മോദി സർക്കാറി​െൻറ കണക്കുതീർക്കൽ

രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാകവചമായ സ്​പെഷൽ പ്രൊട്ടക്​ഷൻ ഗ്രൂപ്​ (എസ്​.പി.ജി) പരിരക്ഷയിൽനിന്ന്​ നീണ്ട 28 വ ർഷത്തിനു ശേഷം കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരെ കേന്ദ്രസർക്കാർ ഒഴിവാക്കിയിര ിക്കുന്നു. ഇവർക്ക്​ ഇനിമേൽ ഇന്ത്യയിലുടനീളം കേന്ദ്ര റിസർവ്​ ​പൊലീസ്​ സേനയുടെ (സി.ആർ.പി.എഫ്​) ‘ഇസഡ്​ പ്ലസ്​’ സു രക്ഷയാണ്​ ലഭിക്കുക. ഇവരുടെ സുരക്ഷ ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയ ശേഷമാണ്​ തീരുമാനമെന്നും സമയാസമയങ്ങളിൽ എസ്​.പി.ജി സുരക്ഷ പുനരവലോകനം ചെയ്യാറുണ്ടെന്നുമാണ്​ കേന്ദ്രം നൽകുന്ന വിശദീകരണം. അതേസമയം, അതിസുരക്ഷാവിഭാഗത്തി​​െൻറ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തതും ബുള്ളറ്റ്​ പ്രൂഫ്​ കാർ ഉപയോഗം, വിദേശയാത്രകളിലെ അനുഗമനം, റോഡ്​ഷോകൾ എന്നിവയിൽ എസ്​.പി.ജിക്ക്​ വഴങ്ങാത്തതും മുതൽ രാഹുലും പ്രിയങ്കയും എസ്​.പി.ജിയെ വിമർശിക്കുന്നതുവരെ തീരുമാനത്തിനു പ്രേരകമായതായി വകുപ്പ്​ ഉദ്യോഗസ്​ഥർ അടക്കം പറയുന്നുണ്ട്​. കഴിഞ്ഞ കുറെ വർഷങ്ങളിലെ ഇവരുടെ ‘കൃത്യവിലോപ’ത്തി​​െൻറയും ‘കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്​ടിച്ചതി​’​െൻറയും കണക്കുകൾ വിസ്​തരിച്ചുതന്നെ മാധ്യമങ്ങൾക്ക്​ വകുപ്പിൽനിന്നു ചോർത്തി നൽകിയിട്ടുമുണ്ട്​. ഇക്കഴിഞ്ഞ ആഗസ്​റ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങി​​െൻറ എസ്​.പി.ജി കവറേജും എടുത്തുകളഞ്ഞിരുന്നു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരിക്കും രാജ്യത്തെ ഇൗ അതിപ്രധാന സുരക്ഷാകവചത്തിൽ ബാക്കിയുണ്ടാവുക.

1984ൽ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ 1985ൽ 3000 അംഗങ്ങളുമായി എസ്​.പി.ജി രൂപവത്​കരിച്ചത്​. അക്കാലത്ത്​ ​തീവ്രവാദി ഭീഷണിയുടെ നിഴലിലുണ്ടായിരുന്ന വി.വി.​െഎ.പികൾക്ക്​ ഇൗ പരിരക്ഷ നൽകിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ്​ ഗാന്ധി തമിഴ്​നാട്ടിൽ കൊല്ലപ്പെട്ടതിൽ പിന്നെ 1991ൽ എസ്​.പി.ജി ആക്​ടിൽ ഭേദഗതി വരുത്തി അദ്ദേഹത്തി​​െൻറ കുടുംബാംഗങ്ങളെയും ഇൗ അതിസുരക്ഷാഗണത്തിൽ ഉൾപ്പെടുത്തി. എന്നാൽ, ഇപ്പോൾ ഗാന്ധികുടുംബത്തിന്​ ‘പ്രത്യക്ഷ ഭീഷണിയില്ലെ’ന്നു കണ്ടതിനാലാണ്​ എസ്​.പി.ജി ആവരണം ഒഴിവാക്കിയതെന്ന്​ കേന്ദ്രം വിശദീകരിക്കുന്നുണ്ടെങ്കിലും തീർത്തും സാ​േങ്കതികമാണ്​ കാരണമെന്നും രാഷ്​ട്രീയ​പ്രേരണ ഒട്ടുമില്ലെന്നും കരുതുക വയ്യ. ഇക്കഴിഞ്ഞ മാസം ഒടുവിലാണ്​ എസ്​.പി.ജിക്ക്​ കേന്ദ്രം പരിഷ്​കരിച്ച മാർഗനിർദേശങ്ങൾ നൽകിയത്​. അതനുസരിച്ച്​ വിദേശസന്ദർശനമടക്കം എല്ലായ്​പോഴും എസ്​.പി.ജി സുരക്ഷ അതനുവദിച്ചവർക്കൊപ്പം ഉണ്ടായിരിക്കണമെന്ന്​ നിഷ്​കർഷിച്ചിട്ടുണ്ട്. ​രാഹുൽ ഗാന്ധിയുടെ ചില വിദേശയാത്രകളിൽ ഇത്​ കൈ​െയാഴിഞ്ഞതിനെ തുടർന്നാണ്​ നിയമം കർക്കശമാക്കിയതെന്നും ഇത്​ അദ്ദേഹ​ത്തി​​െൻറ സ്വകാര്യതയെ വിദേശത്തും പിന്തുടരാനാണെന്നും കോൺഗ്രസ്​ അന്ന്​ ആരോപണമുന്നയിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്​ രാജ്യത്തെ ഏറെ വെല്ലുവിളികൾ നേരിടുന്ന ഗാന്ധി കുടുംബത്തി​​െൻറ സുരക്ഷാകവചത്തി​​െൻറ ബലം കുറക്കുന്നതിനു പിന്നിൽ രാഷ്​ട്രീയപ്രതികാരമാണെന്ന്​ കോൺഗ്രസ്​ ആരോപിക്കുന്നത്​. രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ ജീവനെടുത്ത ഭീകരതയുടെയും ആക്രമണത്തി​​െൻറയും പശ്ചാത്തലത്തിലാണ്​ അവരുടെ കുടുംബത്തെ എസ്​.പി.ജി സംരക്ഷണത്തിൽ കൊണ്ടുവന്നതെന്നും രാജ്യത്ത്​ സുരക്ഷാഭീഷണി വർധിക്കുന്നുവെന്ന്​ കേന്ദ്രസർക്കാർ മുന്നറിയിപ്പ്​ നൽകിക്കൊണ്ടിരിക്കെത്തന്നെ കോൺഗ്രസി​​െൻറ സമുന്നത നേതാക്കളെ ഒന്നൊന്നായി എസ്​.പി.ജിയിൽനിന്ന്​ ഒ​​ഴിവാക്കുന്നത്​ രാഷ്​ട്രീയക്കെറുവ്​ മാത്രമാണെന്നും കോൺഗ്രസ്​ കുറ്റപ്പെടുത്തുന്നു.

