പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മാ​​യ കാ​​ൽ​​വെ​​പ്പ്

രാ​​ജ്യ​​ത്തെ​​ങ്ങു​​മു​​ള്ള പാ​​ർ​​ട്ടി​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു മാ​​ത്ര​​മ​​ല്ല, കേ​​ന്ദ്ര​​ത്തി​​ൽ ഹി​​ന്ദു​​ത്വ​​ഫാ​​ഷി​​സ ഭ​​ര​​ണ​​ത്തി​​ന് അ​​റു​​തി​​വ​​രു​​ത്ത​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ​​ക​​ല മ​​നു​​ഷ്യ​​ർ​​ക്കും ആ​​വേ​​ശ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും പ​​ക​​രു​​ന്ന​​താ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​മാ​​പി​​ച്ച കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി യോ​​ഗം. പാ​​ർ​​ട്ടി​​യു​​ടെ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ച​​ശേ​​ഷം ന​​ട​​ക്കു​​ന്ന ആ​​ദ്യ​​യോ​​ഗം എ​​ന്ന പ്ര​​ത്യേ​​ക​​ത​​കൂ​​ടി​​യു​​ണ്ടാ​​യി​​രു​​ന്നു ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ചേ​​ർ​​ന്ന പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​ക്ക്; ഒ​​പ്പം, വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്ന് മാ​​റി മ​​റ്റൊ​​രു സ്ഥ​​ല​​ത്ത് വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ സം​​ഘ​​ടി​​പ്പി​​ച്ച​​തും ശ്ര​​ദ്ധേ​​യ​​മാ​​യി. സം​​ഘാ​​ട​​ന​​ത്തി​​ലെ ഈ ​​സ​​വി​​ശേ​​ഷ​​ത​​ക​​ൾ​​ക്ക​​പ്പു​​റം പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യി​​ൽ​​നി​​ന്നു​​യ​​ർ​​ന്നു​​കേ​​ട്ട പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും പ്ര​​മേ​​യ​​ങ്ങ​​ളു​​മാ​​ണ് സ​​മ്മേ​​ള​​ന​​ത്തെ കൂ​​ടു​​ത​​ൽ പ്ര​​സ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഏ​​തു​​വി​​ധേ​​ന​​യും സം​​ഘ്പ​​രി​​വാ​​ർ ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം​കു​​റി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു അ​​തി​​ന്റെ ​പൊ​​തു അ​​ജ​​ണ്ട​​യെ​​ങ്കി​​ൽ, സം​​വ​​ര​​ണ​​മ​​ട​​ക്കം കാ​​ല​​ങ്ങ​​ളാ​​യി കോ​​ൺ​​ഗ്ര​​സ് തൊ​​ടാ​​ൻ മ​​ടി​​ച്ച പ​​ല വി​​ഷ​​യ​​ങ്ങ​​ളും ധൈ​​ര്യ​​സ​​മേ​​തം ച​​ർ​​ച്ച​​ക്കെ​​ടു​​ക്കാ​​ൻ നേ​​തൃ​​ത്വം ത​​യാ​​റാ​​യി എ​​ന്ന​​ത് ചെ​​റി​​യ കാ​​ര്യ​​മ​​ല്ല. കേ​​വ​​ല​​മാ​​യ വോ​​ട്ടു​​രാ​​ഷ്ട്രീ​​യ​​ത്തി​​ന​​പ്പു​​റം ത​​ത്ത്വാ​​ധി​​ഷ്ഠി​​ത​​മാ​​യ ന​​യ​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​വെ​​ച്ചു​​ത​​ന്നെ മോ​​ദി​​യെ​​യും കൂ​​ട്ട​​രെ​​യും നേ​​രി​​ടാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ത​​ങ്ങ​​ളെ​​ന്ന് ഉ​​റ​​ച്ചു പ്ര​​ഖ്യാ​​പി​​ക്കു​​ന്നു​​ണ്ട് കോ​​ൺ​​ഗ്ര​​സി​​ന്റെ പു​​തി​​യ രീ​​തി​​ക​​ൾ. തീ​​ർ​​ച്ച​​യാ​​യും, പ്ര​​വ​​ർ​​ത്ത​​ക​​രും പൊ​​തു​​സ​​മൂ​​ഹ​​വും ഈ ​​പു​​തു​​സ​​മീ​​പ​​ന​​ത്തെ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നു ത​​ന്നെ ക​​രു​​ത​​ണം.

പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി യോ​​ഗ​​വും തു​​ട​​ർ​​ന്ന് ‘വി​​ജ​​യ​​ഭേ​​രി’ മ​​ഹാ​​റാ​​ലി​​യും ന​​ട​​ന്ന തെ​​ല​​ങ്കാ​​ന​​യി​​ല​​ട​​ക്കം അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഏ​​തു ന​ി​മി​​ഷ​​വും നി​​യ​​മ​​സ​​ഭാ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കാ​​വു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്; ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും. രാ​​ജ്യ​​ത്തി​​നും കോ​​ൺ​​ഗ്ര​​സി​​നും ഒ​​രു​​പോ​​ലെ നി​​ർ​​ണാ​​യ​​ക​​മാ​​യ ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​​ക​​രെ സ​​ജ്ജ​​മാ​​ക്കാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ് പൊ​​തു​​വി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വി​​ഷ്ക​​രി​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന് വി​​ല​​യി​​രു​​ത്താം. വി​​ശ്ര​​മ​​മി​​ല്ലാ​​ത്ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ക്കാ​​നാ​​ണ് പ്ര​​സി​​ഡ​​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​​ർ​​ഗെ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഒ​​പ്പം, വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ധി​​കാ​​ര​​ത്ത​​ർ​​ക്ക​​ങ്ങ​​ളും ഭി​​ന്ന​​ത​​ക​​ളും മാ​​റ്റി​​വെ​​ച്ച് നേ​​താ​​ക്ക​​ളോ​​ടും പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടും ഐ​​ക്യ​​ത്തോ​​ടെ മു​​ന്നോ​​ട്ടു​​പോ​​കാ​​നും അ​​ദ്ദേ​​ഹം നി​​ർ​​ദേ​​ശി​​ക്കു​​ന്നു. ക​​ർ​​ണാ​​ട​​ക​​യാ​​ണ് ഖാ​​ർ​​ഗെ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന ഐ​​ക്യ​മാ​​തൃ​​ക. അ​​ത് നൂ​​റു​​ശ​​ത​​മാ​​നം ശ​​രി​​യു​​മാ​​ണ്. സം​​ഘ്പ​​രി​​വാ​​റി​​നെ താ​​ഴെ ഇ​​റ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ പാ​​ർ​​ട്ടി അ​​വി​​ടെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​പ്പോ​​ൾ, ജ​​ന​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ച​​ത് കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​മാ​​ണ്. വ​​രാ​​നി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ക​​ർ​​ണാ​​ട​​ക​​പോ​​ലെ​​ത്ത​​ന്നെ വ​​ലി​​യ വി​​ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് രാ​​ജ​​സ്ഥാ​​നും ഛത്തി​​സ്ഗ​​ഢും മ​​ധ്യ​​പ്ര​​ദേ​​ശു​​മെ​​ല്ലാം. 2018ൽ ​​മൂ​​ന്നി​​ട​​ങ്ങ​​ളും വി​​ജ​​യി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ൽ​​വ​​ന്ന​​താ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സ്. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ പി​​ന്നീ​​ട് ഭ​​ര​​ണം ബി.​​ജെ.