ഒന്നിനു പിറകെ ഒന്നായി സാമ്പത്തിക ഉത്തേജക പാക്കേജുകൾ ഇറക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം. രാജ്യം മാന്ദ്യത്തിലേക്കു കടക്കുന്നു എന്ന് സർക്കാർ സമ്മതിച്ചിട്ടില്ല. മോദി ഭരണത്തിെൻറ ആദ്യവട്ടം സമ്പദ്രംഗത്ത് തകർച്ച സൃഷ്ടിച്ചു എന്നുകൂടി സമ്മതിക്കലാ കും അത്. അതേസമയം, നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകളും ധനമന്ത്രി നിർ മല സീതാരാമെൻറ ഉത്തേജക പ്രഖ്യാപനങ്ങളും ആ തിക്തസത്യം സ്ഥിരീകരിക്കുന്നുണ്ട്. പരിഭ്രാന്തിയുടെ ഒരു സ്വരം ധനമന്ത്രിയുടെ വാക്കുകളിൽ ധ്വനിക്കുന്നു- പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും. വാഹനനിർമാണ മേഖലയിൽ മാത്രം കോടിക്കണക്കിന് തൊഴിലുകൾ നഷ്ടമായതും ജനങ്ങളുടെ ക്രയശേഷിശോഷണം മിക്ക മേഖലകളെയും ബാധിച്ചുതുടങ്ങിയതും ഇനിയും പ്രശ്നം മറച്ചുവെക്കാനാകില്ല എന്ന് ബോധ്യപ്പെടുത്തുന്നു. പ്രതിസന്ധിയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കെ അതിനോടുള്ള സർക്കാറിെൻറ പ്രതികരണമാണ് ഇനി രാജ്യത്തിെൻറ ഭാവി നിർണയിക്കാൻ പോകുന്നത്. ആ പ്രതികരണമാകെട്ട, പരിഭ്രാന്തിയോ ചൊട്ടുവിദ്യകളോ താൽക്കാലികമായ ഒാട്ടയടക്കലോ ആയിക്കൂടാ. മൂന്നു ഗുണങ്ങൾ ചേരുേമ്പാഴാണ് ഇത്തരം കടുത്ത പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് രാജ്യം ആർജിക്കുക. ഭരണപരമായ സത്യസന്ധത പുലർത്തുക, വളർച്ച വീണ്ടെടുക്കാൻ അനുകൂലമായ സാമൂഹികാന്തരീക്ഷം പുനഃസ്ഥാപിക്കുക, എല്ലാതലത്തിലും അച്ചടക്കം പാലിക്കുക എന്നിവയാണ് ആ മൂന്ന് ഉപാധികൾ.
ജനങ്ങളോട് നേരുപറയാനുള്ള ആർജവം ഭരണകൂടങ്ങൾക്ക് നഷ്ടപ്പെടുക പ്രതിസന്ധിഘട്ടങ്ങളിലാണ്. സാമ്പത്തിക ഞെരുക്കം വെറുതെ ഉണ്ടായതല്ലെന്നും ഭരണതലത്തിലെ വലിയ വിവരക്കേടുകൾക്ക് അതിൽ പങ്കുണ്ടെന്നും ഇന്ന് സർക്കാറും ഭക്തരുമൊഴിച്ച് പറയുന്നുണ്ട്. പക്ഷേ, ഒൗദ്യോഗികകണക്കുകൾ യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നില്ല. ജൂണിൽപോലും റിസർവ് ബാങ്ക് ഏഴു ശതമാനം വളർച്ചനിരക്കാണ് പ്രവചിച്ചത്. ജൂലൈയിൽ സാമ്പത്തിക സർവേയും അതുതന്നെ പറഞ്ഞു. അതേസമയം, മുമ്മൂന്ന് മാസം കൂടുന്ന ‘പാദ’ത്തിൽ വളർച്ചനിരക്ക് ഒന്നും രണ്ടുമല്ല, തുടർച്ചയായി അഞ്ചു പാദങ്ങളിൽ കുത്തനെ ഇടിഞ്ഞുവരുകയായിരുന്നു. എട്ടു ശതമാനത്തിൽനിന്ന് ഏഴും പിന്നെ 6.6ഉം 5.8ഉം ഇപ്പോൾ അഞ്ചും ശതമാനമായി അത് താഴേക്കു പതിക്കുന്ന സമയത്തുതന്നെയാണ് ഏഴു ശതമാനമെന്ന ദിവാസ്വപ്നം ഭരണനയങ്ങളെ ആവേശിച്ചുകൊണ്ടിരുന്നത്. അതിനിടക്ക് വന്ന തെരഞ്ഞെടുപ്പിൽ മാത്രമല്ല പിന്നീടും സർക്കാർപക്ഷം പറഞ്ഞുകൊണ്ടിരുന്നത് അഞ്ചു ലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയിലേക്കിതാ നാം എത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. ഒന്നേ മുക്കാൽ ലക്ഷം കോടി രൂപ റിസർവ് ബാങ്കിെൻറ കരുതൽധനത്തിൽനിന്ന് പിടിച്ചെടുക്കുേമ്പാൾപോലും അഞ്ച് ട്രില്യൺ മേനിപറയാൻതക്ക വിവരക്കേട് ഭരണകർത്താക്കൾക്കുവരെ ഉണ്ടായി. കണക്കുകളും അറിവുള്ളവരും മറിച്ച് പറഞ്ഞതൊന്നും ഏശാതെപോയി. നിതി ആേയാഗ് ഉപാധ്യക്ഷൻതന്നെ, 70 വർഷത്തെ മോശം സാമ്പത്തികസ്ഥിതിയിലാണ് രാജ്യമെന്ന് തുറന്നുപറഞ്ഞു. തൊഴിലില്ലായ്മ 45 വർഷത്തെ കടുത്ത ഞെരുക്കത്തിലായിരിക്കുന്നു. 36 ശതമാനം കമ്പനികൾ പൂട്ടിപ്പോയിരിക്കുന്നു. രൂപയുടെ മൂല്യം വൻതകർച്ചയിലായി. ബാങ്കുകൾ തകർച്ചയിലായി. അനേകം സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സാമ്പത്തിക ഞെരുക്കം മൂലം ശമ്പളം മുടങ്ങുന്ന അവസ്ഥ വന്നു. ഇത്രയൊക്കെ ലക്ഷണങ്ങൾ കണ്ടിട്ടും മാന്ദ്യമോ മാന്ദ്യമുണ്ടാക്കിയ ഘടകങ്ങളോ തിരിച്ചറിയാൻ കഴിയാത്ത ധനവകുപ്പിന് ഉത്തേജക പാക്കേജുകൾക്കപ്പുറം ചിന്തിക്കാൻ കഴിയാത്തതിൽ അത്ഭുതമില്ല. ഇപ്പോൾ പറയുന്ന അഞ്ചു ശതമാനം വളർച്ചനിരക്കുപോലും മൊത്തം ഉൽപാദനം (ജി.ഡി.പി) അളക്കുന്ന രീതിയിൽ വരുത്തിയ മാറ്റത്തിെൻറ ‘പ്രയോജന’മാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുമുണ്ട്; യഥാർഥ നിരക്ക് അതിലും കുറവാണത്രെ. കണക്കുകൊണ്ടുള്ള ഇത്തരം കളികൾ പ്രശ്നത്തെ നേരിടാനുള്ളതല്ല, അതിൽനിന്ന് ഒളിച്ചോടാനുള്ളതാണ്.
