കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴി ഞ്ഞ ദിവസം ഒൗദ്യോഗികവസതിയിൽ ‘രാമായണം’ സീരിയൽ കണ്ടു രസിച്ചിരി ക്കുേമ്പാൾ, രൺവീർ സിങ് എന്ന യുവാവ് ഡൽഹി അതിർത്തി കടന്നിട്ടുണ്ടാ കും. രാഷ്ട്ര തലസ്ഥാനത്ത് ദിവസക്കൂലിക്ക് റസ്റ്റാറൻറുകളിൽ ഡെ ലിവറി ഏജൻറായി ജോലിചെയ്യുന്ന സാധാരണക്കാരനായിരുന്നു രൺവീർ. കോവിഡ്-19െൻറ പശ്ചാത്തലത്തിലാണെങ്കിലും പ്രത്യേകിച്ച് മുൻകരുതലുകളൊന്നുമെടുക്കാതെ മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പെരുവഴിയിലായ പതിനായിരങ്ങളിൽ ഒരാൾ. വരുമാനവും ഭക്ഷണവുമില്ലാതെ ഡൽഹിയിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയ രൺവീർ, മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ജന്മഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 200 കിലോമീറ്ററിലധികം ദൂരമുണ്ട് അവിടേക്ക്. മറ്റു ഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ കാൽനടയായി തന്നെ പോകണം.
അങ്ങനെ തൊട്ടടുത്തദിവസം രാത്രിയിൽ കുടിവെള്ളംപോലുമില്ലാതെ നടക്കാനാരംഭിച്ചു; 100 കിലോമീറ്ററാണ് രൺവീർ താണ്ടിയത്! ഇതിനിടയിൽ ഏതോ കച്ചവടക്കാരൻ വെച്ചുനീട്ടിയ ചായയും ബിസ്കറ്റും മാത്രമായിരുന്നു പാഥേയം. നടന്നു തളർന്ന ആ 39കാരൻ സ്വന്തം ഗ്രാമത്തിൽനിന്നു ഏറെ അകലെവെച്ച് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് റിപ്പോർട്ട്. മോദിയുടെ എട്ടുമണി പ്രഖ്യാപനത്തിെൻറ ആഘാതത്തിൽ ഇതുപോലെ ലക്ഷക്കണക്കിന് രൺവീർ സിങ്ങുമാർ ഇതിനകം ‘നടത്തം’ ആരംഭിച്ചുകഴിഞ്ഞതിെൻറ ദൃശ്യങ്ങളാണെങ്ങും. അയൽസംസ്ഥാനങ്ങളിൽനിന്ന് ജോലിതേടി ഡൽഹിയിലെത്തിയ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടപ്പലായനത്തിെൻറ ദയനീയ ചിത്രങ്ങൾ കോവിഡ് വൈറസിനോളം തന്നെ ഭയപ്പെടുത്തുന്നുണ്ട്. ഡൽഹി-യു.പി അതിർത്തിയിലെ ഗാസിയാബാദിലും മറ്റും നാടണയാനായി ലോക് ഡൗൺ ‘ലംഘിച്ച്’ ബസ് കാത്തുനിൽക്കുന്ന ഇൗ ജനക്കൂട്ടം എല്ലാ അർഥത്തിലും ‘ആഭ്യന്തര അഭയാർഥികൾ’ എന്ന വിശേഷണത്തിന് അർഹരാണ്. ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലേയും സംഘർഷഭൂമിയിൽനിന്ന് രക്ഷപ്പെട്ട് യൂറോപ്യൻ യൂനിയെൻറ പ്രവേശനകവാടങ്ങളായ മാസിഡോണിയയിലും മറ്റും അഭയാർഥിത്വത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഒാർമിപ്പിക്കുന്നു ഇൗ ജനക്കൂട്ടം. ജീവെൻറ പുതിയ കരതേടി യൂറോപ്പിലേക്ക് പലരും മെഡിറ്ററേനിയൻ കടൽ നീന്തിവന്നപ്പോൾ, ഇവിടെ കാൽനട സഞ്ചാരമാണെന്ന വ്യത്യാസമേയുള്ളൂ. പലായനം ചെയ്യുന്നവർക്ക് ഒറ്റലക്ഷ്യമേയുള്ളൂ: ഒരു നേരത്തെ ഭക്ഷണമാണത്.
