വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്റെ ഇ​​രു​​ട്ട​​ടി

‘കേ​​ര​​ള​പ്പി​റ​വി’​യു​​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​​ക്കി​​ടെ കേ​​ര​​ളി​​യ​​രെ​​യാ​​കെ ഷോ​​ക്ക​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് സം​​സ്ഥാ​​ന വൈ​​ദ്യു​​തി ബോ​​ർ​​ഡ്. ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി കേ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വൈ​​ദ്യു​​തി ചാ​​ർ​​ജ് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​റ​​ത്തി​​റ​​ങ്ങി. ഫി​​ക്സ​ഡ് ചാ​​ർ​​ജി​​നു​പു​​റ​​മെ, യൂ​​നി​​റ്റി​​ന് ശ​​രാ​​ശ​​രി 20 പൈ​​സ വ​​രെ​​യാ​​ണ് വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​​​ല​​​​വി​​​​ല്‍ പ്ര​​​​തി​​​​മാ​​​​സം 150 യൂ​​​​നി​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ 605 രൂ​​​​പ​​​​യാ​​​​ണ് എ​​​​ന​​​​ര്‍ജി ചാ​​​​ര്‍ജ് ഇ​​​​ന​​​​ത്തി​​​​ല്‍ ന​​​​ല്‍കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ല്‍, പു​​​​തി​​​​യ വ​​​​ര്‍ധ​​​​ന​​​​യോ​​​​ടെ ഇ​​​​ത് 728 രൂ​​​​പ​​​​യോ​​​​ള​​​​മാ​​​​കും.

അ​​​​താ​​​​യ​​​​ത്, ര​​​​ണ്ടു​​​​മാ​​​​സം കൂ​​​​ടു​​​​മ്പോ​​​​ള്‍ വ​​​​രു​​​​ന്ന ഒ​​​​രു വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ല്‍ എ​​​​ന​​​​ര്‍ജി ചാ​​​​ര്‍ജി​​​​ന് മാ​​​​ത്രം 244 രൂ​​​​പ​​​​യു​​​​ടെ വ​​​​ര്‍ധ​​​​ന​​​​യു​​​​ണ്ടാ​​​​കും. ഇ​​​​തി​​​​നു​പു​​​​റ​​​​മെ ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തെ ഫി​​​​ക്‌​​​​സ​​​​ഡ് ചാ​​​​ര്‍ജാ​​​​യ 170 രൂ​​​​പ​​​​യും നി​​​​ല​​​​വി​​​​ല്‍ ഈ​​​​ടാ​​​​ക്കു​​​​ന്ന സ​​​​ര്‍ചാ​​​​ര്‍ജും ന​​​​ല്‍ക​​​​ണം.​ പ്ര​​​​തി​​​​മാ​​​​സം 150 യൂ​​​​നി​​​​റ്റ് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഗാ​​​​ര്‍ഹി​​​​ക ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്ക് 122 രൂ​​​​പ​​​​യു​​​​ടെ വ​​​​ര്‍ധ​​​​ന​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​വു​​​​ക. പു​​തി​​യ നി​​ര​​ക്കു​​ക​​ൾ പൊ​​തു​​വാ​​യി വി​​ശ​​ക​​ല​​നം ചെ​​യ്യു​​മ്പോ​​ൾ ശ​​രാ​​ശ​​രി 20 ശ​​ത​​മാ​​നം അ​​ധി​​കം തു​​ക അ​​ട​​ക്കേ​​ണ്ടി​​വ​​രും ഉ​പ​ഭോ​ക്താ​ക്ക​ൾ. കോ​​വി​​ഡും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഏ​​ൽ​​പി​​ച്ച സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ​​നി​​ന്ന് ഇ​​നി​​യും മു​​ക്ത​​മാ​​യി​​ട്ടി​​ല്ലാ​​ത്ത കേ​​ര​​ള​​ത്തി​​ൽ തീ​​ർ​​ച്ച​​യാ​​യും ഈ ​​നി​​ര​​ക്ക് വ​​ർ​​ധ​​ന അ​​ധി​​ക ഭാ​​രം ത​​ന്നെ​​യാ​​ണ്. ഇ​​തി​​നെ ജ​​ന​​​​​ദ്രോ​​ഹ​​പ​​രം എ​​ന്ന​​ല്ലാ​​തെ മ​​റ്റൊ​​ന്നും വി​​ശേ​​ഷി​​പ്പി​​ക്കാ​​നാ​​വി​​ല്ല.

സം​​സ്ഥാ​​ന​​ത്തെ ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യെ​​ക്കു​​റി​​ച്ച് ഏ​​താ​​നും ദി​​വ​​സം മു​​മ്പ് സ​​ർ​​ക്കാ​​ർ ത​​ന്നെ ഹൈ​​കോ​​ട​​തി​​യെ ബോ​​ധി​​പ്പി​​ച്ച​​താ​​ണ്. അ​​ത് ​മ​​റ്റൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി എ​​ന്ന​​ത് വ​​സ്തു​​ത​​യാ​​ണ്. അ​​തി​​ന്റെ പേ​​രി​​ലാ​​ണ​​ല്ലോ, ത​ല​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ‘കേ​​ര​​ളീ​​യം’ ആ​​ഘോ​​ഷം ധൂ​​ർ​​ത്താ​​ണെ​​ന്ന വാ​​ദം പ്ര​​തി​​പ​​ക്ഷം ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അ​​തെ​​ന്താ​​യാ​​ലും, സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി സ​​ർ​​ക്കാ​​റി​​നും അ​​നു​​ബ​​ന്ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്കും മാ​​ത്ര​​മ​​ല്ലെ​​ന്ന് അ​​ധി​​കാ​​രി​​ക​​ൾ തി​​രി​​ച്ച​​റി​​​യേ​​ണ്ട​​തു​​ണ്ട്. സാ​​മ്പ​​ത്തി​​ക​ഭാ​​രം മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ കെ​​ട്ടി​​വെ​​ക്കു​​ന്നൊ​​രു ധ​​ന​​കാ​​ര്യ മാ​​നേ​​ജ്മെ​​ന്റ് സം​​വി​​ധാ​​ന​​മാ​​ണ് ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​കാ​​ല​​മാ​​യി ഇ​​വി​​ടെ ന​​ട​​പ്പാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക​വ​​ർ​​ഷം മാ​​ത്രം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന നി​​കു​​തി വ​​ർ​​ധ​​ന​​യു​​ടെ കാ​​ര്യ​​​മെ​​ടു​​ത്താ​​ൽ ത​​ന്നെ ഇ​​ക്കാ​​ര്യം ആ​​ർ​​ക്കും ബോ​​ധ്യ​​പ്പെ​​ടും. ക​​ഴി​​ഞ്ഞ ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളി​​ലെ നി​​കു​​തി നി​​ർ​​ദേ​​ശ​​ങ്ങ​​ള​​ത്ര​​യും ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ഭാ​​രം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു​​വ​​ല്ലോ.

സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷ​​​​യു​​​ടെ പേ​​​​രി​​​​ൽ ​പെ​​​​ട്രോ​​​​ളി​​​​നും ഡീ​​​​സ​​​​ലി​​​​നും ചു​​​​മ​​​​ത്തി​​​​യ ര​​​​ണ്ടു​​​രൂ​​​​പ സെ​​​​സ്, ജീ​​​​വി​​​​തം വ​​​​ഴി​​​​മു​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടു​​​​ത​​​​ന്നെ വ​​​​ഴി​​​​തു​​​​റ​​​​ന്നു. ഭൂ​​​​മി​​​​യു​​​​ടെ ന്യാ​​​​യ​​​​വി​​​​ല 20 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​ത്; ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സും ഉ​​​​യ​​​​ർ​​ത്തി. ഇ​​​​തോ​​​​ടൊ​​​​പ്പം, ഫ്ലാ​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​പ്പാ​​​​ർ​​​​ട്മെ​​​​ന്റു​​​​ക​​​​ളു​​​​ടെ​​​​യും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തു​​​​ക​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​​ച്ചു. വാ​​​​ഹ​​​​ന വി​​​​ല​​​​യും കൂ​​​​ട്ടി​​​​യ​​തി​​നൊ​​പ്പം റോ​​​​ഡ് സു​​​​ര​​​​ക്ഷാ സെ​​​​സ് ഇ​​​​ര​​​​ട്ടി​​​​യു​​​​മാ​​​​ക്കി. ബ​​​​ജ​​​​റ്റി​​​​നു​​​​​മു​​​​മ്പേ​​​​ത​​​​ന്നെ, വെ​​​​ള്ള​​​​ക്ക​​​​രം മൂ​​ന്നി​​ര​​ട്ടി​​യി​​ല​​ധി​​കം ഉ​​​​യ​​​​ർ​​​​ത്തി. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ​​യാ​​ണി​​പ്പോ​​ൾ വൈ​​ദ്യു​​തി​ക്ക​​ര​​വും വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​തെ​​ല്ലാം പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ, ക​​ഴി​​ഞ്ഞ എ​​ട്ടു​മാ​​സ​​ത്തി​​നി​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ർ​ക്കു​ണ്ടാ​​യി​​ട്ടു​​ള്ള അ​​ധി​​ക​​ച്ചെ​​ല​​വ് നാം ​​ഊ​​ഹി​​ക്കു​​ന്ന​​തി​​നും അ​​പ്പു​​റ​​മാ​​ണ്. നി​​ർ​​മാ​​ണ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും ഏ​​റെ വ​​ലു​​താ​​യി​​രി​​ക്കും.

സാ​​മൂ​​ഹി​​ക സു​​ര​​ക്ഷ​​യു​​ടെ​​യും മ​​റ്റും പേ​​രി​​ൽ ഏ​​​​ക​​​​ദേ​​​​ശം 3000 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം നേ​​​​രി​​​​ട്ടും 1000 ​​കോ​​​​​​ടി ത​​​​​​ദ്ദേ​​​​​​ശ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ഴി​​​​​​യും അ​​​​​​ധി​​​​​​ക​​​​മാ​​​​യി സ​​​​മാ​​​​ഹ​​​​രി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​റി​​​​ന്റെ ധ​​​​ന​​​​പ്ര​​​​തി​​​​സ​​​​ന്ധി​ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ന്റെ ഭാ​​​​ഗ​​​​മാ​​​​യി​​ട്ടാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​റി​​ന്റെ പു​​തി​​യ ​​നി​​​​കു​​​​തി നി​​​​ർ​​​​ദേ​​​​ശ​​ങ്ങ​ൾ. ഇ​​തി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​ട്ടും നാ​​മ​​മാ​​ത്ര ഇ​​ള​​വു​​ക​​ൾ​​ക്ക് മാ​​ത്ര​​മാ​​ണ് സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യ​​ത്. സ​​ർ​​ക്കാ​​റി​​ന്റെ ഈ ​​സ​​മീ​​പ​​ന​​ത്തെ പ്ര​​തി​​പ​​ക്ഷ​​വും പൗ​​ര​​സ​​മൂ​​ഹ​​വും ‘നി​​കു​​തി കൊ​​ള്ള’ എ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. സ​​മാ​​ന​​മാ​​യൊ​​രു ‘കൊ​​ള്ള’​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ​സം​​സ്ഥാ​​ന വൈ​​ദ്യു​​തി ബോ​​ർ​​ഡും. 1000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ അ​​ധി​​ക വ​​രു​​മാ​​നം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ബോ​​ർ​​ഡ് പു​​തി​​യ ഇ​​രു​​ട്ട​​ടി​​ക്കൊ​​രു​​ങ്ങു​​ന്ന​​ത്. വാ​​സ്ത​​വ​​ത്തി​​ൽ ഇ​​തി​​ലും വ​​ലി​​യ കൊ​​ള്ള​​ക്കാ​​ണ് കെ.​​എ​​സ്.​​ഇ.​​ബി ത​​യാ​​റെ​​ടു​​ത്തി​​രു​​ന്ന​​ത്. യൂ​​നി​​റ്റി​​ന് 40 പൈ​​സ വ​​ർ​​ധി​​പ്പി​​ക്ക​ണ​​മെ​​ന്നാ​​യി​​രു​​ന്നു​​വ​​ത്രെ ബോ​​ർ​​ഡി​​ന്റെ ശി​​പാ​​ർ​​ശ. അ​​ത് റെ​​ഗു​​ലേ​​റ്റ​​റി ക​​മീ​​ഷ​​ൻ പ​​കു​​തി​​യാ​​ക്കി. ഓ​​രോ വ​​ർ​​ഷ​​വും വൈ​​ദ്യു​​തി ചാ​​ർ​​ജ് വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന ബോ​​ർ​​ഡി​​ന്റെ നി​​ർ​​ദേ​​ശ​​വും ക​​മീ​​ഷ​​ൻ ത​​ൽ​ക്കാ​​ല​​ത്തേ​​ക്ക് മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

മ​​റ്റൊ​​ര​ർ​​ഥ​​ത്തി​​ൽ, ഇ​​പ്പോ​​ഴ​​ത്തെ നി​​ര​​ക്കു​​വ​​ർ​​ധ​​ന​​യി​​ൽ മാ​​​ത്ര​​മാ​​യി കാ​​ര്യ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കി​​ല്ലെ​​ന്ന് ചു​​രു​​ക്കം. പ​​ല മേ​​ഖ​​ല​​ക​​ളി​​ലും സ​​ബ്സി​​ഡി ഒ​​ഴി​​വാ​​ക്കി​​യ​​തും​​കൂ​​ടി ചേ​​ർ​​ത്തു​​വാ​​യി​​ച്ചാ​​ൽ മ​​ല​​യാ​​ളി​​യു​​ടെ വൈ​​ദ്യു​തി​​ച്ചെ​​ല​​വ് ഇ​​നി​​യും കു​​തി​​ച്ചു​​യ​​രു​​​മെ​​ന്നു​​ത​​ന്നെ വേ​​ണം ക​​രു​​താ​​ൻ. നി​​വൃ​​ത്തി​​കേ​​ടു​​കൊ​​ണ്ടാ​​ണ് ഇ​​തെ​​ല്ലാ​​മെ​​ന്ന് വേ​​ണ​​മെ​​ങ്കി​​ൽ അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് ന്യാ​​യീ​​ക​​രി​​ക്കാം. ആ ​​​​ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ചി​​​​ല വാ​​​​സ്ത​​​​വ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്റെ ധ​​​​ന​​​​സ്ഥി​​​​തി, ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മോ​​​​ശം അ​​​​വ​​​​സ്ഥ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​​​ന്ദ്ര​ സ​​​​ർ​​​​ക്കാ​​​​റി​​​​ന്റെ നെ​​റി​​കെ​​ട്ട രാ​​ഷ്ട്രീ​​യ സ​​മീ​​പ​​ന​​മാ​​ണ് ഖ​​ജ​​നാ​​വ് ഇ​​വ്വി​​ധം ശൂ​​ന്യ​​മാ​​കാ​​ൻ കാ​​ര​​ണ​​മെ​​ന്നും അ​​റി​​യാ​​ത്ത​​ത​​ല്ല. എ​​ന്നാ​​ൽ, അ​​തോ​​ടൊ​​പ്പം ന​​മ്മു​​ടെ ധ​​ന​​കാ​​ര്യ മാ​​നേ​​ജ്മെ​​ന്റി​​ലും ഗു​​രു​​ത​​ര വീ​​ഴ്ച സം​​ഭ​​വി​​ച്ച​​തും അം​​ഗീ​​ക​​രി​​ച്ചേ മ​​തി​​യാ​​കൂ. 21,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ റ​​വ​​ന്യൂ കു​​ടി​​ശ്ശി​​ക​​യു​​ള്ള സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. അ​​ത് കൃ​​ത്യ​​മാ​​യി പി​​രി​​ച്ചെ​​ടു​​ത്താ​​ൽ​ത​​ന്നെ ഈ ​​പ്ര​​തി​​സ​​ന്ധി​​ക്ക് വ​​ലി​​യ അ​​ള​​വി​​ൽ പ​​രി​​ഹാ​​ര​​മാ​​കും. എ​​ന്നാ​​ൽ, എ​​ല്ലാം സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു​​മേ​​ൽ കെ​​ട്ടി​​വെ​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​റി​​ന് താ​​ൽ​​പ​​ര്യ​​മെ​​ന്നു​​വ​ന്നാ​​ൽ പ്ര​​തി​​ഷേ​​ധ​​മ​​ല്ലാ​​തെ മ​​റ്റു വ​​ഴി​​ക​​ളി​​ല്ല. 

Tags:    
News Summary - Madhyamam editorial on electricity charge hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT