‘പെഹ്ലുഖാനെ രണ്ടുതവണ കൊന്നു -ആദ്യം ബി.ജെ.പി സർക്കാറും രണ്ടാമത് കോൺഗ്രസ് സർക്കാറും’ എന്നാണ് ഒരു തലക്കെട്ട്. രാജസ്ഥാനിലെ അൽവാറിൽ 2017 ഏപ്രിൽ ഒന്നിന് ഗോ രക്ഷകഗുണ്ടകളാണ് ആ ക്ഷീരകർഷകനെ അടിച്ചുകൊന്നത്. നിയമാനുസൃതമായി പശുക്കളെ വാങ്ങി, അത് തെളിയിക്കുന്ന രേഖകൾ സഹിതം ഹരിയാനയിലെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു പെഹ്ലുഖാനും മക്കളും. കശാപ്പിനായി പശുക്കളെ ഒളിച്ചുകടത്തുന്നു എന്നാരോപിച്ച് ഗോരക്ഷക ഗുണ്ടകൾ അവരെ തടഞ്ഞുനിർത്തി മർദിച്ചു. മക്കൾക്കും പരിേക്കറ്റു. രാജസ്ഥാനിൽ ബി.ജെ.പി തെരഞ്ഞെടുപ്പിൽ തോറ്റശേഷം അധികാരമേറ്റ കോൺഗ്രസ് സർക്കാറിെൻറ കീഴിൽ 2018 ഡിസംബർ 30 നാണ് പെഹ്ലുഖാനും മറ്റുമെതിരെ പശുക്കടത്തിന് കുറ്റപത്രം തയാറാക്കിയത്. ഇക്കഴിഞ്ഞ മേയിൽ കുറ്റപത്രം കോടതി സ്വീകരിച്ചു. അതിൽ പെഹ്ലുഖാെൻറ പേരുണ്ട്. എന്നാൽ, മരിച്ചശേഷം അേദ്ദഹത്തെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കുന്നു. മറ്റു മൂന്നു പേർക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത് എന്നും അധികൃതർ വിശദീകരിക്കുന്നു. ബി.ജെ.പി സർക്കാറിെൻറ കാലത്ത് രജിസ്റ്റർ ചെയ്തതാണ് കേസെന്നും ക്രമേക്കടുണ്ടെങ്കിൽ പുനരന്വേഷണം നടത്തുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
നിയമം ഒരു വഴിക്കും നീതി മറ്റൊരു വഴിക്കും നീങ്ങുന്ന ഇന്ത്യയുെട ഭയാനകമായ ചിത്രമാണ് ഇതടക്കമുള്ള കുറെ സംഭവങ്ങളിൽ നമ്മളിന്ന് കാണുന്നത്. അൽവാർ കൊലയുടെ പ്രധാന വശം ആൾക്കൂട്ടം നിയമം പരസ്യമായി ലംഘിച്ചുകൊണ്ട് ഒരാളെ അടിച്ചുകൊന്നതാണ്. കൊല്ലപ്പെട്ടയാളും ഒപ്പമുണ്ടായിരുന്നവരും പശുക്കടത്തുകാരായിരുന്നോ എന്നത് മറ്റൊരു വശമാണ് -താരതമ്യേന ചെറുത്. തങ്ങൾ നിയമാനുസൃതമായി പശുക്കളെ വാങ്ങിയതിെൻറ രേഖകൾ പെഹ്ലുഖാെൻറ കുടുംബം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി അവർ നിയമം ലംഘിച്ചു എന്നു വന്നാൽപ്പോലും നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. അത് ചെയ്തതിനു പുറമെ ആളെ കൊല്ലുക എന്ന കുറ്റകൃത്യം കൂടി നടന്നിരിക്കെ രാജ്യം ശ്രദ്ധ കൊടുക്കേണ്ടതും നിയമനടപടികളിൽ മുൻഗണന കൊടുക്കേണ്ടതും അതിനാണ്. പെഹ്ലുഖാൻ കേസിലെ കുറ്റപത്രം വഴി നടക്കുന്നതെന്താണ്? അദ്ദേഹം പശുക്കടത്തുകാരനോ അല്ലേ എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ ഒതുങ്ങുന്നു. ആയിരുന്നെങ്കിൽ നടന്നതെല്ലാം ശരി എന്നാണോ? അക്രമത്തിന് നേതൃത്വം നൽകിയവരെ മുൻസർക്കാർ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ വിട്ടയക്കുകയാണ് ചെയ്തത്. സമാനമായ മറ്റനേകം കേസുകളിലും നിയമനടപടികൾ ഇരകൾക്കെതിരെ പുരോഗമിക്കുേമ്പാൾ കുറ്റവാളികൾക്ക് കുറ്റമുക്തിയും ശിക്ഷയിൽനിന്ന് ഇളവും ഒഴിവും ലഭിക്കുന്നതിെൻറ റിപ്പോർട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നു. നിയമവാഴ്ച ഇത്ര നിർലജ്ജം തകർക്കെപ്പടുേമ്പാൾ നാട് അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വീണ്ടെടുക്കാനാവാത്ത വിധം കൂപ്പുകുത്തുകയേ ചെയ്യൂ. അത് ആർക്കും ഗുണം ചെയ്യില്ല.