​​പി പി​​ടി​​ച്ചെ​​ടു​​ത്ത​​ത് കോ​​ൺ​​ഗ്ര​​സി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​ങ്ങ​​ൾ കാ​​ര​​ണ​​മാ​​ണ്; ഒ​​രു​​വേ​​ള, രാ​​ജ​​സ്ഥാ​​നി​​ലും ആ​​ഭ്യ​​ന്ത​​ര ക​​ല​​ഹ​​ങ്ങ​​ൾ ഭ​​ര​​ണ പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​ക്കി. പ​​ഞ്ചാ​​ബി​​ൽ ഭ​​ര​​ണം പോ​​യ​​തി​​നു പി​​ന്നി​​ലും മ​​റ്റൊ​​ന്ന​​ല്ല കാ​​ര​​ണം. ഇ​​നി​​യും ഇ​​താ​​വ​​ർ​​ത്തി​​ച്ചു​​കൂ​​ടെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രി​​ക്കു​​ന്നു​​വെ​​ന്നു​​ത​​ന്നെ ക​​രു​​ത​​ണം. മ​​റ്റൊ​​ര​​ർ​​ഥ​​ത്തി​​ൽ, സ​​മീ​​പ​​കാ​​ല​​ത്തു​​ണ്ടാ​​യ തോ​​ൽ​​വി​​ക​​ളി​​ൽ​​നി​​ന്നും പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ​​നി​​ന്നും അ​​വ​​ർ പാ​​ഠം പ​​ഠി​​ച്ചി​​രി​​ക്കു​​ന്നു. ആ ​​പാ​​ഠ​​ങ്ങ​​ളാ​​ണ് ‘വി​​ജ​​യ​​ഭേ​​രി’ റാ​​ലി​​യി​​ൽ മു​​ഴ​​ങ്ങി​​ക്കേ​​ട്ട​​ത്. പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ട്ട​ശേ​​ഷം ചേ​​ർ​​ന്ന ആ​​ദ്യ പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യി​​ൽ, നേ​​തൃ​​മാ​​റ്റം സം​​ഭ​​വി​​ച്ചും മ​​റ്റും സ്വാ​​ഭാ​​വി​​ക​​മാ​​യും ചി​​ല പൊ​​ട്ടി​​ത്തെ​​റി​​ക​​ളു​​ണ്ടാ​​വേ​​ണ്ട​​താ​​യി​​രു​​ന്നു. ഇ​​ക്കു​​റി പ​​ക്ഷേ, അ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ളി​​ല്ലെ​​ന്ന​​തും എ​​ല്ലാ​​വ​​രും ഏ​​താ​​ണ്ട് ഒ​​രേ​സ്വ​​ര​​ത്തി​​ൽ പാ​​ർ​​ട്ടി ഐ​​ക്യ​​ത്തി​​നും സം​​ഘ്​​പ​​രി​​വാ​​ർ ഭ​​ര​​ണ​​നെ​​റി​​കേ​​ടു​​ക​​ൾ​​ക്കു​​മെ​​തി​​രെ സം​​സാ​​രി​​ക്കു​​ന്നു​​വെ​​ന്ന​​തും പ്ര​​തീ​​ക്ഷാ​​നി​​ർ​​ഭ​​ര​​മാ​​യ കാ​​ഴ്ച​ത​​ന്നെ​​യാ​​ണ്.

പ്ര​​തി​​പ​​ക്ഷ മു​​ന്ന​​ണി​​യാ​​യ ‘ഇ​​ൻ​​ഡ്യ’, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ൻ​​നി​​ർ​​ത്തി കൂ​​ടു​​ത​​ൽ വി​​പു​​ല​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ​കൂ​ടി​​യാ​​ണ് നി​​ർ​​ണാ​​യ​​ക പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി ചേ​​ർ​​ന്ന​​ത്. പ്രാ​​ഥ​​മി​​ക സീ​​റ്റ് ച​​ർ​​ച്ച​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്റെ ഒ​​രു​​ക്ക​​ങ്ങ​​ളു​​മെ​​ല്ലാം ‘ഇ​​ൻ​​ഡ്യ’​​യി​​ൽ ഇ​​തി​​ന​​കം ച​​ർ​​ച്ച​​യാ​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന ‘ഇ​​ൻ​​ഡ്യ’​​യു​​ടെ പ്ര​​ഥ​​മ ഏ​​കോ​​പ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യി​​ലും ദൃ​​ശ്യ​​മാ​​യി​​ട്ടു​​ള്ള​​ത്. മ​​റ്റൊ​​ര​​ർ​​ഥ​​ത്തി​​ൽ, ‘ഇ​​ൻ​​ഡ്യ’​​യു​​ടെ അ​​ജ​​ണ്ട​​ക​​ൾ പാ​​ർ​​ട്ടി അ​​ണി​​ക​​ൾ​​ക്കും നേ​​താ​​ക്ക​​ൾ​​ക്കും പ​​ക​​ർ​​ന്നു​​ന​​ൽ​​കു​​​ന്ന യോ​​ഗം കൂ​​ടി​​യാ​​യി പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി. ജാ​​തി സെ​​ൻ​​സ​​സ് അ​​ട​​ക്ക​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​നെ​​തി​​രാ​​യ തു​​റു​​പ്പു​ചീ​​ട്ടാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ‘ഇ​​ൻ​​ഡ്യ’ തീ​​രു​​മാ​​നി​​ച്ച​​പ്പോ​​ൾ ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യ സം​​വ​​ര​​ണ​​മാ​​ണ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടും പ​​ര​​സ്പ​​ര