താ​ലി​ബാ​ൻ വീ​ണ്ടും പെ​ൺ​വി​ദ്യാ​ഭ്യാ​സം ത​ട​യു​മ്പോ​ൾ

അ​ഫ്‌​ഗാ​നി​സ്താ​നി​ൽ​നി​ന്ന് വീ​ണ്ടും അ​ശു​ഭ​വാ​ർ​ത്ത​ക​ൾ. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കിയിരിക്കുന്നു താ​ലി​ബാ​ൻ സ​ർ​ക്കാ​ർ. പു​രോ​ഗ​മ​ന​പാ​ത​യി​ൽ നീ​ങ്ങു​ന്നു​വെ​ന്നു ലോ​ക​ത്തി​നു​മു​ന്നി​ൽ വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​ധി​നി​വേ​ശാ​ന​ന്ത​രം പ​ണി​പ്പെ​ട്ടി​രു​ന്ന താ​ലി​ബാ​ൻ പ​ഴ​യ ഗോ​ത്ര​പാ​ര​മ്പ​ര്യ വ​ഴി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​പോ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി​വേ​ണം ഈ പ്രതിലോമ തീരുമാനത്തെ കാ​ണാ​ൻ. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പു​തി​യ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തിന് പിന്നാലെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ്​ അവിടെ ഉയർന്നത്. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഏ​റെ​യു​ള്ള ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ, പ​ര​മ്പ​രാ​ഗ​ത മേ​ൽ​വ​സ്ത്രം ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ കാ​മ്പ​സു​ക​ൾ​ക്കു​പു​റ​ത്ത് പ്ര​കടനങ്ങൾ ന​ട​ത്തി. കാ​മ്പ​സു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​നി​​ക​ളോ​ട്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു.

മൂ​ന്നു​മാ​സം മു​മ്പ് താ​ലി​ബാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ മി​ക്ക പ്ര​വി​ശ്യ​ക​ളി​ലും അ​നു​മ​തി ന​ൽ​കി​യ​ത് പ്ര​തീ​ക്ഷ ജ​നി​പ്പി​ച്ചി​രു​ന്നു. അ​തി​നൊ​ക്കെ താ​ഴു​വീ​ണ​തി​ൽ അതീവ നി​രാ​ശ​രും രോ​ഷാ​കു​ല​രു​മാ​ണ് വി​ദ്യാ​ർ​ഥി സ​മൂ​ഹ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2021 ആ​ഗ​സ്റ്റി​ൽ യു.​എ​സ് സൈ​ന്യം അ​ഫ്​​ഗാ​നി​സ്താ​ൻ വി​ട്ട​തോ​ടെ​യാ​ണ് ഭ​ര​ണം വീ​ണ്ടും താ​ലി​ബാ​ന്റെ ക​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. അ​ഫ്​​ഗാ​നി​ക​ളു​ടെ വി​മോ​ച​ന പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മാ​യി അ​തു കൊ​ണ്ടാ​ടി​യ താ​ലി​ബാ​ൻ, ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ത്​ മാ​റ്റ​ത്തി​നു​ള്ള ത​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത ഉ​റ​ക്കെ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ്. 2001 നു​മു​മ്പും അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ അ​ഫ്​​ഗാ​ൻ ജ​ന​ത ഏ​റെ സ്വാ​ത​ന്ത്ര്യ നി​ഷേ​ധ​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു ദേ​ശ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും വി​ദേ​ശ​ശ​ക്തി​ക​ളു​ടെ തി​രോ​ധാ​ന​വും അ​തി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​രു​ന്ന​തു​കൊ​ണ്ട് പ​ല രാ​ഷ്ട്ര​ങ്ങ​ളും അ​വ​ർ​ക്ക്​ ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചി​രു​ന്നു. താ​മ​സി​യാ​തെ യു.​എ​സ് സൈ​ന്യം ഭ​ര​ണ​മേ​റ്റെ​ടു​ത്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. എന്നാൽ, യു.​എ​സ് നി​യ​ന്ത്രി​ത അ​ഫ്​​ഗാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും അ​വ​സ​ര​വും മെ​ച്ച​പ്പെ​ടു​ത്തി​യ​തി​ന്റെ ഫ​ല​മാ​യി 2001നും 2018​നും ഇ​ട​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം 20 മ​ട​ങ്ങ് വ​ർ​ധി​ച്ചു​വെ​ന്നാ​ണ്​ ക​ണ​ക്ക്.

