വംശീയതയോടു കണക്കുതീർത്ത്​ ഝാർഖണ്ഡ്​

വംശീയതയും ജാതിവർഗീയതയും പച്ചക്കു പറഞ്ഞു പകയുടെ രാഷ്​ട്രീയം വിതച്ച്​ അധികാരം കൊയ്യാൻ പ്രധാനമന്ത്രിതന്നെ ക ച്ചകെട്ടിയിറങ്ങിയിട്ടും ഝാർഖണ്ഡ്​ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബി.ജെ.പിക്ക്​ കനത്തപ്രഹരം നൽകി. കോൺഗ്രസ്​^ഝാർഖണ്ഡ്​ മുക്​തി മോർച്ച^ആർ.ജെ.ഡി മഹാസഖ്യം ആകെയുള്ള 81സീറ്റുകളിൽ 47എണ്ണം നേടിയപ്പോൾ കേന്ദ്രഭരണത്തി​​െൻറ തണലിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങിയ ബി.ജെ.പിക്ക്​​ മുഖ്യമന്ത്രിയെയടക്കം നഷ്​ടമായി. ആദിവാസി സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടയുടെ പിന്മുറക്കാരായ ഗോത്രവർഗജനത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ദലിത്​ സംരക്ഷകവേഷത്തിൽ അവതരിച്ചിട്ടും ബി.ജെ.പിയോട്​ കനിഞ്ഞില്ല. ദലിത്​ സംരക്ഷണത്തിനെന്ന്​ ഉയർത്തിക്കാട്ടിയ വിവാദ പൗരത്വഭേദഗതി നിയമം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്​ ആക്കം കൂട്ടിയെന്നാണ്​ അവസാന വിശകലനങ്ങൾ.

രാജസ്​ഥാൻ, മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​ സംസ്ഥാനങ്ങൾ നേരത്തേ നഷ്​ടപ്പെടുകയും ഹരിയാനയിൽ വീമ്പുപറഞ്ഞ ഭൂരിപക്ഷത്തി​​െൻറ അയലത്തെത്താതിരിക്കുകയും ചെയ്​ത വെപ്രാളത്തിലാണ്​ മഹാരാഷ്​ട്രയിൽ ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട പിന്നാമ്പുറക്കളികളിലൂടെ അധികാരം കൈയടക്കാനുള്ള ശ്രമം ബി.ജെ.പി നടത്തിയത്​. അവിടെയും നാണംകെട്ട്​ പിൻവാങ്ങിയ പാർട്ടിക്ക്​ ഝാർഖണ്ഡിൽ ജയിച്ചേ പറ്റുമായിരുന്നുള്ളൂ. അതിന്​ 2000ത്തിലെ സംസ്ഥാന രൂപവത്​കരണ ശേഷം അഞ്ചുവർഷത്തെ ഉൗഴം പൂർത്തീകരിച്ച ആദ്യസർക്കാറെന്ന രഘുബർദാസി​​െൻറ ഖ്യാതി ഉയർത്തിപ്പിടിക്കുകയായിരുന്നു ബി.ജെ.പി. എന്നാൽ, ദാസി​​െൻറ അഴിമതിക്കഥകൾ പാർട്ടിക്ക്​ അകത്തുള്ളവർ തന്നെ വിവാദമാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കരിഷ്​മ’യെന്ന ഒറ്റമൂലിയിലേക്കുതന്നെ മടങ്ങേണ്ടി വന്നു.

