സ​ഭ​യി​ലെ ക​ണ്ണീ​രും തെ​രു​വി​ലെ ര​ക്ത​വും


നി​യ​മ​നി​ർ​മാ​ണ​സ​ഭ​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തീ​ക്ഷ​യും മ​തി​പ്പും ന​ഷ്​​ട​പ്പെ​ടു​ത്തി​ക്ക​ള​യും അ​വി​ടെ ന​ട​ക്കു​ന്ന ചി​ല നാ​ട​ക​ങ്ങ​ൾ. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലെ 'ക​ണ്ണീ​ർ പ്ര​യോ​ഗം' അ​ത്ത​ര​ത്തി​ലൊ​ന്നാ​യി മാ​ത്ര​മേ കാ​ണാ​നാ​വൂ.

ഇ​ത്ത​രം വി​ദ്യ​ക​ൾ വാ​ർ​ത്ത​യി​ൽ നി​റ​യാ​ൻ നേ​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തുപോ​ലെ മ​ന​സ്സി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ മാ​ഞ്ഞു​പോ​കാ​ത്ത ചി​ല വാ​ർ​ത്ത​ക​ളും സം​ഭ​വ​ങ്ങ​ളും സാ​മാ​ന്യ ജ​ന​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മ​രം​ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ അ​ടി​മു​ടി പു​ച്ഛ​ത്തോ​ടെ 'സ​മ​ര​ജീ​വി'​ക​ളെ​ന്ന് ത​ലേ​ദി​വ​സം പ​രി​ഹ​സി​ച്ച അ​തേ പ്ര​സം​ഗ​പീ​ഠ​ത്തെ സാ​ക്ഷി​നി​ർ​ത്തി,പ​ടി​യി​റ​ങ്ങു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദി​നെ സ്വ​ന്തം പാ​ർ​ട്ടി​യെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​യും പ​രി​ഗ​ണി​ച്ച നേ​താ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ക​ണ്ണീ​ർ വാ​ർ​ത്തു.

ഇ​ത് പ്ര​തി​പ​ക്ഷ ബ​ഹു​മാ​ന​ത്തിെ​ൻ​റ പ​ക​രം​വെ​ക്കാ​നാ​വാ​ത്ത ഉ​ദാ​ഹ​ര​ണ​മാ​യും മ​റ്റും ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചു​ക​ളും അ​വ​ർ നി​യ​ന്ത്രി​ക്കു​ന്ന വാ​ർ​ത്താ ഡെ​സ്കു​ക​ളും വാ​ഴ്ത്തു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശം​സ​യും പ​രാ​മ​ർ​ശ​ങ്ങ​ളും വെ​ള്ളം ചേ​ർ​ക്കാ​തെ വി​ശ്വ​സി​ച്ച മ​ട്ടി​ലാ​ണ് രാ​ഷ്​​ട്രീ​യ വി​യോ​ജി​പ്പു​ക​ൾ​ക്ക​തീ​ത​മാ​യി വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​യാ​ളെ​ന്നും ഈ​ദി​ന് മു​ട​ങ്ങാ​തെ ആ​ശം​സ അ​റി​യി​ക്കു​ന്ന നേ​താ​വെ​ന്നും വി​ശേ​ഷി​പ്പി​ച്ച് ഗു​ലാം​ന​ബി കൈ​കൂ​പ്പി ക​ണ്ണീ​ർ വാ​ർ​ത്ത് മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വി​ളി​ച്ച് ആ​ശം​സ അ​റി​യി​ക്കു​ന്ന​തും വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങു​ക​ളി​ൽ സ​ങ്ക​ടം പ​റ​യു​ന്ന​തു​മാ​ണോ സ​ത്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹു​മാ​നം? സാ​ങ്കേ​തി​ക​ത്വ​ത്തിെ​ൻ​റ പേ​രി​ൽ ഏ​ഴു​വ​ർ​ഷ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ല്ലാ​ത്ത ലോ​ക്സ​ഭ​യാ​ണ് ന​മ്മു​ടേ​തെ​ന്ന് ആ​രെ​ങ്കി​ലു​മോ​ർ​ക്കു​ന്നു​ണ്ടോ? സ​ഭ​യി​ൽ വ​ൻ​ഭൂ​രി​പ​ക്ഷം നേ​ടി​യ പാ​ർ​ട്ടി​യും അ​തിെ​ൻ​റ നേ​താ​വും പു​ല​ർ​ത്തു​ന്ന ദു​ശ്ശാ​ഠ്യ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും വാ​ഴ്ത്തു മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടോ?

ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യ പ്ര​ത്യേ​കാ​ധി​കാ​രം കീ​റി​യെ​റി​ഞ്ഞ് ജ​മ്മു-ക​ശ്മീരി​െ​ൻ​റ പ്ര​ത്യേ​ക പ​ദ​വി​യും സം​സ്ഥാ​ന പ​ദ​വി​യും എ​ടു​ത്തു​ക​ള​യാ​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങ​വെ ക​ശ്മീ​രി​ൽനി​ന്നു​ള്ള 'പാ​ർ​ട്ടി​യെ​പ്പോ​ലെ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന' രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് അ​ഭി​പ്രാ​യ​മാ​രാ​യാ​നു​ള്ള രാ​ഷ്​​ട്രീ​യ മ​ര്യാ​ദ ഇ​പ്പോ​ൾ വി​കാ​ര​ജീ​വി ച​മ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നുേ​വാ? ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ശ്മീ​രി ജ​ന​ത​ക്ക് സ​മാ​ശ്വാ​സ​മേ​കാ​ൻ സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്ന ഇ​ദ്ദേ​ഹ​മു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക് വി​ല ക​ൽ​പി​ച്ചി​രു​ന്നു​വോ? ഇ​ല്ല ത​ന്നെ.

ക​ശ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഗു​ലാം ന​ബി​യു​ടെ ശ്ര​മം പോ​ലും ത​ട​യ​പ്പെ​ട്ടു. മോ​ദി അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് ഈ​ദ് മു​ബാ​റ​ക് പ​റ​ഞ്ഞ ചി​ല പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​ശ്മീ​രി​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​ന്തം മ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻപോ​ലും അ​വ​സ​ര​മി​ല്ലാ​ത്ത​വി​ധം ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഭ​ര​ണ​കൂ​ടം.

അ​ൽ​പ​മെ​ങ്കി​ലും ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ ക​ശ്മീ​രി​ൽനി​ന്നു​ള്ള ത​െ​ൻ​റ രാ​ഷ്​​ട്രീ​യ സു​ഹൃ​ത്തി​നെ​യോ​ർ​ത്ത​ല്ല, ആ ​ദേ​ശ​ത്തി​ന് വ​രു​ത്തി​വെ​ച്ച കെ​ടു​തി​ക​ളെ​യോ​ർ​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ണ്ണു​നി​റ​ക്കേ​ണ്ടി​യി​രു​ന്ന​ത്.

താ​ൻ ഗു​ജ​റാ​ത്തി​ലും ഗു​ലാം​ന​ബി ക​ശ്മീ​രി​ലും മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രി​ക്കെ 2007ൽ ​ക​ശ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തു​ന്ന​തുവ​രെ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന ആ​ത്മാ​ർ​ഥ​ത​തോ​ടെ അ​ദ്ദേ​ഹം ഇ​ട​പെ​ട്ടു​വെ​ന്ന് ഓ​ർ​ത്തെ​ടു​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി സ്വ​ന്തം നാ​ട്ടി​ൽ വ​ർ​ഗീ​യ-​ജാ​തീ​യ ഭീ​ക​ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രോ​ട് പു​ല​ർ​ത്തി​യ സ​മീ​പ​നം എ​ന്താ​യി​രു​ന്നു​വെ​ന്നും രാ​ഷ്​ട്രം വ്യ​ക്ത​മാ​യി ഓ​ർ​മി​ക്കു​ന്നു​ണ്ട്.

