോടുള്ള പ്രതിഷേധവും ഷാ തെൻറ രാജിക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഷാ ഫൈസൽ സൂചിപ്പിച്ച വിഷയങ്ങളിൽ കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴികെ മറ്റെല്ലാം രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങളും നിഷ്പക്ഷ നിരീക്ഷകരും കഴിഞ്ഞ കുറെ കാലമായി മുന്നോട്ടുവെക്കുന്ന ആശയങ്ങൾതന്നെയാണ്. കശ്മീരിൽ ജീവിക്കുന്ന ആളായതുകൊണ്ട് കശ്മീരിലെ സ്ഥിതിഗതികൾ ഷാ ഫൈസൽ കൂടുതലായി അനുഭവിക്കുന്നുണ്ടാവും.
കശ്മീരികൾക്ക് വിദ്യാഭ്യാസവും ജോലിയും നൽകിയാൽ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന നിഷ്കളങ്ക വാദം ഉന്നയിക്കുന്നവർ ധാരാളമുണ്ട്. രാജ്യത്തെ ഏറ്റവും ആകർഷകമായ തൊഴിൽ ചെയ്യുന്ന ഒരു കശ്മീരിയാണ് ഇപ്പോൾ അത് വിട്ടെറിഞ്ഞിരിക്കുന്നത്. ഷാ ഫൈസലിെൻറ ഭാവി പദ്ധതികൾ എന്തെന്ന് വ്യക്തമല്ല. നാഷനൽ കോൺഫറൻസുമായി ചേർന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് പരിപാടി എന്ന് വാർത്തകൾ വരുന്നുണ്ട്. എന്തുതന്നെയായാലും ഫൈസലിെൻറ രാജി ന്യൂഡൽഹിയിൽ അധികാരസ്ഥാനത്തിരിക്കുന്നവരുടെയും കശ്മീർ കാര്യം കൈകാര്യം ചെയ്യുന്നവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഫൈസൽ ആസാദി പ്രസ്ഥാനങ്ങളിലല്ല, മുഖ്യധാരാ രാഷ്ട്രീയത്തിലാണ് സജീവമാകാൻ പോകുന്നതെങ്കിൽ അത്രയും ആശ്വാസം. അതേസമയം, ഉയർന്ന വിദ്യാഭ്യാസം നേടിയ ഡസൻകണക്കിന് കശ്മീരി ചെറുപ്പക്കാർ കലാഷ്നിക്കോവ് ഏന്തി വിഘടനവാദ പ്രസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. അതായത്, പണവും ജോലിയും വിദ്യാഭ്യാസവുമൊന്നുമല്ല പ്രശ്നം. തുല്യ പൗരന്മാരായി പരിഗണിക്കാനും ആത്മാഭിമാനം വകവെച്ചുകൊടുക്കാനും നാം സന്നദ്ധമാണോ എന്നതാണ് ചോദ്യം. അതിനിനിയും നമുക്ക് സാധിച്ചിട്ടില്ല എന്നതിെൻറ ഉദാഹരണമാണ് ഷാ ഫൈസലിെൻറ രാജി.
കശ്മീരികളുടെ കാര്യത്തിൽ മാത്രം പ്രസക്തമായ കാര്യമല്ല ഇത്. ഒരു രാജ്യം കെട്ടുറപ്പോടെ നിലനിൽക്കുന്നത് അതിലെ മുഴുവൻ പൗരന്മാർക്കും ഇത് നമ്മുടേതുകൂടിയാണ് എന്ന വികാരം ഉണ്ടാവുമ്പോഴാണ്. നമ്മൾ മാറ്റിനിർത്തപ്പെടുകയാണ്, നിരന്തരം സംശയിക്കപ്പെടുകയാണ്, ഇരട്ട സമീപനത്തിന് വിധേയമാവുകയാണ് എന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടാവുന്നുവെങ്കിൽ അത് ആത്യന്തികമായി ദുർബലപ്പെടുത്തുന്നത് രാഷ്ട്രത്തെതന്നെയാണ്. ദൗർഭാഗ്യവശാൽ ആ തോന്നൽ രാജ്യത്തെ ദുർബല, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അടുത്ത കാലത്തായി ശക്തിപ്പെടുകയാണ്. രാജസ്ഥാനിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സംസ്ഥാന ഗതാഗത കോർപറേഷെൻറ ചെയർമാനുമായ ഉംറാവു സലോദിയ എന്നയാൾ സിവിൽ സർവിസിൽനിന്ന് രാജിവെച്ച് വാർത്തസമ്മേളനം നടത്തി ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചത് രണ്ടു വർഷം മുമ്പാണ്. ദലിത് വിഭാഗത്തിൽപെട്ട ഇദ്ദേഹം താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുത്തത്.
അമർഷങ്ങളും ആകുലതകളുമായി ജീവിക്കുന്ന ആളുകളുടെ അനുപാതം വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. അത്യുന്നത പദവികൾ വഹിക്കുന്നവർക്കിടയിൽപോലും ഇത്തരം അമർഷങ്ങൾ നുരഞ്ഞുപൊന്തുന്നു എന്നത് നിസ്സാര കാര്യമല്ല. രാജ്യത്തിെൻറ ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിക്കുവരെ അത്തരം പരിദേവനങ്ങൾ പങ്കുവെക്കേണ്ടിവന്നിട്ടുണ്ട്. നാട് എങ്ങോട്ടാണ് പോകുന്നതെന്ന ആധി രാജ്യസ്നേഹികളെ അലട്ടേണ്ട വിഷയംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.