നൂഹ് കലാപത്തിനിടയിലെ തീവെപ്പ്

രണ്ട്​ ദേവാലയങ്ങളുടെ കഥ

ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​പം ന​ട​ന്ന നൂ​ഹി​ലും ഗു​രു​ഗ്രാ​മി​ലും സ​ഞ്ചരിച്ച scroll.in റി​പ്പോ​ർ​ട്ട​ർ അ​രു​നാ​ഭ്​ സൈ​കി​യ എ​ഴു​തു​ന്നു.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കു​ള്ള ട്രെ​യി​നി​ൽ ബി​ഹാ​ർ സി​താ​മ​റി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക്​ പോ​കാ​നി​രു​ന്ന​താ​ണ്​ മു​ഹ​മ്മ​ദ്​ സാ​ദ്. പ​ക്ഷേ, ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ആ 22​കാ​ര​​​ന്റെ ജീ​വ​ൻ വേ​ർ​പെ​ട്ട ശ​രീ​ര​വും വ​ഹി​ച്ച്​ ഒ​രു ആം​ബു​ല​ൻ​സാ​ണ്​ സി​താ​മ​റി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഗു​രു​ഗ്രാ​മി​ലെ അ​ൻ​ജു​മ​ൻ മ​സ്​​ജി​ദി​ന്​ തീ​വെ​ച്ച ആ​ക്ര​മി​ക്കൂ​ട്ട​മാ​ണ്​​ പ​ള്ളി​യി​ലെ ഇ​മാ​മാ​യി​രു​ന്ന സാ​ദി​​ന്റെ ജീ​വ​നെ​ടു​ത്ത​ത്.​

പ​ള്ളി​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പു​ത​ന്നെ അ​വി​ടെ നി​ന്ന്​ 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നൂ​ഹി​ൽ അ​തി​ക്ര​മ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​ ന​ട​ത്തി​യ റാ​ലി​ക്കു​നേ​രെ നാ​ട്ടു​കാ​രാ​യ മു​സ്​​ലിം​ക​ൾ ക​ല്ലെ​റി​യു​ക​യും അ​ത്​ സം​ഘ​ർ​ഷ​മാ​വു​ക​യും ചെ​യ്​​തു, നാ​ലു​പേ​രു​ടെ ജീ​വ​നും ന​ഷ്​​ട​പ്പെ​ട്ടു.

ആക്രമികൾ കൊലപ്പെടുത്തിയ ഇമാം മുഹമ്മദ്‌ സാദ്

 

ആക്ര​മി​ക്കൂ​ട്ടം വ​ള​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ ഘോ​ഷ​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്ത നി​ര​വ​ധി ഹി​ന്ദു വി​ശ്വാ​സി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രു ക്ഷേ​ത്ര​വ​ള​പ്പി​ൽ കു​ടു​ങ്ങി​​യെ​ന്നാ​യി​രു​ന്നു അ​ക്ര​മം സം​ബ​ന്ധി​ച്ചു​വ​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. 3,000-4,000 ആ​ളു​ക​ൾ അ​മ്പ​ല​ത്തി​ൽ കു​ടു​ങ്ങി​യെ​ന്നാ​ണ്​ ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ വി​ജ്​ ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സി’​നോ​ട്​ പ​റ​ഞ്ഞ​ത്. വൈ​കീ​ട്ട് പൊ​ലീ​സെ​ത്തി വി​ശ്വാ​സി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

scroll.inനു​വേ​ണ്ടി സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ഈ ​ലേ​ഖ​ക​ൻ ചൊ​വ്വാ​ഴ്​​ച ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​വി​ട​ത്തെ മു​ഖ്യ​പൂ​ജാ​രി ദീ​പ​ക്​ ശ​ർ​മ പ​റ​ഞ്ഞ​ത്,​ സ്​​ഥി​തി​ഗ​തി​ക​ൾ സം​ഘ​ർ​ഷാ​ത്​​മ​ക​മാ​യി​രു​ന്നു​വെ​ങ്കി​ലും ജ​ന​ക്കൂ​ട്ട​ത്തെ കു​റ​ഞ്ഞ​ത്​ ഒ​രു കി​ലോ​മീ​റ്റ​റെ​ങ്കി​ലും അ​ക​ല​ത്തി​ൽ നി​ർ​ത്താ​ൻ പൊ​ലീ​സി​ന്​ സാ​ധി​ച്ചു​വെ​ന്നാ​ണ്. ക്ഷേ​ത്ര​ത്തി​നു​നേ​രെ ഒ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ഗു​രു​ഗ്രാ​മി​ൽ അ​ൻ​ജു​മാ​ൻ പ​ള്ളി​യു​ടെ മു​റ്റ​ത്ത്​ പൊ​ലീ​സ്​ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടും ജ​ന​ക്കൂ​ട്ട​ത്തി​ന്​ അ​ക​ത്തു ക​യ​റാ​നും സാ​ദി​നെ കൊ​ല​പ്പെ​ടു​ത്താ​നും സാ​ധി​ച്ചു. സം​ഭ​വ​ത്തി​നി​ടെ കാ​ലി​ന്​ വെ​ടി​യേ​റ്റ ഖു​ർ​ഷി​ദ്​ ആ​ലം എ​ന്ന​യാ​ളെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്നു.

