നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വശക്തികൾ അധികാരത്തിലേറിയിട്ട് ഏഴു വർഷം പിന്നിടുേമ്പാഴും പ്രഖ്യാപിത അജണ്ടയിൽ ഒരെണ്ണം മാത്രം നടപ്പാക്കി ആശ്വസിക്കാനും തൃപ്തിപ്പെടാനും മാത്രമല്ല അേത വഴിയേ മുേന്നാട്ടുപോവാനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നുവേണം ദൈനംദിന സംഭവവികാസങ്ങളിൽനിന്ന് വായിച്ചെടുക്കാൻ. ആ അജണ്ട മറ്റൊന്നുമല്ല, അവരുടെ ആചാര്യൻ വിചാരധാരയിൽ രേഖപ്പെടുത്തിയതുതന്നെ. ഹിന്ദുരാഷ്ട്രത്തിെൻറയും സമൂഹത്തിെൻറയും ഒന്നാംനമ്പർ ശത്രുവായ മുസ്ലിംകളെ അടിച്ചമർത്തുക എന്നതുമാത്രം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലൊക്കെ തിരിച്ചടികളുടെയും പരാജയത്തിെൻറയും സാക്ഷ്യങ്ങളാണ് നോക്കിക്കാണാനുള്ളതെങ്കിലും തെറ്റുതിരുത്തി 135 കോടി ഇന്ത്യക്കാരെ പട്ടിണിയിൽനിന്നും ദാരിദ്ര്യത്തിൽനിന്നും അധഃസ്ഥിതിയിൽനിന്നും മോചിപ്പിക്കാനുള്ള ക്രിയാത്മക പദ്ധതികളോ ലക്ഷ്യങ്ങളോ ചക്രവാളത്തിലൊന്നും ദൃശ്യമല്ല. അനുദിനം തടിച്ചുകൊഴുക്കുന്ന കോർപറേറ്റുകളുടെ തണലിൽ മോദി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപ്പാക്കുന്ന നിയമങ്ങളും പരാജയത്തിെൻറ പടുകുഴിയിൽ പതിക്കുന്നത് ഒടുവിലത്തെ സംയുക്ത കർഷകപ്രക്ഷോഭത്തിെൻറ ഐതിഹാസിക വിജയത്തോടെ ലോകം നോക്കിക്കാണുകയാണ്. അപ്പോഴും വീണ്ടെടുപ്പിനെക്കുറിച്ചല്ല സംഘ്പരിവാർ സർക്കാറിെൻറ ഉത്കണ്ഠ. പ്രത്യുത സാമ്പ്രദായിക ശത്രുക്കളെ സാഡിസ്റ്റ് മനസ്സോടെ അടിച്ചൊതുക്കി സ്വന്തം അണികളെ ഉന്മാദംകൊള്ളിക്കുന്നതിലാണ്. മികച്ച ഉദാഹരണങ്ങളിലൊന്നാണ് പ്രബുദ്ധ കേരളത്തിലെ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും വാർത്താ സമ്മേളനങ്ങളിലും അലയടിക്കുന്ന ഹലാൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള അട്ടഹാസങ്ങൾ. മുസ്ലിം സമുദായക്കാരും അല്ലാത്തവരുമായ കച്ചവടക്കാരിൽ ചിലർ സ്വന്തം ഭോജനാലയങ്ങളിൽ ഹലാൽ (അനുവദനീയം) ബോർഡ് പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറ അധ്യക്ഷൻ മുതൽക്കുള്ളവരുടെ അസംബന്ധ ആക്രോശങ്ങൾ. 'മുസ്ലിം മൊയ്ല്യാർമാർ തുപ്പുന്ന ഭക്ഷണമാണോ നിങ്ങൾ കഴിക്കുന്നത്' എന്ന കേട്ടാലറയ്ക്കുന്ന ചോദ്യമാണിപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നത്. നേരിെൻറ അംശലേശമില്ലാത്ത കെട്ടുകഥ നിരന്തരം ആവർത്തിക്കുന്നതിെൻറ ലക്ഷ്യം അമുസ്ലിം സഹോദരങ്ങൾ മുസ്ലിംകൾ നടത്തുന്ന ഹോട്ടലുകളിൽ കയറുന്നതും അവരുടെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതും വിലക്കുകയാണ്. എങ്ങനെയും ഒരു കടയെങ്കിലും നഷ്ടം വന്ന് പൂട്ടേണ്ടിവന്നാൽ അത്രക്ക് ആഹ്ലാദകരമായല്ലോ എന്നാണ് മനസ്സിലിരിപ്പ്! മതസ്പർധ പരമാവധി വളർത്തുന്ന ഇത്തരം ദുഷ്പ്രചാരണങ്ങൾക്കുനേരെ നിയമത്തിെൻറ കൈകൾ നീളാത്തത് ഇവർക്ക് പ്രോത്സാഹനവുമാകുന്നു.
