‘‘...ഞായറാഴ്ച രാവിലെ ഞാൻ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. നമ്മുടെ മരുന്നുവിതരണത്തിന് അനുമതി നൽകിയാൽ നന്നായേ നെ എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അതിന് അനുവദിക്കുന്നില്ലെങ്കിൽ ആവെട്ട. പക്ഷേ, ഒന്നുറപ്പ്. തിരിച്ചടി ഉണ്ടായിരി ക്കും. അതില്ലാതെ പറ്റില്ലേല്ലാ’’ -ലോകത്തെ വൻശക്തി രാഷ്ട്രത്തിെൻറ സാരഥി ഡോണൾഡ് ട്രംപ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ, അതിെൻറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു നടത്തിയ പ്രസ്താവനയാണിത്. കോവിഡ് ദുരന്തത്തിെൻറ ഭീകരതയിൽ വിറങ്ങലിച്ചു നിൽക്കുന്ന അമേരിക്കയുടെ പ്രസിഡൻറിന് തനിക്ക് ആവശ്യമുള്ള ഹൈഡ്രോക് സിക്ലോറോക്വിൻ എന്ന മരുന്ന് കൂടുതലായി ഉൽപാദിപ്പിക്കുന്ന ഇന്ത്യ അവശ്യഘട്ടത്തിെൻറ ഗൗരവമോർത്ത് കയറ്റിയയക്കുന്നതു നിർത്തിയതിലെ കലിപ്പാണ് ഇൗയൊരു ഭീഷണിയായി പുറത്തുവന്നത്. രണ്ടു മാസം മുമ്പ് അഹ്മദാബാദിൽ അത്യസാധാരണമായൊരു സ്വീകരണമൊരുക്കി മോദി വിരുന്നൂട്ടിയതിെൻറ മധുരം തീരുംമുേമ്പയാണ് ട്രംപിെൻറ ഇൗ പ്രഹരം. കോവിഡ് ഭീഷണിയെ എങ്ങനെ മറികടക്കുമെന്ന വെപ്രാളത്തിൽ അതിനു ഒരു പരിധിവരെ പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ നമ്മുടെ ആവശ്യത്തിനു കരുതലിൽ വെക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തതായിരുന്നു ഇന്ത്യ. കോവിഡ് വ്യാപനം തുടങ്ങി സ്ഥിതിഗതികൾ അവതാളത്തിലായിക്കഴിഞ്ഞ ശേഷമാണ് രോഗപ്രതിരോധത്തിന് അത്യാവശ്യമായ ചികിത്സ ഉപകരണങ്ങളും മറ്റും ഇന്ത്യ ഒരു നിയന്ത്രണവുമില്ലാെത കയറ്റുമതി തുടരുന്ന കാര്യം വെളിപ്പെട്ടത്.
അക്കാര്യത്തിൽ പഴികേൾക്കേണ്ടി വന്ന സാഹചര്യത്തിൽകൂടിയാണ് ആഭ്യന്തരസംഭരണം ഭദ്രമാക്കിയ ശേഷം മതി മരുന്ന് കയറ്റുമതി എന്ന് ഇന്ത്യ തീരുമാനിച്ചത്. മലേറിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡിന് പ്രതിരോധം തീർക്കുന്നതിൽ സഹായകമാകുമെന്ന വൈദ്യവിശദീകരണങ്ങൾ അമേരിക്കയിൽ പുറത്തുവരുകയും പ്രസിഡൻറ് ഡോണൾഡ് ട്രംപ് അതിെൻറ പ്രചാരകനായി മാറുകയും ചെയ്തതോടെയാണ് കോവിഡ് വിഷയത്തിൽ ഇൗ മരുന്ന് ശ്രദ്ധയും ഡിമാൻറും നേടുന്നത്. അതേത്തുടർന്നാണ് ആഭ്യന്തര ഡിമാൻറ് പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ച് 25ന് ഹൈഡ്രോക്സിക്ലോറോക്വിനെ കയറ്റുമതി നിയന്ത്രണമുള്ള പ്രത്യേക പട്ടികയിൽ പെടുത്തുകയും ഏപ്രിൽ നാലിന് പൂർണ കയറ്റുമതിനിരോധം ഏർപ്പെടുത്തുകയും ചെയ്തത്.
നയതന്ത്രരംഗത്ത് അത്യസാധാരണമായൊരു നീക്കമാണ് ട്രംപ് നടത്തിയത്. രാഷ്ട്രങ്ങൾ തമ്മിെല ഉഭയകക്ഷി ബന്ധത്തിെൻറ സാമാന്യമര്യാദകളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു ട്രംപിെൻറ ഇൗ കണ്ണുരുട്ടൽ നയതന്ത്രം. െഎക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറൽകൂടിയായിരുന്ന കോൺഗ്രസ് എം.പി ശശി തരൂർ അഭിപ്രായപ്പെട്ടതുപോലെ, ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാജ്യത്തിെൻറ സാരഥിയെ ഭീഷണിപ്പെടുത്തുന്നത് നയതന്ത്രചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ആരാെൻറ കൈയിലിരിക്കുന്ന അവരുടെ സ്വത്തിെൻറ മേൽ ആധികാരികമായി ഉടമാവകാശം ഉന്നയിക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹം, ‘നമ്മുടെ സപ്ലൈ മുടക്കുകയോ’ എന്ന ധാർഷ്ട്യം നിറച്ച ചോദ്യത്തിൽ. എന്നാൽ, ട്രംപിെൻറ കുറുമ്പ് കുറിക്കു കൊണ്ടു എന്നതാണ് അതിലും വിചിത്രമായത്. ഭീഷണി വന്നു രായ്ക്കുരാമാനം എന്ന മട്ടിൽതന്നെ ഇന്ത്യ കയറ്റുമതി നിരോധം നീക്കി മരുന്ന് അമേരിക്കയിലേക്ക് കയറ്റാനുള്ള അനുമതി നൽകി. അതോടെ മുറുകിയ ട്രംപ് അയഞ്ഞുവെന്നാണ് കഴിഞ്ഞ നാളിലെ പ്രസ്താവന തെളിയിക്കുന്നത്. 29 ദശലക്ഷം ഡോസ് വേണ്ട മരുന്നിെൻറ ഗണ്യമായൊരു ഭാഗം ഇന്ത്യയിൽനിന്നു ലഭ്യമാക്കാനായതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പല ശക്തിദൗർബല്യങ്ങളും വെളിപ്പെടുത്തിയ ഇൗ കോവിഡ്കാലം ഇന്ത്യയുടെ ദേശീയവികാരത്തിെൻറയും ഉഭയകക്ഷി ബന്ധങ്ങളുടെയും കാമ്പും കാതലും കൂടി അനാവരണം ചെയ്തതാണ് ഇൗ നഷ്ടക്കച്ചവടത്തിലെ മിച്ചം.
