ആ​ദി​വാ​സി​യു​ടെ നി​ശ്ശ​ബ്ദ നി​ല​വി​ളി​ക​ൾ

‘‘കാ​​​ട് വീ​​​ടാ​​​യോ​​​രെ
കൊ​​​ല്ല​​​ലൊ​​​രു കൊ​​​ല​​​യ​​​ല്ല,
മാ​​​നെ മു​​​യ​​​ലി​​​നെ ഇ​​​ണ​​​ക്കി​​​ളി​​​യെ
കൊ​​​ല്ലും പോ​​​ലൊ​​​രു മൃ​​​ദു മൃ​​​ഗ​​​യ’’
-വ​​​ധ​​​പ്ര​​​തി​​​ഭ

അ​​​ട്ട​​​പ്പാ​​​ടി ക​​​ടു​​​കു​​​മ​​​ണ്ണ ആ​​​ദി​​​വാ​​​സി ഊ​​​രി​​​ലെ മ​​​ധു എ​​​ന്ന യു​​​വാ​​​വ് ആ​​​ൾ​​​ക്കൂ​​​ട്ട മ​​​ർ​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത പു​​​റം​​​ലോ​​​ക​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​വി കെ.​​​ജി.​​​എ​​​സ് മു​​​ക​​​ളി​​​ൽ കു​​​റി​​​ച്ച വ​​​രി​​​ക​​​ളെ​​​ഴു​​​തി​​​യ​​​ത്. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ​​​യെ അ​​​തി​​​ന്റെ എ​​​ല്ലാ ഭീ​​​തി​​​യോ​​​ടെ​​​യും വൈ​​​കാ​​​രി​​​ക​​​ത​​​യോ​​​ടെ​​​യും ക​​​വി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​വ​​​രെ മാ​​​തൃ​​​ക​​​യാ​​​യ പു​​​ക​​​ൾ​​​പെ​​​റ്റ ‘കേ​​​ര​​​ള മോ​​​ഡ​​​ലി’​​​ന്റെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ഇ​​​​ന്നോ​​​ളം ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ഇ​​​തി​​​ന​​​കം​ വി​​​വി​​​ധ പ​​​ഠ​​​ന​​​ങ്ങ​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​രോ​​​ഗ്യ സൂ​​​ചി​​​ക​​​യി​​​ലെ ഒ​​​രു ഉ​​​ദാ​​​ഹ​​​ര​​​ണം മാ​​​ത്ര​​​മെ​​​ടു​​​ക്കാം: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ശി​​​​​ശു​​​​​മ​​​​​ര​​​​​ണ നി​​​​​ര​​​​​ക്ക് ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 27 എ​​​​​ന്നാ​​​​​ണ്. 1000 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ ജ​​​​​നി​​​​​ക്കു​​​​​മ്പോ​​​​​ൾ, അ​​​​​വ​​​​​രി​​​​​ൽ ഒ​​​​​രു വ​​​​​യ​​​​സ്സി​​​​​നു​​മു​​​​​മ്പേ 27 പേ​​​​​ർ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് കീ​​​​​ഴ്​​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് ഇ​​​​​തി​​​​​ന​​​​​ർ​​​​​ഥം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​ത് കേ​​​​​വ​​​​​ലം ആ​​​​​റ് ആ​​​​​ണ്; അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​തേ നി​​​​​ര​​​​​ക്ക്! എ​​​​​ന്നാ​​​​​ൽ, അ​​​​​ട്ട​​​​​പ്പാ​​​​​ടി​​​​​യി​​​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ 50ന​​​ടു​​​ത്ത് കു​​​ഞ്ഞു​​​ങ്ങ​​​ൾ മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ന്ന​​​റി​​​യു​​​മ്പോ​​​ൾ അ​​​​​ത് ദേ​​​​​ശീ​​​​​യ ശ​​​​​രാ​​​​​ശ​​​​​രി​​​​​ക്ക് അ​​​​​ടു​​​​​ത്തു​​​​​വ​​​​​രു​​​​​ന്നു. മാ​​​​​തൃ​​​​​മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്റെ കാ​​​​​ര്യ​​​​​ത്തി​​​​​ലും ഈ ​​​​​അ​​​​​ന്ത​​​​​രം കാ​​​​​ണാം. ആ​​​​രോ​​​​​ഗ്യ​​​ പ​​​​​രി​​​​​പാ​​​​​ല​​​​​ന​​​​​ത്തി​​​​​ലെ വി​​​​​വേ​​​​​ച​​​​​ന​​​​​വും കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യും അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​മൊ​​​​​ക്കെ ഇ​​​​​തി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​വും. അ​​​ഥ​​​വാ, ‘കേ​​​ര​​​ള മോ​​​ഡ​​​ലി’​​​നോ​​​ട് ആ​​​ദി​​​വാ​​​സി​​​ക​​​ൾ പു​​​റം​​​തി​​​രി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നി​​​ല്ല, സ​​​ർ​​​വ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നും അ​​​വ​​​രെ ആ​​​ട്ടി​​​പ്പാ​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് നേ​​​ര്. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വ​​​ന് ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ എ​​​ത്ര​​ വി​​​ല​​​ക​​​ൽ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന്​​ ഇ​​​ത്ത​​​രം സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​വി​വാ​ക്യം പോ​​​ലെ ആ​ർ​ക്കും കേ​​​വ​​​ല​​​മൊ​​​രു ‘മൃ​​​ദു മൃ​​​ഗ​​​യ’ എ​​​ന്ന​​​വ​​​ണ്ണം ആ ​​​നി​​​ഷ്കാ​​​സി​​​ത​​​ർ​​​ക്കു​​​നേ​​​രെ ഇ​​​ര​​​ച്ചു​​​കേ​​​റാ​​​മെ​​​ന്നാ​​​യി​​​രി​​​ക്കു​​​ന്നു.