ഇതിെൻറ കൂടുതൽ ബീഭത്സമായ ദൃശ്യമാണ് ആർ.എസ്.എസുകാരനായ മനോഹർലാൽ ഖട്ടർ ഭരിക്കുന്ന ഹരിയാനയിൽ കാണാനാവുക. ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം സാന്നിധ്യമുള്ള വ്യവസായനഗരമായ ഗുരുഗ്രാമിൽ നിരവധി പാവപ്പെട്ട മുസ്ലിംകൾ നിത്യവൃത്തിക്കായി തൊഴിലെടുക്കുന്നുണ്ട്. ഉയർന്ന ജോലികളിലൊന്നും അവരില്ല. എന്നാലും കഠിനാധ്വാനത്തിലൂടെ അഹോവൃത്തി കഴിഞ്ഞുപോവുന്നു. അവർക്ക് വെള്ളിയാഴ്ചകളിൽ മധ്യാഹ്ന കൂട്ടപ്രാർഥനക്ക് പള്ളികളില്ല. പള്ളികൾക്ക് അനുമതി ആവശ്യപ്പെട്ടാൽ അത് നൽകാനും സർക്കാർ തയാറല്ല. ഗത്യന്തരമില്ലാതെ കഷ്ടിച്ച് 20 മിനിറ്റ് നേരം അവർ ഒഴിഞ്ഞ സ്ഥലങ്ങളിൽ ജുമുഅ നടത്തുന്നു. അതുപക്ഷേ, തങ്ങളെ ഒരു നിലക്കും ബാധിക്കുകയില്ലെങ്കിലും പൊറുപ്പിക്കാൻ തീവ്ര ഹൈന്ദവ സംഘടനകൾ തയാറല്ല. ഒടുവിൽ സർക്കാർ ഇടപെട്ട് ആർക്കും ഒരു ശല്യവും ചെയ്യാത്ത 37 സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി നൽകി. അതും അനുവദിക്കാനാവില്ലെന്ന് ആർത്തുവിളിച്ചുകൊണ്ട് പൊടുന്നനെ തട്ടിക്കൂട്ടിയ പൂജയുമായി അതേ സ്ഥലത്ത് അതിക്രമിച്ചുകടക്കുകയാണ് സംയുക്ത ഹിന്ദു സംഘർഷ് സമിതി. മുസ്ലിം മതസംഘടനയായ ജംഇയ്യതുൽ ഉലമയുടെ നേതാവ് മുഹമ്മദ് സലീം പ്രശ്നപരിഹാരത്തിന് ശ്രമിക്കെ തുറന്നുപറയുന്നത് ശ്രദ്ധിച്ചാൽ മുസ്ലിംകളെ ഒരു സ്ഥലത്തും ആരാധന നടത്താൻ ഇക്കൂട്ടർ അനുവദിക്കുന്നില്ല എന്നുതന്നെയാണ്. സിഖ് സഹോദരന്മാർ അവരുടെ ഗുരുദ്വാരയിലെ പരിമിത സൗകര്യങ്ങൾ വിട്ടുകൊടുത്തതിലും ഹിന്ദു സഹോദരന്മാർ തങ്ങളുടെ കടകൾ അൽപനേരത്തേക്ക് പ്രാർഥനക്കനുവദിച്ചതിലും സംയുക്ത സംഘർഷ് സമിതി അസ്വസ്ഥരാണ്. ഉണ്ടായിരുന്ന പള്ളികൾ സർക്കാർ പൊളിച്ചുമാറ്റി, ഈദ്ഗാഹും വഖഫ്ഭൂമിയും കൈയേറി ഒടുവിൽ അനുവദിച്ച സർക്കാർ ഭൂമിയിലെ മിനിറ്റുകൾ നേരത്തെ പ്രാർഥനയുടെ അനുമതിയും സമ്മർദത്തിനു വഴങ്ങി പിൻവലിച്ചിരിക്കുന്നു. ഇത് ഹരിയാനയിലെ മാത്രം സ്ഥിതിയല്ല. ഉത്തരേന്ത്യയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നതോ അവർക്ക് സ്വാധീനമുള്ളതോ ആയ സംസ്ഥാനങ്ങളിലേറെയും നിലനിൽക്കുന്ന സാമാന്യാവസ്ഥയാണ്. ഒരുഘട്ടത്തിൽ മുംബൈ നഗരത്തിലെ ശിവസേനയും റോഡരികിലെ പ്രാർഥനക്കെതിരെ കലാപം സൃഷ്ടിച്ചിരുന്നു. വെറുപ്പും പകയും അസഹിഷ്ണുതയും ഇവ്വിധം മൂർച്ഛിച്ച് സാമാന്യബുദ്ധിയെപ്പോലും കീഴടക്കിക്കഴിഞ്ഞാൽ എന്തു സംഭവിക്കുമോ അതാണിപ്പോൾ കാണാനും കേൾക്കാനുമാവുന്നത്. എന്നിട്ടാണ് ആർ.എസ്.എസിെൻറ പരമോന്നത മേധാവി മോഹൻ ഭാഗവത് ഇടക്കിടെ ഉദ്ഘോഷിക്കുന്നത്, 'ഇന്ത്യയിൽ മുസ്ലിംകൾക്ക് ഒന്നും ഭയപ്പെടാനില്ല. ലോകത്തേറ്റവും അവർക്ക് സുരക്ഷാപ്രദേശമാണ് ഭാരതം' എന്ന്. വിേദ്വഷത്തിെൻറയും വെറുപ്പിെൻറയും ഇത്തരമൊരു ഘനാന്ധകാരത്തിൽ സമാധാനപ്രിയരും രാജ്യസ്നേഹികളും രാജ്യത്തിെൻറ ഭാവിയിൽ ഉത്കണ്ഠാകുലരുമായ എല്ലാ വിഭാഗം ജനങ്ങളും ഈ വിദ്വേഷാഗ്നി തല്ലിക്കെടുക്കാൻ രംഗത്തിറങ്ങിയേ മതിയാവൂ. അല്ലാത്തപക്ഷം ഇന്ത്യാ മഹാരാജ്യം ആഭ്യന്തരശൈഥില്യവും അന്തശ്ഛിദ്രതയും മൂലം വിനാശത്തിെൻറ പടുകുഴിയിൽ പതിക്കും എന്നതിന് നമ്മുടെതന്നെ ചരിത്രം സാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.