ഇതാദ്യമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുടുംബസമേതം ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ പതിവിന് വിപരീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്താതിരുന്നത് വാർത്തയായിരിക്കുന്നു. മാത്രമല്ല, ട്രൂഡോ നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് സന്ദർശിച്ചപ്പോഴും മോദി എത്തിയില്ല. ഇന്ത്യ സന്ദർശിക്കുന്ന പ്രമുഖ രാഷ്ട്രനേതാക്കളെ മുഴുവൻ ഗുജറാത്തിലേക്കാനയിക്കാൻ ജാഗ്രതകാട്ടാറുള്ള മോദിയാണ് ട്രൂഡോ അഹ്മദാബാദിലെത്തിയ നേരം നോക്കി കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിമാനം കയറിയത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തുടങ്ങിയവരെയൊക്കെ ഗുജറാത്തിലേക്ക് താൽപര്യപൂർവം കൂട്ടിക്കൊണ്ടുപോയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കാനഡയോടു മാത്രം ഭിന്നരീതിയിൽ പ്രതികരിക്കാനുള്ള കാരണം പ്രത്യക്ഷത്തിൽ, 2016ൽ മോദി ആ രാജ്യം സന്ദർശിക്കാനെത്തിയപ്പോൾ പ്രധാനമന്ത്രി ട്രൂഡോ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്താതെ, തെൻറ മന്ത്രിസഭയിലെ ഒരു ജൂനിയർ അംഗത്തെ ആ ദൗത്യം ഏൽപിച്ചതാണ്. പകരത്തിന് പകരം എന്ന നയതന്ത്രം പ്രത്യക്ഷത്തിൽ തെറ്റായ നടപടിയല്ല. പക്ഷേ, അതു മാത്രമാണോ സംഭവത്തിെൻറ പിന്നിൽ എന്നതാണ് ചിന്താവിഷയം.
ഇന്ത്യ കഴിഞ്ഞാൽ സിഖുകാർ ഏറ്റവുമധികം പ്രവാസികളായി കഴിയുന്ന രാജ്യമാണ് കാനഡ. നാലര ലക്ഷത്തിലധികം സിഖുകാർ കാനഡയിൽ ജീവിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 1.5 ശതമാനം. കഠിനാധ്വാനം ചെയ്ത് ശാന്തരായി കഴിയുന്ന ഒരു മതന്യൂനപക്ഷമെന്ന സൽേപര് അവർ നേടിയെടുത്തതിെൻറ ഫലമായി രാഷ്ട്രീയത്തിലും സിഖുകാർക്ക് മെച്ചപ്പെട്ട സ്വാധീനവും പ്രാതിനിധ്യവുമുണ്ട്. ട്രൂഡോയുടെ മന്ത്രിസഭയിൽ നാലു പേർ ഇന്ത്യൻ വംശജരായ സിഖുകാരാണ്. ഇന്ത്യ^കാനഡ സുഹൃദ്ബന്ധങ്ങളെ ഏറ്റവും ഉൗഷ്മളമാക്കേണ്ട ഇൗ ഘടകമാണ് വിധിവൈപരീത്യമെന്ന് പറയെട്ട, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധങ്ങളിന്മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുടെ ആഭ്യന്തരരംഗത്തെ കലുഷമാക്കിയ ഖലിസ്ഥാൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് കാനഡയിലെ സിഖ് ന്യൂനപക്ഷമാണ്. കഴിഞ്ഞ ഏപ്രിലിൽ ടൊറേൻറായിൽ ഖലിസ്ഥാൻ വാദികൾ സംഘടിപ്പിച്ച ഖൽസാ ദിനാചരണത്തോടനുബന്ധിച്ച പരേഡിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംബന്ധിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചു, രാജ്യം ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തു. ഒൻഡാരിയോ അസംബ്ലിയിൽ 1984ലെ ഇന്ത്യയിലെ സിഖ് വിരുദ്ധ കലാപത്തെ വംശനശീകരണം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചതിന് ഒരു സിഖ് രാഷ്ട്രീയ നേതാവിനെ പ്രസ്തുത പരേഡിൽ അനുമോദിച്ചതും ഇന്ത്യയുടെ പ്രതിഷേധത്തിനിടയാക്കി. 1984ലെ ബ്ലൂസ്റ്റാർ ഒാപറേഷനിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാക്കളായ സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാല, അംറീക് സിങ്, ജനറൽ ഷാൻബെഗ് സിങ് എന്നിവെര ഹീറോകളായി വാഴ്ത്തുന്നതുകൂടിയായിരുന്നു ട്രൂഡോ പെങ്കടുത്ത പരേഡ്. ‘റഫറണ്ടം 2020’ എന്ന പേരിൽ ഖലിസ്ഥാനുവേണ്ടി ഒരു ലോക വ്യാപക സിഖ് ഹിതപരിേശാധനക്ക് കനേഡിയൻ സിഖുകാർ വട്ടംകൂട്ടുന്നുമുണ്ടത്രെ.