‘പേ​ടി​ക്കാ​നി​ല്ല, പൊ​ലീ​സു​ണ്ട്​’

മ​സ്​​ജി​ദ്​ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന്​ ക​ഷ്​​ടി ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ താ​മ​സി​ക്കു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ ഷ​ദാ​ബു​മാ​യി സം​സാ​രി​ച്ചി​രു​ന്നു സാ​ദ്. നൂ​ഹി​ൽ സം​ഘ​ർ​ഷം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ ​രാ​ത്രി പ​ള്ളി​യി​ൽ ത​​ങ്ങു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ താ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ള്ളി​ക്കു​പു​റ​ത്ത്​ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്നും പ​റ​ഞ്ഞ്​ സാ​ദ്​ അ​ത്​ ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പോ​സ്​​റ്റ്മോ​ർ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ ഈ ​ലേ​ഖ​ക​നു​മാ​യി സം​സാ​രി​ച്ച ഷ​ദാ​ബ് പ​റ​ഞ്ഞു.

സം​ഭ​വം സം​ബ​ന്ധി​ച്ച വി​ശ​ദ​​മാ​യ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ൽ പ​ള്ളി​ക്കു​പു​റ​ത്ത്​ പൊ​ലീ​സ്​ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യം ശ​രി​വെ​ക്കു​ന്നു.

‘90-100 ആ​ളു​ക​ൾ’ അ​ട​ങ്ങു​ന്ന കൂ​ട്ടം പൊ​ലീ​സി​നെ മ​റി​ക​ട​ന്നു ക​യ​റി എ​ന്നാ​ണ്​ സം​ഭ​വ​സ​മ​യ​ത്ത്​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഗു​രു​ഗ്രാം പൊ​ലീ​സി​ലെ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ങ്ങ​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ള്ളി​ക്കു​പു​റ​ത്ത്​ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പൊ​ലീ​സ്​ സം​ഘ​ത്തി​നു​നേ​രെ ആ​ൾ​ക്കൂ​ട്ടം ക​ല്ലെ​റി​യു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്​​തു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

‘‘വ​ടി​ക​ളും തോ​ക്കു​ക​ളു​മേ​ന്തി, ജ​യ്​ ശ്രീ​റാം മു​ഴ​ക്കി​യെ​ത്തി​യ അ​വ​ർ നാ​ലു​ഭാ​ഗ​ത്തു​നി​ന്നും പ​ള്ളി​യെ വ​ല​യം ചെ​യ്​​തു’’ എ​ന്നും മ​സ്ജി​ദി​നു​ള്ളി​ൽ എ​ത്തി​യ​തോ​ടെ ആ​ൾ​ക്കൂ​ട്ടം വെ​ടി​വെ​പ്പും തീ​വെ​പ്പും ശ​ക്​​ത​മാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​നു​ജ​​ന്റെ ദേ​ഹ​ത്ത്​ ​ വെ​ടി​യേ​റ്റ മു​റി​വു​ക​ളും ക​ഴു​ത്തി​ൽ വെ​ട്ടു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ ഷ​ദാ​ബ്​ പ​റ​യു​ന്നു.

തി​​ഗ്രി ഗ്രാ​മ​ത്തി​ലെ എ​ട്ടു​പേ​രെ​യും നാ​തു​പൂ​രി​ലെ ര​ണ്ടു​പേ​രെ​യും ‘അ​ജ്​​ഞാ​ത​രാ​യ 90-100 ആ​ളു​ക​ളെ​യും പൊ​ലീ​സ്​ എ​ഫ്.​ഐ.​ആ​റി​ൽ ​പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്.

കൊ​ല​പാ​ത​കം, ക​ലാ​പം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഗു​രു​ഗ്രാം പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ദീ​പ​ക് ഗ​ഹ്‍ലാ​വ​ത് അ​റി​യി​ച്ചു.

