പു​തി​യ ഊ​ർ​​​ജോൽ​പാ​ദ​ന പ​രീ​ക്ഷ​ണ​ങ്ങ​ൾ

ശാ​സ്ത്ര​ലോ​ക​ത്തു​നി​ന്ന് പു​തി​യൊ​രു വാ​ർ​ത്ത: താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ ഊ​ർ​​​ജോ​ൽ​പാ​ദ​ന​ത്തി​ൽ വ​ഴി​ത്തി​രി​വാ​യേ​ക്കാ​വു​ന്നൊ​രു പ​രീ​ക്ഷ​ണം വി​ജ​യ​ഘ​ട്ട​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്നു അ​മേ​രി​ക്ക​യി​ലെ ലോ​റ​ൻ​സ് ലി​വ​ർ​മോ​ർ നാ​ഷ​ന​ൽ ല​ബോ​റ​ട്ട​റി​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ. ന്യൂ​ക്ലി​യ​ർ ഫ്യൂ​ഷ​ൻ (ആ​ണ​വ സം​യോ​ജ​നം) സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്, ആ​ദാ​യ​ക​ര​മാ​യ രീ​തി​യി​ൽ അ​വ​ർ ഊ​ർജം ഉ​ൽ​പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു. ഹൈ​ഡ്ര​ജ​ൻ പോലു​ള്ള വ​ലുപ്പം കു​റ​ഞ്ഞ ര​ണ്ട് ആ​റ്റ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ഒ​രു വ​ലി​യ ആ​റ്റം രൂ​പവത്​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം വ​ലി​യ ഊ​ർജ​പ്ര​വാ​ഹം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ന്യൂ​ക്ലി​യർ ഫ്യൂ​ഷ​ൻ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സൂ​ര്യ​ൻ അ​ട​ക്ക​മു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളി​ലൊ​ക്കെ ന​ട​ക്കു​ന്ന​ത് ഫ്യൂ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​ണ്. എ​ന്നാ​ൽ, ഇ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​ന്ന​ല്ല; കാ​ര​ണം, ഫ്യൂഷ​ൻ വ​ഴി ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ങ്കി​ൽ സൂ​ര്യ​നി​ലേ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ല​ബോ​റ​ട്ട​റി​ക​ളി​ൽ അ​ല്ലെ​ങ്കി​ൽ റി​യാ​ക്ട​റു​ക​ളി​ൽ സ​ജ്ജ​മാ​ക്ക​ണം. അ​ത് ചെ​ല​വേ​റി​യ കാ​ര്യം മാ​ത്ര​മ​ല്ല, ഫ്യൂ​ഷ​ൻ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​ൽ​കു​ന്ന ഊ​ർ​ജ​ത്തി​ന്റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്രമെ തി​രി​ച്ചു​കി​ട്ടു​ക​യു​മു​ള്ളൂ. എ​ന്നാ​ൽ, മേ​ൽ​സൂ​ചി​പ്പി​ച്ച ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​സം​ഘം ഇ​ത് സാ​ധ്യ​മാ​ക്കി. ഫ്യൂ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചെ​ല​വ​ഴി​ച്ച ഊർ​ജ​ത്തി​ന്റെ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം അ​വ​ർ​ക്ക് തി​രി​ച്ചു​കി​ട്ടി. ആ​ണ​വ സം​യോ​ജ​ന സാ​​ങ്കേ​തി​കവി​ദ്യ മേ​ഖ​ല​യി​ൽ വ​ലി​യൊ​രു കു​തി​ച്ചു​ചാ​ട്ടം​ ത​ന്നെ​യാ​ണി​ത്. ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഭൂ​മി​യു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​വു​ക​യും പാ​ര​മ്പ​ര്യ ഊ​ർ​ജസ്രോ​ത​സ്സു​ക​ൾ ഈ​ അ​വ​സ്ഥ​യെ കൂ​ടു​ത​ൽ ഭീ​ക​ര​മാ​ക്കു​ക​യും ചെ​യ്യു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ണ​വോ​ർ​ജ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ന്ന ഈ ​വി​ജ​യ പ​രീ​ക്ഷ​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ലോ​ക​ത്തെ മൊ​ത്തം ഊ​ർ​ജ ഉ​പ​ഭോ​ഗം ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടി​നി​ടെ 200 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വ​ർ​ധി​ച്ചെ​ന്നാ​ണ് വി​വി​ധ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്ത്, കാ​ല​ങ്ങ​ളാ​യി നാം ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഊ​ർ​ജ​സ്രോ​ത​സ്സു​ക​ൾ വ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു; ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളാ​വട്ടെ, പൂ​ർ​ണ​മാ​യും ന​മു​ക്ക് വി​ശ്വ​സി​ച്ച് ആ​ശ്ര​യി​ക്കാ​വു​ന്ന ഘ​ട്ട​ത്തി​ലു​മ​ല്ല. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സ്സാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന സൗ​രോ​ർ​ജവും കാ​റ്റി​ൽ​നി​ന്നു​ള്ള ഊ​ർ​ജ​വും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മാ​ത്ര​മെ സാ​ധ്യ​മാ​കൂ എ​ന്ന​തി​നാ​ൽ, അ​വ പൂ​ർ​ണ​മാ​യും ന​മു​ക്കാ​ശ്ര​യി​ക്കാ​വ​തു​മ​ല്ല. മ​റു​വ​ശ​ത്ത്, പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ത​രം ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളെ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്റെ​കൂ​ടി ഫ​ല​മാ​യാണ് ആ​ഗോ​ള​താ​പ​നം എ​ന്ന ഭീ​ക​ര യാ​ഥാ​ർ​ഥ്യം ന​മു​ക്ക് മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്.​ ഈ ഊ​ർ​ജസ്രോ​ത​സ്സു​ക​ൾ വ​മി​ക്കു​ന്ന ഹ​രി​ത​ഗൃ​ഹ വാ​ത​ക​​ങ്ങ​ളു​ടെ ബ​ഹി​ർ​ഗ​മ​നം ല​ഘൂ​ക​രി​ക്കു​ക എ​ന്ന​താ​ണ് ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കാ​ൻ ശാ​സ്ത്ര​ലോ​ക​വും ആ​ഗോ​ള​ രാ​ഷ്ട്രീ​യനേ​തൃ​ത്വ​വും മു​ന്നി​ൽ കാ​ണു​ന്ന വ​ഴി. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്കു പ​ക​രം ആ​ണ​വ ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഊ​ർ​ജ​പ്ര​തി​സന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​വും ശാ​സ്ത്രലോ​ക​ത്ത് ഏറെക്കാ​ല​മാ​യി​ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​യി​ല​ട​ക്കം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ​വ​ റി​യാ​ക്ട​റു​കൾ നിർമിക്കപ്പെട്ടത്. എ​ന്നാ​ൽ, ന്യൂ​ക്ലി​യർ ഫി​ഷ​ൻ (അ​ണു​വി​ഘ​ട​നം) സാ​​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ഈ ​റി​യാ​ക്ട​റു​ക​ൾ എ​ത്ര​മാ​ത്രം അ​പ​ക​ടം വി​ത​ക്കാ​ൻ പോ​ന്ന​താ​ണെ​ന്ന് ഇ​ന്ന് ന​മു​ക്ക​റി​യാം. ചെ​ർ​ണോ​ബി​ൽ അ​ട​ക്കം എ​ത്ര​യോ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ന​മു​ക്ക് മു​ന്നി​ലു​ണ്ട്. റി​യാ​ക്ടറിന്റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചാ​ൽ​പോ​ലും അ​തു​ണ്ടാ​ക്കു​ന്ന അ​പ​ക​ടം അ​വ​സാ​നി​ക്കി​ല്ല; എ​ന്ന​ല്ല, ആ​ണ​വമാ​ലി​ന്യ​ങ്ങ​ൾ ക​ട​ലി​ലും ക​ര​യി​ലും സൃ​ഷ്ടി​ക്കു​ന്ന വി​പ​ത്തു​ക​ൾ വേ​റെ​യും. ന്യൂ​ക്ലി​യ​ർ ഫ്യൂ​ഷ​ൻ സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ഊ​​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​മ്പോ​ൾ ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ഫി​ഷ​നി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പ്ര​കൃ​തി​യി​ൽ ഏ​റെ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ പോ​ലു​ള്ള ആ​റ്റ​ങ്ങ​ളാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ഇ​ന്ധ​നം; ആ​ണ​വമാ​ലി​ന്യ​ങ്ങ​ളാ​ക​ട്ടെ ന​ന്നേ​കു​റ​വു​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫ്യൂ​ഷ​ൻ എ​ന​ർ​ജി​ക്കാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​സ​ക്ത​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടായി ഈ ​മേ​ഖ​ല​യി​ൽ ശാ​സ്ത്ര​ലോ​കം ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ലെ​യും ജ​ർ​മ​നി​യി​ലെ​യും ചൈ​ന​യി​ലെ​യും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും സ​മാ​ന​മാ​യ വി​ജ​യ പ​രീ​ക്ഷ​ണം ഇ​തി​ന​കം​ത​ന്നെ പി​ന്നി​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ, ഫ്രാ​ൻ​സി​ലെ സെ​ന്റ്പോ​ൾ കേ​ന്ദ്ര​മാ​ക്കി ഒ​രു ഫ്യൂഷ​ൻ റി​യാ​ക്ട​റി​ന്റെ (ഇ​ന്റ​ർ​നാ​ഷ​ന​ൽ തെ​ർ​മോ ന്യൂക്ലി​യർ എ​ക്സ്പരി​മെ​ന്റ​ൽ റി​യാ​ക്ട​ർ -ഐ.​ടി.​ഇ.​ആ​ർ) പ്ര​വ​ർ​ത്ത​നം ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ തു​ട​ങ്ങുമെ​ന്നും കേ​ൾ​ക്കു​ന്നു. ചു​രു​ക്ക​ത്തി​ൽ, ഫ്യൂ​ഷ​ൻ സാ​​ങ്കേ​തി​ക വി​ദ്യ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ അ​ത് ഭൂ​മി​യി​ലെ ഊർ​ജപ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

എ​ന്നാ​ൽ, ശാ​സ്ത്രലോ​കം സ്വ​പ്നം കാ​ണു​ന്ന പൂ​ർ​ണ​സ്വ​ഭാ​വ​ത്തി​ലു​ള്ള ഫ്യൂ​ഷ​ൻ സാ​​ങ്കേ​തി​ക​വി​ദ്യ അ​ത്ര എ​ളു​പ്പ​മ​ല്ല. അ​ത് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ലോ​റ​ൻ​സ് ലി​വ​ർ​മോ​ർ നാ​ഷ​ന​ൽ ല​ബോ​റ​ട്ട​റി​യി​ലെ പ​രീ​ക്ഷ​ണ​ത്തി​ൽ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കേ​വ​ലം മൂ​ന്ന് മെ​ഗാ ജൂ​ൾ (ഊ​ർ​ജ​ത്തി​ന്റെ യൂ​നി​റ്റാ​ണ് ജൂ​ൾ) ഊ​ർ​ജ​മാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​യ​ത്; അ​തും ര​ണ്ട് മെ​ഗാ ജൂ​ൾ അ​ങ്ങോ​ട്ട് ന​ൽ​കി​യ​തി​നു​ശേ​ഷം. ബ്രി​ട്ട​നി​ലെ ല​ബോ​റ​ട്ട​റി അ​ഞ്ച് സെ​ക്ക​ൻഡ് പ്ര​വ​ർ​ത്തി​പ്പി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് 59 മെ​ഗാ ജൂ​ൾ ഊ​ർ​ജ​മാ​ണ്. ഇ​ത്ര​യും കു​റ​ഞ്ഞ​നേ​രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ത​ന്നെ വ​ലി​യ സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങ​ളി​ലും ന​മു​ക്ക് ഊ​ർ​ജപ്ര​തി​സ​ന്ധി​ക്ക് ത​ൽ​ക്കാ​ലം പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ല. അ​തേ​സ​മ​യം, അ​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​യി നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. അ​പ്പോ​ഴും ചി​ല പ്ര​ശ്ന​ങ്ങ​ൾ ബാ​ക്കി​യാ​ണ്. ശാ​സ്ത്ര-​സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ആ​ത്യ​ന്തി​ക​മാ​യി മാ​ന​വ​രാ​ശി​യു​ടെ മു​ന്നോ​ട്ടു​പോ​ക്കി​ന് അ​നു​ഗു​ണ​മാ​ണെ​ങ്കി​ലും അ​തി​ന്റെ തെ​റ്റാ​യ ഉ​പ​യോ​ഗം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കും. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലു​മു​ണ്ട് അ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ. നി​ല​വി​ലെ ഫ്യൂ​ഷ​ൻ സാ​​ങ്കേ​തി​കവി​ദ്യ​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അതിവിനാശകാരികളായ ആ​ണ​വാ​യു​ധ​ങ്ങ​ളും നി​ർ​മി​ക്കാ​നാ​കു​മെ​ന്ന​താ​ണ് അ​തി​ലൊ​ന്ന്. അ​തി​നാ​ൽ, സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക്ഷ​മ​ത​ക്കും കൃ​ത്യ​ത​ക്കു​മ​പ്പു​റം അ​വ നി​യ​ന്ത്രി​ക്കു​ന്ന​വ​രു​ടെ ധാ​ർ​മി​ക​ത​കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 

Tags:    
News Summary - Madhyamam Editorial 2022 December 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.