തീർച്ചയായും ഇന്ത്യയുെട പരമാധികാരത്തിനുനേരെ ഉയരുന്ന വെല്ലുവിളിയാണ് ഖലിസ്ഥാൻ വാദികളുടെ ഇത്തരം നടപടികൾ. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പഞ്ചാബിനെ വേർപെടുത്തി ഒരു സിഖ് രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു നീക്കവും രാജ്യം പൊറുപ്പിക്കില്ല. അതിെൻറ പേരിലാണ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് സ്വജീവൻ ബലികൊടുക്കേണ്ടിവന്നത്. പക്ഷേ, ആ ബലിദാനത്തെ നല്ല കണ്ണോടെ കാണുന്നതിനുപകരം 1984ൽ ഇന്ദിര വധത്തെത്തുടർന്ന് ഡൽഹിയിൽ നടമാടിയ സിഖ് വിരുദ്ധ കലാപത്തോടുള്ള സിഖ് സമുദായത്തിെൻറ പ്രതിഷേധത്തിൽനിന്നും പ്രതികാര മനോഭാവത്തിൽനിന്നും പരമാവധി മുതലെടുക്കാനാണ് സംഘ്പരിവാർ ശ്രമിച്ചുവന്നിട്ടുള്ളത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ഒത്താശകളോടെ നടന്ന അങ്ങേയറ്റം അപലപനീയമായ സിഖ് നശീകരണ യത്നത്തിൽ ആർ.എസ്.എസ് മുഖ്യപങ്കുവഹിച്ചിരുന്നുവെന്നത് അനിഷേധ്യ സത്യമായിരിക്കെ പിന്നീടുള്ള കരണംമറിച്ചിലിൽ അകാലികളുടെ കോൺഗ്രസ് വിരോധത്തിൽനിന്ന് മുതലെടുക്കുകയായിരുന്നു ബി.ജെ.പി. ഇത്തരം ഇരട്ടത്താപ്പുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിലും പ്രതിഫലിക്കുന്നത്. ഉലകംചുറ്റും വാലിബനായി അധികനാളും രാജ്യത്തിന് പുറത്ത് കഴിയുന്ന മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ ചോദ്യംചെയ്യുന്നതാണ് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ നേരെ അദ്ദേഹം കാട്ടിയ അനിഷ്ട പ്രകടനം. യഥാർഥ ശത്രുവിനെപ്പോലും മിത്രമാക്കാൻ സാധിക്കുന്നതാണ് നയതന്ത്ര വിജയം. താരതമ്യേന സമ്പന്നവും സമാധാനപൂർണവുമായ കാനഡ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനം നേടുന്ന പടിഞ്ഞാറൻ രാജ്യംകൂടിയാണ്. ആ രാജ്യത്തിെൻറ പ്രധാനമന്ത്രിയെ യഥോചിതം സ്വീകരിച്ചിരുത്തി മതേതര ഇന്ത്യയുടെ ജനാധിപത്യ സംസ്കാരം അദ്ദേഹത്തെ ബോധ്യപ്പെടുത്താനും ഏതു തരത്തിൽപെട്ട വിഘടനവാദത്തെയും നിരാകരിക്കുന്ന ഇന്ത്യയുടെ സുദൃഢ നിലപാടിെൻറ പ്രസക്തി മനസ്സിലാക്കിക്കൊടുക്കാനുമുള്ള അസുലഭാവസരമായിരുന്നു ട്രൂഡോയുടെ സന്ദർശനം. അതിനുള്ള അവസരം നിശ്ശേഷം കളഞ്ഞുകുളിച്ചു എന്നുപറയാനാവില്ലെങ്കിലും തന്നെ ബോധപൂർവം തഴയുകയായിരുന്നു എന്ന് ബുദ്ധിമാനായ കനേഡിയൻ പ്രധാനമന്ത്രിക്ക് തോന്നാതിരിക്കാൻ കാരണമില്ല. കാനഡയിലേത് ഉൾപ്പെടെയുള്ള സിഖ് ന്യൂനപക്ഷത്തിന് മാതൃരാജ്യത്തോടുണ്ടാവേണ്ട സ്വാഭാവിക സ്നേഹത്തെ അത് ദോഷകരമായി ബാധിക്കാനും ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.