ഇന്ത്യൻ ജനായത്ത സംവിധാനത്തിൽ തമിഴ് സ്വത്വത്തെ ദേശീയ രാഷ്ട്രീയത്തിെൻറ മുന്നണിയിലെത്തിച്ച മറ്റൊരു നേതാവ് കൂടി വിടവാങ്ങിയിരിക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിെൻറ പേരും െപരുമയുമുള്ള പാർട്ടികളും നേതാക്കളും ഇപ്പോഴും തമിഴകത്ത് അവശേഷിക്കുന്നുണ്ടെങ്കിലും, െപരിയോർ ഇ.വി രാമസ്വാമി നായ്ക്കർ രൂപം നൽകിയ സ്വാഭിമാന പ്രസ്ഥാനത്തിെൻറ ഉൗർജം ആവാഹിച്ച എത്രപേർ ബാക്കിനിൽക്കുന്നുവെന്ന് സംശയമാണ്. മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജറുടെ വിയോഗം സൃഷ്ടിക്കുന്ന ഏറ്റവും വലിയ വിടവും അതായിരിക്കും. പ്രായോഗിക-പാർലമെൻററി രാഷ്ട്രീയത്തിെൻറ കുണ്ടും കുഴിയും നിറഞ്ഞ പാതയിൽ സഞ്ചരിക്കുേമ്പാൾ തന്നെ, അതിനെ ആശയ പ്രചാരണത്തിെൻറയും സാംസ്കാരിക പോരാട്ടത്തിെൻറയും വേദിയാക്കിമാറ്റിയിട്ടുണ്ട് അദ്ദേഹം. അതുവഴി, അരികുവതക്രിക്കപ്പെടുമായിരുന്ന ഒരു ഭാഷയെയും സംസ്കാരത്തെയും ‘ക്ലാസിക്കൽ’ പദവിയിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് കരുണാനിധിയുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. ഏഴ് പതിറ്റാണ്ടിലധികം തമിഴ് ജനതയുടെ ഉള്ളം തൊട്ടറിഞ്ഞ് ജീവിച്ച കലൈഞ്ജർക്ക് ആദരാഞ്ജലി!
മുഖ്യമന്ത്രി പദത്തിലെത്തിയതിെൻറ 50ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് കരുണാനിധിയുടെ വിടവാങ്ങൽ. അണ്ണാദുരൈയുടെ അകാല മരണത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ അവരോധിക്കപ്പെട്ടത്. അതിനുശേഷം, രാഷ്ട്രീയത്തിൽ ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷെ, അപ്പോഴൊന്നും ദ്രാവിഡ രാഷ്ട്രീയത്തിെൻറ പാരമ്പര്യം കൈവിട്ടില്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തോടൊപ്പം തമിഴ് ഭാഷയെയും സാഹിത്യത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള നിയോഗം സ്വന്തമായി ഏറ്റെടുത്തു. അടിയന്തിരാവസ്ഥ കാലത്ത്, ഇന്ദിരാ ഫാസിസത്തിെനതിരെ മുഷ്ടി ചുരുട്ടിയ ഏക മുഖ്യമന്ത്രി എന്ന ഖ്യാതി നേടിയത് മറ്റൊരു ചരിത്രം. ഇത് ആ ജീവിതത്തിെൻറ ഒരു വശം മാത്രമായിരുന്നു. കലയുടെയും സാഹിത്യത്തിെൻറയുമായ മറ്റൊരു ലോകം അദ്ദേഹം സൃഷ്ടിച്ചിരുന്നു. സ്വന്തമായി രചിച്ച കഥകളും കവിതകളും നാടകങ്ങളുമൊക്കെ തന്നെയായിരുന്നു പ്രധാന രാഷ്്ട്രീയായുധം. കലകളുടെ കലയായ ചലച്ചിത്ര മേഖലയിലും അദ്ദേഹത്തിെൻറ കരസ്പർശമുണ്ട്. 20ാം വയസുമുതൽ സിനിമക്കു തിരക്കഥയെഴുതി. 40ഒാളം തിരക്കഥകളുണ്ട് സ്വന്തം പേരിൽ. ഇൗ സർഗലോകമായിരിക്കണം, കരുണാനിധിയെയും അദ്ദേഹത്തിെൻറ രാഷ്ട്രീയത്തെയും വ്യത്യസ്തമാക്കിയത്. അധികാര രാഷ്ട്രീയത്തിെൻറ മട്ടുപ്പാവിൽ വിരാജിക്കുേമ്പാൾ തന്നെയാണ് കരുണാനിധി ഇവ്വിധം കലയെയും സാഹിത്യത്തെയും പ്രണയിച്ചത്. മാത്രമല്ല അവയൊക്കെയും സ്വന്തം പ്രത്യയശാസ്ത്രത്തിലേക്ക് സ്വാംശീകരിച്ച് ഒരു രാഷ്്ട്രീയ അജണ്ടതന്നെ സൃഷ്ടിച്ചു. എട്ട് വർഷം മുമ്പ് നടത്തിയ ലോക തമിഴ് ക്ലാസിക്കൽ കോൺഫെറൻസ് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.