പ്രചാരണത്തിനെത്തിയ മോദിയാവ​െട്ട, വികസനമൊക്കെ മാറ്റിവെച്ച്​ ശുദ്ധവർഗീയതയുടെ മുഴുവൻ ശീട്ടുകളും പുറത്തെടുക്കുകയും ചെയ്​തു. സംസ്ഥാനത്തെ അഞ്ചുഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടം നടന്നത്​ പാർലമ​െൻറ്​ പൗരത്വഭേദഗതി ബിൽ പാസാക്കിയ ശേഷമായിരുന്നു. അതി​​െൻറ മറപറ്റി ശുദ്ധവംശീയ വിദ്വേഷ പ്രസംഗവുമായി ഇറങ്ങിത്തിരിച്ച മോദി പൗരത്വ പ്രക്ഷോഭകരുടെ വസ്​ത്രം ചൂണ്ടി നടത്തിയ വംശീയാധിക്ഷേപം ​േലാക​െമങ്ങും കുപ്രസിദ്ധി നേടിയിരുന്നു. മറുഭാഗത്ത്​ പ്രതിപക്ഷ മഹാസഖ്യം സംസ്ഥാന ഗവൺമ​െൻറി​​െൻറ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി. ആദിവാസികളുടെ ഭൂമി അപഹരിച്ചത്​, തൊഴിലില്ലായ്​മ വർധിച്ചത്​, അംഗൻവാടി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പ്രക്ഷോഭങ്ങ​െള പൊലീസ്​ അതിക്രമത്തിലൂ​െട അടിച്ചമർത്തിയത്​...ഇങ്ങനെ മനുഷ്യനും മണ്ണിനുമെതിരായ ബി.ജെ.പി ഭരണത്തി​​െൻറ ചെയ്​തികൾ എടുത്തുകാട്ടിയുള്ള പ്രചാരണം ഏശിയെന്ന്​ ഫലങ്ങൾ തെളിയിക്കുന്നു​. നാടി​​െൻറ മണ്ണും മനവുമറിയുന്ന ആദിവാസി നേതാവ്​ ഹേമന്ത്​ സോറനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതും മോദിയുടെ പ്രചണ്ഡഘോഷങ്ങളുടെ പ്രതിച്ഛായ തകർത്തു. വികസനം വിട്ട്​ വംശീയതയെ പുണർന്ന ബി.ജെ.പിയെ മൂലക്കിരുത്തിയ ജനം ജീവൽപ്രശ്​നങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട മഹാസഖ്യത്തെ പിന്തുണച്ചിരിക്കുന്നു​.

കോൺഗ്രസും ഝാർഖണ്ഡ്​ മുക്​തിമോർച്ചയും ആർ.ജെ.ഡിയും കക്ഷികൾ കലഹിച്ച്​ സഖ്യശ്രമം പരാജയപ്പെട്ടതാണ്​ ബി.ജെ.പിക്ക്​ കഴിഞ്ഞ തവണ ജയം നേടിക്കൊടുത്തത്​. ആകെയുള്ള 81സീറ്റിൽ 28 ഉം ആദിവാസി വിഭാഗങ്ങൾക്കായി നീക്കിവെച്ച ഒരു സംസ്ഥാനത്ത്​ ബി.ജെ.പി മുഖ്യമന്ത്രിയായി അവതരിപ്പിച്ചത്​ അയൽ സംസ്ഥാനക്കാരനായ രഘുബർ ദാസിനെയായിരുന്നു. ഒ.ബി.സി വിഭാഗത്തിൽപെട്ട അദ്ദേഹത്തിനു ആദിവാസി വികാരത്തോടൊപ്പം നിൽക്കാനായില്ല എന്നു മാത്രമല്ല, അവരുടെ അവകാശങ്ങൾ അപഹരിക്കുന്ന തരത്തിലായിരുന്നു ഭരണത്തി​​െൻറ പോക്ക്​. സംസ്ഥാനത്തെ വന^ഖനിജ സമ്പന്നമായ പ്ര​ദേശങ്ങൾ മുഴുവനായി വികസനത്തി​​െൻറ പേരുപറഞ്ഞ്​ കുത്തകവ്യവസായികൾക്ക്​ തീ​റെഴുതിക്കൊടുക്കാനായിരുന്നു രഘുബർദാസി​​െൻറ തിരക്ക്​. ആദിവാസി ഭൂമി ഇതരർക്ക്​ കൈമാറുന്നത്​ തടയുന്ന 1908 ലെ ഛോട്ടാനാഗ്​പുർ കുടിയായ്​മ നിയമവും സന്താൾ പർഗാനാസ്​ കുടിയായ്​മ നിയമവും 2016ൽ ഭേദഗതി ചെയ്​തു. ഇതിനെതി​രായ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതോടെ 2017 പാതിവെച്ച്​ ഭേദഗതി പിൻവലിച്ചു.

എന്നാൽ, പൊതുആവശ്യത്തിനും പൊതു^സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾക്കുമായി ഭൂമി ഏറ്റെടുക്കാൻ പുതിയ നിയമനിർമാണങ്ങൾക്ക്​ കേന്ദ്രത്തി​​െൻറ പിന്തുണയോടെ സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നു. ഇതോടെ ഇളകിവശായ ആദിവാസികൾ തങ്ങളുടെ പ്രദേശത്ത്​ സ്വയംഭരണം പ്രഖ്യാപിക്കുന്ന ശിലാലിഖിതങ്ങൾ (പത്തൽഗഢി) നാട്ടി പുതിയ പ്ര​തിഷേധപ്രസ്ഥാനത്തിനു ​രൂപം നൽകി. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസിമേഖലയിൽ നൽകിയ പ്രത്യേക സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കല്ലിൽ കൊത്തി കവലകളിൽ നാട്ടുന്ന പത്തൽഗഢി പ്രസ്ഥാനം ശക്തിപ്രാപിക്കുമെന്നു കണ്ടതോടെ രാജ്യദ്രോഹനിയമം വെച്ച്​ അവരെ ​നേരിടുകയാണ്​ സർക്കാർ ചെയ്​തത്​. ഝാർഖണ്ഡിലെ ഏറ്റവും പിന്നാക്കമായ ഖുണ്ടി ജില്ലയിലാണ്​ ഇൗ വേദി രൂപം കൊണ്ടത്​. 43 ഗ്രാമമുഖ്യന്മാരടക്കം 12000ത്തോളം പേരെയാണ്​ ഇൗ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ടത്​. ആദിവാസികളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഗണിക്കുന്ന 2006 ലെ വനാവകാശനിയമം നടപ്പാക്കാൻ ബി.ജെ.പി സർക്കാർ തയാറായില്ല. ആൾക്കൂട്ടക്കൊലകൾ ആവർത്തിച്ചിട്ടും അതിനെതിരെ നടപടിയുണ്ടായില്ല. പശ്ചിമ സിങ്​ഭൂം ജില്ലയിൽ ആധാറിനെ റേഷൻകാർഡുമായി ബന്ധിപ്പിക്കാത്തതുകൊണ്ടു മാത്രം റേഷൻ മുടങ്ങി കുഞ്ഞുങ്ങൾ പട്ടിണി കിടന്നുമരിക്കുന്ന സ്​ഥിതിവിശേഷം വരെയുണ്ടായി. ഇൗ ദുഃസ്ഥിതിയിൽ നിന്നു കരകയറ്റുന്നതിനു പകരം ആദിവാസികളുടെ ഗോത്രജനസവിശേഷതകൾ എടുത്തുകളയാനുള്ള നീക്കമാണ്​ രഘുബർദാസ്​ ഗവ​ൺമ​െൻറ്​ നടത്തിയത്​.

ഇക്കണ്ട ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കിട്ടിയ ആദ്യ അവസരത്തിൽ ശക്തമായി ജനം പ്രതികരിച്ചതാണ്​ ഝാർഖണ്ഡിൽ ബി.ജെ.പിക്കേറ്റ പരാജയം. കഴിഞ്ഞ ദിവസം ഡൽഹിയിലെ തെരഞ്ഞെടുപ്പു റാലിയിൽ ദലിത്​സംരക്ഷണത്തെക്കുറിച്ച്​ വലിയവായിൽ സംസാരിച്ച മോദിയുടെയും ബി.ജെ.പിയുടെയും കാപട്യത്തി​​െൻറ കരണത്താണ്​ ഝാർഖണ്ഡുകാർ ആഞ്ഞടിച്ചിരിക്കുന്നത്​. വികസനം വായ്​ത്താരിയിലൊതുക്കി വംശീയവിദ്വേഷം പ്രചരിപ്പിച്ച്​ ജനങ്ങളെ ഒപ്പം നിർത്താമെന്ന അതിമോഹത്തിനേറ്റ ഇൗ തിരിച്ചടി പൗരത്വഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം നാടാകെ കത്തിപ്പടരുന്ന നാളുകളിലാണ്​ എന്നത്​ ഇൗ പരാജയത്തെ കൂടുതൽ ​​ശ്രദ്ധേയമാക്കുന്നു.

Tags:    
News Summary - Jharghand Victory of Maha Alience -Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.