ജീവിതം തേടുന്ന ഫയലുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ 2016 ജൂൺ എട്ടിന് സെക്രട്ടേറിയേറ്റ് സ്​റ്റാഫിനെ അഭിമുഖീകരിച്ചു നടത്തിയ പ്രഥമ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ജനാഭിലാഷങ്ങൾ നിറവേറ്റുന്നതിൽ മാറിവരുന്ന രാഷ്​ട്രീയ ഭരണാധികാരികളുടെയും മാറ്റമില്ലാത്ത ഉദ്യോഗസ്ഥരുടെയും ഉൾച്ചേരലി​​െൻറ പ്രാധാന്യം സംസാരത്തിലുടനീളം എടുത്തുപറഞ്ഞുകൊണ്ടേയിരുന്നു. ഓരോ ഫയലും ഓരോ ജീവിതമാ​െണന്നും അതിലെഴുതുന്ന ക്വറികർക്ക്​ ഒരാളുടെ ജീവിതത്തെയും മരണത്തെയും നിർണയിക്കാൻ പോലും കരുത്തുണ്ടെന്നും മുഖ്യമന്ത്രി അന്ന് ഒാർമിപ്പിച്ചു. പ്രത്യാശാനിർഭരമായ ആ ദൃഢവാക്കുകൾ കൊളോണിയൽ വംശബോധം പേറുന്ന ഉദ്യോഗപർവത്തിനു മുന്നിൽ വീൺവാക്കുകളായി എന്നത് മൂന്നര വർഷത്തെ ഭരണബാക്കി.

യൂനിയനുകളും അധികാരത്തി​െൻറ വഴിവിട്ട ഇടങ്ങൾ തേടുന്ന മധ്യവർത്തി നേതാക്കളും ആ തോൽവിക്ക് നേതൃപരമായ പങ്ക് വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ച ഹിമാചലിലെ വൃദ്ധയുടെ ഉപമക്ക് കേരളത്തിലും തുടർച്ചകളുണ്ടായി. രാഷ്​​ട്രീയ ഭരണാധികാരികളുടെയും നിഷേധാത്മകസമീപനം സ്വീകരിച്ച ഉദ്യോഗസ്ഥരുടെയും ഫയൽ ക്വറികളിൽ കുരുങ്ങി ഒന്നിലധികം സംരംഭകരുടെ മരണത്തിനു നിമിത്തമായി പിണറായി വിജയ​​െൻറ ഇടതുപക്ഷ സർക്കാർ. ക്ഷതം സംഭവിച്ച പ്രതിച്ഛായ തിരിച്ചുപിടിക്കാനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥ സംവിധാനം ഉറപ്പുവരുത്താനുമായി മരിച്ചുകിടക്കുന്ന ഫയലുകൾക്ക് ജീവൻ നൽകാനുള്ള പരിപാടി രൂപകൽപന ചെയ്തിരിക്കുകയാണ് മന്ത്രിസഭ. സെക്രട്ടേറിയറ്റിലും സർക്കാർ കാര്യാലയങ്ങളിലും കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും വേഗത്തിൽ തീർപ്പാക്കാൻ ആഗസ്​റ്റ്​ ഒന്നു മുതൽ 92 ദിവസം നീളുന്ന തീവ്രയജ്ഞത്തിന് സർക്കാറും ഭരണസംവിധാനങ്ങളും ഒരുങ്ങിയിരിക്കുന്നു.

സെക്രട്ടേറിയറ്റിലും 52 വകുപ്പുകളിലുമായി സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ 4,36,673 എണ്ണമെന്നാണ് പ്രാഥമികവിലയിരുത്തൽ. ചില വകുപ്പുകളുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ആഗസ്​റ്റ്​ 10നു മുമ്പായി തീർപ്പാകാത്ത ഫയലുകളുടെ എണ്ണത്തിൽ തീർപ്പുണ്ടാകണമെന്നാണ് സർക്കാർ കൽപന. അതു നടപ്പായാൽ ഫയലുകളുടെ എണ്ണം അഞ്ചു ലക്ഷം കവിയും. തീവ്രയജ്ഞം ആരംഭിച്ചാൽ വകുപ്പ് സെക്രട്ടറിമാരുടെയും വകുപ്പ്, ജില്ല മേധാവികളുടെയും നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തും. ​സെപ്​റ്റംബർ, ഒക്‌ടോബർ മാസത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിശകലനം ചെയ്യും. കൂടാതെ, ഒാരോ വകുപ്പിലും കാര്യങ്ങൾ മുറതെറ്റാതെ നടക്കു​െന്നന്ന് ഉറപ്പിക്കാൻ നോഡൽ ഓഫിസർമാരുമുണ്ടാവും.

ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവ പരിഗണിച്ച് തീർപ്പാക്കലിൽ ചില മുൻഗണനകളും നിശ്ചയിച്ചിട്ടുണ്ട്. കോടതി കേസുകളെ സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകമായി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സർക്കുലറിൽ ഉറങ്ങുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സർക്കാറും ഉദ്യോഗസ്ഥരും വിജയിച്ചാൽ, അത് ചരിത്രമാകും, തീർച്ച. കേരളത്തി​െൻറ വികസനത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും സംസ്കാരത്തിലും അത്​ സൃഷ്​ടിക്കുന്ന പരിവർത്തനങ്ങൾ അതുല്യമായിരിക്കും. മന്ദഗതിയിൽ ചലിക്കുന്ന ഭരണയന്ത്രത്തി​െൻറ വേഗവർധന സംസ്ഥാനത്തെ സമസ്ത മേഖലകളിലും ഉണർവിനു കാരണമാകും. പക്ഷേ, ഇത്തരം പരിശ്രമങ്ങളുടെ ഇതഃപര്യന്തമുള്ള ചരിത്രം പരാജയങ്ങളുടേതാണെന്ന്​ പറയാതെ വയ്യ. അതിനു മുന്നിട്ടിറങ്ങിയ ഭരണാധികാരികളെ അപഹസിക്കുന്ന കഥകൾകൊണ്ട് സമ്പന്നമാണ് സെക്ര​േട്ടറിയറ്റിലെ ജീർണത പേറുന്ന ഇടനാഴികൾ.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ വിമുഖമാണ് ഇപ്പോഴും നമ്മുടെ സർക്കാർ സംവിധാനങ്ങൾ. ഇ-ഗവേണൻസ്, ഇ-ഫയലിങ് തുടങ്ങി ഓഫിസുകളുടെ ഫയലൊഴുക്ക് വേഗമുള്ളതും കടലാസ്​മുക്​തമാക്കാനുമുള്ള പദ്ധതികൾ ഏറെ മുന്നോട്ടുപോയി. പക്ഷേ, അതിനനുസരിച്ച് ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കാനോ കാലഹരണപ്പെട്ട നിയമങ്ങളൊഴിവാക്കാനോ സാധ്യമായിട്ടില്ല. നിഷേധക്കുറിപ്പുകളെഴുതി തോൽപിക്കുന്ന ‘ക്വറിയാശാൻ’മാരുടെ കുതന്ത്രങ്ങൾക്കു മുന്നിൽ കറങ്ങിത്തിരിഞ്ഞ് ഇല്ലാതാകുന്നതാണ് ജനോപകാരപ്രദമായ പല ഭരണ പരിഷ്കാരങ്ങളും. എന്തുമാത്രം കാര്യക്ഷമതയോടെയും സമയനിഷ്ഠയോടെയുമാണ് ജീവനക്കാരിൽ ചിലർ പരിഷ്കാരങ്ങളെ തോൽപിക്കാൻ വെമ്പുന്നതെന്നറിയാൻ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ 2019 ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കുലർ ധാരാളമാണ്.

വൈകിവരുന്ന ജീവനക്കാരെ പിടികൂടാൻ പഞ്ചിങ് കർശനമാക്കിയപ്പോൾ ജീവനക്കാരിലെ ഒരുവിഭാഗം പ്രഭാത സവാരിക്കൊപ്പം പഞ്ചിങ് നടത്തുകയോ പഞ്ച് ചെയ്ത ശേഷം മുങ്ങുകയോ ചെയ്യുന്നത് പതിവാക്കി. അവരെ പിടിക്കാൻ സി.സി ടി.വി സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കു​െന്നന്നാണ് സർക്കുലർ പറയുന്നത്. ഈ ശുഷ്കാന്തി ജോലിയെടുക്കുന്നതിൽ പുലർത്തിയിരു​െന്നങ്കിൽ പുതിയ കേരളം എന്നേ പറവിയെടുത്തേനെ! ജോലിയോട്​ ഈ അധമ മനോഘടന പുലർത്തുന്നവരെ നിയന്ത്രിക്കാതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന കേരളത്തെ രക്ഷപ്പെടുത്താനാകില്ല. ജനങ്ങളുടെ നികുതിപ്പണത്തി​െൻറ സിംഹഭാഗവും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകി വൃഥാവിലാകു​െന്നന്ന രോഷം പൊതുസമൂഹത്തിൽ ദൃഢമാ​െണന്ന വസ്തുത ഉദ്യോഗസ്ഥർക്കും ഉണ്ടാകേണ്ടതാണ്.

ജനങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമല്ല, സുഗമവും നീതിപൂർവവുമാക്കാനാണ് ശമ്പളം വാങ്ങുന്നതെന്ന ബോധ്യമുണ്ടായാലേ മുന്നിലെത്തുന്ന ഫയലുകളിൽ കിടക്കുന്നത്​ ഒരു കുടുംബത്തി​െൻറയോ ഒരുപാട് കുടുംബങ്ങളുടെയോ ജീവിതമാ​െണന്ന് കാണാനാകൂ. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നടത്തപ്പെടുന്ന സംവിധാനത്തിലെ സേവകരാണ് ഞങ്ങളെന്ന വിനയവും നീതിബോധവും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അടിസ്ഥാന മൂല്യമായിത്തീർന്നാൽ സർക്കാർ കാര്യാലയങ്ങൾ ജനങ്ങളുടെ ഇഷ്​ടസ്ഥലങ്ങളായി മാറും. സർക്കാർ തുടക്കമിടുന്ന മൂന്നുമാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം അതി​െൻറ നാന്ദിയാകട്ടെയെന്ന് ആശംസിക്കുന്നു.

Tags:    
News Summary - Pending Files in Govt Office -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT