പകയും വിദ്വേഷവും സമൂഹത്തിൽ അണയാതെ പുകച്ചു നിർത്താൻ വർഗീയ ഭീകരവാദികൾ ഏത് അവസരവും എത്ര നികൃഷ്ടമായും ഉപയോഗപ്പെടുത്തുമെന്നതി െൻറ ഏറ്റവും ഒടുവിലെ തെളിവാണ് സഞ്ജയ്ലീല ഭൻസാലിയുടെ സിനിമ ‘പത്മാവതി’ക്കെതിരെ ഉയർന്ന വിവാദം. രജപുത്രരുടെ വീരേതിഹാസ കഥാപാത്രമായ റാണി പത്മിനിയെ വികലമായി ചിത്രീകരിച്ചെന്നു പറഞ്ഞാണ് ഇനിയും പുറത്തുവന്നിട്ടില്ലാത്ത സിനിമക്കെതിരെ ഭീകരവാദികൾ രംഗത്തുവന്നിരിക്കുന്നത്. റാണി പത്മിനിക്കെതിരെ അപകീർത്തികരമായതൊന്നും സിനിമയിലില്ലെന്ന് വിഡിയോ തെളിവു ഹാജരാക്കി സംവിധായകൻ വ്യക്തമാക്കിയിട്ടും സെൻസർ ബോർഡ് അനുമതി നൽകിയ സിനിമ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന വാശിയിലാണവർ. പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിെൻറ മൂക്കു ചെത്തി ചിത്രം പുറത്തിറക്കാനിരുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നാണ് ശ്രീ രജ്പുത് കാർണിസേന നേതാവ് ലോകേന്ദ്ര സിങ് കാൽവിയുടെ ഭീഷണി. യു.പിയിലെ സർധാന ചൗബീസിയുടെ തീവ്രവാദി നേതാവ് ഠാകുർ അഭിഷേക് സോമിെൻറ വക സംവിധായകെൻറയും നായികയുടെയും തലയെടുക്കുന്നവർക്ക് അഞ്ചു കോടി. സോമിെൻറ തുക ഇരട്ടിയാക്കി വർധിപ്പിക്കുമെന്ന് ഹരിയാന ബി.ജെ.പി കോഒാഡിനേറ്റർ സൂരജ്പാൽ ആമു. ഇക്കണ്ട ആക്രമികൾക്കു കടിഞ്ഞാണിടേണ്ട കേന്ദ്രവും വിവാദം കത്തിനിൽക്കുന്ന സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി ഭീകരവാദികൾക്ക് ഒത്താശയെന്ന വിധത്തിൽ ചിത്രത്തിനെതിരായ നിലപാടിലാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും യു.പി, ഹരിയാന, മഹാരാഷ്ട്ര ഗവൺമെൻറുകളും വിവാദഭാഗങ്ങൾ പരിശോധിക്കാതെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസിങ് മാറ്റിവെക്കണമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെഴുതി. വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടതിെന തുടർന്ന് പടത്തിെൻറ റിലീസ് മാറ്റിവെച്ചിരിക്കുകയാണ് നിർമാതാക്കളായ വയാകോം 18 പിക്ചേഴ്സ്.
അവധിലെ സൂഫി കവിയായിരുന്ന മലിക് മുഹമ്മദ് ജയാസി(ചരമം ക്രി.വ: 1542)യുടെ ‘പത്മാവത്’ എന്ന കവിതയാണ് റാണി പത്മിനി/പത്മാവതി എന്നീ പേരുകളിൽ പ്രശസ്തയായ ഇതിഹാസ കഥാപാത്രത്തെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെ സിംഹള രാജകുമാരിയായിരുന്ന പത്മിനിയുടെ അപാരസൗന്ദര്യത്തെക്കുറിച്ച് തത്തയിൽനിന്നു കേട്ടറിഞ്ഞ ചിത്തോറിലെ രജപുത്ര രാജാവ് രത്തൻസെൻ നിരവധി കടമ്പകൾ കടന്ന് അവരെ സ്വന്തമാക്കി കൊണ്ടുവന്നു. രാജകുമാരിയെക്കുറിച്ചറിഞ്ഞ ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് അവരെ സ്വന്തമാക്കണമെന്നായി. അതിനായി പടനയിച്ചു ചിത്തോർ കോട്ടയിലെത്തുേമ്പാഴേക്കും പത്മിനിയിൽ നോട്ടമിട്ടിരുന്ന കുംഭാൽനീറിലെ രാജാവ് ദേവ്പാലുമായുള്ള ഏറ്റുമുട്ടലിൽ രത്തൻസെൻ വധിക്കപ്പെട്ടു. കോട്ട കീഴടക്കാൻ ഖിൽജിയെത്തുന്ന വിവരമറിഞ്ഞ പത്മിനിയും തോഴിമാരും മാനം കാക്കാനായി ആത്മാഹുതി ചെയ്തെന്നാണ് െഎതിഹ്യം. ഖിൽജിയുടെ ചിത്തോർ ഉപരോധം ക്രി.വ 1303ൽ നടന്ന സംഭവമായി രേഖപ്പെടുത്തുന്ന ചരിത്രകാരന്മാർ പക്ഷേ, പത്മിനിയെ മിത്തായാണ് കാണുന്നത്. ജയാസിയുടെ കവിതയിൽ അലാവുദ്ദീൻ ഖിൽജിയുമായി റാണി പത്മിനിക്ക് പ്രണയമുണ്ടായിരുന്നതായി പരാമർശമുണ്ടെന്നും അത് ആധാരമാക്കിയാണ് സിനിമയെന്നും പറഞ്ഞാണ് കഴിഞ്ഞ ഒരു വർഷമായി ഹിന്ദുത്വ ഭീകരർ ഭൻസാലിനെ തല്ലിയും ഷൂട്ടിങ് സെറ്റുകൾ തീയിട്ടു നശിപ്പിച്ചും കൊലവിളിയും കൊള്ളിവെപ്പുമായി അഴിഞ്ഞാടുന്നത്. റിലീസിങ് മാറ്റിവെച്ചാൽ പോരാ, സിനിമ ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് കാർണിസേനയുടെ പുതിയ തീട്ടൂരം.