ഇൗ കുറ്റ​െപ്പടുത്തൽ വെറുതെയാണെന്നു പറയാനാവില്ല. രാഷ്​ട്രീയ പ്രതി​​യോഗികൾക്കും വിമർശകർക്കും തരംകിട്ടു​േമ്പാൾ ‘പണി കൊടുക്കുന്ന’ ഏർപ്പാട്​ മോദി ഗവൺമ​െൻറ്​ ഒരു നയമായി സ്വീകരിച്ചുവരുന്നതുതന്നെ കാരണം​. മോദി ഗവൺമ​െൻറ്​ കേന്ദ്രത്തിൽ വന്നതിൽ പിന്നെ സി.ബി.​െഎ, ആദായനികുതി വകുപ്പ്​, എൻഫോഴ്​സ്​മ​െൻറ്​ തുടങ്ങിയ ഒൗദ്യോഗികസംവിധാനങ്ങളെ എതിരാളികളെ ഒതുക്കാൻ ആയുധമാക്കുന്നത്​ നാട്​ നേർക്കുനേർ കാണുന്നതാണല്ലോ. ഇതിനു പുറമെയാണ്​ വിമർശകരെ പൂട്ടുക എന്ന ഗുജറാത്തിലെ പഴയ മോദി മോഡൽ കേന്ദ്രത്തിലും പയറ്റുന്നത്​. മോദിയോട്​ കളിച്ചതിന്​ അടുത്തകാലത്ത്​ വിലയറിയേണ്ടിവന്നവരാണ്​ തെരഞ്ഞെടുപ്പ്​ കമീഷനിലുണ്ടായിരുന്ന അശോക്​ ലവാസ, രണ്ടു മാസം മുമ്പ്​ കശ്​മീരിനെ അടച്ചുപൂട്ടിയതിൽ പ്രതി​േഷധിച്ച്​ ​െഎ.എ.എസ്​ ഉപേക്ഷിച്ച ദാമൻ-ദിയു കലക്​ടർ കണ്ണൻ ഗോപിനാഥൻ, ലോകപ്രശസ്​ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആതിഷ്​ തൈസീർ എന്നിവർ. തെര​െഞ്ഞടുപ്പ്​ ചട്ടലംഘനം മോദിക്കും അമിത്​ ഷാക്കും കൂടി ബാധകമാണെന്ന്​ അഞ്ചുവട്ടം വ​ിയോജനക്കുറിപ്പെഴുതിയതിന്​​ ​കമീഷണറായിരുന്ന ലവാസയെ കുരുക്കാൻ കച്ചിത്തുരുമ്പിനായി 11 പൊതുമേഖല കമ്പനികളുടെ വിജിലൻസ്​ ഒാഫിസർമാരോട്​ വരുതിയിലുള്ള മുഴുവൻ രേഖകളും അരിച്ചുപെറുക്കാൻ നിർദേശം പോയി​. കേന്ദ്രത്തി​​െൻറ കശ്​മീർ ഇടപെടലിൽ പ്രതിഷേധിച്ച കണ്ണനോട്​ കാരണം ബോധിപ്പിക്കാൻ പറഞ്ഞ കാര്യങ്ങളി​ലൊന്ന്​ പ്രധാനമന്ത്രിയുടെ അവാർഡിന്​ എന്തുകൊണ്ട്​ അപേക്ഷിച്ചില്ല എന്നാണ്​! പ്രശസ്​ത കോളമിസ്​റ്റ്​ തവ്​ലീൻ സിങ്ങി​​​െൻറ മകനായ എഴുത്തുകാരൻ ആതിഷ്​ തൈസീർ ക​ഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ‘ഡിവൈഡർ ഇൻ ചീഫ്​’ എന്ന പേരിൽ ‘ടൈം’ വാരികയിൽ മോദിയെ നിശിതമായി വിമർശിച്ച്​ എഴുതിയ കവർസ്​റ്റോറിക്കാണ്​ കണക്കുപറ​യേണ്ടിവന്നത്​. പിതാവ്​ പാകിസ്​താൻകാരനായതിനാൽ ഇന്ത്യൻ ​വംശജനായ ആതിഷിന്​ അനുവദിച്ച ഒാവർസീസ്​ പൗരത്വം ഇനി പുതുക്കിനൽകേണ്ടതി​ല്ല എന്നാണ്​ തീരുമാനം. ഇങ്ങനെ വിമർശകരെയും പ്രതിയോഗികളെയും ക​േമ്പാടുകമ്പ്​ പിന്തുടർന്ന്​ പകപോക്കുന്നതിനിടെയാണ്​ ഗാന്ധി കുടുംബത്തി​​െൻറ എസ്​.പി.ജി കവറേജും ഒഴിവാക്കുന്നത്​. അതു​െകാണ്ടുതന്നെയാണ്​ മോദി ഗവൺമ​െൻറി​​െൻറ ഉദ്ദേശ്യശുദ്ധി സംശയത്തി​​െൻറ നിഴലിലാകുന്നതും.

Tags:    
News Summary - the revenge of modi government -editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.