കലയോടും സാഹിത്യത്തോടുമുള്ള പ്രണയം ജീവിതത്തിെൻറ അവസാന നാളുകളിലും തുടർന്നെങ്കിലും െപരിയോറിെൻറ പാതയിൽനിന്ന് ഇടക്കാലത്ത് കരുണാനിധിക്കും വഴിതെറ്റിയെന്ന് ആർക്കും സമ്മതിക്കേണ്ടിവരും. പാർട്ടിയുടെ രാഷ്ട്രീയ അജണ്ടകൾക്കും വലിയ മാറ്റങ്ങൾ സംഭവിച്ചു. അധികാര കസേരക്കുവേണ്ടി അണ്ണാ ഡി.എം.കെയുമായി നടത്തുന്ന വടംവലിയായി തമിഴ് രാഷ്ട്രീയം പരിണമിച്ചത് അങ്ങനെയാണ്. ആ മത്സരങ്ങളിൽ ജയലളിതയും കരുണാനിധിയും മാറി മാറി വിജയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഗതികേടുകളിലൊന്നായ മക്കൾ രാഷ്ട്രീയത്തിന് വഴങ്ങേണ്ടി വന്നതാണ് അദ്ദേഹത്തിെൻറ മറ്റൊരു ദുര്യോഗം. ദ്രാവിഡ പാർട്ടിയുടെ സ്റ്റിയറിങ് മക്കളുടെ കൈകളിലെത്തിയതോടെ കേട്ടുകേൾവിയില്ലാത്ത അഴിമതികഥകളിലെ നായകരായി അവർ മാറി. പത്ത് വർഷം പിന്നിട്ട യു.പി.എ സർക്കാറിന് മൂന്നാമതൊരു അവസരം ലഭിക്കാതെ വന്നത് ഇൗ അഴിമതിയും കാരണമായി. മുമ്പ് അഴിമതി ആരോപണത്തെ തുടർന്ന് കരുണാനിധിയുടെ സർക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും അതൊക്കെ അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പകപോക്കലിെൻറ കൂടി ഭാഗമായിരുന്നു. പക്ഷെ, പുതു നൂറ്റാണ്ടിലെ ഡി.എം.കെ തീർത്തും മറ്റൊരു പാതയിലായിരുന്നു. അങ്ങനെയാണ് പ്രിയപ്പെട്ട മക്കൾ അഴിക്കുള്ളിലായതിന് അദ്ദേഹത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നത്.
പെരിയോർ രൂപം നൽകിയ ജസ്റ്റിസ് പാർട്ടിയുടെ നേതാവായ അഴഗിരി സ്വാമിയുടെ പ്രസംഗം കേട്ടാണത്രെ 14ാം വയസിൽ കരുണാനിധി രാഷ്ട്രീയക്കാരനായത്. 80 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിെൻറ സ്ഥാനം എവിടെയാണ്? തമിഴ് ദേശത്ത് ബ്രാഹ്മണർക്കുണ്ടായിരുന്ന ആധിപത്യത്തിനെതിരെ പെരിയോർ തുടങ്ങിവെച്ച പോരാട്ടത്തിെൻറ ഭാഗമായി അദ്ദേഹം ആവിഷ്കരിച്ച ജാതിവിരുദ്ധവും യുക്തിവാദപരവുമായ ആശയങ്ങൾ ഇന്ന് ഏറെക്കുറെ ദൂർബലമായെന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, ആ ആശയങ്ങളുടെ പുറത്ത് സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ തമിഴ് ജനതയുടെ ഭാഷക്കും സംസ്കാരത്തിനും വ്യതിരിക്തമായ ഒരു സ്ഥാനം കൈവന്നുവെന്നത് കാണാതിരുന്നു കൂടാ. ഉത്തരേന്ത്യൻ സവർണഹിന്ദു പ്രത്യയശാസ്ത്രത്തിെൻറ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന് പെരിയോർ ആശയതലത്തിൽ തുടങ്ങിവെച്ച പോരാട്ടത്തെ പ്രായോഗിക രാഷ്ട്രീയത്തിെൻറ മൂശയിൽ വാർത്തെടുക്കുകയായിരുന്നു കലൈഞ്ജർ. പെരിയോറും കലൈഞ്ജറും നടത്തിയ ആ പോരാട്ടങ്ങളുടെ സ്മരണ പോലും ഫാസിസത്തിെൻറ പുതിയ കാലത്ത് മികച്ചൊരു രാഷ്ട്രീയ പ്രവർത്തനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.