പൂ​​ര​​ക​​ങ്ങ​​ളാ​​ണ്; അ​​സ​​മ​​ത്വ നി​​ർ​​മാ​​ർ​​ജ്ജ​​ന​​ത്തി​​നാ​​യി രാ​​ജ്യ​ത്ത് കാ​​ല​ാ​കാ​​ല​​ങ്ങ​​ളാ​​യി ഉ​​ന്ന​​യി​​ക്ക​​പ്പെ​​ടു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​ണ്. അ​​തേ​​സ​​മ​​യം, സം​​ഘ്പ​​രി​​വാ​​റി​​ന് പ്ര​​തി​​പ​​ക്ഷ മു​​ന്ന​​ണി​​യി​​ൽ വി​​ള്ള​​ൽ​​വീ​​ഴ്ത്താ​​ൻ ക​​ഴി​​യു​​ന്ന ആ​​യു​​ധ​​വു​​മാ​​ണ​​ത്. എ​​ന്നി​​ട്ടും, അ​​തൊ​​രു രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ടാ​​യി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​ൻ കോ​​ൺ​​ഗ്ര​​സ് ത​​യാ​​റാ​​യെ​​ങ്കി​​ൽ ആ ​​പാ​​ർ​​ട്ടി ചെ​​റു​​ത​​ല്ലാ​​ത്ത പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്നു​​ണ്ട്. വാ​​സ്ത​​വ​​ത്തി​​ൽ, രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ ഉ​​യ​​ർ​​ന്നു​​കേ​​ട്ട മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യ സം​​വ​​ര​​ണം എ​​ന്ന ആ​​വ​​ശ്യം. അ​​തി​​പ്പോ​​ൾ കോ​​ൺ​​​ഗ്ര​​സി​​ന്റെ ഔ​​ദ്യോ​​ഗി​​ക പ്ര​​മേ​​യ​​മാ​​യെ​​ങ്കി​​ൽ, ‘ഭാ​​ര​​ത് ജോ​​ഡോ’ പാ​​ർ​​ട്ടി​​യെ എ​​ത്ര​​മേ​​ൽ മാ​​റ്റി​​മ​​റി​​ച്ചു​​വെ​​ന്ന് ഊ​​ഹി​​ക്കാം. അ​​തേ​​സ​​മ​​യം, പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്ന സം​​ഘ​​ട​​ന വി​​മ​​ർ​​​ശ​​ന​​ങ്ങ​​ളെ​​യും നേ​​തൃ​​ത്വം ഉ​​ൾ​​ക്കൊ​​ള്ളേ​​ണ്ട​​തു​​ണ്ട്. ഹി​​ന്ദു​​ത്വ​​ഫാ​​ഷി​​സ​​ത്തി​​ന്റെ പ്ര​​ഥ​​മ ഇ​​ര​​ക​​ളാ​​യ മു​​സ്‍ലിം സ​​മു​​ദാ​​യ​​ത്തി​​നു​​നേ​​രാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ പ​​ല​​പ്പോ​​ഴും പാ​​ർ​​ട്ടി മൗ​​നം അ​​വ​​ലം​​ബി​​ച്ച​​ത് ചി​​ല അം​​ഗ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. സം​​ഘ​​ട​​ന​​യു​​ടെ സ​​ഹ​​ജ​​മാ​​യ ദൗ​​ർ​​ബ​​ല്യ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണി​​ത്. മു​​സ്‍ലിം​​ക​​ൾ​​ക്കു​​വേ​​ണ്ടി സം​​സാ​​രി​​ച്ചാ​​ൽ അ​​തി​​നെ സം​​ഘ്പ​​രി​​വാ​​റും കൂ​​ട്ട​​രും സ​​മു​​ദാ​​യ പ്രീ​​ണ​​ന​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ചേ​ക്കു​മെ​​ന്ന് ഭ​​യ​​ന്ന് ഒ​​ളി​​ച്ചോ​​ടു​​ന്ന ‘മൃ​​ദു​​ഹി​​ന്ദു​​ത്വ’ ന​​യ​​ത്തി​​ൽ​​നി​​ന്ന് പാ​​ർ​​ട്ടി പി​​ന്തി​​രി​​യ​​ണ​​​മെ​​ന്നാ​​ണ് ആ ​​വി​​മ​​ർ​​ശ​​ന​​ത്തി​​ന്റെ നേ​​ര​ർ​​ഥം. അ​​ത് മു​​ഖ​​വി​​ല​​ക്കെ​​ടു​​ക്കാ​​ൻ നേ​​തൃ​​ത്വം ത​​യാ​​റാ​​​കേ​​ണ്ട​​തു​​ണ്ട്. ഏ​​താ​​യാ​​ലും, പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യി​​ൽ​​നി​​ന്നു​​യ​​ർ​​ന്നു​​കേ​​ട്ട ശ​​ബ്ദ​​ങ്ങ​​ൾ പൊ​​തു​​വി​​ൽ പ്ര​​തീ​​ക്ഷ​​ക്ക് വ​​ക​​ന​​ൽ​​കു​​ന്നു​​ണ്ട്; ‘ഇ​​ൻ​​ഡ്യ’ മു​​ന്ന​​ണി​​ക്ക് അ​​ത് കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​പ​​ക​​രു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല. 

Tags:    
News Summary - madhyamam editorial 2023 spet 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.