മഹാമാരിയുടെയും േലാക്ഡൗണിെൻറയും മാത്രമല്ല, ആദിമധ്യാന്തം രാജ്യത്തെ പിടിച്ചുകുലുക്കിയ സമരങ്ങൾക്കും പോരാട്ടങ്ങൾക്കും കൂടി സാക്ഷ്യംവഹിച്ചാണ് ഇൗ ദിനത്തോടുകൂടി ഒരു വർഷം വിടവാങ്ങുന്നത്. കഴിഞ്ഞ പുതുവത്സരരാവിൽ ഇൗ രാജ്യമെങ്ങും തെരുവിലായിരുന്നു. പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷത്തിെൻറ ഹുങ്കിൽ ജനാധിപത്യത്തിെൻറയും ബഹുസ്വരതയുടെയും ചങ്കുപറിച്ചെടുക്കാൻ ഭരണകൂടം തുനിഞ്ഞപ്പോഴാണ് ആ ദിവസങ്ങളിൽ തെരുവുകൾ പോരാട്ടഭൂമിയായത്. അഥവാ, പുതുവർഷത്തെ ഇന്ത്യൻ ജനത വരവേറ്റത് സവിശേഷമായൊരു പോരാട്ടമുഖം തുറന്നുെകാണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേവല സമരമായിരുന്നില്ല അത്. ഇൗ രാജ്യത്തിെൻറ ആത്മാവിനെത്തന്നെയും തച്ചുടക്കാൻ പാകത്തിൽ ഹിന്ദുത്വരാഷ്ട്രീയം അതിെൻറ വിഷദംഷ്്ട്രകൾ പച്ചയായി പുറത്തുകാണിച്ചപ്പോൾ അതിനെതിരായ കൂട്ടപ്രതിരോധം തന്നെയായിരുന്നു അന്ന് ഉയർന്നുകേട്ട മുദ്രവാക്യങ്ങളത്രയും. ഫാഷിസത്തിെൻറ ഇരകൾതന്നെയാണ് അതിന് നേതൃത്വം നൽകിയത്. അങ്ങനെയാണ്, നൂറ്റാണ്ടിലെ കൊടുംതണുപ്പിനെ അവഗണിച്ചും ഡൽഹിയിലെ നോയ്ഡ-കാളിന്ദി കുഞ്ച് ദേശീയപാതയിൽ ഏതാനും മുസ്ലിം വീട്ടമ്മമാർ ചേർന്ന് സ്ഥാപിച്ച 'ശാഹീൻ ബാഗ്' സമരപ്പന്തൽ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിെൻറ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചത്. എല്ലാതരം വൈവിധ്യങ്ങളെയും അതിെൻറ അടിസ്ഥാന സ്വഭാവത്തിൽ സ്വീകരിച്ചു മുന്നേറിയ 'ശാഹീൻ ബാഗു'കൾ നിലച്ചുപോയത് മഹാമാരിയോെടയാണ്. വർഷാന്ത്യത്തിലും, സമാനമായ രീതിയിൽതന്നെ രാഷ്ട്രതലസ്ഥാനത്തിെൻറ അതിർത്തികൾ പോരാട്ടഭൂമിയായിരിക്കുന്നു. മോദിസർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് സമരമെന്നു പറയാമെങ്കിലും ആത്യന്തികമായി അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഫാഷിസത്തിനെതിരായ പോരാട്ടം എന്ന നിലയിൽത്തന്നെയാണ്.
ഇൗ രണ്ട് പോരാട്ടങ്ങൾക്കിടയിലുള്ള നാളുകളും ആശങ്കയുടെയും അനിശ്ചിതത്വത്തിെൻറയുമായിരുന്നു. മാർച്ച് അവസാന വാരത്തോടെ, രാജ്യം ലോക്ഡൗണിലേക്ക് പ്രവേശിക്കും മുന്നേതന്നെ, ഹിന്ദുത്വ ഭീകരർ വടക്കുകിഴക്കൻ ഡൽഹി കൈയടക്കി അഴിഞ്ഞാട്ടം ആരംഭിച്ചു. പൗരത്വസമരക്കാരെയും അതുവഴി ആ സമരത്തെതന്നെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ 50ലധികം പേരുടെ മരണത്തിൽ കലാശിച്ച ഡൽഹി വംശീയാക്രമണത്തോടെ തുടങ്ങി. പിന്നീട് മുസ്ലിം വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അടക്കം എത്രയോ പേരെ ഭരണകൂടം തടവിലാക്കി. അവരിൽ പലരും ഇപ്പോഴും ജയിലിലാണ്. ലോക്ഡൗണോടെ, രാജ്യം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങി. ഒരുവിധ ആസൂത്രണവുമില്ലാതെ, നോട്ടുനിരോധന പ്രഖ്യാപനം പോലെ ലോക്ഡൗൺ നടപ്പാക്കിയത് കൂട്ടപ്പലായനങ്ങൾക്കാണ് വഴിവെച്ചത്. കോടിക്കണക്കിനാളുകൾ വഴിയാധാരമായി എന്നു മാത്രമല്ല, രാജ്യത്തുനിന്നും പട്ടിണിയുടെ വാർത്തകളും പുറത്തുവന്നു. എന്നാൽ, ലോക്ഡൗണിലൂടെ കോവിഡ് പ്രത്യാഘാതങ്ങളുടെ ആഴം കുറക്കാനായതുമില്ല. ഒരുവേള, പ്രതിദിന കോവിഡ് റിപ്പോർട്ട് നിരക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുമെത്തി. ഇതിനിടെ, സാമ്പത്തിക മാന്ദ്യത്തിെൻറ പടുകുഴിയിലേക്ക് നമ്മുടെ നാട് കൂപ്പുകുത്തുകയും ചെയ്തു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തൊഴിലില്ലായ്മയാണ് ഇക്കാലത്ത് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബറിൽ മാത്രം നഷ്ടമായത് 35 ലക്ഷം തൊഴിലുകളാണ്. പട്ടിണിയും ദാരിദ്ര്യവും, ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം, സാമ്പത്തിക സമത്വം, മാനവ വികസനം തുടങ്ങി ഒട്ടനേകം മേഖലകളിൽ ഇന്ത്യ പിന്നോട്ടുപോയതായി ഇക്കാലത്തിനിടെ നിരവധി സ്വതന്ത്ര സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അതേസമയം, ലോക്ഡൗണിെൻറ മറവിൽ തങ്ങളുടെ അജണ്ടകൾ നടപ്പാക്കുന്നതിലാണ് ഭരണകൂടം പൂർണമായും ശ്രദ്ധയൂന്നിയത്. വിമത ശബ്ദങ്ങളുടെ വായടപ്പിച്ച് ജയിലിലടച്ചതും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും സംസ്ഥാന ഭരണം കൈപ്പിടിയിലൊതുക്കാൻ ഒാപറേഷൻ താമരയിലൂടെ കുതിരക്കച്ചവടത്തിലേർപ്പെട്ടതുമടക്കം എത്രയോ കാര്യങ്ങൾ ഇൗ ഗണത്തിൽ ചൂണ്ടിക്കാണിക്കാനുണ്ട്. എന്തിനേറെ, ജനവിരുദ്ധമായ കർഷക നിയമംപോലും പുറംവാതിലിലൂടെ നടപ്പാക്കിയതും ഇക്കാലത്താണ്. അനിശ്ചിതത്വം നിറഞ്ഞ ഇൗ കാലത്തും കോർപറേറ്റ് സേവയിൽ മാറ്റമൊന്നുമുണ്ടായില്ല. രാജ്യം പട്ടിണിയിലേക്ക് നീങ്ങിയപ്പോൾ തടിച്ചുകൊഴുക്കുകയായിരുന്നുവല്ലോ അവർ.
പുതുവർഷത്തിലും മേൽസൂചിപ്പിച്ച ആശങ്കകളും അനിശ്ചിതത്വങ്ങളും അതുപോലെ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. മഹാമാരിക്കെതിരായ വാക്സിനുകൾ യാഥാർഥ്യമായിരിക്കുന്നുവെന്ന വാർത്ത ശുഭപ്രതീക്ഷ തന്നെയാണെങ്കിലും അവിടെയും ആശങ്കയുടെ നിഴലുകൾ കാണാം. വാക്സിനുകൾക്ക് വെല്ലുവിളി ഉയർത്തുംവിധം ജനിതകമാറ്റം സംഭവിച്ച തീവ്രവ്യാപനശേഷിയുള്ള പുതിയ കൊറോണ വൈറസ് ഉദയം ചെയ്തതും ഇന്ത്യയിലടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് വാക്സിനേഷനുശേഷം രാജ്യത്ത് സി.എ.എ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതും അപായസൂചനയായിത്തന്നെ കാണണം. ഇൗ സാഹചര്യത്തിൽ, പ്രതിരോധത്തിെൻറ ശാഹീൻബാഗുകൾ ഇനിയും ഉയരാതിരിക്കാനിടയില്ല. കോവിഡ് പ്രതിരോധത്തിലും മറ്റും കേരളം താരതമ്യേന മെച്ചമാണെങ്കിലും ജനകീയ പ്രതിരോധം ആവശ്യമായ ചില സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ ഇവിടെയും നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വയുടേതെന്ന് പൂർണാർഥത്തിൽ പറഞ്ഞുകൂടെങ്കിലും, അതിനെ സഹായിക്കുംവിധമുള്ള ചില നീക്കങ്ങളെങ്കിലും ഇടതുസർക്കാറിൽനിന്നുണ്ടായി. സവർണസംവരണവും ആഭ്യന്തരവകുപ്പിെൻറ ചില ഇടപെടലുകളുമൊക്കെ ഒരു സർക്കാറിെൻറ ഒറ്റപ്പെട്ട വീഴ്ചകളായി കാണാനാവില്ല. എല്ലാവർക്കും വീടെന്ന പ്രഖ്യാപനങ്ങൾക്കിടയിലും കിടപ്പാടത്തിനുവേണ്ടി പാവപ്പെട്ടവർ ഇൗ നാട്ടിൽ മരിച്ചുവീഴുന്നു എന്ന യാഥാർഥ്യം ഭൂ അധികാരവുമായി ബന്ധപ്പെട്ട പുതിയ സമരങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കും. അതിനാൽ, വിടപറയുന്ന സമരവർഷം പോലെത്തന്നെ വരാനിരിക്കുന്ന നാളുകളും ജനാധിപത്യ പോരാട്ടങ്ങളുടേതുതന്നെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.