ഇൻറർനെറ്റ് വിലക്കിൽനിന്ന് അടുത്തകാലത്ത് നിയന്ത്രിതവും പരിമിതവ ുമായ ചില ഇളവുകൾ കശ്മീരിന് നൽകിയെങ്കിലും അവകാശങ്ങൾ അവർക്ക് വകവെച്ചു കൊടു ക്കുന്ന കാര്യത്തിൽ ഇപ്പോഴും അറച്ചുനിൽക്കുക മാത്രമല്ല, പഴയ അവകാശലംഘനം തന്നെ തുടര ുകയാണെന്നു തെളിയിക്കുന്നു അധികൃതരുടെ ഒാരോ നീക്കവും
ജമ്മു-കശ്മീരിൽ ജ നാധിപത്യം പുനഃസ്ഥാപിക്കാനുള്ള യത്നത്തിൽ മുന്നോട്ടുപോകുകയാണെന്നും സംസ്ഥാ നപദവി തിരിച്ചുനൽകി സാധാരണജീവിതത്തിലേക്കും സമഗ്ര പുരോഗതിയിലേക്കും സംസ്ഥാന ത്തെ വഴിനടത്തുമെന്നുമുള്ള പ്രഖ്യാപനം കേന്ദ്രസർക്കാറും ബി.ജെ.പി നേതൃത്വവും ആവർത്തി ക്കുേമ്പാൾതന്നെ സൈനീകരണത്തിെൻറ കിരാതവാഴ്ചയിൽനിന്ന് താഴ്വരക്ക് മോചനമ ില്ലെന്നു തെളിയിക്കുകയാണ് മാധ്യമപ്രവർത്തനത്തെ ഭീകരതയുടെ നിഴലിൽ നിർത്തി നിശ്ശബ്ദമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ. ഏപ്രിൽ 21 ന് ഒരൊറ്റ ദിനം മാത്രം കശ്മീരിലെ മൂന്നു പ്രമുഖ മാധ്യമപ്രവർത്തകരെയാണ് ഭരണകൂടം വേട്ടയാടിയിരിക്കുന്നത്.
ഫേസ്ബുക്കിൽ പ്രകോപനപരവും കലാപമിളക്കിവിടാൻ സാധ്യത തുറക്കുന്നതുമായ പടങ്ങൾ പോസ്റ്റു ചെയ്തു എന്ന പേരിൽ സ്വതന്ത്ര മാധ്യമപ്രവർത്തകയും പ്രസ് ഫോേട്ടാഗ്രാഫറുമായ മസറത്ത് സഹ്റക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നു. 2000ൽ കൊല്ലപ്പെട്ട ഒരു കശ്മീരി വിധവ രണ്ടു പതിറ്റാണ്ടായിട്ടും മാനസികാസ്വാസ്ഥ്യത്തിൽ കഴിയുന്ന ഒരു വാർത്താപടം കഴിഞ്ഞ വർഷം മാധ്യമങ്ങൾക്കു നൽകിയത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇരുപത്തിയാറുകാരി മസറത്തിന് വിനയായത്. ‘വാഷിങ്ടൺ പോസ്റ്റ്’, ‘അൽ ജസീറ’ തുടങ്ങി ഒേട്ടെറ അന്തർദേശീയമാധ്യമങ്ങൾക്ക് അടക്കം കഴിഞ്ഞ നാലു വർഷമായി പടമെടുത്തു നൽകുന്ന മസറത്ത് കശ്മീരിലെ പുതുതലമുറ മാധ്യമ പടമെടുപ്പുകാരിൽ ശ്രദ്ധേയയാണ്. തൊഴിലിെൻറ ഭാഗമായി സാധാരണ ചെയ്തുവരുന്നതിൽ കവിഞ്ഞൊരു നിയമലംഘനമോ ഗൂഢോദ്ദേശ്യമോ തെൻറ പ്രവർത്തനത്തിലില്ലെന്ന് അവർ കൈമലർത്തുന്നു.
എന്നാൽ, ഒരു ‘ഫേസ്ബുക്ക് ഉപഭോക്താവ്’ പ്രകോപനപരമായ പടം പോസ്റ്റ് ചെയ്തതായി പരാതി കിട്ടി എന്ന പേരുപറഞ്ഞാണ് അവരെ പൊലീസ് സൈബർ സെൽ വിളിപ്പിച്ചതും യു.എ.പി.എയിലെ 13 ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമം 505വകുപ്പും അനുസരിച്ച് എഫ്.െഎ.ആർ ഇട്ടതും. ഇതേ ദിവസം തന്നെയാണ് ‘ദ ഹിന്ദു’ ദിനപത്രത്തിെൻറ ശ്രീനഗർ ബ്യൂറോയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പീർസാദ ആശിഖിനെ പൊലീസ് വിളിപ്പിച്ചത്. ബാരാമുല്ലയിൽ അജ്ഞാത തീവ്രവാദികളുടേതെന്ന നിലയിൽ സംസ്കരിച്ച ജഡം ബന്ധുക്കൾ തിരിച്ചറിയുകയും അത് മാന്തിയെടുത്തു സംസ്കരിക്കാൻ അധികൃതരുടെ അനുമതി വാങ്ങുകയും ചെയ്തു എന്ന ഞായറാഴ്ചയിലെ ‘ദ ഹിന്ദു’ വാർത്തയാണ് ആശിഖിനെതിരായ കേസിലേക്ക് നയിച്ചത്. വാർത്ത വ്യാജമാണെന്നും അതിെൻറ സത്യാവസ്ഥ ലേഖകൻ അധികൃതരെ വിളിച്ച് ഉറപ്പുവരുത്തിയില്ലെന്നുമാണ് പൊലീസിെൻറ പരാതി.
സംഘർഷബാധിത കശ്മീരിലെ നിത്യസംഭവങ്ങളിെലാന്നായി മാറിയ ഇത്തരം അനുഭവങ്ങളും വാർത്തകളുമൊക്കെ നേരത്തേയും പലവുരു പ്രസിദ്ധീകരിക്കപ്പെട്ടതും ചിലതൊക്കെ വിവാദമായതിെൻറ പേരിൽ അന്വേഷണവും നടപടിയുമൊക്കെ നടന്നതുമാണ്. എന്നാൽ, കേന്ദ്ര ഭരണപ്രദേശമായ ജമ്മു-കശ്മീരിൽ അധികൃതരുടെ അനുവാദമില്ലാത്ത വാർത്തകൾ നിയമവിരുദ്ധവും ചിലപ്പോൾ ദേശവിരുദ്ധവുമായിത്തീരുന്നു എന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ. മസറത്തിെൻറ അറസ്റ്റിൽ ഞെട്ടലും പ്രതിഷേധവും പ്രകടിപ്പിച്ച് പോസ്റ്റിട്ടു മണിക്കൂറുകൾക്കകമാണ് ഗ്രന്ഥകാരനും അന്തർദേശീയ മാധ്യമപ്രവർത്തകനെന്ന നിലയിൽ പ്രശസ്തനുമായ ഗൗഹർ ഗീലാനിക്കെതിരായ നീക്കം. രാജ്യത്തിെൻറ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യുന്നതും ഭീകരതയെ മഹത്ത്വവത്കരിക്കുന്നതുമായ തരത്തിൽ നിയമവിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുന്നു എന്ന പരാതിയുടെ പേരിലാണ് കശ്മീർ സോൺ സൈബർ പൊലീസ് സ്റ്റേഷൻ ഗൗഹറിനെതിരെ കേസെടുത്തിരിക്കുന്നത്.