2014ൽ ​അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്​ തു​ട​ങ്ങി​യ​താ​ണ് മോ​ദി​യു​ടെ ക​ണ്ണീ​ർ പ്ര​സം​ഗ​ങ്ങ​ൾ. 2015ൽ ​ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ അ​മ്മ​യെ ഓ​ർ​ത്ത് ക​ര​ഞ്ഞു, രാ​ജ്യ​ത്തെ സാ​ധു​ജ​ന​ങ്ങ​ളെ തീ​രാ​ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട നോ​ട്ടു​നി​രോ​ധ ശേ​ഷം ഗോ​വ​യി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ താ​ൻ വീ​ടും കു​ടും​ബ​വു​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച​ത് ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തിെ​ൻ​റ അ​ക​മ്പ​ടി​യോ​ടെ ഇ​താ​വ​ർ​ത്തി​ച്ചു.

56 ഇ​ഞ്ചിെ​ൻ​റ വീ​മ്പു പ​റ​ഞ്ഞ് വീ​ര​പ​രി​വേ​ഷം സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ അ​തി​ശ​ക്ത​നെ​ങ്കി​ലും ത​നി പ​ച്ച​മ​നു​ഷ്യ​നാ​ണ് ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന അ​നു​ക​മ്പ ജ​ന​ങ്ങ​ളി​ൽ പ​ട​ച്ചു​വി​ടാ​നാ​ണീ ക​ലാ​പ​രി​പാ​ടി.

അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ജ​ന​ങ്ങ​ളെ ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ളെ​റി​ഞ്ഞ് ആ​ട്ടി​പ്പാ​യി​ക്കു​ന്ന, സു​താ​ര്യ​മാ​യ രാ​ഷ്​​ട്രീ​യ കാ​ഴ്ച​പ്പാ​ട് ന​ഷ്​ടമാ​യ ധാ​ർഷ്​ട്യ​ക്കാ​രാ​യ പ​ല നേ​താ​ക്ക​ളും മു​മ്പും അ​വ​ലം​ബി​ച്ചി​ട്ടു​ള്ള ആ​യു​ധ​മാ​ണ് പൊ​തു​വേ​ദി​യി​ലെ ക​ണ്ണീ​ർ പൊ​ഴി​ക്ക​ൽ. ഹിറ്റ്​ലർ, മു​സോ​ളി​നി, ച​ർ​ച്ചി​ൽ എ​ന്നി​ങ്ങ​നെ എ​ത്ര ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ വേ​ണ​മെ​ങ്കി​ലും ലോ​ക ച​രി​ത്ര​ത്തി​ൽ ല​ഭ്യം. പ​ല​പ്പോ​ഴു​മ​ത് ഭ​ര​ണ​പ​രാ​ജ​യം ക​ഴു​കി​ക്ക​ള​യാ​നും അ​ധി​കാ​രം വീ​ണ്ടെ​ടു​ക്കാ​നും പ​ര്യാ​പ്ത​മാ​യി​ത്തീ​രു​ന്നു.

ഇ​ത്ത​രം നാ​ട​ക​ങ്ങ​ളെ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​ക​രം ല​ഭി​ക്കു​ന്ന​താ​വ​ട്ടെ തീ​ർ​ത്തും ദ്രോ​ഹ​ക​ര​മാ​യ ന​യ​ങ്ങ​ളും തോ​രാ​ക്ക​ണ്ണീ​രു​മാ​ണെ​ന്ന​ത് ച​രി​ത്ര​ത്തി​ലെ അ​ടു​ത്ത അ​ധ്യാ​യം.

Tags:    
News Summary - tear in the parliament and blood in the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.