സാമ്പത്തികവളർച്ചയും സാമൂഹിക സുരക്ഷിതത്വവും നേർക്കുനേരെ ബന്ധപ്പെട്ടിരിക്കുന്നു. സംഘർഷം കുറഞ്ഞ സാമൂഹികാന്തരീക്ഷത്തിലേ നിക്ഷേപവും സാമ്പത്തിക വളർച്ചയും ഉണ്ടാകൂ എന്നത് പ്രാഥമിക തത്ത്വമാണ്. വളർച്ച ലക്ഷ്യമിടുന്ന ഏതു സർക്കാറും മുൻഗണനാപ്രാധാന്യത്തോടെ നിയമവാഴ്ചയും സാമൂഹികാന്തരീക്ഷവും ഭദ്രമാക്കും. മോദിഭരണത്തിൽ വടക്കും കിഴക്കും മേഖലകൾ തീർത്തും അസ്വസ്ഥമായി. ആപ്പിൾ മുതൽ വിനോദസഞ്ചാരം വരെയായി ഭേദപ്പെട്ട സാമ്പത്തിക നിലവാരമുണ്ടായിരുന്ന കശ്മീർ ഇന്ന് രാജ്യത്തിെൻറ വിഭവം ചോർത്തുന്ന പ്രശ്നമേഖലയായിരിക്കുന്നു. രാജ്യത്ത് പൊതുവെതന്നെ നിയമവാഴ്ചക്ക് ഭീഷണിയായി ആൾക്കൂട്ട ഭരണം കൂടിവരുേമ്പാൾ വിദേശ നിക്ഷേപകർ കൂട്ടമായി ഒഴിഞ്ഞുപോകുന്നു. അഞ്ചു ട്രില്യൺ ഡോളർ ഇക്കോണമിയെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയും മറുവശത്ത് അരാജകത്വത്തിന് ലൈസൻസ് നൽകുകയും ചെയ്താൽ വളർച്ച ഉണ്ടാകുന്നതെങ്ങനെ? വാസ്തവത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കൽ സർക്കാറിെൻറ അജണ്ടയിലില്ലെന്നും അതിനാവശ്യമായ അറിവോ ദൃഢനിശ്ചയമോ ബന്ധപ്പെട്ടവർക്കില്ലെന്നും കരുേതണ്ടിവരുന്നു. പരിഹാരമില്ലാത്ത പ്രതിസന്ധിയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻകൂടിയാവാം ‘ഒറ്റഭാഷ’ പോലുള്ള വിവാദങ്ങൾ കൂടക്കൂടെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക അച്ചടക്കമാണ് പ്രതിസന്ധി പരിഹരിക്കാൻ അനിവാര്യമായ മൂന്നാമത്തെ കാര്യം. ഇവിടെയും പുതിയ ശീലങ്ങൾ പിന്തിരിപ്പനാണ്. ആസൂത്രണകമീഷനെ ഇല്ലാതാക്കിയും റിസർവ് ബാങ്കിെൻറ പല്ലും നഖവും ഉൗരിയും ബജറ്റിെൻറ പവിത്രത കളഞ്ഞുമൊക്കെ സാമ്പത്തിക അച്ചടക്കത്തിെൻറ അടിത്തറകൾ നശിപ്പിച്ച സർക്കാറാണ് ഇപ്പോഴത്തേത്. ഒന്നേ മുക്കാൽ ലക്ഷം കോടി കരുതൽപ്പണം റിസർവ് ബാങ്കിൽനിന്ന് എത്ര ചുളുവിലാണ് എടുത്തത്! ഉത്തേജക പാക്കേജുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് കോടികളുടെ പദ്ധതികളാണ് ബജറ്റിെൻറയോ പാർലമെൻറിെൻറയോ പരിശോധന കൂടാതെ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗത്ത് മുൻഗണനാക്രമം എന്നോ അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു.
പ്രതിമകൾക്കു യഥേഷ്ടം ചെലവിടുന്ന കോടിക്കോടികൾ, കർഷകരുടെ ആത്മഹത്യ തടയാൻ ചെലവിടുന്നില്ല. ശാസ്ത്രഗവേഷണരംഗത്ത് ജി.ഡി.പിയുടെ ആയിരത്തിൽ ആറു ഭാഗം മാത്രം മുടക്കുേമ്പാഴാണ് ഗോമൂത്ര ഗവേഷണത്തിന് പ്രത്യേക റിസർച് ഇൻസ്റ്റിറ്റ്യൂട്ടും അനേകം പദ്ധതികളുമായി വൻതോതിൽ പണം തിരിച്ചുവിടുന്നത്. സാമ്പത്തികപ്രതിസന്ധിക്ക് ഏതായാലും ഗോമൂത്രചികിത്സ മതിയാകില്ല എന്ന തിരിച്ചറിവെങ്കിലും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.