ഇന്ത്യക്കും ഇന്ത്യക്കാർക്കും പ്രഥമ പരിഗണനയെന്നത് ഏതു ഭരണകൂടത്തിെൻറയും പ്രാഥമികനടപടിക്രമമാണെങ്കിലും ദേശീയബോധത്തിലെ തങ്ങളുടെ തീവ്രത ബോധ്യപ്പെടുത്താനെന്നവണ്ണം ഇൗ ദേശീയത മന്ത്രം നൂറ്റൊന്നാവർത്തിക്കാറുണ്ട് ബി.ജെ.പിയും പ്രധാനമന്ത്രിയുമൊക്കെ. പ്രയോഗത്തിൽ എങ്ങുമെത്തിയില്ലെങ്കിലും സ്റ്റാൻഡ് അപ് ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ, മേക് ഇൻ ഇന്ത്യ തുടങ്ങി സ്വാഭിമാനത്തിെൻറയും സ്വാശ്രയത്വത്തിെൻറയുമൊക്കെ വായ്ത്താരിയിലും സംഘ്പരിവാർ നേതാക്കളോ ഭരണകൂടമോ പിറകിലല്ല. അമേരിക്കയുമായുള്ള ബന്ധത്തിെൻറ കാര്യത്തിലും ഏകപക്ഷീയ വിധേയത്വമല്ല, സമശീർഷരുടെ സഹവർത്തിത്വമാണ് എന്നു വരുത്താനാണ് പരിവാർ ഇത്രനാളും പാടുപെട്ടിരുന്നതും. എന്നാൽ, അതൊക്കെ നിഷ്ഫലമാക്കുന്നതായി ട്രംപിെൻറ കണ്ണുരുട്ടലും അതുകണ്ട മോദി ഭരണകൂടത്തിെൻറ നെഞ്ചുവളച്ച അടിയറവും. ഇന്ത്യ സന്ദർശനം അഹ്മദാബാദിലെ പൊതുചടങ്ങിെൻറ പൊലിമയിൽ കവിഞ്ഞ് ഉഭയകക്ഷി ബന്ധത്തിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നു അന്നു വിമർശനമുയർന്നപ്പോൾ ‘ഇന്ത്യ-യു.എസ് ഭായി ഭായി’ എന്ന മട്ടിലാണ് ബന്ധമെന്ന അവകാശവാദമായിരുന്നു ബി.ജെ.പിക്ക്. എന്നാൽ, അത്തരമൊരു പരിഗണനയുമില്ലെന്നാണ് വിരട്ടലിലൂടെയും മരുന്ന് കിട്ടിയെന്നുറപ്പിച്ച ശേഷമുള്ള കമൻറുകളിലൂടെയും ട്രംപ് തെളിയിച്ചത്. മറുവശത്ത് ഇന്ത്യയാകെട്ട, അമേരിക്കയോട് പ്രതിപക്ഷ ബഹുമാനത്തിെൻറ പേരിൽ അതിരുവിട്ട വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ നിരോധനവാർത്ത വന്നതിനു പിറകെ വന്ന ട്രംപിെൻറ തിരിച്ചടി ഭീഷണിയെക്കുറിച്ച് ഒന്നും ഉരിയാടാൻ തയാറാകാതിരുന്ന മോദിസർക്കാർ 48 മണിക്കൂറിനകം നിരോധനം നീക്കി അമേരിക്കയെ കൈയയച്ച് സഹായിച്ചു. ആഭ്യന്തര ഉപഭോഗത്തിന് വേണ്ടതിലും കവിഞ്ഞ സ്റ്റോക്ക് ഉള്ളതിനാൽ നേരത്തേ ലഭിച്ച ഒാർഡറിനുള്ള മരുന്ന് കയറ്റിയയക്കാൻ അനുമതിയാകുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. നിരോധനത്തിനു രണ്ടുനാൾ തികയും മുേമ്പ ഉൽപാദനത്തിലും സംഭരണത്തിലും ഇത്ര പുരോഗതി എങ്ങനെ എന്ന സംശയം അപ്രസക്തമാക്കുന്നതാണ് ട്രംപിനു മുന്നിൽ നടുെവാടിഞ്ഞു നിൽക്കുന്ന ബി.ജെ.പി ഭരണകൂടം. 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് നിക്സെൻറ സേനാവിന്യാസത്തെ പുച്ഛിച്ചുതള്ളിയ ഇന്ത്യൻ പാരമ്പര്യത്തെ ദേശ, ദേശീയഭക്തരെന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ പാതാളപതനത്തിലെത്തിച്ചതാണ് ഇൗ കണ്ണുരുട്ടി കയറ്റുമതി നീക്കൽ തന്ത്രത്തിൽ കണ്ടത്. നയതന്ത്രത്തിെൻറ സാമാന്യമര്യാദ ട്രംപ് ഇനിയും പഠിച്ചെടുക്കാനുണ്ട്. വിദേശനയത്തിൽ മോദി സർക്കാറിന് ഇനിയും ഏറെ ഗൃഹപാഠം ചെയ്യാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.