മതേതര ഇന്ത്യയുടെ തീരാകളങ്കമായ ബാബരി ധ്വംസനത്തിെൻറ 27ാം ആണ്ടറുതിക്ക് പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയുടെ വേദന. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തന്നെ, കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന വിശ്വഹിന്ദു പരിഷത്തിെൻറ രാംലല്ല വിരാജ്മാന് രാമക്ഷേത്രമുണ്ടാക്കാൻ പള്ളിയുടെ 2.77 ഏക്കർ ഭൂമി വിട്ടുകൊടുക്കണമെന്ന വിധി തീർത്ത അങ്കലാപ്പിലാണ് രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷം.
പള്ളിനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിർമിക്കാൻകൂടി സുപ്രീംകോടതി വിധിച്ചിട്ടും പള്ളി തകര്‍ത്ത കേസിലെ വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കാൻ തയാറായിട്ടില്ല. കൈവശാവകാശത്തിെൻറ തെളിവുകൾ തള്ളി വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ബാബരി മസ്ജിദിെൻറ ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് അഞ്ചംഗ ബെഞ്ചിെൻറ വിധിക്കെതിരെ പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഒരു ഡിസംബർ ആറു കൂടി കടന്നുവരുന്നത്.
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച്. ഡാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്, സി.ആര്. ബന്‍സല്‍, ആര്.വി. വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളുടെ നേതൃത്വത്തിൽ 1992 ഡിസംബർ ആറിന് കര്‍സേവകർ ബാബരി മസ്ജിദ് തകർത്തുവെന്നാണ് കേസ്.
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷ നിയമം 153 എ പ്രകാരവും ദേശീയ അഖണ്ഡതക്ക് ഭംഗംവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 153 ബി പ്രകാരവും കലാപമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും തെറ്റായ പ്രസ്താവനകള്‍ നടത്തുകയും ഊഹങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്തതിന് 505ാം വകുപ്പ് പ്രകാരവും പ്രതികള്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തി. തുടർന്ന് നേതൃത്വം നൽകിയ പ്രധാന നേതാക്കൾക്കുമേൽ ഗൂഢാലോചനാകുറ്റവും ചുമത്തി.
എന്നാല്‍, സി.ബി.െഎ പ്രത്യേക കോടതിയും അലഹബാദ് ഹൈകോടതിയും അദ്വാനിയടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളെ ഗൂഢാലോചനാ കുറ്റത്തില്‍നിന്ന് ഒഴിവാക്കിക്കൊടുത്തുവെങ്കിലും മുന്‍ യു.പി.എ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ഗൂഢാലോചനാക്കുറ്റം പുനഃസ്ഥാപിക്കുകയായിരുന്നു.
1949ല്‍ ഡിസംബറിലെ ഒരു രാത്രി ബാബരി മസ്ജിദിനകത്ത് ദുരൂഹ സാഹചര്യത്തില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടതോടെയാണ് സ്വതന്ത്ര ഇന്ത്യയില്‍ തർക്കത്തിെൻറ തുടക്കം. തുടര്‍ന്ന് പള്ളിയില്‍ നമസ്കാരത്തിന് വിലക്കേര്‍പ്പെടുത്തി. പതിറ്റാണ്ടുകളുടെ നിയമക്കുരുക്കിലായ ബാബരി മസ്ജിദിനോട് തൊട്ട് ചേര്‍ന്നുകിടക്കുന്ന 32 ഏക്കര്‍ ഭൂമി 1980ല്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുത്തതോടെ രാമക്ഷേത്ര വാദം വീണ്ടും സജീവമായി.
ഇതേ തുടര്‍ന്നാണ് വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി രാമക്ഷേത്ര പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മസ്ജിദിനോട് ചേര്‍ന്ന 32 ഏക്കര്‍ ഭൂമി 1990ല്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പിക്ക് കൈമാറി. പ്രതിവര്‍ഷം ഒരു രൂപ നിരക്കില്‍ പാട്ടത്തിനായിരുന്നു കല്യാണ്‍ സിങ്ങിെൻറ ഭൂമി കൈയേറ്റം. ഈ ഭൂമിയിലേക്ക് രാജ്യമെമ്പാടുനിന്നും ആയിരക്കണക്കിന് കര്‍സേവകരെ വിളിച്ചുവരുത്തി 1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.