മുന്നിൽ കാർണിസേനയെയും സർവബ്രാഹ്മിൺ സഭയെയും ഭാരതീയ ക്ഷത്രിയ സമാജിനെയും രജപുത്ര രാജകുടുംബത്തിലെ ചിലരെയും നിർത്തി സംഘ്പരിവാർ ആണ് ഇൗ പട നയിക്കുന്നതെന്നു വ്യക്തം. ഹരിയാനയിലെ ബി.െജ.പി നേതാവ് ഇനാം നിരക്ക് പുതുക്കിയത് ഇതിെൻറ തെളിവാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരയും യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും ഉമാഭാരതിയുമൊക്കെ പടത്തിനെതിരെ രംഗത്തുണ്ട്. പ്രദർശനാനുമതി നൽകുന്നത് സെൻസർ ബോർഡാണെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെ, കേന്ദ്രത്തിനെക്കൊണ്ട് സിനിമ പിൻവലിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് വർഗീയഭ്രാന്തന്മാർ. മുസ്ലിം സുൽത്താെൻറയും ഹിന്ദു രാജ്ഞിയുടെയും കഥപറയുന്ന പടം അവർ സമ്മതിക്കില്ല. െഎതിഹ്യവും കഥയും കവിതയും ചരിത്രവുമൊന്നും വകതിരിക്കാതെയും ചരിത്രത്തെയും ഭാവനയെയും കൂട്ടിക്കുഴച്ച് അതിെൻറ കാൽപനികഭംഗി നുകരുന്നതിനുപകരം അതിൽനിന്നു വർഗീയത നുരയിപ്പിച്ചും തങ്ങളുടെ വെറുപ്പിെൻറ രാഷ്ട്രീയം കത്തിച്ചുനിർത്താനാണ് സംഘ്പരിവാറിന് താൽപര്യം. അതുകൊണ്ടാണ് ഏത്തമിട്ട ഭൻസാലിയുടെ തലയെടുക്കാൻ അവർ പാഞ്ഞുനടക്കുന്നത്. ഇക്കണ്ട വിവാദങ്ങളും കുഴപ്പങ്ങളുമുണ്ടായിട്ടും മൗനത്തിലൂടെ സമ്മതം പ്രകടിപ്പിക്കുന്ന ബി.ജെ.പി ഗവൺമെൻറ് അല്ല, ആക്രമികളുടെ ഉൗഹാപോഹം ഏറ്റുപിടിക്കുന്ന കോൺഗ്രസ് ആണ് അമ്പരപ്പിക്കുന്നത്. ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്കു പരക്കം പായുന്ന കോൺഗ്രസിന് പത്തിവിടർത്തുന്ന ഫാഷിസത്തെ എവിടെ അടിക്കണമെന്ന കാര്യത്തിൽ ഇനിയും തിട്ടമില്ല. വിദ്വേഷത്തിെൻറ തീക്കാറ്റ് സിനിമാലോകത്തേക്ക് പടർത്താനുള്ള നീക്കത്തിനെതിരെ ശബാന ആസ്മി, ശ്യാം ബെനഗൽ പോലുള്ളവർ രംഗത്തുവന്നെങ്കിലും ബോളിവുഡിൽനിന്നു വേണ്ട പിന്തുണ കിട്ടിയിട്ടില്ല. പേടിപ്പെടുത്തുന്ന ഇൗ മൗനവും ആശയക്കുഴപ്പവുമൊക്കെ വളമാക്കിയാണ് തങ്ങൾക്കു ചിതമുള്ളതേ ആകാവൂ എന്ന ഫാഷിസ്റ്റു ഭീകരത തിടംവെച്ചു വളരുന്നത്. തീൻമേശ മുതൽ തിരശ്ശീല വരെ അടക്കിവാഴാനുള്ള ഇൗ അഴിഞ്ഞാട്ടം ജനാധിപത്യത്തിെൻറ തലയരിയാനാണെന്നു തിരിച്ചറിഞ്ഞ് പ്രതിഷേധവും പ്രതികരണവും ശക്തമാക്കിയേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.