കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡൽഹി മെേട്രാ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) പിന്മാറുന്നതായി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പ്രഖ്യാപിച്ചിരിക്കുന്നു. വലിയ പ്രതീക്ഷയുണർത്തിയ പദ്ധതിയാണ് ഇതോടെ ഫലത്തിൽ അനാഥമാകുന്നത്. സംസ്ഥാന സർക്കാറിെൻറ അലംഭാവവും ജാഗ്രതക്കുറവുമാണ് പിന്മാറ്റത്തിന് കാരണമായി പറയുന്നത്. പദ്ധതി അനിശ്ചിതമായി നീണ്ടുപോയത് ഡി.എം.ആർ.സിക്ക് വൻനഷ്ടം ഉണ്ടാക്കിക്കഴിഞ്ഞു. ഇതുവരെയും നിർമാണക്കരാർ ഒപ്പിടാൻ സംസ്ഥാനം തയാറായിട്ടില്ല. തങ്ങൾ പിന്മാറുകയാണെന്നു കാണിച്ച് സർക്കാറിന് നൽകിയ കത്തിന് പ്രതികരണമില്ല. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ ശ്രമിച്ചിട്ട് അനുമതി കിട്ടിയതുമില്ല. ഇൗ സാഹചര്യത്തിൽ പദ്ധതിയിൽനിന്ന് പിന്മാറുകയല്ലാതെ വഴിയില്ല. അതേസമയം, ഡി.എം.ആർ.സി പിന്മാറിയാലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പറയുന്നത്. ഡി.എം.ആർ.സിയുടെ കരാർ കാലാവധി തീർന്നതിനാലാണ് അവർ പിന്മാറിയതെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്ന് ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. കരാർതന്നെ ഒപ്പിട്ടിട്ടില്ലെന്നിരിക്കെ, ഇല്ലാത്ത കരാറിനെന്തു കാലാവധി എന്നാണ് ചോദ്യം. ഒരു കാര്യം വ്യക്തമാണ്. പുറത്തുകേൾക്കുന്ന ആശയക്കുഴപ്പങ്ങൾക്കു പിന്നിൽ എന്തൊക്കെയോ കാരണങ്ങളുണ്ട്. ഇക്കാര്യത്തിൽ ഡി.എം.ആർ.സിക്കുള്ള സുതാര്യത സർക്കാറിനുണ്ടെന്ന് തോന്നുന്നില്ല.
ഡി.എം.ആർ.സിയെ പദ്ധതി ഏൽപിക്കാതിരിക്കാൻ മുേമ്പ ചരടുവലികൾ നടന്നിരുന്നതായി കേട്ടിരുന്നു. എന്നാൽ, പ്രവൃത്തി പരിചയവും ചുരുങ്ങിയ െചലവിൽ എത്രയും വേഗം കാര്യക്ഷമമായി നിർമാണം പൂർത്തീകരിക്കാനുള്ള ശേഷിയും ഡി.എം.ആർ.സിക്ക് അനുകൂലവാദങ്ങളായി ഉയർന്നുവന്നപ്പോൾ എതിർപ്പുകാർ തൽക്കാലം പിൻവാങ്ങി. തലശ്ശേരി-മൈസൂരു പാതയുടെ സാധ്യത പഠനം നടത്തിയ ഡി.എം.ആർ.സി അതിന് പ്രയോജനം കുറവാണെന്ന് റിപ്പോർട്ട് നൽകിയത് സർക്കാറിന് അനിഷ്ടമുണ്ടാക്കിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽനിന്ന് ഡി.എം.ആർ.സിയെ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചനകൾ നടന്നതായും വാർത്തവന്നു. നിർമാണത്തിന് കരാർ ഒപ്പിടണമെന്ന ഡി.എം.ആർ.സിയുടെ ന്യായമായ ആവശ്യം അവഗണിച്ചത് അവരെ ഒഴിവാക്കാൻ വേണ്ടിയെന്നേ കരുതാനാവൂ. ആവശ്യമായ പ്രാരംഭപ്രവർത്തനങ്ങളെക്കുറിച്ച് ഡി.എം.ആർ.സി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. പുതുക്കിയ മെട്രോ നയത്തിന് അനുസൃതമായി മാറ്റംവരുത്തിയ രൂപരേഖയും സമർപ്പിച്ചു. എന്നാൽ, കേന്ദ്രത്തിലേക്ക് പദ്ധതിരേഖ അയച്ചതാണെന്നും അനുമതി കിട്ടാത്തതാണ് തടസ്സമെന്നും സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. 2016ൽ അയച്ച പദ്ധതിരേഖക്ക് അനുമതി നേടിയെടുക്കാൻ ഇതുവരെ എന്തുചെയ്തെന്ന് വ്യക്തമല്ല. സർക്കാറിെൻറ ഭാഗത്ത് അമാന്തമുണ്ടായിട്ടുണ്ട്. അതിപ്രധാനമെന്ന് സർക്കാർതന്നെ പറയുന്ന ഒരു പദ്ധതിയുടെ കാര്യം ചർച്ചചെയ്യാൻ മൂന്നുമാസമായിട്ടും ഇ. ശ്രീധരനെ കാണാൻ തയാറാകാഞ്ഞത് തിരക്കു മൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലെ താൽപര്യവും മുൻഗണനയും എത്രത്തോളമെന്നുകൂടി തെളിയിക്കുന്നില്ലേ ഇൗ സമയക്കുറവ്?
പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറില്ലെന്ന പ്രഖ്യാപനം ആശ്വാസം നൽകുന്നതുതന്നെ. എന്നാൽ, പുതിയ സാഹചര്യത്തിൽ അതെങ്ങനെയെന്ന് കണ്ടറിയണം. തർക്കത്തിെൻറ മർമം, ഇത്ര വലിയ പദ്ധതി പൊതുമേഖലയിൽ വേേണാ അതോ സ്വകാര്യ മേഖലയിൽ വേണോ എന്നതാണ്. സർക്കാർ-സ്വകാര്യ കൂട്ടുസംരംഭം (പി.പി.പി) എന്നതാണ് കേന്ദ്ര സർക്കാറിെൻറ നയം. പൊതു-സ്വകാര്യ പങ്കാളിത്തം സംസ്ഥാനത്തെ ഇടതു സർക്കാറിെൻറ നയമല്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു. നല്ലത്. പക്ഷേ, ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ പോന്നതല്ല ഇതുവരെ സ്വീകരിച്ച നയസമീപനങ്ങൾ. നയം അതായിരുന്നെങ്കിൽ അതിന് ഏറ്റവും യോജിച്ച രീതി ഡി.എം.ആർ.സിയെ ഏൽപിച്ച് നിലനിർത്തലായിരുന്നു. അവർ ഒഴിയുകയെന്നാൽ നിർമാണ പ്രവൃത്തികളിൽ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കുക എന്നുകൂടിയാണ് അർഥം. കൊച്ചി മെട്രോ റെയിൽ കോർപറേഷനെ ഏൽപിക്കാമെന്നുവെച്ചാൽ അത് എളുപ്പമല്ല. ശ്രീധരെൻറ മേൽനോട്ടത്തിൽ നിലവിൽവന്ന അതിന് അദ്ദേഹത്തിെൻറ അഭാവത്തിൽ പണി അനായാസമാകില്ല. മെേട്രായും ലൈറ്റ് െമട്രോയും ലാഭകരമല്ലെന്ന സർക്കാർ വാദം, പൊതു മേഖലയെക്കുറിച്ചുള്ള വലതു വീക്ഷണത്തിൽനിന്ന് വരുന്നതാണ്. ഇത്തരം പദ്ധതികളുടെ ‘ലാഭം’ അതുണ്ടാക്കുന്ന പണമല്ല, മറിച്ച്അത് ജനങ്ങൾക്ക് നൽകുന്ന പ്രയോജനവും അതുവഴി ഉണ്ടാകുന്ന വികസനവുമാണ്. ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ നാടിെൻറ മൊത്തം ഗുണത്തിനായുള്ള നിക്ഷേപമായി കാണണം. ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്കും അത് ഏറെ ഗുണംചെയ്യും. ഇൗ വിഷയത്തിൽ സത്വരം നീങ്ങേണ്ട ചുമതല പൂർണമായും സംസ്ഥാന സർക്കാറിേൻറതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.