മൂന്നര പതിറ്റാണ്ടിനു മുമ്പ്, രാജ്യമെങ്ങും ബാബരി വിഷയം വലിയ ചർച്ചയായി നിൽക്കുേമ്പാൾ ഡൽഹിയിൽ നടന്ന വി.എച്ച്.പിയുടെ 'ധർമ സൻസദ്' (മത പാർലമെൻറ്) ഇതുസംബന്ധിച്ചൊരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. അയോധ്യ, വാരാണസി, മഥുര എന്നിവിടങ്ങളിെല ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കു വിട്ടുനൽകണമെന്നായിരുന്നു അഞ്ഞൂറിലധികം സന്യാസിമാർ പെങ്കടുത്ത സമ്മേളനം ആവശ്യപ്പെട്ടത്. അയോധ്യയിൽ മാത്രമല്ല, വാരാണസിയിെല കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവുമെല്ലാം ബാബരി മസ്ജിദിന് സമാനമായി 'അധിനിവേശ'ത്തിന് വിധേയമായിരിക്കുന്നുവെന്നാണ് പ്രസ്തുത പ്രമേയം പരോക്ഷമായി പറഞ്ഞുവെച്ചത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ശാഹീ ഇൗദ്ഗാഹുമാണ് 'മുസ്ലിം അധിനിവേശ'ത്തിെൻറ അടയാളങ്ങളായി ചിത്രീകരിക്കപ്പെട്ടത്. അവിടത്തെ ഹിന്ദുക്ഷേത്രങ്ങളോടടുത്ത് സ്ഥിതിചെയ്യുന്ന ഇൗ മുസ്ലിം ആരാധനാലയങ്ങൾ മുഗൾകാലത്തും മറ്റുമായി തട്ടിയെടുക്കപ്പെട്ടതാണെന്ന് പ്രമേയത്തിനുപിന്നാെല ഹിന്ദുത്വവാദികൾ രാജ്യമെങ്ങും പ്രചരിപ്പിക്കുകയും ചെയ്തു.
ബാബരി ഭൂമിക്കുവേണ്ടി കോടതിക്കകത്തും പുറത്തും നടന്നുകൊണ്ടിരുന്ന മുറവിളികൾക്ക് സമാന്തരമായി മുന്നോട്ടുപോയ ഇൗ കാമ്പയിൻ മറ്റൊരു തർക്കത്തിലേക്കും കലാപത്തിലേക്കും വഴിമാറുമെന്ന ഘട്ടത്തിലാണ് വിഷയത്തിൽ നരസിംഹറാവു സർക്കാർ ഇടപെട്ടത്. അതിെൻറ ഭാഗമായിട്ടാണ്, വിഖ്യാതമായ 'ആരാധനാലയ നിയമം' (പ്ലേസസ് ഒാഫ് വർഷിപ് ആക്ട് 1991) കേന്ദ്രം പാസാക്കിയത്. ഇൗ നിയമമനുസരിച്ച്, രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിൽക്കും; ഇതുസംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ പാടുള്ളതുമല്ല. ഇൗ നിയമത്തിൽ ആകെ ഇളവ് ലഭിച്ചത് ബാബരി മസ്ജിദ് വിഷയത്തിൽ മാത്രമാണ്. ബാബരിഭൂമിയിലേതിന് സമാനമോ അതിനേക്കാൾ ഭീകരമോ ആയേക്കാവുന്ന മറ്റനേകം 'കർസേവ'കൾ ഒഴിവാക്കുന്നതിനും രാജ്യത്തെ പല ആരാധനാലയങ്ങളും അതുപോലെതന്നെ നിലനിൽക്കുന്നതിനുംകാരണമായത് റാവുവിെൻറ ഇൗ ഇടപെടൽ മൂലമാണ്. ഒരുപക്ഷേ, ഇൗ നിയമമില്ലായിരുന്നുവെങ്കിൽ 'അധിനിവേശ'ത്തിെൻറ ഇല്ലാകഥകൾ ചുമത്തി ന്യൂനപക്ഷ മതങ്ങളുടെ പല ആരാധനാലയങ്ങളും തകർക്കപ്പെേട്ടനെ. രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് വലിയൊരളവിൽ സുരക്ഷിതത്വം പ്രദാനം ചെയ്ത ആരാധനാലയ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾക്ക് ഹിന്ദുത്വവാദികൾ തുടക്കമിട്ടിരിക്കുന്നു.
