വഴിമുടക്കാനൊരു സർവകലാശാല

സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷം മു​​ത​​ൽ വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ, പ്രൈ​​വ​​റ്റ്​ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ കോ​​ഴ്​​​സു​​ക​​ളി​​​ലേ​​ക്ക്​ പ്ര​​വേ​​ശ​​നം വി​​ല​​ക്കിയിരിക്കുകയാണ് സർക്കാർ. ഇതുസംബന്ധിച്ച സർക്കുലർ ഏതാനുംദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയും ചെയ്തു. ഇപ്പോഴും യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്കുവേണ്ടിയാണ് അതിവിചിത്രവും അബദ്ധജടിലവുമായ ഈ നീക്കം. ഈ അധ്യയന വർഷം മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യു.​​ജി.​​സി​​യു​​ടെ ഡി​​സ്​​​റ്റ​​ൻ​​സ്​ എ​​ജു​​ക്കേ​​ഷ​​ൻ ബ്യൂ​​റോക്ക് (​​ഡി.​​ഇ.​​ബി) ഓപൺ സർവകലാശാല അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻവർഷത്തെപ്പോലെ അത് തള്ളിയാൽ മാത്രം വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ചാൽ മതിയെന്നാണ് കേ​​ര​​ള, കാ​​ലി​​ക്ക​​റ്റ്, എം.​​ജി, ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക്​​ അയച്ച സ​​ർ​​ക്കു​​ലറിൽ നിഷ്കർഷിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിദൂര, ഓപൺ വിദ്യാഭ്യാസത്തിനായി ലക്ഷത്തോളം പേർ ആശ്രയിക്കുന്ന മേൽ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ പൂർണമായും അനിശ്ചിതത്വത്തിലാക്കുന്നതാണ് ഈ സർക്കുലർ. കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് ഇപ്പോൾതന്നെ അഞ്ചു വർഷത്തേക്കുള്ള യു.ജി.സിയുടെ അംഗീകാരവുമുണ്ട് എന്നതാണ് കൗതുകകരം. ഇനിയും യാഥാർഥ്യമായിട്ടില്ലാത്ത ഒരു ഓപൺ സർവകലാശാലക്കുവേണ്ടി അംഗീകാരമുള്ള സർവകലാശാലകളെയും അവയെ ആശ്രയിക്കുന്ന വിദ്യാർഥികളെയും പെരുവഴിയിലാക്കുന്ന ഈ സമീപനം അത്യന്തം ലജ്ജാകരവും കേരള വിദ്യാഭ്യാസ മാതൃകക്ക്​ അപമാനവുമാണ്.