ആൾക്കൂട്ടകൊലകൾ ഗൗരവത്തോടെ കാണാൻ സുപ്രീംകോടതി ഒന്നിലേറെ വിധികളിൽ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ഭരിക്കുന്നത് ബി.ജെ.പിയായാലും കോൺഗ്രസായാലും നടപ്പാകുന്നത് തീവ്രവർഗീയവാദികളുടെ പദ്ധതികളാണെന്ന് പല സംഭവങ്ങളും വെളിെപ്പടുത്തുന്നുണ്ട്. ബ്യൂറോക്രസിയിലും പൊലീസ് സേനകളിലുമെല്ലാം വർഗീയത വല്ലാതെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഭരണകൂടം തന്നെ അതിെൻറ ചായ്വ് പ്രകടിപ്പിച്ചു തുടങ്ങുേമ്പാൾ പൊതുസമൂഹവും ജുഡീഷ്യറിയും ഇടപെട്ട് തിരുത്താൻ ശ്രമിക്കുകയാണ് ഒരു പോംവഴി. ആൾക്കൂട്ട ഗുണ്ടകളെ നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്നു കാണിച്ച് സുപ്രീംകോടതി രണ്ടുവർഷം മുമ്പ് ഏതാനും സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ചിരുന്നു. ഗോരക്ഷ ഗുണ്ടായിസം കുറ്റകൃത്യം തന്നെയാണെന്നും അത് തടയേണ്ട ചുമതല സംസ്ഥാനങ്ങൾക്കുണ്ടെന്നും കഴിഞ്ഞ വർഷം സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു. രണ്ടുമാസം കഴിഞ്ഞ് നിർദേശം ഉടൻ നടപ്പാക്കണമെന്ന മറ്റൊരു കൽപനയും കോടതി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സജീവ ഇടപെടലിെൻറ അഭാവത്തിൽ ഇതെല്ലാം ദുർബലവും നിഷ്ഫലവുമായ വനരോദനങ്ങളായി അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. ഇൗ പോക്ക് പാവപ്പെട്ട ഏതാനും ക്ഷീരകർഷകരുടെ മാത്രമല്ല, രാജ്യത്തിെൻറ തെന്ന മൊത്തം നാശത്തിലേക്കാണ് നമ്മെ എത്തിക്കുക എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ആൾക്കൂട്ട ഗുണ്ടായിസത്തിനെതിരായ ശബ്ദങ്ങൾ ഒറ്റപ്പെട്ടതും നേർത്തതുമായിക്കൂടാ. അവക്ക് ശക്തി പകരുന്ന ഒാരോ പ്രസ്താവനയും ഒാരോ പ്രതിരോധവും രാജ്യത്തിനുവേണ്ടിയുള്ള പുതിയ സ്വാതന്ത്ര്യസമരം തന്നെയാണ്. 2014ൽ എൻ.ഡി.എ ഭരണത്തിലെത്തിയതു മുതൽ 2019 ജൂൺ തുടക്കംവരെ നാൽപതിലേറെ ‘ഗോ രക്ഷക ഗുണ്ടായിസം’ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡസൻകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അസംഖ്യം പേർക്ക് മർദനമേറ്റു. അനേകം കുടുംബങ്ങൾ നിരാലംബരായി. രാജ്യസ്നേഹികൾ ഇടപെടേണ്ട സമയം ഇതാണ്. നിയമനടപടി, ആക്ടിവിസം, നിയമ ബോധവത്ക്കരണം, വർഗീയ വിരുദ്ധ ബോധവത്കരണം എന്നിവ പരിഹാരങ്ങളിൽ ഉൾപ്പെടും.