ആരാധനാലയ നിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്, കഴിഞ്ഞ വെള്ളിയാഴ്ച അശ്വിനികുമാർ ഉപാധ്യായ എന്ന ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജിയോട് സുപ്രീംകോടതി അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ഹരജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ച്, വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ആഭ്യന്തരം, നീതിന്യായം, സാംസ്കാരികം എന്നീ മന്ത്രാലയങ്ങളാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാട് പരമോന്നത നീതിപീഠത്തിന് മുമ്പാകെ സമർപ്പിക്കേണ്ടത്. ആ നിലപാട് എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഇൗ നിയമം കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത ഏക പാർട്ടി ബി.ജെ.പിയായിരുന്നുവല്ലോ. സ്വാഭാവികമായും, നിലവിലെ നിയമം റദ്ദാക്കപ്പെടുകയോ കാര്യമായ ഭേദഗതിക്ക് വിധേയമാവുകയോ ചെയ്യാം. ഇതു നേരിട്ട് ചെയ്യാെത, 'മുത്തലാഖ് നിയമം' മോഡലിൽ കോടതി ഇടപെടൽ വഴി നിയമനിർമാണം നടത്താനുള്ള സാധ്യതയാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത്. ഇത് യാദൃച്ഛികമെന്ന് കരുതാൻ വയ്യ.
2019 നവംബറിൽ, ബാബരി ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി വന്നശേഷം, ഇനി തങ്ങളുടെ അജണ്ട മഥുരയും വാരാണസിയുമാണെന്ന് ആർ.എസ്.എസ് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. യു.പിയിലെ പല കോടതികളിലും ഇതുസംബന്ധിച്ച ചില കേസുകളും ഹിന്ദുത്വവാദികൾ ഫയൽ ചെയ്തിട്ടുമുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ്, വാരാണസി കോടതിയിലെത്തിയ ഒരു ഹരജി ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്നു. ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നുവെന്നാണ് അതിലെ അവകാശ വാദം; ഒൗറംഗസീബിെൻറ ഭരണകാലത്ത് പൊളിച്ചുമാറ്റിയ പ്രസ്തുത ക്ഷേത്രം പുതുക്കിപ്പണിയാൻ അനുവദിക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
നേരത്തേതന്നെ, യോഗിയും മോദിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിെൻറ പുറത്താണ് ഇപ്പോൾ കാണുന്ന വാരാണസിയുടെ സർവ 'വികസന' പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. ഇനി നീതിപീഠത്തിെൻറ കൂടി പച്ചക്കൊടി കിട്ടിയാൽ എന്തുസംഭവിക്കുമെന്ന് ഏതു സാമാന്യബുദ്ധിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ, നീതിപീഠത്തിെൻറ ഇത്തരം ഇടപെടലിലൂടെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ നിലനിൽപ് സംബന്ധിച്ച് കാര്യമായൊരു മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. അത് രാജ്യം ഉയർത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യ മൂല്യങ്ങൾക്ക് അത്രഗുണകരമാകുമെന്ന് കരുതാനാവില്ല. സർവ ആരാധനാലയങ്ങളുടെയും അടിമണ്ണ് മാന്തി, ചരിത്ര വിശുദ്ധി തെളിയിക്കേണ്ട ഗതികേടിലേക്ക് രാജ്യത്തെ ന്യൂനപക്ഷങ്ങളെ തള്ളിവിടാനേ ഇതൊക്കെ ഉപകരിക്കൂ. ബാബരി ഭൂമിയിൽ രാമക്ഷേത്രമായിരുന്നുവെന്ന വാദം വ്യാജചരിത്രനിർമിതിയുടെ പിൻബലത്തിലായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും, ബാബരി വിഷയത്തിൽ കോടതി വിധിയെ സ്വാഗതംചെയ്യുകയായിരുന്നു രാജ്യത്തെ ന്യൂനപക്ഷങ്ങൾ. അങ്ങനെയെങ്കിലും പ്രശ്നത്തിനൊരു പരിഹാരമാകെട്ട എന്ന ചിന്തയിൽനിന്നാണ് ആ സമീപനം രൂപപ്പെട്ടത്. പക്ഷേ, ബാബരി വിധി പുതിയ പ്രശ്നങ്ങളുടെ തുടക്കമാണെന്ന് അതേ കോടതിതന്നെ നമ്മെ ഒാർമപ്പെടുത്തുന്നു. ഇനിയും 'അയോധ്യ'കൾക്ക് മരുന്നിട്ടുകൊടുക്കുന്ന നീതിപീഠം യഥാർഥത്തിൽ ആരുടെ ശബ്ദമാണ്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.