മസറത്തിനും ആശിഖിനുമെതിരായ നടപടിയിൽ പ്രതിഷേധിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതുപോലെ, വാർത്തയുടെയും സമൂഹമാധ്യമ കുറിപ്പുകളുടെയും പേരിൽ പൈശാചികനിയമങ്ങൾ പൗരർക്കെതിരെ ചുമത്തുന്നത് അധികാരദുർവിനിേയാഗമാണെന്നു തന്നെ പറയണം. ഒരു പത്രവാർത്ത തെറ്റെങ്കിൽ അതിനെ നേരിടാൻ അംഗീകൃത നിയമങ്ങളും ലിഖിതവഴികളുമുണ്ട്. അതിനു നിൽക്കാതെ ‘വ്യാജവാർത്തകൾ’ക്കെതിരെ രാജ്യദ്രോഹമുദ്ര ചുമത്തി കേസെടുക്കുന്നതും പ്രസ് ഫോേട്ടാഗ്രാഫർ തൊഴിലിെൻറ ഭാഗമായി ഫേസ്ബുക്കിൽ വാർത്താപടങ്ങൾ പ്രകാശിപ്പിക്കുന്നതിനെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തുന്നതും പക്ഷം ചേരാതെയുള്ള സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഭീകരവത്കരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. കശ്മീരിലെ തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിക്കുകയും യുവാക്കൾ മാറുന്ന കാലത്തിനൊത്ത് പുതിയ പ്രവർത്തന ശൈലി രൂപപ്പെടുത്തണമെന്ന അഭിപ്രായം ഉറക്കെപ്പറയുകയും ചെയ്ത പുതിയ കാലത്തെ എഴുത്തുകാരൻ കൂടിയാണ് ഗൗഹർ ഗീലാനി. ഇൗ വിവേചനബോധമൊന്നും പക്ഷേ, ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്കില്ലെന്നു തെളിയിക്കുന്നു ഒരൊറ്റ ദിനംകൊണ്ട് മാധ്യമപ്രവർത്തകരുടെ മേൽ കിരാതനിയമങ്ങൾ ചുമത്താനുള്ള തീരുമാനം.
ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണപ്രദേശമാക്കിയതിൽ പിന്നെ ഇൻറർനെറ്റ് പൂർണമായും വിലക്കിയതിനെതിരെയും മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെയും സുപ്രീംകോടതി മുമ്പാകെ കഴിഞ്ഞ ജനുവരിയിൽ വന്ന കേസിൽ വിധി പറയവെ, ഇൻറർനെറ്റ് ലഭ്യതയും അതിലെ ആവിഷ്കാരങ്ങളും ഭരണഘടനയുടെ 19ാം അനുഛേദം സംരക്ഷണം നൽകുന്ന മൗലികാവകാശങ്ങളുടെ വരുതിയിൽ വരുന്നതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയിരുന്നു. ഇതൊന്നും ബാധകമാകാത്ത തരത്തിലാണ് ജമ്മു-കശ്മീർ പൊലീസിെൻറ മാധ്യമമാരണ നീക്കം.
സംസ്ഥാനത്തിെൻറ പ്രത്യേകാധികാരം എടുത്തുകളഞ്ഞ് രാജ്യത്തിെൻറ ഇതരഭാഗങ്ങളുമായി സമീകരിച്ചെങ്കിലും മൗലികാവകാശങ്ങളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിെൻറയും കാര്യത്തിൽ താഴ്വരയിലെ മാധ്യമപ്രവർത്തകർ തികഞ്ഞ വിവേചനവും അവകാശലംഘനവുമാണ് നേരിടുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിെൻറ ഇൻറർനെറ്റ് വിലക്കിൽനിന്ന് അടുത്തകാലത്ത് നിയന്ത്രിതവും പരിമിതവുമായ ചില ഇളവുകൾ കശ്മീരിന് നൽകിയെങ്കിലും അവകാശങ്ങൾ അവർക്ക് വകവെച്ചു കൊടുക്കുന്ന കാര്യത്തിൽ ഇപ്പോഴും അറച്ചുനിൽക്കുക മാത്രമല്ല, പഴയ അവകാശലംഘനം തന്നെ തുടരുകയാണെന്നു തെളിയിക്കുന്നു അധികൃതരുടെ ഒാരോ നീക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.