വ​​​യ​​​നാ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​യ​​​ൽ​ സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ജോ​​​ലി​​​ക്കു​​​പോ​​​യ ആ​​​ദി​​​വാ​​​സി യു​​​വാ​​​ക്ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള തി​​​രോ​​​ധാ​​ന​​​വും ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ങ്ങ​​​ളു​​​മെ​​​ല്ലാം ഈ ​​​അ​​​നാ​​​സ്ഥ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ്. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നാ​​​ല് ആ​​​ദി​​​വാ​​​സി യു​​​വാ​​​ക്ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​രി​​ച്ച​​​ത്. ഈ ​​​മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ള്ള​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​ന്നു​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​ർ​​​ണാ​​​ട​​​ക​​​യി​​​​ലെ ബി​​​രു​​​ണാ​​​ണി​​​യി​​​ൽ ജോ​​​ലി​​​സ്ഥ​​​ല​​​ത്തി​​​ന​​​ടു​​​ത്ത ഒ​​​രു തോ​​​ട്ടി​​​ൽ ബി​​​നീ​​​ഷ് എ​​​ന്ന ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​ഭ​​വ​​ത്തി​​ൽ വ​​​ലി​​​യ ദു​​​രൂ​​ഹ​​​ത​​​ക​​ളു​​ണ്ട്. മ​​​ര​​​ണ​​​വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ സ​​​ഹോ​​​ദ​​​ര​​​നെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം കാ​​​ണി​​​ക്കാ​​​ൻ​​​പോ​​​ലും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല​​​ത്രെ.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ നി​​​റ​​​യെ മു​​​റി​​​വു​​​ക​​​ളു​​​ള്ള​​​താ​​​യും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു. ഇ​​​ക്കാ​​​ര്യം പൊ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ അ​​​ട്ട ക​​​ടി​​​ച്ച​​​താ​​​കു​​​മെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ​​​ത്രെ ല​​​ഭി​​​ച്ച​​​ത്! കേ​​​വ​​​ലം ഒ​​​ന്ന​​​ര​​​യ​​​ടി വെ​​​ള്ള​​​മു​​​ള്ള തോ​​​ട്ടി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന​​തും ബി​​​നീ​​​ഷി​​​നെ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​യാ​​​ളെ ഇ​​​പ്പോ​​​ൾ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന​​​തും സം​​​ഭ​​​വ​​​ത്തി​​​ന്റെ ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

വ​​​യ​​​നാ​​​ട്ടി​​​ൽ ഇ​​​ത് പു​​​തി​​​യ ഒ​​​രു സം​​​ഭ​​​വ​​​മ​​​ല്ല; 2008ൽ, ​​​നീ​​​തി​​വേ​​​ദി എ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​തു​​​വ​​​രെ​​​യും 122 പേ​​​ർ ഇ​​​തു​​​പോ​​​ലെ മ​​​രി​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ അ​​​വ​​​യ​​​വ മാ​​​ഫി​​​യ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. കു​​​ട​​​കി​​​ലെ ഇ​​​ഞ്ചി​​​പ്പാ​​​ട​​​ങ്ങ​​​ളി​​​ലും മ​​​റ്റും ജോ​​​ലി​​​ക്കു​​​വ​​​ന്ന ആ​​​ദി​​​വാ​​​സി സ്ത്രീ​​​ക​​​ൾ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​ത്ര​​​യൊ​​​ക്കെ​​​യാ​​​യി​​​ട്ടും, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത്താ​​​യൊ​​​രു ന​​​ട​​​പ​​​ടി​​​യും അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യി​​​ല്ല. ബി​​​നീ​​​ഷി​​​ന്റെ മ​​​ര​​​ണ​​​ത്തി​​​ൽ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ, സാ​​​​ങ്കേ​​​തി​​​ക ന്യാ​​​യം നി​​​ര​​​ത്തി അ​​​ത് സ്വീ​​​ക​​​രി​​​ക്കാ​​​ൻ​​പോ​​​ലും ജി​​​ല്ല ഭ​​​ര​​​ണ​​​കൂ​​​ട​​​വും പൊ​​​ലീ​​​സു​​​മെ​​​ല്ലാം മ​​​ടി​​​ച്ചു​​​വ​​​ത്രെ.

ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​വും ജീ​​​വ​​​നും മാ​​​ത്ര​​​മ​​​ല്ല ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഭ​​​ര​​​ണ​​​കൂ​​​ട ഒ​​​ത്താ​​​ശ​​​യി​​​ൽ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്; പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പോ​​​രാ​​​ട്ട​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യെ​​​ടു​​​ത്ത ഇ​​​ത്തി​​​രി​​​ത്തു​​​ണ്ട് ഭൂ​​​മി​​​യും അ​​​വ​​​ർ​​​ക്കി​​​പ്പോ​​​ൾ അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. കേ​​​ര​​​ള ‘ആ​​​രോ​​​ഗ്യ മോ​​​ഡ​​​ലി’​​​ന്റെ ക​​​ണ്ണീ​​​രാ​​​യ അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലും അ​​​ഗ​​​ളി​​​യി​​​​ലു​​​മൊ​​​ക്കെ​​​ത്ത​​​ന്നെ​​​യാ​​​ണ് ആ​​​ദി​​​വാ​​​സി ഭൂ​​​മി ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ന​​​ട​​​ക്കു​​​ന്ന മാ​​​ഫി​​​യ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഗാ​​​യി​​​ക​​​യും ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​മാ​​​യ ന​ഞ്ചി​​​യ​​​മ്മ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഭൂ​​​മി ന​​​ഷ്ട​​​മാ​​​യ വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മേ​​​ഖ​​​ല​​​യി​​​ൽ ത​​​മ്പ​​​ടി​​​ച്ച ഭൂ​​​മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ന​ഞ്ചി​​​യ​​​മ്മ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ​​​യും നി​​​ല​​​മ്പൂ​​​രി​​​ലെ​​​യു​​​മെ​​​ല്ലാം നാ​​​നൂ​​​റി​​​ല​​​ധി​​​കം ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഭൂ​​​മി ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ട്. വി​​​ഷ​​​യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​വ​​​രെ എ​​​ത്തു​​​ക​​​യും പി​​​ന്നീ​​​ട് സ​​​ർ​​​ക്കാ​​​ർ സ​​​മി​​​തി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ, പ്ര​​​സ്തു​​​ത മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ശ​​​രി​​​യാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ്. എ​​​ന്നി​​​ട്ടും ഭൂ​​​മി കൈ​​​യേ​​​റ്റം നി​​​ർ​​​ബാ​​​ധം തു​​​ട​​​രു​​​ക ത​​​ന്നെ​​​യാ​​​ണ്; ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്റെ നി​​​ശ്ശ​​​ബ്ദ പി​​​ന്തു​​​ണ ഇ​​​തി​​​നു​​​ണ്ടെ​​​ന്നു​​​ത​​​ന്നെ​ അ​​​നു​​​മാ​​​നി​​​ക്ക​ണം. മ​റു​വ​​​ശ​​​ത്ത്, ഈ ​​​അ​​​നീ​​​തി​​​ക്കെ​​​തി​​​രെ ശ​​​ബ്ദി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്റെ ദ​​​ണ്ഡ് പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ.

ന​​​ഞ്ചി​​​യ​​​മ്മ​​​യു​​​ടേ​​​ത​​​ട​​​ക്കം, ആ​​​ദി​​​വാ​​​സി ഭൂ​​​മി പ്ര​​​ശ്നം പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന ‘മാ​​​ധ്യ​​​മം’ ലേ​​​ഖ​​​ക​​​നെ​​​തി​​​രെ ഒ​​​രു വാ​​​ർ​​​ത്ത​​​യു​​​ടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് പൊ​​​ലീ​​​സ്. അ​​​പ്പോ​​​ൾ ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്തം. ഈ ​​​നി​​​ല​​​പാ​​​ടി​​​ൽ അ​​​ത്ഭു​​​ത​​​മൊ​​​ന്നു​​​മി​​​ല്ല. എ​​​ക്കാ​​​ല​​​ത്തും ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നു​​​വെ​​​ച്ച്, ഒ​​​രു കേ​​​സി​​​ന്റെ പേ​​​രി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്ക് മാ​​​റി​​​നി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ല. ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്റെ ആ​​​രോ​​​ഗ്യ​​​വും ആ​​​യു​​​സ്സും ഭൂ​​​മി​​​യും ത​​​ട്ടി​​​യെ​​​ടു​​​ത്ത മാ​​​ഫി​​​യ​​​ക​​​ളു​​​ടെ ‘മൃ​​​ഗ​​​യാ​​വി​​​​നോ​​​ദ’​​​ത്തോ​​​ട് ഒ​​​രു ത​​​ര​​​ത്തി​​​ലും സ​​​ന്ധി​​ചെ​​​യ്യാ​​​നു​​​മാ​​​വി​​​ല്ല. ഈ ​​​മാ​​​ഫി​​​യ​​​യെ പി​​​ടി​​​ച്ചു​​​കെ​​​ട്ടും​​​വ​​​രെ ഞ​​​ങ്ങ​​​ൾ ശ​​​ബ്ദി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കും.

Tags:    
News Summary - madhyamam editorial 2023 Sep 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.