കഴിഞ്ഞവർഷം തഹ്സീൻ പൂനാവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കികിട്ടുകയാണ് ഒരു പ്രധാന ചുവട്. ആൾക്കൂട്ട അതിക്രമങ്ങൾ മുൻകൂട്ടി തടയാനും ഇല്ലാതാക്കാനുമുള്ള ആ മാർഗനിർദേശങ്ങളിൽ, അവക്കെതിരെ സമഗ്രമായ നിയമം നിർമിക്കുക, ജില്ലതോറും നോഡൽ ഒാഫിസറെ നിയോഗിക്കുക എന്നിവ ഉൾപ്പെട്ടിരുന്നു. എന്നാൽ, 2018 ജൂലൈ 17ന് സുപ്രീംകോടതി ആ നിർദേശം പുറപ്പെടുവിച്ച് ഒരാഴ്ചക്കുള്ളിലാണ് അൽവാറിൽ റക്ബർഖാൻ കൊല്ലപ്പെട്ടത്. ഒട്ടനേകം അതിക്രമങ്ങളിൽ പൊലിസ് നിഷ്ക്രിയതയോ അക്രമികൾക്കനുകൂലമായ നിലപാേടാ പുലർത്തിവരുന്നുണ്ട്. കോടതി നിർദേശിച്ചതുപോലുള്ള സമഗ്രമായ നിയമത്തിൽ പൊലിസുകാർക്ക് അനങ്ങാതിരിക്കാനാവില്ല. പൊതുപ്രവർത്തകനായ ഹർഷ്മന്ദർ ഇപ്പോൾ ഝാർഖണ്ഡ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ കൃത്യമായ ചില നിർദേശങ്ങൾ കൂടി ഉൾെപ്പടുത്തിയിരിക്കുന്നു -ഇരകൾക്കും കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം, ജില്ല തോറും പ്രത്യേക ‘ലിഞ്ചിങ് കേസ്’ കോടതികൾ, വീഴ്ചവരുത്തുന്ന പൊലിസുകാർക്കു കടുത്ത ശിക്ഷ തുടങ്ങിയവ അതിലുൾെപ്പടും. ഭരണഘടനാപരമായ ഇത്തരം പരിരക്ഷകൾ പൗരന്മാർക്ക് നൽകാൻ നിയമപരമായിത്തന്നെ സർക്കാറുകളെ ബാധ്യസ്ഥരാക്കുക എന്നത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് -പ്രത്യേകിച്ച് പ്രതിപക്ഷത്തിന് -വലിയ ഉത്തരവാദിത്തമുണ്ട്. പൊതുസമൂഹവും മാധ്യമങ്ങളും രാജ്യത്തിനുവേണ്ടി ശബ്ദമുയർത്തേണ്ട സന്ദിഗ്ധഘട്ടമാണിത്. ഗോ രക്ഷക ഗുണ്ടായിസം മുതൽ ജയ്ശ്രീരാം വിളിപ്പിച്ച് കൊല്ലുന്നതുവരെയുളള സംഭവങ്ങൾ ഏതെങ്കിലും വിഭാഗെത്ത മാത്രമാണ് ബാധിക്കുക എന്ന് കരുതുന്നത് തെറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.