2021ൽ ​വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ 20 വ​ർ​ഷം​മു​മ്പു​ള്ള സി​ദ്ധാ​ന്ത​വാ​ശി​ക​ളോ ‘പി​ന്തി​രി​പ്പ​ൻ’ ആ​ശ​യ​ങ്ങ​ളോ അ​ഫ്​​ഗാ​ൻ സ​മൂ​ഹ​ത്തി​ലെ ഗോ​ത്ര സം​സ്‌​കൃ​തി​യു​ടെ സ​ഞ്ചി​ത​ശീ​ല​ങ്ങ​ളോ പ​ഴ​യ​തു​പോ​ലെ താ​ലി​ബാ​നെ സ്വാ​ധീ​നി​ക്കു​കില്ല എ​ന്ന പ്ര​തീതി​ അ​ന്ത​ർ​ദേ​ശീ​യ നി​രീ​ക്ഷ​ക​ർ​ക്കും ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്നു. അ​ത്ത​രം സൂ​ച​ന​ക​ൾ ഏ​താ​നും വ​ർ​ഷ​മാ​യി താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ദോ​ഹ​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത ക​ക്ഷി​ക​ൾ​ക്ക് കി​ട്ടു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ഉ​ട​ൻ പു​തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​ബി​യു​ല്ല മു​ജാ​ഹി​ദി​നെ​പ്പോ​ലു​ള്ള വ​ക്താ​ക്ക​ൾ പൊ​തു​വേ​ദി​ക​ളി​ൽ, സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ കാ​ര്യ​ത്തി​ലും മ​റ്റും പ​ഴ​യ നി​ല​പാ​ടി​ല​ല്ല ത​ങ്ങ​ളെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം, ധി​റു​തി​യി​ൽ ഒ​രു ‘ആ​ധു​നി​ക’ രാ​ഷ്ട്രം സ്ഥാ​പി​ച്ചാ​ലേ അ​വ​രു​മാ​യി ഇ​ട​പാ​ടി​നു​ള്ളൂ എ​ന്ന മ​നോ​ഭാ​വം മാ​റ്റി ത​ല​മു​റ​ക​ളാ​യി പി​ന്തു​ട​രു​ന്ന പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് ഒ​രി​ത്തി​രി സ​മ​യം വേ​ണ​മെ​ന്ന സ്വ​ര​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​ണ് താ​ലി​ബാ​ൻ ചെ​യ്ത​ത്.

എ​ന്നാ​ൽ, നാ​ളി​തു​വ​രെ​യു​ള്ള അ​നു​ഭ​വം മു​ൻ​നി​ർ​ത്തി താ​ലി​ബാ​ന്​ ഒ​രു മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത എ​ത്ര​ത്തോ​ള​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ സം​ശ​യം ഉ​ന്ന​യി​ക്കാ​തെ​യു​മി​രു​ന്നി​ല്ല. അ​വ​രു​ടെ മു​ൻ​വി​ധി​യെ സാ​ധൂ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത​ക​ളാ​ണ്​ ഇ​പ്പോ​ൾ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ദൃ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ എ​ന്ന പോ​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബു​ധ​നാ​ഴ്ച കാ​ബൂ​ളി​ലും കാ​ന്ത​ഹാ​റി​ലും ക​ണ്ട​ത്. ഇ​സ്‌​ലാ​മി​ക സാ​മൂ​ഹി​ക​ക്ര​മ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സ്ഥാ​ന​ത്തെ​ക്കു​റി​ച്ച താ​ലി​ബാ​ന്റെ വി​ക​ല​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് ഇ​തി​നു മു​ഖ്യ ഹേ​തു. മ​താ​ധ്യാ​പ​ന​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​നി​വാ​ര്യ​മാ​യ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു​കൂ​ടി സ്ത്രീ​ക​ൾ​ക്ക് ഇ​സ്‌​ലാ​മി​ക​ലോ​കം പൊ​തു​വേ അ​നു​വ​ദി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും പൊ​തു വ്യ​വ​ഹാ​ര​ങ്ങ​ളി​ലു​ള്ള തു​ല്യ പ​ങ്കാ​ളി​ത്ത​വും, ഇ​സ്​​ലാ​മി​ന്‍റെ നേ​ര​വ​കാ​ശി​ക​ളാ​യി വാ​ദി​ക്കു​ന്ന താ​ലി​ബാ​ന്‍റെ ഗൈ​ഡ്‌​ബു​ക്കി​ൽ എ​ന്തു​കൊ​ണ്ടോ ഇ​തു​വ​രെ​യും ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. മു​സ്​​ലിം രാ​ഷ്ട്ര​ങ്ങ​ൾ പൊ​തു​വേ പു​ല​ർ​ത്തു​ന്ന സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ രൂ​പ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഗോ​ത്ര​പാ​ര​മ്പ​ര്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല എ​ന്ന ഏ​ക കാ​ര​ണ​ത്താ​ൽ താ​ലി​ബാ​ൻ തെ​റ്റാ​യ പ്ര​തി​നി​ധാ​നം ന​ട​ത്തു​ന്നു എ​ന്നാ​ണ് തു​ട​ക്കം​തൊ​ട്ടേ ആ​ഗോ​ള മു​സ്‌​ലിം പ​ണ്ഡി​ത​ന്മാ​ർ നി​രീ​ക്ഷി​ച്ച​ത്. അ​തു​വ​ഴി ഒ​രു രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ അ​ഫ്‌​ഗാ​നി​സ്താ​നു ന​ഷ്ട​പ്പെ​ടു​ന്ന​ത് ലോ​ക​ത്തി​ന്റെ മു​ന്നി​ലെ പ്ര​തി​ച്ഛാ​യ മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര ഭൗ​തി​ക ഇ​ട​പാ​ടു​ക​ളി​ൽ ക​ണ്ടെ​ത്തേ​ണ്ട വ്യ​വ​സാ​യ-​വാ​ണി​ജ്യ പ​ങ്കാ​ളി​ത്ത​ങ്ങ​ളും ക്രി​യാ​ത്മ​ക​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും കൂ​ടി​യാ​ണെ​ന്ന് അ​വ​ർ മ​ന​സ്സി​ലാ​ക്കാ​തെ പോ​കു​ന്നു. ഈ ​സ്വ​യം​കൃ​താ​ന്ധ​കാ​ര​ത്തി​ൽ​നി​ന്ന് മു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​ജ്ഞാ​ന​ത്തി​ന്റെ​യും ജാ​ല​ക​ങ്ങ​ൾ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യാ​യ സ്ത്രീ​ സമൂഹത്തി​നു തു​റ​ന്നുകൊടുത്തു മാത്രമേ രാ​ഷ്ട്ര​നി​ർ​മി​തി​യു​ടെ വ​ഴി​യി​ൽ ത​ല​യെ​ടു​​പ്പോ​ടെ അ​ഫ്‌​ഗാ​നി​സ്താ​ന് മു​ന്നോ​ട്ടു​നീ​ങ്ങാ​നാവൂ. 

Tags:    
News Summary - Madhyamam Editorial 2022 december 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.