കേരളത്തിൽ വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ​സ​​​മ്പ്ര​​ദാ​​യ​​ത്തെ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​വും കാ​​ര്യ​​ക്ഷ​​മ​​വു​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ്​ ഏതാണ്ട് രണ്ടു വർഷം മുമ്പ് കൊ​​ല്ലം ആ​​സ്​​​ഥാ​​ന​​മാ​​യി ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു ഒാ​​പ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സമേ​​ഖ​​ല​​യി​​ൽ വി​​പ്ല​​വ​​ക​​ര​​മാ​യ കു​​തി​​ച്ചു​​ചാ​​ട്ടത്തിന് വഴി​വെക്കുമെന്ന പ്രതീക്ഷയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ കാര്യമായ വിയോജിപ്പുകളില്ലാതെയാണ് ഇതുസംബന്ധിച്ച ബിൽപോലും പാസാക്കിയത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്ക്​ സ​​മ​​യ​​ത്തി​​നു​​ത​​ന്നെ യു.​​ജി.​​സി​​യു​​ടെ അം​​ഗീ​​കാ​​രം കി​​ട്ടി. എ​​ന്നാ​​ൽ, അ​​തു​​കൊ​​ണ്ടാ​​യി​​ല്ല. ഒാ​​രോ കോ​​ഴ്​​​സി​​നും ഡി.​​ഇ.​​ബി​​യു​​ടെ പ്രത്യേക അം​​ഗീ​​കാ​​രം​ കൂ​​ടി വേ​​ണം. അതിനായി, പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളു​​ടേ​​ത​​ട​​ക്ക​​മു​​ള്ള വി​​ശ​​ദ​​മാ​​യ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പിക്കണം. എ​​ത്ര​​ത്തോ​​ള​​മെ​​ന്നാ​​ൽ, പ​​ഠി​​താ​​ക്ക​​ൾ​​ക്ക്​ ഭാ​​വി​​യി​​ൽ ന​​ൽ​​കേ​​ണ്ട സെ​​ൽ​​ഫ്​ ലേ​​ണി​​ങ്​ മെ​​റ്റീ​​രി​​യ​​ൽ​​സി​െ​​ൻ​​റ (എ​​സ്.​​എ​​ൽ.​​എം) വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ യു.​​ജി.​​സി ഒാ​​പ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന​​ത്. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും പുലർത്താതെയാണ് കഴിഞ്ഞവർഷം അപേക്ഷ സമർപ്പിച്ചത്. എ​​സ്.​​എ​​ൽ.​​എ​​മ്മി​െ​​ൻ​​റ പ്രാ​​ഥ​​മി​​ക മാ​​തൃ​​ക​​പോ​​ലും തയാറാക്കപ്പെട്ടിരുന്നില്ല. സ്വാഭാവികമായും അപേക്ഷ തള്ളി. അന്നും ഇതുപോലെ അപേക്ഷക്കു മുന്നേ ഇതര സർവകലാശാലകളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കിയിരുന്നു. ഒടുവിൽ, ഡി.​​ഇ.​​ബിയുടെ അംഗീകാരം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നുറപ്പിച്ചപ്പോഴാണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മറ്റു സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതി നൽകിയത്. കഴിഞ്ഞവർഷത്തെ അതേ അബദ്ധം ആവർത്തിക്കുകയാണ് സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നത്. ഒരു പക്ഷേ, മുൻവർഷത്തേതിൽനിന്ന് ഭിന്നമായി ഇക്കുറി ഓപൺ സർവകലാശാലക്ക് ഡി.ഇ.ബിയുടെ അംഗീകാരം കിട്ടിയേക്കാം. അപ്പോഴും, മറ്റു സർവകലാശാലകളെ വിലക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തമാണ്. നിലവിൽ മറ്റു സർവകലാശാലകളിൽ പഠിപ്പിക്കുന്ന കോഴ്സുകൾ നിർദിഷ്ട ഓപൺ യൂനിവേഴ്സിറ്റിയിലില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

വാസ്തവത്തിൽ, ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ആക്ടിലെ ചില വ്യവസ്ഥകളാണ് കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന ഈ സങ്കീർണതകളുടെയെല്ലാം മൂല കാരണം. ഒാ​​പ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല വ​​രു​​ന്ന​​തോ​​ടെ, കേ​​ര​​ള​​ത്തി​​ലെ ഇ​​ത​​ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ വി​​ദൂ​​​ര, പ്രൈ​​വ​​റ്റ്​ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ പ​​ഠ​​ന​​രീ​​തി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ആ​​ക്​​​ടി​​ലെ വ്യ​​വ​​സ്​​​ഥ​​ക​​ളി​​ലൊ​​ന്ന്. നിയമസഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ഈ വ്യവസ്ഥ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഭേദഗതിക്ക് ഭരണപക്ഷം തയാറായില്ല. നി​​ല​​വി​​ൽ സം​​സ്​​​ഥാ​​ന​​ത്ത്​ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക്​ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​ദൂ​​ര, പ്രൈ​​വ​​റ്റ്​ വി​​ദ്യാ​​ഭ്യാ​​സ​പ​​ദ്ധ​​തി​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള മാ​​തൃ​​ക​​യാ​​യിരുന്നു വേണ്ടിയിരുന്നത്. സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ കോ​​ള​​ജു​​ക​​ളി​​ൽ അ​​ഡ്​​​മി​​ഷ​​ൻ ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​വ​​സാ​​ന ആ​​ശ്ര​​യ​​മാണ് ഇത്തരം സ്ഥാപനങ്ങളെന്നതിനാൽ, അത്തരമൊരു മാതൃക തന്നെയായിരിക്കും ഏറ്റവും പ്രായോഗികവും. തമിഴ്നാട്ടിലും മറ്റും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. എ​​ന്നാ​​ൽ, മ​​റ്റു​​ള്ള​​വ​​യെ​​ല്ലാം പു​​തി​​യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​ക്കു​​വേ​​ണ്ടി അ​​ട​​ച്ചു​​പൂ​​ട്ടു​​ന്ന സ​​മീ​​പ​​ന​​മാ​​ണ്​ സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച​​ത്. പതിനായിരക്കണക്കിന് വിദ്യാർഥികളെ പെരുവഴിയിലാക്കുന്ന ഈ സമീപനം തിരുത്തപ്പെടേണ്ടതുതന്നെ.

Tags:    
News Summary - Madhyamam Editorial 2022 june 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.