അഞ്ചു വർഷം മുമ്പ് ജമ്മു-കശ്മീരിൽ രൂപവത്കരിക്കപ്പെട്ട പി.ഡി.പി- ബി.ജെ.പി കൂട്ടുകക്ഷി മന്ത്രിസഭയിൽ അംഗമായിരുന്നു സയ്യിദ് അൽതാഫ ് ബുഖാരി എന്ന ബിസിനസുകാരൻ. ആദ്യം മുഫ്തി മുഹമ്മദ് സഈദും അദ്ദേഹത് തിെൻറ മരണശേഷം മകൾ മഹ്ബൂബ മുഫ്തിയും നയിച്ച പ്രസ്തുത സർക്കാ റിൽ വിദ്യാഭ്യാസവും ധനകാര്യവുമാണ് പി.ഡി.പി നേതാവായിരുന്ന ബുഖാരി വ ഹിച്ചിരുന്നത്.
ആ സർക്കാറിന് പിന്നീടെന്ത് സംഭവിെച്ചന്ന് നമുക ്കറിയാം. പലകാരണങ്ങളാൽ കാലാവധി പൂർത്തിയാക്കാനാവാതെ പാതിവഴി യിൽ തകർന്നുപോയ ആ രാഷ്്ട്രീയ പരീക്ഷണത്തിെൻറ തുടർച്ചയായിട്ട ാണല്ലോ, മോദി സർക്കാർ തെൻറ രണ്ടാമൂഴത്തിൽ കശ്മീരിെൻറ പ്രത്യേക പദവിതന്നെ എടുത്തുകളഞ്ഞതും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് േകന്ദ്രഭ രണ പ്രദേശങ്ങൾ സൃഷ്ടിച്ചതുമെല്ലാം. കേന്ദ്രത്തിെൻറ ഈ നടപടിക്കെതിരെ രൂപപ്പെട്ട പ്രതിഷേധങ്ങൾ വലിയതോതിലുള്ള സംഘർഷങ്ങൾക്കിടയാക്കി.
താഴ്വര ഒരിക്കൽകൂടി പട്ടാളത്തിെൻറ ബന്തവസ്സിലായി, ഇൻറർനെറ്റ് അടക്കമുള്ള സംവിധാനങ്ങളത്രയും മാസങ്ങളോളം അടഞ്ഞുകിടന്നു, കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെല്ലാം ജയിലിലോ വീട്ടുതടങ്കലിലോ ആണ്. പി.ഡി.പിയുടെ പ്രധാന നേതാവെന്ന നിലയിൽ അൽത്താഫ് ബുഖാരിയെയും ആ പ്രതിഷേധക്കൂട്ടങ്ങളിൽ കാണേണ്ടതായിരുന്നു. എന്നാൽ, അങ്ങനെയൊരു മുഖം എവിടെയും കണ്ടില്ല, അതുകൊണ്ടുതന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതുമില്ല.
ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഇടനാഴികളെ തെല്ലും അലോസരപ്പെടുത്താതെ തന്ത്രപൂർവം മാറിക്കളഞ്ഞ ബുഖാരി ഇപ്പോൾ വീണ്ടും വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പി.ഡി.പി, നാഷനൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളുടെ ‘സങ്കുചിത ദേശീയ വാദ’ത്തിനും ‘തീവ്ര സ്വരങ്ങൾ’ക്കും ബദലായി പുതിയൊരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ബുഖാരി. ‘ജമ്മു കശ്മീർ അപ്നി പാർട്ടി’ (ജെ.കെ.എ.പി) എന്നാണ് നാമധേയം.
ജമ്മു-കശ്മീരും കേന്ദ്രഭരണകൂടവും കാലങ്ങളായി നിലനിൽക്കുന്ന ‘അവിശ്വാസ’ത്തെ ഇല്ലാതാക്കി അവർക്കിടയിൽ സൗഹൃദത്തിെൻറ പാലം പണിയുക എന്നതാണ് ‘അപ്നി പാർട്ടി’യുടെ മുഖ്യലക്ഷ്യമായി അധ്യക്ഷൻ ബുഖാരി പറയുന്നത്. ‘ദേശീയ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടി’ എന്നാണ് സ്വപ്രസ്ഥാനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ഏതു പാർട്ടിയുമാകട്ടെ, പൂർണമായും അവരുടെ നിയന്ത്രണത്തിലുള്ള മേഖലയായിതന്നെയായിരിക്കണം താഴ്വര നിലനിൽക്കേണ്ടതെന്നാണ് പാർട്ടി നയം. അതുകൊണ്ടാണ്, കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിൽ അദ്ദേഹത്തിന് പരിഭവമൊന്നുമില്ലാത്തത്, അതു പുനഃസ്ഥാപിക്കേണ്ടതുമില്ലെന്നാണ് നിലപാട്.
എങ്കിലും ശാന്തിയുടെയും സമാധാനത്തിെൻറയും പാതയിലേക്ക് കശ്മീരിനെ കൂട്ടിക്കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം എന്ന നിലയിൽ പാർട്ടിക്ക് പൊതുവിൽ സ്വീകാര്യത ലഭിക്കേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, വിവിധ ഭാഗങ്ങളിൽനിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഏറെ സംശയത്തോടെയാണ് ജമ്മു-കശ്മീരിലെ ജനത ബുഖാരിയുടെ ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
ശ്രീനഗറിൽ പാർട്ടി പ്രഖ്യാപന വേളയിൽ അദ്ദേഹം സ്വയം താരതമ്യപ്പെടുത്തിയത് കശ്മീർ മുൻ പ്രധാനമന്ത്രി ബഖ്ശി ഗുലാം മുഹമ്മദിനോടാണ്. ഔദ്യോഗികമായി കശ്മീരിനെ ഇന്ത്യയുമായി അടുപ്പിച്ചയാൾ എന്ന നിലയിലായിരിക്കാം ബഖ്ശിയെ അദ്ദേഹം ഓർമിച്ചത്. എന്നാൽ, അന്നാട്ടുകാർ ആദരവോടെ ‘കശ്മീർ സിംഹം’ എന്നു വിളിച്ചിരുന്ന ശൈഖ് അബ്ദുല്ലയെ അട്ടിമറിച്ച് ജയിലിലടച്ചശേഷമായിരുന്നു ബഖ്ശിയുടെ നീക്കമെന്ന ചരിത്രവസ്തുത ബുഖാരി വിസ്മരിച്ചു. മറ്റൊരർഥത്തിൽ, കശ്മീരികളുടെ ഇച്ഛ പൂർണമായും ഉൾക്കൊള്ളാത്ത ബഖ്ശിയെ ആണ് ബുഖാരി നേതാവായി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇപ്പോൾ, ശൈഖ് അബ്ദുല്ലയുടെ രാഷ്ട്രീയ പിൻഗാമികൾ ഏറക്കുറെ പൂർണമായും തടങ്കലിലാക്കപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് ബുഖാരി തെൻറ പാർട്ടി രൂപവത്കരിച്ചിരിക്കുന്നതെന്നതും ചരിത്രത്തിെൻറ യാദൃച്ഛികതയാകാം.
‘അപ്നി പാർട്ടി’ക്ക് പിന്തുണ പ്രഖ്യാപിച്ച മേഖലയിലെ ഏകകക്ഷി ബി.ജെ.പിയാണെന്നതും ശ്രദ്ധേയമാണ്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പുതന്നെ, ബുഖാരി രാം മാധവ് അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുഖാരിയുടെ പാർട്ടിക്ക് സർവ പിന്തുണയും നൽകുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ജമ്മു-കശ്മീരിൽ ബി.ജെ.പിയുടെ ബി ടീമായി ‘അപ്നി പാർട്ടി’ മാറുമെന്ന നിരീക്ഷണത്തെ അവഗണിക്കാനാവില്ല. മേഖലയിെല പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഇേപ്പാഴത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഏറക്കുറെ നിർജീവമാണ്. ഈ ഒഴിവിലേക്കാണ് ‘അപ്നി പാർട്ടി’ വരുന്നത്.
പാർട്ടിയെ നയിക്കുന്നതാകട്ടെ, പി.ഡി.പിയുടെയും നാഷനൽ കോൺഫറൻസിെൻറയും കോൺഗ്രസിെൻറയും ജയിലിന് പുറത്തുള്ള രണ്ടാംനിര നേതാക്കളാണ്. ഈ പാർട്ടികളുടെ ഏകദേശം 50 മുൻ എം.എൽ.എമാരും മന്ത്രിമാരുമാണ് പാർട്ടി പ്രഖ്യാപനവേളയിൽ സന്നിഹിതരായതെന്നോർക്കുക. അഥവാ, നിർജീവമായ പാർട്ടിയിലെ അവശേഷിക്കുന്ന നേതാക്കളെ വിലയ്ക്കെടുത്താണ് ബുഖാരിയുടെ രണ്ടാം വരവ്. ഇൗ കുതിരക്കച്ചവടത്തിന് ഒത്താശചെയ്തത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണെന്ന കാര്യത്തിൽ ആർക്കാണ് സംശയം?
ഇതുകൊണ്ട് ബി.ജെ.പിക്കുള്ള ഗുണം രണ്ടാണ്: ഒന്ന്, അടുത്ത വർഷം മേഖലയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ‘അപ്നി പാർട്ടി’യുടെ ബാനറിൽ ഭരണം പിടിക്കുക. രണ്ട്, അന്താരാഷ്ട്ര വേദികളിൽവരെ വിമർശിക്കപ്പെട്ട കേന്ദ്രത്തിെൻറ കശ്മീർ നയം ശരിയായിരുെന്നന്ന് സ്ഥാപിക്കാനുള്ള ‘പബ്ലിക് റിലേഷൻ കാമ്പയിൻ’. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കാക്കത്തൊള്ളായിരം പാർട്ടികളിൽ ഒന്നല്ല ബുഖാരിയുടെ ‘അപ്നി പാർട്ടി’. പുതിയ സാഹചര്യത്തിൽ ഒരു മേഖലയുടെ ഭാഗധേയം നിർണയിക്കുന്നതിൽ അതിനു കാര്യമായ പങ്കുണ്ടാകും. അത് ജമ്മു-കശ്മീരിെൻറ ആത്മാവറിഞ്ഞുള്ളതായിരിക്കുമോ എന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.