ഡൽഹിയിലെ കുടിേയറ്റതൊഴിലാളികളുടെ എണ്ണം 20 ലക്ഷത്തിൽ കൂടുതലാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതിൽ വലിയൊരു ശതമാനം ആളുകളും ദുരിതത്തിലായിരിക്കുന്നു. ഡൽഹി സർക്കാറിെൻറതന്നെ കണക്കനുസരിച്ച്, നാലു ലക്ഷത്തോളം ആളുകൾക്ക് മാത്രമേ ഭക്ഷണവും മറ്റു പ്രാഥമികസൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളൂ. കേന്ദ്രസർക്കാറാകെട്ട, ‘അടച്ചുപൂട്ടൽ’ പ്രഖ്യാപിച്ചുവെന്നല്ലാതെ ക്രിയാത്മകമായ ഒരു ഇടപെടലും നടത്തിയതുമില്ല. ഇൗ സാഹചര്യത്തിൽ കൂട്ടപ്പലായനം സ്വാഭാവികം മാത്രം. ഭരണകൂടം ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയെ നേരിടുേമ്പാൾ, അരികുവത്കരിക്കപ്പെട്ട ഇൗ ജനക്കൂട്ടം യഥാർഥത്തിൽ പട്ടിണിമരണങ്ങളെയാണ് പ്രതിരോധിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടത്. ഇൗ കൂട്ടപ്പലായനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായപ്പോൾ തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരാൻ അയൽസംസ്ഥാനങ്ങൾ ബസുകൾ അയക്കാൻ തയാറായി. ഇത് ഡൽഹിയിലെ മാത്രം കാഴ്ചയാണെന്നും തെറ്റിദ്ധരിക്കരുത്.
മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിെല പുറംപോക്കുകളിൽനിന്നെല്ലാം ഇത്തരം കൂട്ടപ്പലായനങ്ങളുടെ വാർത്ത പുറത്തുവരുന്നുണ്ട്. ഗാസിയാബാദിലും മറ്റും ബസ് കാത്തുനിൽക്കുന്ന പലരും പറയുന്ന ഒരു കാര്യം, തങ്ങളിൽ ഭൂരിഭാഗം പേർക്കും ആധാർ അടക്കമുള്ള തിരിച്ചറിയൽ കാർഡുകളൊന്നുമില്ല എന്നാണ്. അഥവാ, നാമമാത്രമായെങ്കിലും ഇൗ സമയം സർക്കാർ നൽകിവരുന്ന ഒരു സൗജന്യവും ലഭിക്കാൻ ഇക്കൂട്ടർക്ക് സാധ്യതയില്ല. വർത്തമാന ഇന്ത്യനവസ്ഥയുടെ നേർക്കാഴ്ച കൂടിയാണ് ഇതെന്നോർക്കണം. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച രാജ്യവ്യാപക എൻ.ആർ.സി പ്രാബല്യത്തിൽ വന്നാൽ തിരിച്ചറിയൽ രേഖകളില്ലാത്ത ഇക്കൂട്ടരുടെ സ്ഥിതി എന്താകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അതിനാൽ, പലരും നിരീക്ഷിച്ചതുപോലെ മോദിയുടെ ലോക് ഡൗൺ പ്രഖ്യാപനം പഴയ നോട്ടുനിരോധനത്തെയല്ല ഒാർമപ്പെടുത്തുന്നത്. മറിച്ച്, വരാനിരിക്കുന്ന എൻ.ആർ.സിയുടെ പ്രത്യാഘാതമെന്നോണം രാജ്യത്തുടനീളം പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ‘അഭയാർഥിക്കൂട്ട’ങ്ങളുടെ കൃത്യമായ സൂചന തന്നെയാണ് ബസ് കാത്തുനിൽക്കുന്ന ഇൗ ജനത.
ഇൗ കൂട്ടപ്പലായനങ്ങളോടുള്ള അധികാരികളുടെ മനോഭാവമാണ് ഏറെ ദയനീയം. ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം മോദി പ്രസ്താവിച്ചത്. ഒരു ആസൂത്രണവുമില്ലാതെ, നാലു മണിക്കൂർ സമയം മാത്രം നൽകി 130 േകാടി ജനങ്ങളെ നിർദാക്ഷിണ്യം ലോക് ഡൗണിലേക്ക് തള്ളിവിട്ട ശേഷമുള്ള ഇൗ ക്ഷമാപണത്തിൽ ഒരർഥവുമില്ല. നോട്ട് നിരോധനത്തിനുശേഷം, 50 ദിവസത്തെ സാവകാശം ചോദിച്ച അതേ ‘ആത്മാർഥത’ മാത്രമേ ഇൗ പ്രസ്താവനക്കുമുള്ളൂ. അന്ന് നോട്ട് നിരോധനത്തിൽ നടുവൊടിഞ്ഞയാളുകൾ കൂടിയാണ് ഇപ്പോൾ തെരുവിൽ അലഞ്ഞുകൊണ്ടിരിക്കുന്നത്. ആ ജനങ്ങളോട് വീടകങ്ങളിൽതെന്ന ഇരിക്കാനാണ് ഇപ്പോഴും ആഹ്വാനം. ഇതിനകം തന്നെ വീടും കൂടും നഷ്ടപ്പെട്ട ദരിദ്രകോടികൾ എവിടെപ്പോകാനാണ്? സംഘ്രാഷ്ട്രീയത്തിെൻറ വിഷവിത്തുകൾ പാകിയ രാമാനന്ദ് സാഗറിെൻറ സീരിയൽ നൊസ്റ്റാൾജിയയിൽ ജനങ്ങളുടെ വിശപ്പടങ്ങുമെന്നാണോ ഇൗ ഭരണകൂടം ധരിച്ചിരിക്കുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.