നൂ​ഹി​ലെ അ​തി​ക്ര​മ​ങ്ങ​ൾ

മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ഹി​ന്ദു​ത്വ ഘോ​ഷ​യാ​ത്ര​ക​ൾ ന​ട​ത്തു​ക, മു​സ്‍ലിം​ക​ളെ പ്ര​കോ​പി​പ്പി​ച്ച്​ തെ​രു​വി​ലി​റ​ക്കു​ക എ​ന്ന, സ​മീ​പ​കാ​ല​ത്ത്​ ഡ​ൽ​ഹി​യി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ അ​തേ രീ​തി​യാ​ണ്​ നൂ​ഹി​ലും പ്ര​തി​ഫ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ക്ര​മ​ത്തി​ന് മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ഹ​രി​യാ​ന​യി​ലെ ഭി​വാ​നി ജി​ല്ല​യി​ൽ ര​ണ്ട് മു​സ്‍ലിം ചെ​റു​പ്പ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ബ​ജ്‌​റ​ങ് ദ​ളി​​ന്റെ മോ​നു മ​നേ​സ​ർ, നൂ​ഹി​ലെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​രു വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്​ നു​ഹി​ലെ മു​സ്‍ലിം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ രോ​ഷാ​കു​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു, ഘോ​ഷ​യാ​ത്ര​​ക്ക്​ വ​രാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​വ​ർ മ​നേ​സ​റി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗു​രു​ഗ്രാ​മി​ലെ സി​വി​ൽ ലൈ​നി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര നൂ​ഹി​ലെ പു​ൻ​ഹാ​ന​യി​ലേ​ക്കാ​ണ്​ പോ​യ​ത്. അ​രാ​വ​ലി പ​ർ​വ​ത​ങ്ങ​ളു​ടെ താ​ഴ്​​വ​ര​യി​ലു​ള്ള ന​ൽ​ഹാ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര​യു​ടെ ഒ​രു ഇ​ട​ത്താ​വ​ളം. ഘോ​ഷ​യാ​ത്ര ഉ​ച്ച​ക്ക്​ ഒ​ന്ന​ര​ക്കും ര​ണ്ടി​നു​മി​ട​യി​ൽ വി​ശാ​ല​മാ​യ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ എ​ത്തി​യെ​ന്ന്​ മു​ഖ്യ​പൂ​ജാ​രി ദീ​പ​ക് ശ​ർ​മ പ​റ​യു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ വി​ശ്രമ ശേ​ഷം മൂ​ന്ന​ര​യോ​ടെ യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​നൊ​രു​ങ്ങ​വേ ക്ഷേ​​ത്ര​ത്തി​നെ​തി​രെ​യു​ള്ള റോ​ഡി​ലെ മു​സ്‍ലിം താ​മ​സ​ക്കാ​രി​ൽ​നി​ന്ന്​ അ​ക്ര​മ​മു​ണ്ടാ​യി.

സാ​ഹ​ച​ര്യം ഏ​റെ പ്ര​ക്ഷു​ബ്​​ധ​മാ​യി​രു​ന്ന​തി​നാ​ൽ 2,500ഓ​ളം ആ​ളു​ക​ൾ ക്ഷേ​ത്ര വ​ള​പ്പി​ലാ​ണ്​ അ​ഭ​യം തേ​ടി​യ​ത്.

എ​ന്നാ​ൽ, ആക്ര​മി​ക​ൾ ക്ഷേ​ത്ര​ത്തി​നു​നേ​രെ അ​ക്ര​മ​മൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്നും ഏ​താ​ണ്ട്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ അ​വ​ർ നി​ല​കൊ​ണ്ട​തെ​ന്നും ശ​ർ​മ പ​റ​യു​ന്നു.

താ​മ​സം​വി​നാ പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തു​ക​യും ഏ​താ​നും മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്​​തു. ആ​റ​ര മ​ണി​യോ​ടെ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക്​ പോ​കാ​വു​ന്ന സാ​ഹ​ച​ര്യം കൈ​വ​ന്ന​താ​യി പൂ​ജാ​രി വ്യ​ക്​​ത​മാ​ക്കു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ഗ​ണ്യ​മാ​യ അ​ക​ല​ത്തി​ലാ​ണ്​ ആ​ൾ​ക്കൂ​ട്ടം നി​ന്നി​രു​ന്ന​തെ​ന്ന്​ സം​ഭ​വ​സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നൂ​ഹ്​ പൊ​ലീ​സി​ലെ അ​സി. സൂ​പ്ര​ണ്ട്​ ഉ​ഷാ കു​ണ്ടു പ​റ​യു​ന്നു.

ന​ൽ​ഹാ​ർ പൊ​ലീ​സ്​ ഔ​ട്ട്​​പോ​സ്​​റ്റി​​ന്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ധ​ർ​മേ​ന്ദ്ര​ർ സി​ങ്​ പ​റ​യു​ന്ന​ത്, നൂ​ഹി​ലെ മു​സ്​​ലിം​ക​ൾ കു​ന്നി​ൻ​മേ​ടി​ൽ ക​യ​റി​നി​ന്ന്​ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ​നി​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​നേ​രെ നി​റ​യൊ​ഴി​ച്ചു​വെ​ന്നാ​ണ്. ‘‘റോ​ഡി​ൽ അ​ന്നേ​രം കൂ​ടു​ത​ലാ​യു​മു​ണ്ടാ​യി​രു​ന്ന​ത്​ ഗോ​ര​ക്ഷ​ക​രാ​യി​രു​ന്നു’’​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​വ​ർ തീ​വെ​ച്ചു ന​ശി​പ്പി​ച്ചു​വെ​ന്നും ധ​ർ​മേ​ന്ദ്ര​ർ സി​ങ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ അ​വി​ടം സ​ന്ദ​ർ​ശി​ക്കു​​മ്പോ​ൾ ക​ത്തി​ക്ക​രി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്​​തി​രു​ന്നു. പ​ക്ഷേ, ആ ​റോ​ഡി​ൽ അ​വ​യു​ടെ ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - A tale of two holy place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT